എന്തുകൊണ്ട് പന്നി ഇറച്ചി നിഷിദ്ധമാക്കി?
അറിയില്ല.
നിഷിദ്ധമായത് പന്നി അപ്പടിയല്ല.
പന്നി ഇറച്ചിയാണ് (ലഹ്മുൽ ഖിൻസീർ ആണ് നിഷിദ്ധമായത്).
അല്ലാതെ, പന്നിയെന്ന ഒരേയൊരു ജീവിയോട് മാത്രമുള്ള പ്രത്യേകമായ വെറുപ്പോ ദിവ്യത്വം കൽപിച്ചുള്ള ആരാധനാ-ബഹുമാനം കൊണ്ടോ (ഇവിടെ ചിലർക്ക് പശുവിനോട് മാത്രമുള്ളത് പോലെ) അല്ല.
നിഷിദ്ധം എന്തുകൊണ്ടെന്ന കാര്യവും കാരണവും അറിയില്ല എന്ന് പറയുന്നത് തന്നെയാണ് ഏതൊരു വിശ്വാസിക്കും സത്യസന്ധതയോടെ, വിശ്വാസത്തിൽ സത്യസന്ധത പുലർത്തി പറയാവുന്ന കാര്യം.
വിശ്വാസി അവൻ്റെ വിശ്വാസത്തോടും അവനോടുതന്നെയും സത്യസന്ധനാണെങ്കിൽ "നിഷിദ്ധമാണ് എന്നതല്ലാത്ത" ഒരു കാരണവും ന്യായവും അറിയില്ല എന്ന് പറയുന്നതായിരിക്കും ശരി.
അങ്ങനെയായിരിക്കണം ശരിയായ വിശ്വാസം അവനെക്കൊണ്ട് പറയിപ്പിക്കേണ്ടത്.
ഒന്നുകൂടി വ്യക്തമാക്കാം.
നിഷിദ്ധമാക്കിയത് ദൈവമാണ്. മനുഷ്യനല്ല, മനുഷ്യനായ വിശ്വാസിയല്ല.
മനുഷ്യനായ വിശ്വാസി അനുസരിക്കുക മാത്രമാണ്.
അതുകൊണ്ട് തന്നെ മനുഷ്യനായ വിശ്വാസി അറിയേണ്ട, ഉണ്ടാക്കിപ്പറയേണ്ട കാരണങ്ങളും ന്യായങ്ങളും (ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം എന്നതല്ലാത്ത) നിഷിദ്ധമായ കാര്യങ്ങൾക്കില്ല.
മനുഷ്യനായ വിശ്വാസി ഉണ്ടാക്കിപ്പറയേണ്ട കാരണങ്ങളുടെയും ന്യായങ്ങളുടെയും സഹായം ദൈവം നിശ്ചയിക്കുന്ന കാര്യങ്ങൾക്ക് ദൈവം ആവശ്യപ്പെടുന്നുമില്ല, വിശ്വാസിയെ സംബന്ധിച്ചിടത്തോളവും ആവശ്യമല്ല.
എന്തുകൊണ്ട് നിഷിദ്ധമാക്കിയെന്നത് നിഷിദ്ധമാക്കിയ ദൈവം മാത്രമറിയുന്ന, മാത്രമറിയേണ്ട കാര്യം.
ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം നിഷിദ്ധമായി എന്ന് പറയാൻ വിശ്വാസിക്ക് സാധിക്കും, സാധിക്കണം.
സൃഷ്ടികളെ കൃത്യമായും വ്യക്തമായും അത്തരം കാരണങ്ങകളും ന്യായങ്ങളും ദൈവം നിഷിദ്ധമാക്കുന്നതിനെ ന്യായീകരിക്കാൻ അറിയിച്ചിട്ടില്ലെങ്കിൽ പ്രത്യേകിച്ചും.
നിഷിദ്ധമാക്കുന്നു എന്നതല്ലാത്ത ഒരു കാരണം നിഷിദ്ധമാക്കാൻ ദൈവം പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ കാരണങ്ങൾ പറയലും ഉണ്ടാക്കലും വിശ്വാസി സ്വയം ഏറ്റെടുത്ത് ചെയ്യേണ്ട പണിയല്ല.
നിഷിദ്ധമാക്കിയത് കൊണ്ട് നിഷിദ്ധമായി എന്ന് മാത്രം വിശ്വാസി അറിയണം, പറയണം.
അറിയണം: വെറും പന്നി മാത്രമല്ല നിഷിദ്ധം.
എന്തും നിഷിദ്ധമായത് ദൈവം നിഷിദ്ധമാക്കി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം.
മദ്യവും പലിശയും വ്യഭിചാരവും മറ്റ് പലതും അങ്ങനെ ദൈവം നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം നിഷിദ്ധമാണ്.
കാരണവും ന്യായവും എന്താണ് എന്നില്ലാതെ.
ദൈവം നിഷിദ്ധമാക്കി എന്നത് മാത്രം വിശ്വാസിക്ക് വലിയ ന്യായം, കാരണം.
നിഷിദ്ധമാക്കിയ ദൈവത്തിൽ വിശ്വാസികൾ ഉറച്ചും തറച്ചും വിശ്വസിക്കുന്നത് കൊണ്ട് മാത്രം നിഷിദ്ധം.
എല്ലാം ദൈവം അനുവദിച്ചത് കൊണ്ട് മാത്രം വിശ്വാസിക്ക് അനുവദനീയമായി എന്നത് പോലെ തന്നെ എല്ലാം ദൈവം നിഷിദ്ധമാക്കിയത് കൊണ്ടുമാത്രം നിഷിദ്ധമായി.
അല്ലാത്ത കാരണങ്ങളും ന്യായങ്ങളും വിശ്വാസിക്ക് ഇല്ല, വേണ്ട.
ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുന്നതിനു മുൻപ് അങ്ങനെയൊരു ദൈവത്തിൽ വിശ്വസിക്കാൻ വിശ്വാസിക്ക് കാരണങ്ങളും ന്യായങ്ങളും ആവശ്യമായിട്ടുണ്ടാവാം, വിശ്വാസിയാവുന്നത്തിന് മുൻപ് തേടിയിട്ടുണ്ടാവാം.
അവ ന്യായമായതാണ്.
പക്ഷെ, വിശ്വാസിയെ ബോധ്യപ്പെടുത്തിയ കാരണങ്ങളും ന്യായങ്ങളും വെച്ച് അവൻ വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ ആ വിശ്വസിച്ചുകഴിഞ്ഞ ദൈവത്തെ അനുസരിക്കാനും ആ ദൈവത്തിന് സമർപ്പിക്കാനും വിശ്വാസിക്ക് കാരണങ്ങളും ന്യായങ്ങളും വേണ്ട.
സമർപ്പണമാണ് (ഇസ്‌ലാം എന്ന സമർപ്പണമാണ്) ജീവിതം എന്ന് ദൈവം പറഞ്ഞത് തന്നെയാണ് വിശ്വാസി വിശ്വസിക്കുന്നതെങ്കിൽ പ്രത്യേകിച്ചും.
വിശ്വാസിക്ക് വിശ്വാസം തന്നെയല്ലാത്ത കാരണങ്ങളും ന്യായങ്ങളും തെളിവുകളും വേണ്ട ദൈവത്തെ അനുസരിക്കാനും ദൈവത്തിന് ജീവിതം സമർപ്പിക്കാനും വേണ്ട എന്നർത്ഥം.
'ദൈവം ദൈവം തന്നെയാണ്' എന്നതല്ലാത്ത, 'ദൈവം ദൈവം തന്നെയാണ്' എന്നതിനേക്കാൾ വലിയ എന്ത് കാരണമാണ്, ന്യായമാണ്, തെളിവാണ് വിശ്വാസിക്ക് വേണ്ടത്, ഉണ്ടാവുക?
ദൈവം കല്പിക്കുന്നു എന്നതല്ലാത്ത ഒരു കാരണവും ന്യായവും തെളിവും യഥാർത്ഥ വിശ്വാസിക്ക് നോമ്പനുഷ്ഠിക്കാനും നിസ്‌കരിക്കാനും ഹജ്ജ് ചെയ്യാനും സക്കാത്ത് കൊടുക്കാനും മറ്റെന്ത് വേണമെന്ന് വെക്കാനും വേണ്ടെന്ന് വെക്കാനും ഇല്ല, വേണ്ട.
നോമ്പോ നിസ്‌കാരമോ ഹജ്ജോ സക്കാത്തോ നിർബന്ധമാക്കുമ്പോൾ അവ നടത്താൻ, അവ നടപ്പാക്കണമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ കാരണങ്ങളും ന്യായങ്ങളും ഒന്നും ഖുർആനിലോ ഹദീസിലോ നിരത്തിയതായി കാണുകയും ഇല്ല.
നോമ്പ് നിർബന്ധാക്കുമ്പോൾ പോലും പറഞ്ഞ ഏക കാരണം ആരോഗ്യത്തിന് നല്ലതാണ് എന്നും മറ്റുമല്ല.
"നിങൾ സൂക്ഷ്മത (ജാഗ്രത - തഖ് വ) ഉള്ളവരായേക്കാം" എന്നത് മാത്രമാണ്.
ആ നിലക്ക് തന്നെയാണ് "നോമ്പ് ഒരു പരിചയാണ്" എന്ന് മാത്രം ഹദീസിലും പറയപ്പെട്ടത്.
വേറൊരു ന്യായവും കാരണവും നൽകാതെ.
തഖ്‌വ എന്ന ജാഗ്രത തന്നെ ഒരു പരിച മാത്രമല്ലാതെ.
അതും ബാക്കി നിഷിദ്ധമാക്കിയ കാര്യങ്ങളിൽ അങ്ങനെയുള്ള കാരണവും ന്യായവും പറഞ്ഞില്ല.
നിസ്കാരത്തിന് പോലും ഏറിയാൽ ഒരു ന്യായവും കാരണവുമായി തോന്നിപ്പിക്കും വിധം ഖുർആൻ പറഞ്ഞത് "എന്നെ (ദൈവത്തെ) ഓർമ്മിക്കാൻ" എന്നും, "നിശ്ചയമായും നിസ്കാരം മ്‌ളേഛമായയതിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും (നിസ്കാരം) തടയുന്നു" എന്നതും മാത്രമാണ്.
മദ്യത്തെ ഘട്ടംഘട്ടമായി നിരുത്സാഹപ്പെടുത്തുക മാത്രമാണ് ചെയ്തത്.
മദ്യത്തെ നേരിട്ട് നിരോധിച്ചില്ല.
മദ്യത്തെ ഘട്ടംഘട്ടമായി നിരുത്സാഹപ്പെടുത്തി, നിരുത്സാഹപ്പെടുത്തി അവസാനം ചോദിച്ചു "നിങൾ വിരമിക്കുന്നില്ലേ?" എന്ന്.
അങ്ങനെ "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിക്കാനും നിരത്തിയ ഏക ന്യായം, പൊതുവായ ന്യായം മാത്രം. "നന്മയെക്കാൾ കൂടുതൽ തിന്മ" എന്ന ഒരേയൊരു ന്യായം മാത്രം.
നിരുത്സാഹപ്പെടുത്തിയപ്പോൾ തന്നെ, "നിങൾ വിരമിക്കുന്നില്ലേ?" എന്ന് ചോദിച്ചപ്പോൾ തന്നെ, നിഷിദ്ധം എന്ന് കണക്കാക്കാൻ മാത്രം വിശ്വാസം വിശ്വാസിയെ പഠിപ്പിച്ചു എന്നതാണ് മദ്യം/ലഹരി നിഷിദ്ധമാണെന്ന അവസ്ഥയിൽ എത്തിച്ചത്.
നോമ്പ് ആരോഗ്യത്തിന് നല്ലതാണ്, നിസ്കാരം യോഗ പോലെയാണ്, നല്ല എക്സർസൈസാണ്, ആരോഗ്യം നന്നാവും, മദ്യം/ലഹരി ആരോഗ്യത്തിന് ഹാനികരം എന്നിങ്ങനെയുള്ള കാരണങ്ങളും ന്യായങ്ങളും നിരത്തിയില്ല.
അങ്ങനെ കാരണങ്ങളും ന്യായങ്ങളും നിരത്തുന്നത് ശരിയല്ല, ഖുർആനികമല്ല,
അങ്ങനെ കുറെ ന്യായങ്ങളും കാരണങ്ങളും നിരത്തലും നിരത്തേണ്ടിവരലും വിശ്വാസത്തിൽ വെള്ളം ചേർക്കലാണ്.
വിശ്വാസത്തെയും അതനുസരിച്ചുള്ള അനുസരണത്തെയും സമർപ്പണത്തെയും വിശ്വാസവും അതനുസരിച്ചുള്ള അനുസരണവും സമർപ്പണവും അല്ലാതാക്കലാണത്.
ദൈവത്തെ വണങ്ങാനും അനുസരിക്കാനും ദൈവത്തിന് ജീവിതം സമർപ്പിക്കാനും ദൈവം കല്പിക്കുന്നത് കൊണ്ട് എന്നല്ലാത്ത വേറൊരു കാരണം വിശ്വാസിക്ക് വേണമെന്നാൽ ആ വിശ്വാസിയുടെ വിശ്വാസം ശരിയല്ല, വിശ്വാസം ശക്തമല്ല, വിശ്വാസം ശരിക്കും വിശ്വാസമല്ല എന്നാണ് കാര്യം, അർത്ഥം.
"നിങ്ങളുടെ ഹൃദയത്തിലേക്ക് വിശ്വാസം ഇനിയും പ്രവേശിച്ചിട്ടില്ല" എന്നും
"വിശ്വാസികളെ നിങൾ വിശ്വസിക്കൂ" എന്നും
ഖുർആൻ പറയേണ്ടി വന്നത് അങ്ങനെയാണ്.
ഈമാൻ എന്ന വാക്കിന് വിശ്വാസം എന്ന അർത്ഥം പോലും ഇല്ല.
നിർഭയത്വമാണ് ഈമാൻ.
പൂർണസമർപ്പണത്തിന് വേണ്ട നിർഭയത്വം ഈമാൻ.
പൂർണസമർപ്പണം നടക്കുമ്പോഴുള്ള നിർഭയത്വം ഈമാൻ.
ദൈവത്തെ വിശ്വസിക്കുന്നില്ല, പകരം (സ്വാർത്ഥനേട്ടങ്ങൾക്ക് വേണ്ട) കുറേ കാരണങ്ങളെയും ന്യായങ്ങളെയും തെളിവുകളെയും വിശ്വസിക്കുന്നു എന്നാണ് വിശ്വാസം തന്നെയെല്ലാത്ത കാരണങ്ങളും ന്യായങ്ങളും വേണമെന്നാൽ അർത്ഥം വരിക.
കാരണങ്ങളെയും ന്യായങ്ങളെയും തെളിവുകളേയും വിശ്വാസത്തിൽ പങ്ക് ചേർക്കുന്നു എന്നാണ് അങ്ങനെയാവുമ്പോൾ അർത്ഥം വരിക.
ദൈവത്തിന് പുറമേ, ദൈവകൽപനക്ക് പുറമേ വേറെ എന്തോ ഒന്നുകൂടി വേണ്ടിവരുന്നു, വേറെ ചിലതിൽ കൂടി വിശ്വസിക്കേണ്ടി വരുന്നു എന്നർത്ഥം വരും വിശ്വസിച്ചുകഴിഞ്ഞ ദൈവത്തെ അനുസരിക്കാൻ മറ്റ് കാരണങ്ങൾ തേടുന്നവനും ആവശ്യപ്പെടുന്നവനും നിരത്തുന്നവനും.
കാരണങ്ങളെയും ന്യായങ്ങളെയും കൂട്ടിപ്പിടിച്ച് മാത്രം അനുഷ്ഠാനങ്ങളും അനുസരണവും നടത്തുന്നവൻ അവൻ്റെ അനുസരണത്തിനും വിശ്വാസത്തിനും കാരണങ്ങളെ പങ്ക് ചേർക്കുന്നു. ശിർക്ക് ചെയ്യുന്നു എന്നർത്ഥം.
*******
പന്നിയെ മുഴുവൻ രക്തവും കളയും വിധം കഴുത്തിൽ കത്തി വെച്ച് അറുക്കാൻ സാധിക്കാത്തതും....,
പന്നികൾ ജീവിക്കുന്ന സാഹചര്യത്തിൻ്റെയും ഭക്ഷിക്കുന്ന സാധനങ്ങളുടെയും വൃത്തികേടും....
പന്നിയെ നിഷിദ്ധമാക്കുന്നതിന് കാരണങ്ങൾ ആവാം എന്ന് വെറുതേ പിന്നീട് പറയാമെന്ന് മാത്രം.
നമ്മുടേതായ സ്വന്തം നിലക്കുള്ള വിശദീകരണം പോലെ.
സ്വയം സംതൃപ്തിയടയാൻ.
പക്ഷെ വിശ്വാസത്തിൽ അതില്ല, അനുസരിക്കാൻ അത് വേണ്ട.
അത്തരമൊരു വിശദീകരണം വിശ്വാസികൾ തങ്ങളുടെ നിഷിദ്ധമെന്ന വിശ്വാസം നടപ്പാക്കാൻ ആവശ്യപ്പെടുന്നില്ല, ആവശ്യപ്പെടാൻ യഥാർത്ഥത്തിൽ പാടില്ല.
ചില ക്രിമികൾ / വിരകൾ എത്രയായാലും പന്നിയുടെ ഇറച്ചിയിൽ നിന്നും സാധാരണഗതിയിലും വേവിലും നശിക്കുന്നില്ല എന്നതും കാരണമായി നമുക്ക് നമ്മളെ സംതൃപ്തിപ്പെടുത്താൻ പിന്നീട് ഉണ്ടാക്കിപ്പറയാം.
പക്ഷെ, നിഷിദ്ധമാക്കാൻ ഇങ്ങനെ ഒരു കാരണവും നിഷിദ്ധമാക്കിയ മറ്റൊന്നിനും വേണ്ടി പറയാത്തത് പോലെ പന്നിയുടെ കാര്യത്തിലും എവിടെയും (ഖുർആനിലും ഹദീസിലും) പറഞ്ഞിട്ടില്ല.
എന്തുകൊണ്ട് നിഷിദ്ധമായി എന്ന് ചോദിച്ചാൽ, സൃഷ്ടാവ് നിഷിദ്ധമാക്കിയത് കൊണ്ട് നിഷിദ്ധമായി എന്നുമാത്രം ഉത്തരം പറയാൻ കഴിയണം.
സൃഷ്ടാവ് അനുവദിക്കുന്നത് കൊണ്ട് മാത്രം എന്തും അനുഭവിക്കുന്നവർക്ക് സൃഷ്ടാവ് നിഷിദ്ധമാക്കിയത് കൊണ്ട് മാത്രം എന്തും നിഷിദ്ധമാകുന്നു എന്നത് കൃത്യമായ ന്യായമാണ്, മറുപടിയാണ്.
സൃഷ്ടാവിൽ നിന്നാണെങ്കിൽ തങ്ങൾക്കറിയില്ലെങ്കിലും നല്ലത് മാത്രമെന്നവർ കരുതുന്നു, ഉറപ്പിക്കുന്നു.
"നിങൾ വെറുക്കുന്നത് നിങ്ങൾക്ക് നല്ലാതാവാം, നിങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് മോശമാവാം" (ഖുർആൻ)
സൃഷ്ടാവ് ആവശ്യപ്പെടുന്നത് പ്രത്യക്ഷത്തിൽ നല്ലതെന്ന് തോന്നുന്നില്ലെങ്കിലും നല്ലതെന്ന് മാത്രം വിശ്വാസം ഉറച്ചവർ കരുതുന്നു, വിശ്വസിക്കുന്നു.
സൃഷ്ടാവ് നിഷിദ്ധമാക്കിയെങ്കിൽ അത് മാത്രം തന്നെ മതി കാരണമായി, ന്യായമായി.
ബാക്കി കാരണങ്ങൾ സൃഷ്ടാവ് മാത്രം അറിഞ്ഞാൽ മതി ഒരു നല്ല ഉറച്ച വിശ്വാസിക്ക്.
സൃഷ്ടാവിലുള്ള അവരുടെ വിശ്വാസത്തിൻ്റെയും ഉറപ്പിൻ്റെയും കടുപ്പം നിഷിദ്ധമാക്കാനുള്ള മറ്റ് പ്രത്യക്ഷ കാരണങ്ങളെ വേണ്ടെന്നാക്കുന്നു.
നിഷിദ്ധമാക്കാനുള്ള കാരണങ്ങൾ അറിയുക എന്നതും അന്വേഷിക്കുക എന്നതും അവർക്ക് അവരുടെ ഉറച്ചവിശ്വാസം വേണ്ടാത്തതാക്കുന്നു.
*********
അറിയണം
പന്നി ഇറച്ചി മാത്രമാണ് നിഷിദ്ധം.
പന്നി ഇറച്ചി മനുഷ്യന് മാത്രമാണ് നിഷിദ്ധം.
പന്നിയെ ഒരു ജീവിയെന്ന നിലക്ക് വളർത്തുന്നതോ പന്നിക്ക് ഭക്ഷണം കൊടുക്കുന്നതോ നിഷിദ്ധമല്ല
പന്നി പന്നിക്കും മറ്റു പല മൃഗങ്ങൾക്കും മോശമല്ല, നിഷിദ്ധമല്ല.
നിഷിദ്ധമാക്കിയത് ദൈവത്തിന് പന്നിയോട് വെറുപ്പോ ദേഷ്യമോ ഉള്ളത് കൊണ്ടല്ല.
നിഷിദ്ധമാക്കിയത് ദൈവത്തെ സംബന്ധിച്ചേടത്തോളം നല്ലത് മോശമായത് എന്നിങ്ങനെ ഉളളത് കൊണ്ടല്ല.
നിഷിദ്ധമാക്കിയ മനുഷ്യനെ സംബന്ധിച്ചേടത്തോളം, അവൻ്റെ ആപേക്ഷികതയിൽ നല്ലത് മോശം എന്നതുള്ളത് കൊണ്ട് മാത്രം
സൃഷ്ടിച്ചു എന്നത് കൊണ്ട് സൃഷ്ടിക്കപ്പെട്ട എല്ലാം മനുഷ്യന് പറ്റിയതാണ്, പറ്റിയതാവണം എന്നില്ല.
സയനൈഡ് മനുഷ്യന് പറ്റില്ല എന്ന് മനുഷ്യൻ തന്നെ അറിയുന്നു.
പല സസ്യങ്ങളും പഴങ്ങളും ഭക്ഷണമായി കഴിക്കാൻ അനുവദിച്ചാലും ഇല്ലെങ്കിലും പറ്റില്ല എന്നും മനുഷ്യൻ തന്നെ അറിയുന്നു.
പുണ്യവും ദിവ്യത്വവും കല്പിച്ച് പശുവിനെ തിന്നാൻ പാടില്ലെന്ന് കണക്കാക്കുന്നവർ ഉണ്ട്.
മറുപക്ഷത്ത് ദൈവം നിഷിദ്ധമാക്കി എന്നത് കൊണ്ട് മാത്രം, പ്രത്യേകിച്ചൊരു ദിവ്യത്വവും അനുവദിക്കപ്പെട്ടതിനും നിഷേധിക്കപ്പെട്ടതിനും കൽപിക്കാതെ തന്നെ പന്നി ഇറച്ചി തിന്നാൻ പാടില്ലെന്ന് കണക്കാക്കുന്നു. അതല്ലെങ്കിൽ വൃത്തികേട് മനസ്സിലാക്കി മാത്രം പന്നി ഇറച്ചി തിന്നരുതെന്ന് പറയുന്നു.
ഒരു ജീവിയേയും കൊന്ന് തിന്നാൻ പാടില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
മുസ്ലിംകൾ ഒന്നും അനുഭവിക്കുന്നതും നിഷിദ്ധമാക്കുന്നതും അതിൽ ദിവ്യത്വമോ മോശമോ ന്യായമായും കാരണമായും കല്പിക്കുന്നത് കൊണ്ടല്ല.
മുസ്ലിംകൾ എന്തും അനുഭവിക്കുന്നതും നിഷിദ്ധമാക്കുന്നതും സൃഷ്ടാവായ ദൈവം കല്പിച്ചു, അനുവദിച്ചു, നിഷിദ്ധമാക്കി എന്ന ഒരൊറ്റ കാരണം വെച്ച് മാത്രം.
*******
ഇവയൊക്കെയും വിശ്വസിക്കണം, വിശ്വസിക്കാം എന്നൊന്നും പറയുകയല്ല.
വിശ്വാസികൾ അവരുടെ കാര്യങ്ങളെ എങ്ങനെ എടുക്കുന്നു എന്ന് മാത്രം പറയുന്നു, പറഞ്ഞു.
അതങ്ങനെ തന്നെ പറയുകയാണല്ലോ ശരി?
No comments:
Post a Comment