Thursday, January 23, 2025

തീർത്ഥമെന്ന് കരുതി മൂത്രം കുടിക്കുകയാണ്.

എല്ലാം ശരി, ശരിയും സത്യവും എങ്ങനേയും എവിടെനിന്നും പ്രാപിക്കാം എന്നൊക്കെ എളുപ്പം പറയാം. 

അതറിഞ്ഞ് പറയുന്നവർ യഥാർത്ഥത്തിൽ ഒന്നിനും ആർക്കും പിറകെ പോകത്തവരായിരിക്കും. 

ഇങ്ങനെ ഒന്നിനും ആർക്കും പിറകെ  പോകാതെയുമായിരിക്കും അവരങ്ങനെ പറയുന്നത്. 

പക്ഷെ ഇങ്ങനെ ശുദ്ധമായി തുറന്നുപറയുന്നതിൻ്റെ അപകടം പേറുന്നത് ഇതുകേട്ട് പിന്തുടരുന്ന, ഒന്നുമറിയാത്ത പാവങ്ങളാണ്. 

ഒരുപക്ഷെ ഇന്ത്യയിലെ മഹാഭൂരിപക്ഷം. 

അവർ ശരിയും സത്യവും എവിടെയും കിട്ടുമെന്ന് കരുതി കണ്ട വേഷംകെട്ടുകാരുടെയും ആൾദൈവങ്ങളുടെയും കെണിയിൽ വീഴുകയാണ്. 

ചൂഷണത്തിന് വിധേയമാവുകയാണ്.

തീർത്ഥമെന്ന് കരുതി മൂത്രം കുടിക്കുകയാണ്.

അത്തരം കെണികളും ചൂഷണങ്ങളും ഒഴിവാക്കാൻ നല്ലത് ഒരേയൊരു മാർഗ്ഗം ദൈവത്തിലേക്ക്, ദൈവം ഏകം, ബിംബങ്ങൾ പാടില്ല, ബഹുദൈത്വം പാടില്ല എന്നതൊക്കെ തന്നെയാണ്. 

ചൂഷണം ചെയ്യപ്പെടുന്ന, കെണിയിൽ വീഴുന്ന മനുഷ്യരോട് സ്നേഹമുണ്ടെങ്കിൽ.

പാവം വിശ്വാസികളെ പറ്റിക്കുന്ന വേഷംകെട്ടുകാരെയും ആൾദൈവങ്ങളെയും അവരുടെ കെണികളെയും ഒഴിവാക്കണമെങ്കിൽ. 

ഓരോ മുക്കിലും മൂലയിലും മുളച്ചുവരുന്ന പൊള്ളയായ അവകാശവാദങ്ങളെയും അവതാരവാദങ്ങളെയും സമാധിവാദങ്ങളേയും മുളയിലേ ഇല്ലാതാക്കണമെങ്കിൽ.

No comments: