Thursday, January 9, 2025

പ്രത്യക്ഷത്തിൽ വന്ന ശത്രുവല്ല നിങ്ങളുടെ ശത്രു.

ശത്രുവല്ല നിങ്ങളുടെ ശത്രു. 

പ്രത്യേകിച്ചും ശത്രുവാണെന്ന് പ്രഖ്യാപിച്ച, പ്രത്യക്ഷത്തിൽ വരുന്ന ശത്രുവല്ല നിങ്ങളുടെ യഥാർത്ഥ ശത്രു. 

പ്രത്യക്ഷത്തിൽ വന്ന ശത്രുവെ നിങ്ങൾക്കറിയാം.

അങ്ങനെയൊരു ശത്രു ഉണ്ടെന്ന് നിങ്ങൾക്കറിയാം.

അതുകൊണ്ട് തന്നെ നിങ്ങൾക്കറിയുന്ന ശത്രുവിനെ നിങ്ങൾക്ക് എങ്ങിനെയെങ്കിലും നേരിടാം. നേരിടേണ്ടത് എങ്ങിനെയെന്ന് ആലോചിക്കാം, പദ്ധതിയിടാം, ഒരുങ്ങാം.

യഥാർത്ഥ ശത്രു പ്രത്യക്ഷത്തിൽ വരാത്ത ശത്രുവാണ്.

യഥാർത്ഥ ശത്രു ശത്രുവാണെന്ന് പ്രഖ്യാപിക്കാത്ത കപടന്മാരാണ്. 

അവർ നിങ്ങളോടൊപ്പം നിന്ന്, 

ഉള്ളിൽ നിന്ന് നിങ്ങളെ കാർന്നുതിന്ന്, നിങ്ങളുടെ ഉള്ള ഉൾക്കരുത്തും നഷ്ടപ്പെടുത്തി, 

നിങ്ങളെക്കൊണ്ട് തന്നെ നിങ്ങളെ പരാജയപ്പെടുത്തും. 

ഒരു ലക്ഷ്യബോധവും അടിസ്ഥാനവുമില്ലാത്ത ഇന്ത്യയിലെ എല്ലാ മതേതരപാർട്ടികളും ആണ് യഥാർത്ഥത്തിൽ ഈ ഇന്ത്യാ രാജ്യത്തിൻ്റെ ശത്രു. നിങ്ങളുടെ ശത്രു.

മതേതര പാർട്ടികൾ എന്ന പേരിൽ നിലനിന്ന അവർ ചെയ്തത് മാത്രമാണ് ഒരു യഥാർഥ ശത്രു ചെയ്യുന്നതിനേക്കാൾ അപകടകരമായ കാര്യങ്ങളും കൃത്യങ്ങളും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം, ഇന്ത്യക്കാരായ നിങ്ങളെ സംബന്ധിച്ചേടത്തോളം.

കാപട്യവും അധികാരക്കൊതിയും മാത്രം കൈമുതലക്കിക്കൊണ്ട്, ആയുധമാക്കിക്കൊണ്ട് അവർ ചെയ്യേണ്ടതോന്നും ചെയ്തില്ല. ചെയ്യേണ്ടാത്തതെല്ലാം ചെയ്തു. 

കാവൽക്കാർ എന്ന പേരിൽ അവർ ആവുന്നത്ര കട്ടുതിന്നു എന്നത് മാത്രമല്ല, അവർ നിങ്ങളുടെ നാടിനെ ദുഷ്ടന്മാർക്ക് വേണ്ടി തുറന്നുവെച്ചു കൊടുത്തു കൊണ്ട് കൂർഖംവലിച്ചുറങ്ങി.

അവർ ഒന്നിനും കൊള്ളാത്തവരായി ഒഴിഞ്ഞിട്ടിടം മാറാലയും ചിലന്തിയും കൊതുകും പാറ്റയും മാത്രമായ ഒരുപറ്റം കയ്യടക്കി.

തങ്ങൾ ഇരിക്കേണ്ടിടത്ത് തങ്ങൾ ഇരുന്നില്ലേൽ അവിടെ പട്ടി കയറിക്കിടക്കും എന്ന് പറഞ്ഞത് പോലെ ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യ എന്ന രാജ്യവും ആയി.

പ്രത്യേകിച്ച് ഒരു ദർശനവും പ്രത്യേശാസ്ത്രവും മുന്നോട്ട് വെക്കാനില്ലാത്തവർ വെറും വെറുപ്പും അസൂയയും മാത്രം നിറച്ച് അധികാരം നേടുന്നവരായി ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യ എന്ന രാജ്യവും.

No comments: