Monday, January 27, 2025

ജഗത് ഗുരുവുമായുള്ള ചർച്ച കേട്ടു.

ജഗത്ഗുരു എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരാളുടെ കുറേ പേരുമായിരുന്നുള്ള ചർച്ച കേട്ടു, ചോദ്യോത്തരങ്ങൾ മുഴുവൻ കേട്ടു. 

ഏകദേശം. സംഗതി ഒരുവർഷത്തോളം പഴക്കമുള്ള ചർച്ചയും ചോദ്യോത്തരങ്ങളും ആണ്.

ഏകദേശം ഒന്നര മണിക്കൂർ മുഴുവൻ ശ്രദ്ധിച്ചുകേട്ടു...  

എന്തെങ്കിലും ശരി എവിടുന്ന് കിട്ടിയാലും എടുക്കണമല്ലോ?

ശരിക്കും അന്തംവിട്ടുപോയി...

ഇയാളെങ്ങിനെ ജഗത്ഗുരുവായി എന്നതിന് ഒരുത്തരവും കിട്ടിയില്ല.

ആരൊക്കെക്കൂടിയാണ് ഇയാളെ ജഗദ്ഗുരു ആക്കിയത് എന്ന് മനസ്സിലായില്ല.

ജഗദ്ഗുരുവെന്ന് വിശേഷിപ്പിക്കുന്നവരും വിളിക്കുന്നവരും ആരൊക്കെയാണെന്നറിയാൻ വല്ലാത്ത ആശങ്ക തോന്നി. അവരുടെ ഗതികേട് ഓർത്തിട്ട്.

ശരിക്കും ഒരു പിടുത്തവും കിട്ടിയില്ല.

ഒരൊറ്റ ചോദ്യത്തിനു പോലും അദ്ദേഹം ബുദ്ധിപരമായ, യുക്തിഭദ്രമായ, തൃപ്തിപ്പെടുത്തുന്ന ഒരുത്തരം നൽകിയതായി കണ്ടില്ല, കേട്ടില്ല.

ചോദ്യകർത്താക്കൾ നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കുറേ നല്ല ചോദ്യകർത്താക്കളും ഉണ്ടായിരുന്നു.

കോരാൻ പാത്രങ്ങളുണ്ട്. 

പക്ഷെ പാറപ്പുറത്ത് വെള്ളം അന്വേഷിച്ച് മടങ്ങും പോലെ ഒരു പ്രതീതി.

പാറപ്പുറത്ത് പാത്രങ്ങൾ ഉരഞ്ഞുണ്ടാവുന്ന ശബ്ദങ്ങൾ പോലുള്ള വെറും ഉപരിതല ചർച്ച.

പലപ്പോഴും അയാൾക്ക് ഉത്തരം മുട്ടിയതായി കണ്ടു...

പക്ഷെ, അദ്ദേഹത്തിൻ്റെ ജഗദ്ഗുരു മേൽക്കോയ്മ ബോധം വെച്ച്, സ്ഥാപിച്ച് ചർച്ചയിലൂടെ എളുപ്പം കടന്നുപോയി.

ഫാസിസ്റ്റ്, ഏകാധിപത്യ സ്വഭാവം കാണിച്ച് പറയുന്നതെന്തും അയാൾ ഉത്തരമാക്കി മാറ്റി.

കൈകൊട്ടി പ്രോത്സാഹിപ്പിക്കാൻ പറ്റിയ സദസ്സിനെ ആദ്യമേ ചാട്ടംകൂട്ടി മുൻപിൽ ഇരുത്തിയത് കൊണ്ട് അയാൾ ഉദ്ദേശിക്കും വിധം തന്നെ ചർച്ച പുരോഗമിക്കാൻ ഒരു പ്രയാസവും നേരിട്ടില്ലെന്ന് മാത്രം.

ചോദ്യകർത്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ മാത്രം അധികാരം. 

അവർക്ക് കൃത്യമായ തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാൻ അവകാശമില്ല.

കിട്ടിയ പൊള്ളയായ ഉത്തരങ്ങളുടെ മേൽ അവരുടെ മാന്യതയും ഉപചാരബോധവും കാണിക്കുംവിധം വെറും വെറുതെ ചിരിച്ചുനിന്നു. 

മുട്ടകൾക്ക് പകരം അവർ കല്ലുകളുടെ മേൽ അടയിരുന്നു

ഉത്തരം മുട്ടുമ്പോഴൊക്കെ അയാൾ അയാളുടെ മേൽക്കോയ്മ ബോധം വെച്ച് ഇടക്കിടക്ക് വെറുതേ പറയും "എല്ലാം ശരിയായിക്കൊള്ളും" എന്ന്. 

എന്ത് ശരിയായിക്കൊള്ളുമെന്ന്.

അയാൾ ഉദ്ദേശിക്കും പോലുളള ക്രൂര ഫാസിസ്റ്റ് ക്രമം വരും വിധവും, അത്തരം ക്രൂര ഫാസിസ്റ്റ് ക്രമം  വന്നതിന് ശേഷം ക്രൂരതകൾ കളംവാഴും വിധവും കാര്യങ്ങൾ ശരിയായിക്കൊള്ളും എന്ന് മാത്രം അർത്ഥം.

എന്തോ വലിയ കാര്യം പറയുന്നത് പോലെ, മേൽക്കോയ്മ ഒന്നുകൂടി സ്ഥാപിക്കുന്നത് പോലെ.

ഉപബോധമനസ്സിൽ കുടുങ്ങിയ വിശ്വാസം വെച്ച് ഏതൊരു വിശ്വാസിയായ കുഞ്ഞുകുട്ടിയും സംസാരിക്കുന്നത് പോലെ മാത്രം അയാൾ സംസാരിച്ചു സംസാരിച്ചു. 

എന്നുവെച്ച് കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കത ഇല്ലാതെ. 

പകരം തികഞ്ഞ കളങ്കതയെ അലങ്കാരമാക്കിക്കൊണ്ട്

ഒരു തികഞ്ഞ വലതുപക്ഷ തീവ്രവാദിയും ഭീകരവാദിയും സംസാരിക്കുന്നത് പോലെ മാത്രം സംസാരിച്ചുകൊണ്ട്. 

തികഞ്ഞ വലതുപക്ഷ തീവ്രവാദികളും ഭീകരവാദികളും കത്തിച്ചുകൊണ്ടിരിക്കുന്ന തീയിൽ എണ്ണയൊഴിക്കും പോലെ മാത്രം.

തികഞ്ഞ വലതുപക്ഷ തീവ്രവാദികൾക്കും ഭീകരവാദികൾക്കും വേണ്ടി മാത്രം സംസാരിക്കുന്നത് പോലെ.

സംസ്കൃതത്തിൽ എന്തൊക്കെയോ ചൊല്ലിയത് കൊണ്ട് മാത്രം വിഡ്ഢിത്തം ശരിയാവുമെന്ന മിഥ്യാധാരണയുമായി..

അങ്ങേയറ്റം വിഷം നിറഞ്ഞ, വിഷം കുത്തിവെക്കുന്ന ആളായി മാത്രം.

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയല്ല പകരം ശ്രീരാം ആണെന്ന് പറയുന്നത്ര അന്ധവിശ്വാസിയായിക്കൊണ്ട്, വലതുപക്ഷ ഭീകരവാദിയായിക്കൊണ്ട്. 

സത്യസന്ധമായി ഉള്ളുതൊട്ട് പറഞ്ഞാൽ, ജഗത്ഗുരു പോയിട്ട് ഒരു LKG കുട്ടിയുടെ ഗുരു പോലും ആകാനുള്ള യോഗ്യതയുള്ള ആളായി തോന്നിപ്പിക്കാത്ത വിധം...

No comments: