കുറേ ദൈവങ്ങളും ബിംബങ്ങളും ഉണ്ടായാൽ എന്താണ് പ്രശ്നം?
പ്രശ്നമൊന്നുമില്ല.
ഒന്നുമറിയാത്തവർ ചൂഷണം ചെയ്യപ്പെടും.
എല്ലാം ശരിയെന്ന വാദത്തിലൂടെ അറിവില്ലാത്ത ജനങ്ങൾ പലഭാഗങ്ങളിൽ നിന്ന് ചൂഷണം ചെയ്യപ്പെടും.
പലതും അങ്ങിങ്ങ് മുളച്ചുപൊങ്ങി അവകാശവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കും.
ഏകം എന്നവുമ്പോൾ അങ്ങിനെ വരില്ല.
പരബ്രഹ്മം മാത്രമായ ഏകദൈവത്തിന് പൂജയും മധ്യസ്ഥരും വേണ്ടല്ലോ?
*******
കുറേ ഉണ്ടാവുകയല്ല പ്രധാനം.
കൃത്യമായും ക്ലിഷ്ടമായും ഉണ്ടാവുക എന്നതാണ് പ്രധാനം.
ഇസ്ലാം കാണിക്കുന്ന പ്രത്യേകത അതാണ്.
ശരിയാവട്ടെ തെറ്റാവട്ടെ, എല്ലാറ്റിനും കൃത്യമായ അളവും തൂക്കവും വ്യക്തതയും.
എല്ലാം ഉണ്ട്, പക്ഷെ ഒന്നുമില്ല എന്ന് വരികയല്ല സമൂഹത്തെ നയിക്കുമ്പോഴും വഴികാട്ടുമ്പോഴും വേണ്ടത്.
അവകാശവാദങ്ങൾ മാത്രം നടത്തുന്ന ഭാരതീയ വിശ്വാസ ദർശനങ്ങളുടെ പ്രശ്നം അതാണ്.
പകരം ഒന്നുമില്ലെങ്കിലും എല്ലാമുണ്ട് എന്ന് വരികയും സമൂഹത്തെ കൂട്ടിപ്പിടിക്കുകയും ഉറപ്പ് നൽകുകയുമാണ് വേണ്ടത്.
അല്ലാതെ എട്ടുകാലി മമ്മൂഞ്ഞ് പോലെ എല്ലാറ്റിനും പിതൃത്വം ഏറ്റെടുക്കുന്ന രീതിയല്ല വേണ്ടത്. പിതൃത്വം ഏറ്റെടുക്കുന്ന രീതിയല്ല വേണ്ടത്.
********
No comments:
Post a Comment