"ഇന്ത്യക്ക് യഥാർത്ഥ സ്വതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ"
വല്ലാത്തൊരു പറച്ചിൽ.
എല്ലാവരും കേട്ടുവോ ആവോ...
കേട്ടില്ലെങ്കിൽ ശരിക്കും കേൾക്കേണ്ട വല്ലാത്ത കനമുള്ള വാക്കുകളാണ്.
അത്രക്ക് ഇന്ത്യക്ക് വേണ്ടി വേദന പൂണ്ട് പറഞ്ഞ വാക്കുകൾ.
ഇന്ത്യക്കും ഇന്ത്യയിലും ആർക്ക്, ആരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് അയാളുദ്ദേശിച്ചത് എന്നൊന്നും ചോദിച്ചുപോകരുത്.
രാജ്യദ്രോഹം പോലും ആയിപ്പോകും അങ്ങനെയൊക്കെ ചോദിച്ചുപോയാൽ.
സ്വാതന്ത്ര്യം ആർക്കാണ് അയാൾ ഉദ്ദേശിച്ചത് എന്ന കാര്യത്തിലൊന്നും ആരും സംശയിക്കാനില്ല, ആരും സംശയിക്കേണ്ട.
മറ്റാരെയുമല്ല, ഇന്ത്യയെയുമല്ല അയാൾ ഉദ്ദേശിച്ചത്.
മറ്റാരെയും ഇന്ത്യയെയും അയാൾ ഉദ്ദേശിക്കേണ്ടതുമില്ല
അയാളെ സംബന്ധിച്ചേടത്തോളം
ഇന്ത്യയിൽ വല്ലാതെ പ്രയാസപ്പെടുന്നതും ദുരിതം പേറുന്നതും ദൈവങ്ങളാണ്.
ദൈവങ്ങൾ മാത്രം.
മറ്റൊന്നും കൊണ്ടല്ല.
ഇന്ത്യയുടെ ദൈവങ്ങൾ അങ്ങനെയുള്ള ദൈവങ്ങളാണ്.
അത്രക്ക് ദുർബലരും ദുരിതം അനുഭവിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമാണ് അയാൾ വിശ്വസിക്കുന്ന ഇന്ത്യയിലെ ദൈവങ്ങൾ.
ജനങ്ങളെക്കാൾ കൂടുതലുള്ള ദൈവങ്ങൾ.
ആ ദൈവങ്ങൾക്ക് ദൈവങ്ങളെന്ന് പേര് മാത്രമേയുള്ളൂ.
അതുകൊണ്ട് തന്നെയാണ് അയാൾക്ക് മറ്റാരെയും ഉദ്ദേശിക്കാനില്ലാത്തത്, മറ്റാർക്കും സ്വാതന്ത്ര്യവും സുഭിക്ഷതയും കൈവരേണമെന്നില്ലാത്തത്.
ആ പറഞ്ഞ ആൾക്കും സംഘടനക്കും മനുഷ്യരും മനുഷ്യരുടെ ജീവിതവും ജീവിതപ്രശനങ്ങളും പ്രശ്നങ്ങളെയല്ല, വിഷയങ്ങളെയല്ല.
അയാൾക്കും അയാളുടെ സംഘടനക്കും പ്രധാനം ദൈവവങ്ങളും ദൈവങ്ങളുടെ പ്രശ്നങ്ങളും. അവ മാത്രം വലിയ വിഷയങ്ങളും പ്രശ്നങ്ങളും.
അതുകൊണ്ട് തന്നെ മനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള തത്വശാസ്ത്രവും പ്രത്വേശാസ്ത്രവും അയാളുടേയും അയാളുടെ പാർട്ടിയുടെയും കൈവശം ഇല്ല.
ഉളളത് മുഴുവൻ ദൈവങ്ങളുടെയും പൂജാരികളുടെയും തന്ത്രികളുടെയും നിത്യജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള തത്വശാസ്ത്രവും പ്രത്വേശാസ്ത്രവും
അത്രക്ക് ഗതികെട്ട ദൈവങ്ങളാണ് അയാളുടെയും അയാളുടെ സംഘടനയുടെയും ദൈവങ്ങൾ.
നൂറ്റാണ്ടുകളായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട് മണ്ണിനടിയിൽ എവിടെയൊക്കെയോ ശ്വാസംമുട്ടി കിടക്കേണ്ടിവരുന്ന ദൈവങ്ങളാണ് അയാളുടെ ദൈവങ്ങൾ.
അത്തരം ഗതികെട്ട, ശ്വാസംമുട്ടിയ, അടിച്ചമർത്തപ്പെട്ട ദൈവങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് അയാൾ ഉദ്ദേശിച്ചത്.
മണ്ണിനടിയിൽ കുടുങ്ങി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്രയേ ഉളളൂ അയാളുടെയും അയാളുടെ പാർട്ടിയുടെയും ദൈവങ്ങൾ?
മണ്ണ് തപ്പി സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ആ ദൈവങ്ങൾക്ക് അയാളെയും അയാളെ പോലുള്ളവരെയുമൊക്കെയും അവരുണ്ടാക്കുന്ന കലാപങ്ങളും തെരച്ചിലും വേണം.
അതുകൊണ്ട് തന്നെ ഇന്ത്യ മുഴുക്കെയും അയാളും പാർട്ടിയും മുഴുനീള യത്നത്തിലാണ്.
ഇന്ത്യ മുഴുവനും മണ്ണിനടിയിൽ തപ്പിനടന്ന് ശ്വാസംമുട്ടിക്കിടക്കുന്ന ദൈവങ്ങൾക്ക് സ്വാതന്ത്ര്യവും സുഭിക്ഷതയും നൽകി ഇന്ത്യയെ ഇനിയുമിനിയും സ്വത്രന്ത്രവും സുഭിക്ഷവും ആക്കുകയാണ് അയാളുടെയും അയാളുടെ പാർട്ടിയുടെയും മുഖ്യദൗത്യം.
ദൈവങ്ങൾക്ക് മാത്രം സ്വാതന്ത്ര്യവും സുഭിക്ഷതയുമുള്ള ഒരിന്ത്യ.
ദൈവങ്ങൾക്ക് വേണ്ടി എത്രയുമെത്രയും കലാപങ്ങളുണ്ടാവും വിധം, മനുഷ്യർ പുഴുക്കളെ പോലെ കൊല്ലപ്പെടും വിധം സ്വാതന്ത്ര്യവും സുഭിക്ഷതയും ഉള്ള, ഉണ്ടാവുന്ന സ്വതന്ത്ര ഇന്ത്യ.
കലാപകാരികൾക്കും കൊലപാതകികൾക്കും സ്വാതന്ത്ര്യമെന്നാൽ അവർക്ക് അധികാരം കിട്ടുന്ന കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും വഴിയാണല്ലോ അവരുടെ സ്വാതന്ത്ര്യത്തിൻ്റെ വഴി.
കലാപകാരികൾക്കും കൊലപാതകികൾക്കും സ്വാതന്ത്ര്യം വേണ്ടത് വിദേശികളിൽ നിന്നല്ല, പകരം സ്വന്തം നാട്ടുകാരിൽ നിന്നാണ്. സ്വന്തം നാട്ടുകാരെ അടിമകളാക്കുംവിധം, അവരുടെ സ്വാതന്ത്ര്യബോധത്തിൽ നിന്നാണ്, അറിവിൽ നിന്നാണ്.
No comments:
Post a Comment