മുൻപും വോട്ട് ചോരി നടന്നിട്ടുണ്ടെന്ന് ബിജെപി പറയുന്നു.
ചുരുങ്ങിയത്, ബിജെപി ആർഎസ്എസ് പ്രവർത്തകർ അങ്ങിങ് ന്യായീകരണങ്ങളായും വിശദീകരണങ്ങളായും പറയുന്നു:
മുൻപും വോട്ട് ചോരി നടന്നിട്ടുണ്ടെന്ന്.
1980ൽ വരെ നടന്നിട്ടുണ്ടെന്ന്.
അങ്ങനെയങ്ങ് പറഞ്ഞാൽ മതിയല്ലോ? തെളിയിക്കേണ്ടതില്ലല്ലോ.
സുപ്രീം കോടതിയും മറ്റ് കോടതികളും വരെ ഇപ്പോൾ പാർട്ടി ഓഫീസുകളും സംഘകാര്യാലയങ്ങളും ആയ സ്ഥിതിക്ക് പ്രത്യേകിച്ചും.
ഇങ്ങനെ പറഞ്ഞുവന്ന് ബിജെപി ആർഎസ്എസ് പ്രവർത്തകർ വരുത്തുന്നത് എന്താണ്?
വോട്ട് ചോരി എന്നത് സാധാരണ സംഭവമാണെന്ന്.
അഥവാ വോട്ട് ചോരി എന്നത് സാധാരണ സംഭവമാണെന്ന് വരുത്തി ലഘൂകരിക്കൽ.
എന്തിന് വേണ്ടി?
നിലവിൽ നടക്കുന്ന വോട്ട് ചോരിയെ ന്യായീകരിക്കാൻ…
നിലവിൽ നടക്കുന്ന വോട്ട് ചോരിയെ, പകരത്തിന് പകരമായി, വലിയ ശരിയായി അവതരിപ്പിച്ച് സ്വന്തം അണികളെ കോരിത്തരിപ്പിക്കാൻ.
എന്നുവെച്ചാൽ:
നിലവിൽ വോട്ട് ചോരി നടക്കുന്നുണ്ടെന്ന് കൃത്യമായും വ്യക്തമായും ബിജെപി ആർഎസ്എസ് പ്രവർത്തകർ സമ്മതിക്കുന്നു.
അങ്ങനെ വോട്ട് ചോരി നടക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വന്നതിനാൽ, അത് സമ്മതിച്ചുകൊണ്ട് ഭൂതകാലത്തെ ഇല്ലാക്കഥകൾ ഉണ്ടാക്കിപ്പറയുന്നു.
നിലവിലുള്ള വോട്ട് ചോരിക്ക് ന്യായീകരണം കണ്ടെത്തേണ്ടിവരികയാൽ.
ഭൂതകാലത്തെ ഇല്ലാക്കഥകൾ പറഞ്ഞ് വികാരം കൊള്ളിച്ച് കലാപങ്ങൾ ഉണ്ടാക്കിയും പള്ളികൾ പൊളിച്ചുമാണല്ലോ അധികാരത്തിലേക്കുള്ള വഴി താണ്ടിയത്.
ഭൂതകാലത്തെ ഇല്ലാക്കഥകൾ ചികഞ്ഞ് ഇല്ലാത്തതാണെന്ന് അന്ധരായ, അന്ധഭക്തരായ മഹാഭൂരിപക്ഷവും മനസ്സിലാക്കില്ലെന്ന ഉറപ്പുള്ളതിനാൽ.
അല്ലെങ്കിലും വർത്തമാനത്തെ നേരിടാൻ സാധിക്കാതെ ഭൂതകാലത്തെയും മുറുകെപിടിച്ചുനടക്കുകയല്ലേ വഴിയുള്ളൂ…
ഒരടിസ്ഥാനവും ഇല്ലാത്ത പഴയ കഥകളും കഥാപാത്രങ്ങളും ബിംബങ്ങളും വെച്ച് മാത്രം ഒരുരാഷ്ട്രീയ പാർട്ടി ഉണ്ടാക്കുക, രാജ്യം ഭരിക്കുക.
പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയ സാമ്പത്തിക ആശയവും പ്രത്യേശാസ്ത്രവും പരിഹാരവും അവതരിപ്പിക്കാനില്ലാതെ, നടപ്പാക്കാനില്ലാതെ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുക, കളവിനും കലാപങ്ങൾക്കും അല്ലാതെ, വെറുപ്പും വിഭജനവും ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത അത്തരമൊരു പാർട്ടി രാജ്യം ഭരിക്കുക.
അങ്ങനെ ഒരു പാർട്ടിയും സംഘവും, അങ്ങനെ മാത്രം ജനങ്ങളെ മുഴുവൻ വിഭജിച്ച്, വഞ്ചിച്ച് അധികാരത്തിൽ ഏറി തുടരുന്നത് വരെ.
വർത്താമാനത്തിലെ അബദ്ധങ്ങൾക്ക് ഭൂതകാലത്തിലെ അബദ്ധങ്ങൾ കാണിക്കുക മാത്രം അവർക്ക് പരിഹാരം.
ഭൂതകാലത്തിലെ അബദ്ധങ്ങൾ കാണിക്കുക എന്ന വിവരംകെട്ട നയം.
ജനാധിപത്യം അർഹിക്കാത്ത വിവരംകെട്ടവർക്കിടയിൽ നടപ്പാക്കാനാവുന്ന വല്ലാത്ത എളുപ്പമുള്ള നയം.
മഹാഭാഗ്യം.
മുൻപ് നടന്ന അബദ്ധങ്ങളും പരാജയങ്ങളും തുടരാനാണെങ്കിൽ,
മുൻപ് നടന്ന പരാജയങ്ങളെയും അബദ്ധങ്ങളെയും പുതിയ അബദ്ധങ്ങൾക്കും പരാജയങ്ങൾക്കും ന്യായമാക്കാനാണെങ്കിൽ,
മുൻപ് ഭരിച്ചവരെ മാറ്റി പുതിയ നിങ്ങളെ എന്തിന് ജനങ്ങൾ ഭരണം ഏൽപിക്കണം?

.jpg)
No comments:
Post a Comment