നാളെയുണ്ട്. ഉറപ്പായും നാളെയുണ്ട്.
നാളെകൾ ഗ്യാനേഷിനും ബിജെപിക്കും ആർഎസ്എസ്സിനും വെറുപ്പിനും വിഭജനത്തിനും ഉള്ളതല്ല.
********
രാജ്യവും ജനാധിപത്യവും നശിപ്പിക്കപ്പെടുന്നു. എതിരെ നടക്കേണ്ട സമരവികാരത്തിന് തടസ്സവുംശാപവും സമരബോധത്തെ അണച്ചുകളയുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെ.
*******
ബിജെപിയും ഗ്യാനേഷും ജനാധിപത്യത്തിന്റെ അർത്ഥം മാറ്റിയിരിക്കുന്നു. ജനങ്ങൾതെരഞ്ഞെടുക്കും എന്നതിന് പകരം ജനങ്ങളെ തെരഞ്ഞെടുക്കും എന്നാക്കിയിരിക്കുന്നു.
*******
ഗ്യാനേഷ് കുമാർ രാജിവെക്കണം: ബംഗാൾ, ആസ്സാം, തമിഴ്നാട്, കേരള. ബിഹാർ , മഹാരാഷ്ട്ര, ഹരിയാന, എന്നുവേണ്ട തോൽക്കുന്ന മോദിയെ ജയിപ്പിച്ച 2024 ലോക്സഭ തെരഞ്ഞെടുപ്പുകൾ റദ്ദ്ചെയ്യണം. അമിത് ഷായേയും മോദിയേയും കുറ്റവിചരണ ചെയ്യണം. അട്ടിമറിക്കപ്പെട്ട വ്യവസ്ഥിതിവേരോടെ മാറണം.
*******
തെറിപറയുന്നു, ആക്രമിക്കുന്നു, കളവുകൾ അഴിച്ചുവിടുന്നു.
ആര്? സംഘപുത്രന്മാർ.
എന്തുകൊണ്ട്? സത്യം കയ്യിലില്ലാത്തവന് കരുത്തും കൂട്ടും തെറിയും കളവും ആയുധങ്ങളുംമാത്രമായത് കൊണ്ട്.
********
കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും ഉണ്ടാക്കുന്നവർ ഭരണത്തിലേറിയാൽ കുറയും. കാരണം,അവരുടെ ലക്ഷ്യം ഭരണം നേടുകയാണല്ലോ, പിന്നെ അത് നിലനിർത്തലും.
അതുകൊണ്ട് തന്നെ ഭരണത്തിന് ഭീഷണി നേരിടുമ്പോൾ മാത്രം പഹൽഗാമായും പുൽവാമയായുംമറ്റ് പലതായും സംഭവിക്കുന്നത് മാത്രം സംഭവിക്കും, സംഭവിപ്പിക്കും…
അങ്ങനെ രാജ്യരക്ഷയെന്ന കഴുത്തിൽ കത്തിവെച്ച് എല്ലാവരെയും നിസ്സഹായരാക്കി, മിണ്ടാതാക്കി, മിണ്ടുന്നവരെ മുഴുവൻ രാജ്യദോഹികളാക്കി കാര്യങ്ങൾ നേടും എളുപ്പമാക്കും, ഭരണംസ്ഥിരമാക്കും.
ഒപ്പം ഇലക്ഷൻ കമ്മീഷനും മറ്റ് ഏജൻസികളും വോട്ടിങ് മെഷീനും എസ്ഐആറും ഒന്നുകൂടികാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്യും.
*******
നിങ്ങൾ തെറി പറയുന്നു, ബഹളമുണ്ടാക്കുന്നു. തെറിയും ബഹളവും അസത്യത്തെ സത്യമാക്കില്ല. നിങ്ങൾക്ക് ആയുധവും അധികാരവും മാധ്യമങ്ങളും ഉണ്ട്. പക്ഷേ ആയുധവും അധികാരവുംമാധ്യമങ്ങളും അസത്യത്തെ സത്യമാക്കില്ല. സത്യത്തിന്റെ ചങ്കൂറ്റവും ആത്മവിശ്വാസവും ധൈര്യവുംവേറെ തന്നെയാണ്. നിങ്ങൾ കുലുങ്ങും, കുലുങ്ങിയിരിക്കും.
********
അധികാരമുപയോഗിച്ച് കളവുകൾ ആവർത്തിച്ച് പറഞ്ഞാൽ ആ കളവുകൾ സത്യമാവും എന്ന്ഉറച്ചുവിശ്വസിക്കുന്നു, ഒന്നും മനസ്സിലാകാത്ത, വെറുപ്പും അസൂയയും പേറി നടക്കുന്ന സമൂഹത്തെഉപയോഗിച്ച് അത് തെളിയിക്കുന്നു കണ്ണടച്ച് പാൽ കുടിച്ച, കുടിച്ചുകൊണ്ടിരിക്കുന്ന പൂച്ച.

.jpg)
No comments:
Post a Comment