Wednesday, September 23, 2026

സമരം നിങ്ങൾക്ക് ചെയ്യാം. അതേ സമരം ഒരു ജനത നിങ്ങൾക്കെതിരെ ചെയ്യുമ്പോൾ അത് വിദേശ ശക്തി, രാജ്യദ്രോഹം.

 

സമരം നിങ്ങൾക്ക് ചെയ്യാം, ആർക്കെതിരെയും ചെയ്യാം. പക്ഷേ അനിവാര്യമായും അതേ സമരംഗതിമുട്ടി, ശ്വാസം മുട്ടി ഒരു ജനത നിങ്ങൾക്കെതിരെ ചെയ്യുമ്പോൾ അത് വിദേശ ശക്തി ചെയ്യുന്നത്, രാജ്യദ്രോഹം. 


എന്തൊക്കെയാണ് നിങ്ങൾ പറയാൻ ശ്രമിക്കുന്നത്?


ഇങ്ങനെയൊക്കെയാണ് നിങ്ങൾ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നത്. 


********


ശ്രദ്ധതിരിച്ചുവിടാനും വർഗ്ഗീയ ധ്രുവീകരണം നടത്തി അധികാരം നേടാനും ഉറപ്പിക്കാനും അപ്പപ്പോൾസൗകര്യത്തിന് ഉണ്ടാക്കിയെടുക്കുന്ന, എളുപ്പം മുസ്ലിംകളുടെ മേൽ ആരോപിക്കുന്ന തീവ്രവാദി- ഭീകര ആക്രമണങ്ങൾക്കും ബോംബ് സ്ഫോടനങ്ങൾക്കും ഗോദ്രകൾക്കും മുസാഫർപൂർ പോലുള്ളകലാപങ്ങൾക്കും ഒക്കെ പുറമേയാണ് നിങ്ങളുടെ ഈ ശ്രമങ്ങൾ.


*******


ബിജെപി ഭരിക്കുമ്പോൾ മാത്രം രാജ്യമെന്നാൽ ഭരണകൂടം. ഭരണകൂട കളവുകളെയുംഅബദ്ധങ്ങളെയും വിമർശിച്ചാൽ രാജ്യദ്രോഹം.


*******


ഇന്ത്യ ഭരിക്കുന്നവർ നിന്റെ ശത്രുവാണ്, (ഇല്ലാത്ത) ഹിന്ദുവിന്റെ ശത്രുവാണ്, ന്യൂനപക്ഷ പ്രീണനംമാത്രം നടത്തുകയാണ് എന്നൊക്കെ പറഞ്ഞ് വർഗ്ഗീയകലാപങ്ങളും ബോംബ് സ്ഫോടനങ്ങളുംഉണ്ടാക്കി സാമുദായിക വർഗ്ഗീയ വിഭജനം ഉണ്ടാക്കിക്കൊണ്ടല്ലേ ഇപ്പോഴത്തെ ആർഎസ്എസ്- ബിജെപി ഭരണം ഇന്ത്യയിൽ, ഇന്ത്യയെ തന്നെ സാധ്യമായത്? 


ഇപ്പോൾ തങ്ങളുടെ അധികാരം എങ്ങനെയും നിലനിർത്താൻ കുറുക്കന്മാരും ചെന്നായകളും സ്വയംആടുകളും ആടുകളുടെ സംരക്ഷകരും ആവുകയാണൊ?


*******


പഹൽഗാം ഒക്കെ ആര് ചെയ്തു?


ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് മാത്രം അധികാരം നേടേണ്ടവരും നിലനിർത്തേണ്ടവരുംശ്രദ്ധതിരിക്കേണ്ടവരും ചെയ്തെന്ന് മാത്രം തന്നെ കരുതേണ്ടി വരും. 


അല്ലാതെ ഭീകരർ ഇരുനൂറിലധികം കിലോമീറ്റർ ഉള്ളിൽ വന്നത് പോട്ടെ, അതുപോലെ കടന്ന് തിരിച്ചുപോവുക. 


എന്നാലോ, പൊലീസ് സംഭവസ്ഥലത്തെത്തുന്നതിനും മുൻപ് ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്ന വിധിതീർപ്പ് വാർത്തയാവുക. 


ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ല.


*********


എങ്ങനെയും അധികാരം നിലനിർത്തണം. അതിന് വേണ്ടി എപ്പോഴും അയൽവാസിയെ കുറിച്ച്പറഞ്ഞ് പേടിപ്പിക്കണം.


********


അതേ, ഗ്ലാസ്നോത്, പെരിസ്ട്രോയിക്ക എന്നീ രണ്ട് വാക്കുകൾ വെച്ച് റഷ്യ തകർന്നെങ്കിൽ അതേപോലെ രണ്ട് വാക്കുകൾ വെച്ച് ആവേശം കയറ്റി, കളവും വെറുപ്പും കയറ്റി ഇന്ത്യയെനശിപ്പിക്കുകയാണ്.  സനാതന ധർമ്മം, ഹൈന്ദവത എന്ന ഇല്ലാത്ത രണ്ട് വാക്കുകളും സങ്കല്പങ്ങളും  ആണ്ആ രണ്ട് വാക്കുകൾ.


No comments: