നിഷേധം സ്വയം ഒരു വിശ്വാസം.
വിശ്വാസം സ്വയം ഒരു നിഷേധം.
അറിയായ്ക തന്നെയാണ് നിഷേധമായി ഭവിക്കുന്നത്.
അറിയായ്ക തന്നെയാണ് വിശ്വാസമായും ഭവിക്കുന്നത്.
വിശ്വസിക്കാതെ നിഷേധിക്കാനും നിഷേധിക്കാതെ വിശ്വസിക്കാനും സാധ്യമല്ല.
നിഷേധമായാലും വിശ്വാസമായാലും ഉറപ്പിക്കേണ്ടത് ഇവ മാത്രം.
സ്വാർത്ഥ നിക്ഷിപ്ത താല്പര്യങ്ങളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ആവരുത് നിഷേധിക്കുന്നതും വിശ്വസിക്കുന്നതും.
ഞാൻ വലയത്തിൽ പെട്ടുപോകുന്നതിന്റെ ആകെഫലം ആയിരിക്കരുത് വിശ്വാസവും നിഷേധവും.
വിശ്വാസവും നിഷേധവും ഒന്നുകൊണ്ടും സ്വാധീനിക്കപ്പെട്ടു കൊണ്ടല്ലെന്ന് ഉറപ്പുവരുത്തണം.
ജനിച്ചു വളർന്ന സ്വാധീനം കൊണ്ടല്ലെന്ന്,
അകപ്പെട്ട അവസ്ഥ ഉണ്ടാക്കുന്ന സ്വാധീനം കൊണ്ടല്ലെന്ന്,
ചെയ്തുപോയ കാര്യങ്ങൾ കൊണ്ടല്ലെന്ന്,
സ്ഥാനമാനങ്ങൾ കൊതിച്ചല്ലെന്ന്,
ഞാൻ എന്ന ചിന്ത വെച്ചല്ലെന്ന്.
അകപ്പെട്ട അവസ്ഥയെയും ചെയ്തുപോയ കാര്യങ്ങളെയും ന്യായീകരിക്കേണ്ടി വരുന്നതും, ശരിയെന്ന് വരുത്തേണ്ടി വരുന്നതും കൊണ്ടല്ലെന്ന്.
സ്വന്തം സ്ഥാനവും പ്രസക്തിയും തെളിയിക്കാനല്ലെന്ന്.
********
മനുഷ്യന്റെ നിസ്സഹായത നിലനിൽക്കുവോളം ദൈവം ഉണ്ടാവും, ദൈവത്തിൽ വിശ്വസിക്കും.
സ്വന്തം ഡിഎൻഎയും കോശവും പോലും അറിയാനും നിശ്ചയിക്കാനും സാധിക്കാത്തത്രനിസ്സഹായനും അൽഭുതപരതന്ത്രനും ആകുന്ന ഏത് മനുഷ്യനും എത്താവുന്ന ഏക നിഗമനമാണ്ദൈവവും ദൈവവിശ്വാസവും.
ആ ദൈവം ഇസ്ലാമിലേത് പോലെ പുരോഹിതനും തന്ത്രിയും മധ്യവർത്തിയും ബിംബവും പൂജയുംഅർച്ചനയും ഭണ്ഡാരപ്പെട്ടിയും ഒന്നും ആവശ്യപ്പെടാത്തതും, ആ ദൈവം ഇസ്ലാമിലേത് പോലെസാമൂഹ്യക്ഷേമവും ഏക മാനവികതയും മാനുഷിക ഐക്യവും ഉറപ്പിക്കുന്നതും പലിശയും മദ്യവുംവ്യഭിചാരവും പോലുള്ളത് മാത്രം നിരോധിച്ച്, സക്കാത്ത് നിർബന്ധമാക്കി നന്മയും നീതിയുംഉറപ്പിക്കുന്നതും ആണെങ്കിൽ പിന്നെന്താണ് കുഴപ്പം?
******
ഇസ്ലാം ഇക്കാര്യത്തിൽ വ്യത്യസ്തമാണ്.
ഇസ്ലാമിൽ പുരോഹിതനും തന്ത്രിയും മധ്യവർത്തിയും ബിംബവും പൂജയും അർച്ചനയുംഭണ്ഡാരപ്പെട്ടിയും ഒന്നും ഇല്ല, പാടില്ല.
ഇസ്ലാമിലെ ഒരു ആരാധന പരിപാടികളിലും മധ്യവർത്തിയും പണം നൽകലും ഇല്ല, പാടില്ല.
ഇസ്ലാം സാമൂഹ്യക്ഷേമവും ഏക മാനവികതയും മാനുഷിക ഐക്യവും ഉറപ്പിക്കുന്നതും പലിശയുംമദ്യവും വ്യഭിചാരവും പോലുള്ളത് നിരോധിച്ച് സക്കാത്ത് പോലുള്ളത് നിർബന്ധമാക്കി നന്മയുംനീതിയും ഉറപ്പിക്കുന്നു.
ഇസ്ലാം ഇത് സാധിക്കുന്നത് വെറും വാക്കുകൾ കൊണ്ടല്ല, കാല്പനിക വ്യാഖ്യാനങ്ങളിൽ അല്ല. പ്രയോഗത്തിൽ, പ്രായോഗിക നിർദ്ദേശങ്ങളിൽ. കൃത്യമായ വഴികളിൽ.

.jpg)
No comments:
Post a Comment