ഹിന്ദുവാണെന്ന് ഓരോരുത്തരെക്കൊണ്ടും എന്തുകൊണ്ട് പറയിപ്പിക്കേണ്ടിവന്നു ആർഎസ്എസിന്?
കാരണം ഹിന്ദുവും ഹിന്ദുമതവും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട്.
അതുകൊണ്ട് തന്നെ ഹിന്ദുവാണെന്ന് പറഞ്ഞ, പറയുന്ന ആരും തന്നെ താനും താനും എങ്ങനെയെങ്ങനെ ഹിന്ദുവായി എന്നറിഞ്ഞിരുന്നുമില്ല.
അതുകൊണ്ട് തന്നെ, എവിടെയും ആരും ഒരിക്കലും നിർവ്വചിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത പുതിയൊരു ഹിന്ദുമതത്തെ (സനാതനം എന്ന എട്ടുകാലി മമ്മൂഞ്ഞ് അവകാശവാദത്തോടെ) ആർഎസ്എസ് ഉണ്ടാക്കിയെടുത്തു.
എന്താണ് ഹിന്ദു, എങ്ങനെയാണ് ഹിന്ദു ആകുന്നത്, എങ്ങനെ ഹിന്ദു അല്ലാതാകും എന്ന് പറഞ്ഞുകൊടുക്കാൻ കഴിയാതെ.
പകരം, ഒരു ശത്രുവിനെ ഉണ്ടാക്കി, ആ ശത്രുവിനോടുള്ള അസൂയയും വെറുപ്പും ഹിന്ദു, സനാതനം എന്നതിന്റെ വിശ്വാസവും ആദർശവുമാക്കിക്കൊടുത്തു. അല്ലാത്തൊരു ജീവിതദർശനമോ പരിഹാര നിർദ്ദേശങ്ങളോ നൽകാനില്ലാതെ.
വിവരക്കേടിനാൽ കയറിവരുന്ന അന്ധവിശ്വാസങ്ങളെ തങ്ങൾക്ക് വളരാൻ വേണ്ട കൃഷിയിടം ആക്കിക്കൊണ്ട്.

.jpg)
No comments:
Post a Comment