Saturday, September 26, 2026

വേലി വിള തിന്നുന്നു. സീസറിന്റെ ഭാര്യയും സംശയത്തിനതീതയല്ല. മേധക്ക് വേണ്ടി നടത്തുന്ന തിരിമറിയിൽ സുപ്രീം കോടതിയും

നാണക്കേടായി ഒരു ചീഫ് ജസ്റ്റിസ്, ഒരു ചീഫ് ഇലക്ഷൻ കമ്മീഷൻ ഒരു പ്രധാനമന്ത്രി, ഒരു പാർട്ടി.

********

ബിഎസ്ഫ് പട്ടാളക്കാർ : ഇന്ത്യയുടെ അതിർത്തിയിൽ കാവൽ നിൽക്കേണ്ടവർ ഡൽഹിയിൽസ്വന്തംയുവതലമുറയെ, ഇന്ത്യയുടെ ഭാവിയെ അടിച്ചമർത്തുന്ന പണിയിൽ ഏർപ്പെടാൻ വിധിക്കപ്പെടുന്നു.


*********


SIRന് മുൻപും ഇവർ കുറെ തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചിരുന്നു. കഴിഞ്ഞ ലോക്സഭതെരഞ്ഞെടുപ്പിൽ മാത്രം അഞ്ച് കോടി വോട്ടുകൾ തങ്ങൾക്കനുകൂലമായി കൃത്രിമമായി ഇവിഎംതരികിടയിലൂടെ കുത്തിക്കയറ്റി: പറയുന്നത് പറക്കാല പ്രഭാകരൻ.


********


വേലി വിള തിന്നുന്നു. സീസറിന്റെ ഭാര്യയും സംശയത്തിനതീതയല്ല. 

ഗ്യാനേഷിന്റെ മേധക്ക് വേണ്ടി നടത്തുന്ന തിരിമറിയിൽ സുപ്രീം കോടതിയും സംശയത്തിനതീതമല്ല. സൂര്യകാന്തിനെ സംശയിക്കണം.


********


എന്നാലും ശാഖകളിൽ ചൊല്ലിത്തന്നത് തന്നെ മന്ത്രം ജപിക്കുന്നത് പോലെ ജപിച്ചുകൊണ്ടിരിക്കുക…


പെരുംകള്ളൻമാരെ ദേവഗണങ്ങളായി ചിത്രീകരിക്കുക.


*******


അച്ഛൻ പത്തായത്തിൽ ഇല്ല. ഇലക്ഷൻ കമ്മീഷനെതിരെ സംസാരിക്കുമ്പോൾ ബിജെപി ഉത്തരംപറയും. അതെന്തേ അങ്ങനെ? രണ്ടും ഒന്നോ? ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രമല്ലെ?


********


മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമല്ല കളവ്, മോദി തന്നെയും ഒപ്പം മോദി നടപ്പാക്കുന്നതും കളവാണ്, അയാളെ അയാളാക്കിയ പാർട്ടിയും സംഘവും ആദർശവും കളവാണ്, വെറുപ്പാണ്.


*********


No comments: