Friday, September 4, 2026

RSSന്റെ പാഠങ്ങൾ: അസൂയയും വെറുപ്പും ഉണ്ടാക്കാനും വളർത്താനും വേണ്ട പച്ചക്കളവുകൾ മാത്രമായ പാഠങ്ങൾ

ഇങ്ങനെയൊക്കെയാണ് നിങ്ങൾക്ക് കിട്ടുന്ന പാഠങ്ങൾ. 

അസൂയയും വെറുപ്പും ഉണ്ടാക്കാനും വളർത്താനും വേണ്ട പച്ചക്കളവുകൾ മാത്രമായ പാഠങ്ങൾ.

സർക്കാർ തൊഴിലിലും സ്ഥാപനങ്ങളിലും മുസ്ലിംകൾ തുലോം കുറവാണ്. 

മുസ്ലിംകളുടെ വളർച്ച സർക്കാർ തൊഴിലുകളും ആനുകൂല്യങ്ങളും കൊണ്ടല്ല. 

മുസ്ലിംകളുടെ വളർച്ചക്ക് കാരണം അവർ സർക്കാർ തൊഴിലുകൾക്കും ആനുകൂല്യങ്ങൾക്കും കാത്തുനിൽക്കാതെ ചെറിയ ചെറിയ സ്വന്തം വഴികൾ വെട്ടിയെടുത്തു എന്നതാണ്. 

പിന്നെ, മുസ്ലിംകളുടെ വളർച്ചക്ക് കാരണം മുസ്ലിംകളിൽ കുടുംബത്തെയും (ജാതിമത വിവേചനം കൂടാതെ) സമൂഹത്തെയും സംരക്ഷിക്കുന്ന നിസ്വാർത്ഥ ഗുണങ്ങളുണ്ട് എന്നത് കൊണ്ടാണ്.

മുസ്ലിംകൾക്ക് കിട്ടേണ്ട സർക്കാർ തൊഴിലുകളുടേയും ആനുപാതിക പ്രാതിനിധ്യത്തിന്റെയും നാലിലൊന്ന് പോലും ഇന്ത്യയിൽ എവിടെയും വിശിഷ്യാ കേരളത്തിലും കിട്ടിയിട്ടില്ല, കിട്ടുന്നില്ല. 

സർക്കാർ തൊഴിലിലും സ്ഥാപനങ്ങളിലും മുഴുവൻ ഇന്ത്യയിൽ എവിടെയും സവർണ്ണരും , പിന്നെ കേരളത്തിൽ മാത്രം സവർണ്ണരോടൊപ്പം ക്രിസ്ത്യാനികളും ആണ്. 

സർക്കാർ സ്ഥിതിവിവരക്കണക്കുകൾ എടുത്തൊന്ന് പരിശോധിച്ചാൽ മതി. സംഗതി എളുപ്പം മനസ്സിലാവും.

മുസ്ലിംകൾ വളർന്നെങ്കിൽ അതവരുടെ നാട് തെണ്ടിയും കച്ചവടം ചെയ്തും നഷ്ടപ്പെടാൻ തയ്യാറായും സംരംഭങ്ങൾ തുടങ്ങുന്ന സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. 

അക്കാര്യത്തിൽ മുസ്ലിംകളോട് അസൂയയും വെറുപ്പും പൂണ്ടിട്ട് കാര്യമില്ല. 

അസൂയയും വെറുപ്പും മാത്രം ആദർശവും പ്രത്യേശാസ്ത്രവും ആക്കിയ സംഘവും പരിവാരങ്ങളും നിങ്ങൾക്ക് അസൂയയും വെറുപ്പും ജനിപ്പിക്കാനുള്ള കളവുകളെ വിവരങ്ങളാക്കി തരുന്നു. 

നിരാശപ്പെട്ട, പരാജയപ്പെട്ട സമൂഹത്തിൽ വേഗം വളർത്താൻ പറ്റുന്ന സംഗതികളാണ് അസൂയയും വെറുപ്പും. കളവുകളുടെ അകമ്പടിയോടെ. 

അസൂയയും വെറുപ്പും കളവുകളുടെ പിൻബലത്തോടെ ഇന്ത്യയിൽ മൊത്തം ആവത് ചെയ്ത് വിജയിക്കുകയാണ് മറ്റൊന്നും പരിഹാരമായി നിർദ്ദേശിക്കാനില്ലാത്ത തിന്മയുടെ ഫാസിസ്റ്റ് ശക്തികൾ.

No comments: