Friday, September 25, 2026

നിർമല സീതാരാമന്റെ ചെറിയ വായയിൽ ഈ വലിയ വർത്തമാനം.

ചെറിയ വായയിൽ ഈ വലിയ വർത്തമാനം. 


സ്വർണ്ണക്കാരണ്ടി കടിച്ചുകൊണ്ട് തീക്കഷണം വിഴിഞ്ഞുന്നവരോടുള്ള ആദർശ്ശപ്രസംഗം 


വലിയ വർത്തമാനം പറഞ്ഞതും ആദർശ്ശപ്രസംഗം നടത്തിയതും ആരാണെന്നറിയുമോ?


ഉള്ളി തിന്നാത്ത ധനകാര്യ മന്ത്രി. നിർമല സീതാരാമൻ. 


ഈയ്യടുത്ത കാലത്ത് രാജാവിനെ പോലെയും രാജകല്പന പറയും പോലെയും സംസാരിക്കുന്ന മാനസികാവസ്ഥയിൽ എത്തിയ അധികാര ദല്ലാൾ.


ഉള്ളി തിന്നാത്തത് കൊണ്ട് മാത്രല്ല, സകല ആവശ്യങ്ങളും സർക്കാർ ചിലവിൽ ആഡംബരമായി നടത്തുന്നതിനാൽ, ഉള്ളിയുടെയും മറ്റൊന്നിന്റെയും വിലവർദ്ധന താൻ അറിയാറില്ലെന്ന് പറഞ്ഞ, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന തനിക്ക് ബാധകമല്ലെന്ന് ധാർഷ്ട്യംപൂണ്ട ധനകാര്യ മന്ത്രി. 


അവർ പറഞ്ഞത് ഇതാണ്:


“രാജ്യം നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നല്ല, രാജ്യത്തിന് വേണ്ടി നിങ്ങൾ എന്ത്ചെയ്യുന്നുവെന്നാണ് ചിന്തിക്കേണ്ടത്. 


മനുഷ്യനല്ല; രാജ്യമാണ് പ്രധാനമെന്ന് തെറ്റിദ്ധരിച്ചതിന്റെ കുഴപ്പമുള്ള ധനകാര്യ മന്ത്രി.


മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതും ഉണ്ടാക്കുന്നതും മാത്രമാണ് രാജ്യമെന്ന് അറിയാതെ പോയ തകരാറുള്ള ധനകാര്യ മന്ത്രിയും അവരുടെ സംഘവും.


രാജ്യത്തിന് വേണ്ടി രാജ്യം ഉണ്ടാക്കിയതല്ല മുൻഷ്യരെ എന്നറിയാത്ത ധനകാര്യ മന്ത്രിയും അവരുടെ സംഘവും.


അതുകൊണ്ടാണ് ചെറിയ വായയിൽ ഈ വലിയ വർത്തമാനം.


വെറുപ്പും വിഭജനവും മാത്രം ആദർശമാക്കിയ, കളവിനെ സത്യമാക്കി അവതരിപ്പിക്കുന്ന പാർട്ടിക്ക്വെപ്പാട്ടിപ്പണി എടുക്കാൻ അടിമപ്പെട്ടതിന് പ്രതിഫലമായി രാജ്യത്തിന്റെ തന്നെ ചിലവിൽ വലിയ മന്ത്രിസ്ഥാനവും ശമ്പളവും ആനുകൂല്യങ്ങളും പ്രതിഫലമായി വാങ്ങിയ, വാങ്ങിച്ചുകൊണ്ടിരിക്കുന്ന ഒരുഉന്നതകുല സവർണ്ണ വനിതാ ധനകാര്യ മന്ത്രി.


ജനങ്ങൾ വരുമാന നികുതിയും വീട് നികുതിയും കെട്ടിട നികുതിയും വിദ്യാഭ്യാസ നികുതിയുംഭൂനികുതിയും റോഡ് നികുതിയും ടോൾ നികുതിയും കച്ചവട നികുതിയും സെയിൽസ് നികുതിയുംഇന്ധന നികുതിയും എത്തനോൾ മായം ചേർക്കൽ നികുതിയും എന്നുവേണ്ട പതിനായിരക്കണക്കിന്തരം നികുതികൾ രാജ്യത്തിന് വേണ്ടി നൽകുന്നുണ്ടെന്നതറിയാതെ ചെറിയ വായയിൽ വലിയ വർത്തമാനം കുത്തിത്തിരുകിയ ധനകാര്യ മന്ത്രി.


രാജ്യം തിരിച്ചെന്ത് നൽകുന്നു എന്ന് കൃത്യമായി പറയാൻ സാധിക്കാതെ, ഉത്തരം മുട്ടുമ്പോൾകൊഞ്ഞനം പോലെ ഉണ്ടാക്കിയ ചെറിയ വായയിലെ വലിയ വർത്തമാനമാണിത് :


No comments: