Monday, October 21, 2024

ഐസിസ് വെറും ഇല്ലാക്കഥയോ?

ഐസിസ് വെറും ഇല്ലാക്കഥയോ? 

ഇസ്രയേൽ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുമ്പോഴും വൻതീവ്രവാദി സംഘം എന്ന് എവിടെനിന്നോ കേട്ട് നാം മുദ്രകുത്തിയ ഐസിസ് ഒന്നും ചെയ്യാതെയും പറയാതെയുമിരിക്കുന്നല്ലോ? 

ഐസിസ് എന്നത് വെറും അമേരിക്കൻ ഇസ്രയേൽ ഏജൻ്റ്/മറ മാത്രമെന്നതിന് അടിവരയിടുന്നതോ ഈ നീണ്ട മൗനവും നിലപാടും? 

അമേരിക്കയും ഇസ്രയേലും ചെയ്യുന്ന എല്ലാ കൊടുംക്രൂരതകളുടെ പിതൃത്വവും അവ സഹിക്കുന്ന ഇരകളുടെ മേൽതന്നെ ചാർത്താനുള്ള പേര് മാത്രമോ ഐസിസ്? 

*********

ഇന്ത്യയിലടക്കം നാം കണ്ടതും കേൾക്കുന്നതുമല്ലേ ഈ കാര്യം. 

അക്രമങ്ങളും കലാപങ്ങളും ബോംബ് സ്‌ഫോടനവും നടത്തുന്നത് ഒരു പ്രത്യേക തൽപര വിഭാഗം. 

അത് കെട്ടിയേൽപ്പിക്കുന്നത് മറ്റൊരു വിഭാഗത്തിൻ്റെ മേൽ. 

നടത്തുന്ന വിഭാഗം ബലിയാടുകളുടെ മേൽ ആരോപിച്ച് അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു പ്രത്യേക തരം മാസ്മരവിദ്യ. 

അതുതന്നെ ലോകമെമ്പാടും പല കോലത്തിൽ.

ബലിയാടുകൾക്ക് കൃത്യമായ രാഷ്ട്രീയമോ മതപരമോ ആയ (ചർച്ച്, സഭ, പോപ്പ്, രാഷ്ടീയപാർട്ടി പോലുള്ള) നേതൃത്വമില്ല എന്നത് സംഗതി എളുപ്പമാക്കുന്നു.

*******

ഫാസ്സിസത്തിനും അധിനിവേശത്തിനും ഒരേ രീതി. 

ന്യായവും നീതിയും ബാധകമല്ല. 

ന്യായവും നീതിയും പറയുന്നവരെ ആയുധവും ബോംബും തോക്കും ഉപയോഗിച്ചും കാണിച്ചും തോൽപിക്കുക, പേടിപ്പിക്കുക.

*******

വൃഷംവെട്ടുന്നവർ മഴുവും കയ്യിലേന്തി സ്വയം വിശേഷിപ്പിക്കുന്നു വൃക്ഷങ്ങളെ സേവിക്കുന്നവരും സംരക്ഷിക്കുന്നവരുമെന്ന്. 

വൃക്ഷങ്ങൾ അത് വിശ്വസിച്ചുകൊള്ളണം. 

മുഖത്തോട്മുഖം മഴുവും മരണവും കാണുന്ന വൃക്ഷങ്ങൾക്ക് വേറെന്ത് പോംവഴി? 

നാട് നശിപ്പിക്കുന്നവരും സ്വയം വിശേഷിപ്പിക്കുന്നു അവർ നാടിനെ സേവിക്കുന്നവരും സംരക്ഷിക്കുന്നവരുമെന്ന്. 

നാടും നാട്ടുകാരും അതുപോലെയത് വിശ്വസിച്ചുകൊള്ളണം. 

അതല്ലാതെ നാടിനും നാട്ടാർക്കും വേറെന്ത് പോംവഴി? 

മുറിച്ചില്ലാതാക്കുന്ന ആയുധങ്ങളാണ് അവരുടെ കൈകൾ നിറയെ.

No comments: