Friday, October 11, 2024

നായ്ക്കളെ പോലെ ക്ഷുദ്രചിന്തകളും വികാരങ്ങളും. ഒറ്റക്കാവുമ്പോൾ പാവം. ഒന്നും ചെയ്യാതെ

നമ്മുടെ നാട്: ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിവരക്കേടിനേയും വിഭജനചിന്തയെയും രാഷ്ട്രീയപ്രത്യയശാസ്ത്രവും അധികാരത്തിലേക്കുള്ള വഴിയുമാക്കിയ നാട്.

നായ്ക്കളെ പോലെയാണ് ക്ഷുദ്രചിന്തകളും വികാരങ്ങളും. 

ഒറ്റക്കാവുമ്പോൾ പാവം, ഒന്നും ചെയ്യാതെ, പുറത്ത് കാണിക്കാതെ, ഐഡൻ്റിറ്റി വ്യക്തമാക്കാതെ. 

കൂട്ടത്തിലായാൽ എല്ലാം പുറത്തുവരും, അക്രമാസക്തരാവും. 

കൂടെക്കൂടാൻ ഒരു കൂട്ടത്തെ കിട്ടിയാൽ, ശക്തിയും അധികാരവും കൂട്ടിനുണ്ടെന്നായാൽ അവരുടെ ക്ഷുദ്രചിന്തകളും വികാരങ്ങളും പുറത്തുവരും, അവരക്രമാസക്തരാവും.

വ്യക്തിത്വമില്ലാത്തവരുടെ വ്യക്തിത്വവും വിശ്വാസമില്ലാതവരുടെ വിശ്വാസവും കൂട്ടത്തിൽ മാത്രം പുറത്തുവരും. 

നാടിനെ ഭരിക്കുന്ന രാഷ്ട്രീയവും ഇത് തെളിയിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടിയും അതിൻ്റെ പിൻശക്തിയായി നിൽക്കുന്ന വിഭാഗവും കാര്യമായും ഉപയോഗിക്കുന്നത് ഈ നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും. 

ഈ നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും ഉപയോഗിച്ച് മാത്രം അധികാരം നേടാം, അധികാരം നിലനിർത്താമെന്ന് അവർ തെളിയിച്ചു കഴിഞ്ഞു, അതിൻ്റെ സുഖം ആസ്വദിച്ചുകഴിഞ്ഞു. 

രക്തത്തിൻ്റെയും പച്ചമാംസത്തിൻ്റെയും രുചിയറിഞ്ഞ ഈ നായ്ക്കൾ, നായ്ക്കൾ തന്നെയായ ക്ഷുദ്രചിന്തകളും വികാരങ്ങളും അസൂയയും വെറുപ്പും വിഭജനചിന്തയും ഇനി ആ രുചി കളയാൻ പിൻമാറില്ല.

നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും ഫലവത്താക്കിയ കൂട്ടം എന്ന സംഗതി തെറ്റാതെ പോകാൻ, അവ ഫലവത്തായി ഉപയോഗിച്ചത് മൂലം മാത്രം അധികാരം നേടിയ, അതുകൊണ്ട് മാത്രം അധികാരം നിലനിർത്തുന്ന അധികാരശക്തി എങ്ങനേയും ഉറപ്പുവരുത്തും.

നായ്ക്കൾ തന്നെയായ ക്ഷുദ്രചിന്തകളും വികാരങ്ങളും അസൂയയും വെറുപ്പും വിഭജനചിന്തയും ഒറ്റക്കാവുമ്പോൾ ഇക്കൂട്ടർ തങ്ങൾ ഇന്നാലിന്ന പാർട്ടിക്കാരാണെന്ന് പറയില്ല. ഐഡൻ്റിറ്റി വ്യക്തമാക്കില്ല. 

കാരണം അവരിലെയും അവരുടെ പാർട്ടിയുടെയും ക്ഷുദ്രത അവർക്ക് തന്നെ ഉള്ളാലെ അറിയാം. 

അഭിമാനപൂർവ്വം പുറത്ത് പറയാൻ കൊള്ളില്ലെന്ന് അവർക്കറിയാം

നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും ഈ ഗണത്തിൽ ഒരിക്കലും ഇന്ത്യയിൽ കാണുന്ന ഈ വിഭാഗത്തിൻ്റെ ഗണത്തിൽ വന്നില്ല, വരില്ല. 

കാരണം നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും അവരുൾക്കൊണ്ട ആശയത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ വ്യക്തത ഉള്ളവരായിരുന്നു, അഭിമാനാം കൊണ്ടവരും അത് ലോകത്തിന് മൊത്തം പരിഹാരമെന്ന് ആത്മാർത്ഥമായും കരുതി വിശ്വസിച്ചവരുമായിരുന്നു.

അതിനാൽ തന്നെ നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും ഒറ്റക്കും കൂട്ടത്തിലും അവരുടെ ആശയവും വിശ്വാസവും വ്യക്തിത്വവും ഐഡൻ്റിറ്റിയും കൊണ്ടുനടന്ന് വ്യക്തമാക്കുന്നവരായിരുന്നു. അധികാര-അധിനിവേശ ശക്തികൾ അവരെ ശത്രുക്കളായി കണ്ട് വേട്ടയാടുന്ന വളരെ ചില അവസരങ്ങളിലൊഴികെ. 

വിശ്വാസികളായ ഇസ്ലാമിസ്റ്റുകൾ അധികാര-അധിനിവേശ ശക്തികളുടെ മുമ്പിലും ആശയവും വ്യക്തിത്വവും ഐഡൻ്റിറ്റിയും വ്യക്തമാക്കുന്നവരായിരുന്നു. 

അധികാരത്തിൻ്റെ അപ്പക്കഷണത്തിന് വേണ്ടി വിശ്വാസം പണയം വെക്കാൻ തോന്നേണ്ടിവരാത്തത്രയും ശക്തമായിരുന്നു, വ്യക്തതയുള്ളതായിരുന്നു ഇസ്‌ലാമിസ്റ്റുകളുടെ ദൈവവിശ്വാസവും സ്വർഗ്ഗനരകവിശ്വാസവും എന്നതിനാൽ.

No comments: