Saturday, October 12, 2024

വഖഫ് സ്വത്ത്: ആരെങ്കിലും എങ്ങനെയെങ്കിലും കൊടുക്കുന്നതല്ല..

മുസ്ലിംകൾ മുസ്‌ലിംകൾക്ക് വേണ്ടി, പള്ളി പരിപാലനത്തിന് വേണ്ടി സ്വയം പ്രാദേശികമായും വ്യക്തിപരമായും മാറ്റിവെക്കുന്ന സ്വത്തും സമ്പത്തും മാത്രമാണ് വഖഫ് സ്വത്തുക്കൾ. 

വഖഫ് എന്ന വാക്കിനർത്ഥം നിർത്തുക, ഒഴിച്ചുനിർത്തുക, മാറ്റിനിർത്തുക എന്നതൊക്കെയാണ്. 

മുസ്ലീം മതവിശ്വാസികൾ പള്ളിക്കും പളളിപരിപാലനത്തിനും വേണ്ടി അവരുടെ സ്വന്തം സ്വത്തുവകകളിൽ നിന്ന് വ്യക്തിപരമായി ഒഴിച്ചും മാറ്റിയും നിർത്തുന്ന, പള്ളിയുടെ പേരിൽ നൽകുന്ന സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കൾ.

അവയെ ഏകോപിപ്പിക്കാൻ പിന്നീട് എടുത്തുണ്ടാക്കിയ ബോർഡ് മാത്രമാണ് വഖഫ് ബോർഡ്.

അല്ലാതെ വഖഫ് സ്വത്തുക്കൾ സർക്കാരോ മറ്റാരെങ്കിലുമോ കൊടുത്താൽ ഉണ്ടാവുന്നതല്ല. 

അങ്ങനെ ആരെങ്കിലും എങ്ങനെയെങ്കിലും കൊടുക്കുന്നത് വഖഫ് സ്വത്ത് ആക്കിയും കൂട.

കൃത്യമായ പൗരോഹിത്യം ഒരു സ്ഥാപനം പോലെ മുസ്‌ലിംകൾക്ക് ഇല്ല, പാടില്ല. 

ഉള്ളതെന്ന് തോന്നുന്ന മുസ്ലിംകളിലെ പൗരോഹിത്യം പ്രാദേശികം മാത്രം, അത് ഇസ്‌കാമികവും അല്ല.

പള്ളിക്ക് വേണ്ടിയും അല്ലാതെയും സ്വത്ത് എങ്ങിനെയെങ്കിലും നേടിക്കൂട അവർക്ക്. 

ഹറാമും ഹലാലും ഉള്ളവരാണ് അവർ. 

പള്ളിക്ക് വേണ്ടി ആരെങ്കിലും എങ്ങിനെയെങ്കിലും കൊടുത്തതും കൊടുക്കുന്നതും ഒന്നും അവർക്ക് സ്വീകരിച്ചുകൂട. 

അവരുടേതായ ശരിയും തെറ്റും അതിനുള്ള അളവുകോലുകളും കല്പനകളും ഉള്ളവരാണ് അവർ. 

അതുകൊണ്ടുതന്നെ എന്തും എങ്ങനേയും അവരുടെമേൽ ആരോപിച്ച് പറയുന്നതിൽ കാര്യമില്ല. 

ശരിയുടെ പക്ഷത്ത് നിന്ന്, ശരി ആരുടെ പക്ഷത്താണെങ്കിലും പറയണമല്ലോ?

പലരെയും ഇക്കാര്യത്തിൽ ഏതോ പാഠം കേട്ട് എന്തോ തെറ്റിദ്ധരിച്ചിട്ടുണ്ട്. 

പലരെയും എങ്ങനെയൊക്കെയോ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

അത്തരം പാഠങ്ങൾ തന്നെയാണ് ഇവിടെ വിഷം നിറക്കുന്നത്. വെറുപ്പ് ഉണ്ടാക്കുന്നത്.

No comments: