Tuesday, October 22, 2024

ശരി എപ്പോഴും ഒരേയൊരു പക്ഷത്തല്ല.

കൊതുകിനെ കൊല്ലുന്ന നിനക്കതൊരു ശരി. 

പക്ഷേ, അതേസമയം കൊതുകിന് വേറൊരു ശരിയുണ്ട്. 

ദൈവമെന്ന പ്രാപഞ്ചികത ഏത് ശരിക്കൊപ്പം ഇത് പക്ഷത്ത് നിൽക്കണം? ആരെ കേൾക്കണം?

********

ശരി ആപേക്ഷികമായാണ്.

ശരി എപ്പോഴും ഒരേയൊരു പക്ഷത്തല്ല.

ശരി മാറിയും മറിഞ്ഞും പലപ്പോഴായി പല പക്ഷത്താണ്.

സന്ദർഭവും പശ്ചാത്തലവും മാറുന്നത് പോലെ ശരിയും മാറും.

ശരി മാറുമ്പോൾ അതനുസരിച്ച് ത്രാസിൻ്റെ സൂചിയും മാറും.

സങ്കുചിത ദേശീയതയും അതുണ്ടാക്കുന്ന ഭീകരതയും ശരിയല്ലെന്ന് പറയുന്നത് കൊണ്ട് കേൾക്കേണ്ടി വരുന്ന പഴി കേൾക്കാൻ തയ്യാറായി തന്നെ ശരിയുടെ പക്ഷത്ത് നിൽക്കാൻ സാധിക്കണം. 

മനുഷ്യനാണ്, ജീവിതമാണ് പ്രധാനം. 

മനുഷ്യന് വേണ്ടിയും ജീവിതത്തിന് വേണ്ടിയും മനുഷ്യൻ മാത്രമായ് ഉണ്ടാക്കിയതാണ് അതിർത്തികളും രാജ്യങ്ങളും.

അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി വികാരം കൊള്ളിക്കുന്ന കഥകൾ ഉണ്ടാക്കി മനുഷ്യനെയും ജീവിതത്തെയും കൊല്ലുന്നതിന് കൂട്ടുനിൽക്കാൻ കഴിയില്ല.

എപ്പോഴും ഒരെയൊരു വിഭാഗത്തിന് വേണ്ടിയും എതിരെയും പറയുക എന്നത് ഏറ്റെടുത്തിട്ടില്ല.

അതിനാൽ തന്നെ ചിലപ്പോഴൊക്കെ ചിലരുടെ താൽപര്യത്തിനനുസരിച്ച് സംസാരിക്കാത്തതിൻ്റെ പഴി കേൾക്കുക തന്നെ നിർവ്വാഹം

No comments: