Tuesday, October 1, 2024

മോക്ഷം എല്ലാവർക്കും ഒരുപോലെ കിട്ടുന്നത്. ഓരോരുത്തരും ഇല്ലാതെയാവുമ്പോഴും ഇല്ലാതെയാവുന്നതും.

മോക്ഷം എല്ലാവർക്കും ഒരുപോലെ കിട്ടുന്നത്. 

മോക്ഷം കിട്ടുന്നതും എല്ലാവർക്കും ഒരുപോലെ. 

മരണത്തോടെ മോക്ഷം. 

ഓരോരുത്തരും ഇല്ലാതെയാവുമ്പോൾ മോക്ഷം. 

ഓരോരുത്തരും ഇല്ലാതെയാവുന്നതാണ് മോക്ഷം. 

മോക്ഷം കിട്ടിയെന്ന് പറയാൻ മോക്ഷം കിട്ടിയവൻ ബാക്കിയാവാത്തത് മോക്ഷം.

*******

അതുകൊണ്ട് തന്നെ, 

ഒന്നുകിൽ എല്ലാവർക്കും മോക്ഷം. 

അല്ലെങ്കിൽ ആർക്കും മോക്ഷമില്ല. 

ആർക്കെങ്കിലും മാത്രം പ്രത്യേക മോക്ഷം എന്നതില്ല. 

ജീവിക്കുമ്പോൾ എല്ലാവരും കുടുങ്ങിത്തന്നെ. 

ജീവിക്കുമ്പോൾ, ജീവിച്ചിരിക്കെ ആരും മോക്ഷമില്ലാതെ തന്നെ.

********

ആത്മാവ് ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ...

ആദ്യമേ ഉള്ളതും ബാക്കിയാവുന്നതും എന്തോ അത് ഉൺമയായാലും ഇല്ലായ്മയായാലും അതുണ്ടല്ലോ. അതാണ് ഉള്ളത്. അതിൽ നിന്നാണ് എല്ലാം.

ആ ഉള്ളതിനെയും ഇല്ലാത്തതിനെയും നിർവ്വചിക്കാൻ ആളല്ല.

ഞാനും നീയും ബാക്കിയാവുന്നില്ല. ഞാനും നീയും ഇല്ലാതായാലും ബാക്കിയാവുന്നത് ആത്മാവ്. പദാർത്ഥമെന്നും ഊർജമെന്നും വിളിച്ചാൽ ആത്മാവ്.

ഉള്ളതെന്തോ, ബാക്കിയാവുന്ന മുഴുവനും തന്നെ, ആത്മാവ്.

ഇല്ലാത്തതെന്തോ, ബാക്കിയാവുന്ന മുഴുവനും തന്നെ, ആത്മാവ്.

അതുകൊണ്ട് തന്നെ ഉണ്ടെങ്കിൽ ഉള്ള, ഇല്ലെങ്കിൽ ഇല്ലാത്ത ആത്മാവ് ഞാനും നീയുമല്ല.

ഉണ്ടെങ്കിൽ ഉള്ള, ഇല്ലെങ്കിൽ ഇല്ലാത്ത ആത്മാവിന് ഞാൻ നീ ഇല്ല.

ആരും ജനിക്കുന്നത് ആദ്യമേ ഉള്ള, ആദ്യമേ ഉണ്ടായിരുന്ന ഒരു ഞാനുമായല്ല,

ആരും ജനിക്കുന്നത് അങ്ങനെയുള്ള, അങ്ങനെ ഉണ്ടായിരുന്ന ഒരു ഞാനിൻ്റെ തുടർച്ചയും തോന്നലും കൊണ്ടല്ല, അത് തുടർത്താനല്ല.

ആരും മരിക്കുന്നതും ശേഷം ഉണ്ടാവേണ്ട, ശേഷം ആവശേഷിക്കേണ്ട ഒരു ഞാനിനും നീക്കും വേണ്ടിയല്ല.

ആരും മരിക്കുന്നത് ഞാൻ നീ തുടരാനും തുടർത്താനുമല്ല.

ആരും മരിക്കുന്നത് ശേഷം ഉണ്ടാവേണ്ട, തുടരേണ്ട, അവശേഷിക്കേണ്ട ഞാൻ നീ എന്നതിന് വേണ്ടിയല്ല.

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് വെറും ഉൺമ മാത്രം.

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് എപ്പോഴും ബാക്കിയാവുന്ന ഉൺമ മാത്രം.

ആ ഉൺമയും ആത്മാവും എന്നതിന് ഞാൻ ഇല്ല, ഞാൻ എന്നതുമായി ഒരു ബന്ധവും ഇല്ല.

ആ ഉള്ളതിനെയും ഇല്ലാത്തതിനെയും നിർവ്വചിക്കാൻ ആളല്ല.

*******

മോക്ഷം വേണ്ടത് തലച്ചോറില്‍ നിന്ന്. 

നാം നേടുന്ന അറിവ് മോക്ഷത്തെ സഹായിക്കാനല്ല; പകരം ജീവിതത്തെ സഹായിക്കാന്‍ മാത്രം. 

അറിവ് ഏറെക്കുറെ അതിജീവനത്തിനായ് ഉണ്ടായത്.



No comments: