Saturday, January 3, 2026

വെനിസ്വേല ആദ്യത്തേതും അവസാനത്തേതുമല്ല.

വെനിസ്വേല ആദ്യത്തേതും അവസാനത്തേതുമല്ല.


തെമ്മാടികൾ ലോകവും രാജ്യവും ഭരിക്കുന്നുവെന്നായാൽ തെമ്മാടിത്തം നിയമവും നീതിയുമാകും. 


ശരിക്കും തെറ്റിനും അവരവർ അപ്പപ്പോൾ നിശ്ചയിക്കുന്നതല്ലാത്ത രേഖകളും അടിസ്ഥാനങ്ങളുംഇല്ലാത്ത തെമ്മാടികൾ നിയമത്തിനും നീതിക്കും വേണ്ട മാനദണ്ഡങ്ങൾ തെമ്മാടിത്തമായി മാറ്റും.


രാഷ്ട്രവും അധികാരവും ഉള്ള തെമ്മാടികൾ, തെമ്മാടിത്തത്തെ ചോദ്യംചെയ്യുന്ന പാവം പൗരന്മാരെമുഴുവൻ തെമ്മാടികളായ അവരുണ്ടാക്കുന്ന നിയമവും നീതിയും വെച്ച് അക്രമികളുംതീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കും .


മതേതരത്വം, ജനാധിപത്യം, ദേശീയത, ഉഗ്രദേശീയത എന്നൊക്കെ അവർ സുന്ദരമായ പേരിട്ട്മറയുണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി അധികാരവും തെമ്മാടിത്തവും കെട്ടുപിണഞ്ഞാണ്.


അധികാരവും തെമ്മാടിത്തവും ഒരേ ശരീരത്തിന്റെ രണ്ട് കണ്ണുകളും രണ്ട് കൈകളുമാണ്. 


അവിടെ തെമ്മാടിത്തത്തിന്റെ നോട്ടവും നേട്ടവും അധികാരവും ലാഭവും അധിനിവേശവുംമാത്രമാണ്.


ലാഭവും അധികാരവും അധിനിവേശവും മാത്രം ലക്ഷ്യമുള്ള അമേരിക്ക കൃത്യമായും വെറുമൊരുതെമ്മാടി രാജ്യമാണ്. 


പക്ഷേ പൂച്ചക്ക് ആര് മണികെട്ടും?


അമേരിക്കയും അതുപോലുള്ള താൽക്കാലിക രാജാക്കന്മാരും നഗ്നരാണെന്ന് പറയാൻതന്റേടമുള്ളവർ രാജ്യത്തിലും ലോകത്തിലും വളരെ കുറവ്. 


തന്റേടമുള്ളവർ മുഴുവൻ തീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കപ്പെട്ട് കൊല്ലപ്പെടുന്നു, തടവിലേറുന്നു. 


പിന്നെയുള്ളവരധികവും അർണബ് ഗോസ്വാമിമാർ മാത്രം.


അധികാരത്തിനും തെമ്മാടിത്തത്തിനും നല്ല ഭാഷയിൽ ഓശാന പാടുന്നവർ.


അധികാരവും തെമ്മാടിത്തവും പടച്ചുവിടുന്ന വാർത്തകൾ മാത്രം പറയുകയുംവ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്യുന്നവർ.


പക്ഷേ, തമ്മാടികൾ (അത് അമേരിക്കയായാലും മറ്റേത് രാജ്യമായാലും മറ്റാരായാലും) തങ്ങളുടെചൊൽപ്പടിക്ക് കീഴിൽ നിൽക്കാത്ത രാജ്യങ്ങളെയും സംഘടനകളെയും തെമ്മാടികളായിചിത്രീകരിക്കും. അത് ഇറാനായാലും യമനായാലും വെനിസ്വേല ആയാലും ഇറാഖും ലിബിയയുംഅഫ്ഗാനിസ്ഥാനും ആയാലും.


തങ്ങൾക്ക് പറ്റിയ തെമ്മാടികൾ മാത്രം തങ്ങളുടെ സ്വാധീന-അധിനിവേശ ഇടങ്ങൾ ഭരിക്കുന്നുഎന്നുറപ്പ് വരുത്തും.


അതിനാൽ തന്നെ തെമ്മാടികൾ അവർക്ക് വേണ്ട തെമ്മാടികളെ അവിടവിടെ നിയന്ത്രിക്കാൻഉണ്ടാക്കും, അല്ലാത്തവരെ എങ്ങനെയും താഴെ ഇറക്കും. 


ഈജിപ്തിൽ മുർസിയെ ചെയ്തത് പോലെ. 


ഇപ്പോൾ ഇറാനെതിരെയും ബെനിസ്വേലക്കെതിരെയും ചെയ്യുന്നത് പോലെ.


അവർക്ക് വേണ്ടാത്തവരെയും അവർക്ക് വേണ്ടാതാവുന്നവരെയും ഓടിത്തളർന്ന കുതിരയെചെയ്യുന്നത് പോലെ തെമ്മാടികൾ നിഷ്ഠൂരമായി ഒഴിവാക്കിക്കളയും, കൊന്നുകളയും. 


തെമ്മാടികളെന്ന് കാണിച്ചും വരുത്തിയും ആടിനെ പട്ടിയാക്കി തന്നെ കൊന്നുകളയും.


സദ്ദാമിനെയും ബിൻലാദനെയും ഗദ്ദാഫിയെയും ഭീന്ദ്രൻവാലയെയും എൽടിടിയെയും വളർത്തിയതുംപിന്നീട് ചെയ്തതും പോലെ തന്നെ. 


തങ്ങളുദ്ദേശിക്കുന്നവരെ വിഷം കുത്തിക്കൊല്ലാൻ തേളുകളെയും പാമ്പുകളെയും സാമ്രാജ്യത്തതെമ്മാടികൾ തന്നെ വളർത്തും. 


ആവശ്യം കഴിഞ്ഞാൽ, ആ തേളുകളും പാമ്പുകളും അവരെ തന്നെ ആക്രമിക്കുമെന്നായാൽകഥകളുണ്ടാക്കി എന്തൊക്കെയോ ആരോപിച്ചും മറ്റും ഇല്ലാതാക്കിക്കളയും. 


തങ്ങൾ വളർത്തിയെടുത്ത സദ്ദാമും ബിൻലാദനും അലഖ്വൈദയും ഐസിസും തങ്ങളെ തന്നെആക്രമിക്കും എന്ന് കണ്ടപ്പോഴാണ് അമേരിക്ക മറ്റു കാരണങ്ങൾ ഉണ്ടാക്കി ആരോപിച്ച് കൈകാര്യംചെയ്തത്. 


ഭീന്ദ്രൻവാലയും എൽടിടിയും മറിച്ചല്ല. 


അവരെല്ലാവരും സ്വയമായി വളർന്നു കഴിഞ്ഞെന്നായപ്പോൾ വളർത്തിയവരെ തിരിച്ചുകുത്തുകയുംചെയ്തു. 


രണ്ട് പ്രധാനമന്ത്രിമാർ അവർ തന്നെ വളർത്തിയെടുത്ത പാമ്പിന്റെയും തേളിന്റെയും വിഷമേറ്റ്കൊല്ലപ്പെട്ടു, വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടു. അങ്ങനെ പലതും…


തെമ്മാടികളായ രാഷ്ട്രഭരണകൂടങ്ങൾ വിചാരിക്കുമ്പോൾ മാത്രം അൽഖ്വൈദയും ഐസിസുംഇന്ത്യൻ മുജാഹിദീനും പിന്നെ നാം ഒരിക്കലും കാണാത്ത, കേൾക്കാത്ത പേരുകളുള്ളസംഘടനകളും (ഏറെയും മുസ്ലിം-ഇസ്ലാം-അറബി പേരുകളിൽ) മറ്റും ഉണ്ടാവും. അവിടവിടെഉണ്ടാവുന്ന ബോംബ് സ്ഫോടനങ്ങളുടെയും ആക്രമണങ്ങളുടെയും ഉത്തരവാദിത്തം നാട്ടുകാർആരുമറിയാത്ത, ആർക്കും അറിയാനാവാത്ത ഫോൺവിളികളിലൂടെ ഏറ്റെടുക്കും, ഏറ്റെടുത്തെന്ന്വരുത്തും 


തെമ്മാടികളുടെ ആവശ്യം കഴിയുമ്പോൾ അവയൊക്കെ ഇല്ലാതാവും, അവയെയൊക്കെതെമ്മാടികൾ ഇല്ലാതാക്കും.

ഭാരത് മാതാ കീ ജയ് എന്ന് പറയാൻ നട്ടെല്ലുണ്ടോ?

 ചോദ്യം: ഭാരത് മാതാ കീ ജയ് എന്ന് പറയാൻ നട്ടെല്ലുണ്ടോ? 

ചോദിച്ചത് ഒരു എഫ്ബി സുഹൃത്ത്.


ഉത്തരം: എന്തിന് അങ്ങനെയൊരു നട്ടെല്ല്?


ഭാരത് മാതാ കീ ജയ് എന്ന് പറയാൻ അങ്ങനെ പ്രത്യേകിച്ചൊരു നട്ടെല്ല് വേണമെന്ന് ഇതുവരെയും അറിയില്ലായിരുന്നു.


ഭാരത് മാതാ കീ ജയ് എന്ന് പറയലാണ് നട്ടെല്ല്, നട്ടെല്ലുണ്ടാക്കാനുള്ള വഴി എന്നതും അറിയില്ലായിരുന്നു.


അപ്പോഴും ഭാരത് മാതാ കീ ജയ് പറയാനുള്ള, പറയാൻ വേണ്ട, പറഞ്ഞാൽ ഉണ്ടാവുന്ന നട്ടെല്ല് ഏത് നട്ടെല്ലാണ്, എവിടെ  ഉണ്ടാവുന്ന, എവിടെ ഉണ്ടാവേണ്ട നട്ടെല്ലാണ് എന്ന് മനസ്സിലായില്ല.


വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കേണ്ട നട്ടെല്ലാണോ ആ നട്ടെല്ല്?


വെറുപ്പും വിദ്വേഷവും വിഭജനവും കൊണ്ടുണ്ടാവുന്ന നട്ടെല്ലാണോ ആ നട്ടെല്ല്?


അതല്ലെങ്കിൽ ഭാരത് മാതാ കീ ജയ് പറഞ്ഞ് വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കലാണോ ആ നട്ടെല്ല്?


അതുമല്ലെങ്കിൽ വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കാൻ വേണ്ട നട്ടെല്ലാണോ ആ നട്ടെല്ല്?


അതല്ലാതെ സ്നേഹമല്ല ഭാരത് മാതാ കീ ജയ് എന്ന് ചൊല്ലി നട്ടെല്ല് തെളിയിക്കണമെന്ന് പറയുന്നവരുടെയും ഭാരത് മാതാ കീ ജയ് പറയാൻ ആവശ്യപ്പെടുന്നവരുടെയും ഉള്ളിലെ ഉദ്ദേശം എന്നും മനസിലായി.


ആരുടെയൊക്കെയോ ഉപബോധമനസ്സിൽ ഉറഞ്ഞുകൂടിയ വെറുപ്പും വികാരവും വെച്ച് അവർ ആവശ്യപ്പെടുന്നത് പോലെ മറ്റുള്ളവർ പറയലും ചെയ്യലുമാണ് രാജ്യസ്നേഹമെന്നും, നട്ടെല്ലിന്റെ ഉറപ്പ്തിളിയിക്കലെന്നും, നട്ടെല്ലിന്റെ ഉറപ്പ് തെളിയിക്കാനുള്ള മാർഗ്ഗമെന്നും താങ്കളല്ലാത്ത മറ്റാരും ധരിക്കുന്നില്ല.


അങ്ങനെയെങ്കിൽ താങ്കളുടെ നട്ടെല്ല് തെളിയിക്കാനെന്നോണം ഒരു കുറെ കാര്യങ്ങൾ മറ്റുള്ളവർക്ക് താങ്കളോടും ആവശ്യപ്പെടാൻ സാധിക്കും. ആവരവരുടെ അളവുകോലുകൾ വെച്ചുള്ളത്.


താങ്കളുടെ നട്ടെല്ലും അതിന്റെ ഉറപ്പും തെളിയിക്കാൻ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലൂ, ഹലേലുയാ ചൊല്ലൂ എന്നൊക്കെ അത്തരക്കാർ ആവശ്യപ്പെട്ടെന്ന് വരും, അത്തരക്കാർക്ക് ആവശ്യപ്പെടേണ്ടി വരും.


താങ്കളുടെ പ്രശ്നം താങ്കൾ പോലും അറിയാത്ത, തിരിച്ചറിയാത്ത പ്രശ്നമാണ്. 


ചില ചിത്രത്തിലും വാക്കിലും ഒക്കെ രാജ്യത്തെയും രാജ്യസ്നേഹത്തേയും ചുരുക്കുന്ന പ്രശ്നം, ചുരുക്കിക്കാണുന്ന പ്രശ്നം.


ബിംബത്തിൽ ദൈവത്തെ ചുരുക്കുന്ന വിശ്വാസത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും താങ്കൾക്ക് കിട്ടിയ, താങ്കളുടെ ഉപബോധമനസ്സിൽ ഉറച്ചുപോയ പ്രശ്നം. 


അത്തരം വിശ്വാസങ്ങളും സങ്കല്പങ്ങളും തരുന്ന സങ്കുചിതത്വത്തിന്റെ പ്രശ്നം.


താങ്കൾക്ക് അത്തരം ബിംബങ്ങൾ ഉണ്ടാക്കിത്തന്ന സങ്കുചിത വിചാരങ്ങളിൽ നിന്നും മോചനം കിട്ടിയിട്ടില്ലെന്നതിനാൽ താങ്കളിൽ സംഭവിക്കുന്ന വേറൊരു പ്രശ്നം കൂടിയാണത്.


താങ്കളുടെ പ്രശ്നം ഇല്ലാത്തവരെ മുഴുവൻ പ്രശ്നക്കാരായും താങ്കൾക്കുള്ള രോഗം ഇല്ലാത്തവരെ മുഴുവൻ രോഗികളായും, താങ്കളെ പോലെയല്ലാത്തവരെയൊക്കെയും നട്ടെല്ലില്ലാത്തവരായും കണക്കാക്കിപ്പോകുന്ന താങ്കളുടെ പ്രശ്നം. 


രോഗമാണ് ആരോഗ്യം, ആരോഗ്യമാണ് രോഗമെന്ന് തെറ്റിദ്ധരിച്ചുപോകുന്ന പ്രശ്നം.


തങ്കളുടെ ഇപ്പോഴത്തെ നോർമൽ എന്നത് മന്തുള്ള കാലാണ് യഥാർത്ഥത്തിൽ ശരിയായ കാൽ, യഥാർത്ഥത്തിൽ ഉണ്ടാവേണ്ട കാൽ എന്നതാണ്.


അല്ലെങ്കിൽ താങ്കൾ എല്ലാവരിലും രാജ്യദ്രോഹം കാണും.


ഇപ്പറഞ്ഞതിലും ഈയുള്ളവൻ ഇതുവരെ എഴുതിയവയിലും രാജ്യവിരുദ്ധത അശേഷവും ഇല്ല.


അല്ലെങ്കിലും രാജ്യവിരുദ്ധത അശേഷവും ഉണ്ടാക്കേണ്ട കാര്യം നിഷ്കളങ്കരായ നാട്ടുകാർക്ക് ആർക്കും ഇല്ല. 


അധികാരവും സമ്പത്തും മാത്രം ലക്ഷ്യം വെച്ച് തീക്കൊള്ളികൊണ്ട് കളിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന് മാത്രമേ രാജ്യവിരുദ്ധത ഉണ്ടാവൂ, രാജ്യവിരുദ്ധതയെയും രാജ്യസ്നേഹമാക്കി ചിത്രീകരിച്ച് കൊണ്ടുനടക്കേണ്ടതുള്ളൂ.


അതുകൊണ്ട് തന്നെ ഇപ്പറഞ്ഞതിലും ഈയുള്ളവൻ ഇതുവരെ എഴുതിയവയിലും ഉള്ളത്തീക്കൊള്ളികൊണ്ട് കളിക്കുന്ന വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയ വിരുദ്ധതയാണ്.


തീക്കൊള്ളികൊണ്ട് കളിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് ഇന്ത്യയിൽ ഇപ്പോൾസംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ വലിയ ദുരന്തം ലോകത്തെവിടെയും സംഭവിക്കില്ല, സംഭവിക്കാനില്ല. 


ഇനി ഈ വൃത്തികെട്ട രാഷ്ട്രീയം എവിടെ വരെ എത്തുമെന്നത് മാത്രം, ഇന്ത്യയെ എവിടെ കൊണ്ടുചെന്നെത്തിക്കും എന്നത് മാത്രം കണ്ടറിയാൻ ബാക്കി.


********


ഇല്ലാത്ത കഥകൾ, സന്ദർഭങ്ങളും പശ്ചാത്തലവും വസ്തുതകളും അറിയാൻ ഒരു സാധ്യതയുംഇല്ലാത്തവർക്കിടയിൽ, സ്വന്തം അധികാരത്തിനും അതിജീവനത്തിനും വേണ്ടി ആവശ്യമുള്ളവർഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. 


കൊതുകിനും ഈച്ചക്കും പ്രധാനം വൃത്തികേടുകളും മുറിവുകളും തന്നെ. 


വൃത്തികേടുകളും മുറിവുകളും ആവുന്നത്ര ഉണ്ടാക്കിക്കൊണ്ട് തന്നെ കൊതുകുകളും ഈച്ചകളുംഅധികാരം സ്ഥാപിക്കുന്നു, നിലനിർത്തുന്നു.

Friday, January 2, 2026

സൊഹ്റാൻ മംദാനിയെ പോലുള്ള, ഒരു മുസ്ലിം ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാവ് ഇന്ത്യയിൽ വളരുമോ?

സൊഹ്റാൻ മംദാനിയെ പോലുള്ള, 


ഒരു മുസ്ലിം പേരുള്ള, 


വിദേശ വേരുള്ള, 


താൻ മുസ്ലീമാണെന്ന് ആർജ്ജവത്തോടെ തുറന്നുപറയുന്ന, 


അമേരിക്ക പോലുള്ള നാട്ടിലായിട്ടും ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന 


ഒരു നേതാവിനെ 


ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി 


അവതരിപ്പിക്കുമോ , മുന്നോട്ട് വെക്കുമോ? 


ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി 

ആ നിലക്ക് ഒരു നേതാവിനെ 

മുന്നോട്ട് കൊണ്ടുവരുമോ?


അങ്ങനെ ഒരു നേതാവിനെ വളർത്താനും 

അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനും 

ഇന്ത്യൻ രാഷ്ട്രീയ കാപട്യവും 

ഇന്ത്യൻ രാഷ്ട്രീയ ഭീരുത്വവും 

ഇൻഡ്യയിൽ ഉണ്ടായ വെറുപ്പിന്റെ രാഷ്ട്രീയവും 

ആ വെറുപ്പിന്റെ രാഷ്ട്രീയം 

അന്തർലീനമാക്കി ഉണ്ടാക്കിയെടുത്ത 

ചേരിതിരിവും സമ്മതിക്കുമോ?


അങ്ങനെ ഒരു നേതാവിനെ വളർത്താനും 

അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനുമുള്ള 

പ്രത്യേശാസ്ത്രപരതയും 

ആദർശധീരതയും 

ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് 

ഉണ്ടോ, ഉണ്ടാവുമോ?


അങ്ങനെയുള്ള രാഷ്ട്രീയത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും മാത്രം 

ഇന്ത്യൻ ജനാധിപത്യം വളർന്നിട്ടില്ല

എന്നത് വേദനാജനകമായ വസ്തുത.


അങ്ങനെയൊരു ജനാധിപത്യത്തെ 

ഉൾക്കൊള്ളാൻ മാത്രം 

ഇന്ത്യൻ ജനതയും വളർന്നിട്ടില്ല

എന്നത് വേദനാജനകമായ ദുരന്തം.


അതുകൊണ്ട് തന്നെ 

ഇന്ത്യക്കൊരു മുസ്ലീം പേരുള്ള 

പ്രധാനമന്ത്രി എന്നത് 

ചിന്തിക്കാൻ പോലുമാവില്ല.


എല്ലാം പോട്ടെ.


മുപ്പത് ശതമാനം മുസ്ലിംകൾ ഉണ്ടായിട്ടും 

കേരളത്തിലോ ബംഗാളിലെ ആസാമിലോ 

ഒരു മുസ്ലിം പേരുള്ള മുഖ്യമന്ത്രി 

എന്നത് ചിന്തിക്കാനാവുമോ?


അത്രക്കല്ലേ ഇവിടത്തെ 

അരമനയിൽ ആടിത്തിമാർക്കുന്ന,

എല്ലാ രാഷ്ട്രീയ പാർട്ടികളും 

കപടമതേതരത്വത്തിന്റെ 

കവറിൽ ഒളിപ്പിച്ചുവെക്കുന്ന 

മുസ്ലിം പേരിനോടുള്ള 

വിരോധവും വെറുപ്പും 

ഒപ്പം ഇസ്ലാം ഭയവും.

Thursday, January 1, 2026

ജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരൻ.

ജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരൻ. 


ഇന്ത്യയിൽ ഇപ്പോഴത്തെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ദുരിതങ്ങൾക്കും കാരണം ജവാഹർലാൽനെഹ്റു.


കള്ളപ്പണം വിദേശത്ത് നിന്നും 2014ന് ശേഷം ഇതുവരെയും കൊണ്ടുവരാൻ സാധിക്കാത്തത്ജവഹർലാൽ നെഹ്റു കാരണം.


നിത്യോപയോഗ സാധനങ്ങളുടെ വില 2014 ന് ശേഷം മാത്രം മൂന്നിരട്ടിയിലധോകം വർദ്ധിച്ചത്ജവഹർലാൽ നെഹ്റു കാരണം.


സകലമാന നികുതികളും 2014ന് ശേഷം ഭീമമായി വർദ്ധിച്ചത് ജവഹർലാൽ നെഹ്റു കാരണം.


പൊതുസ്ഥാപനങ്ങൾ മുഴുവൻ സ്വാകാര്യ കമ്പനികൾക്ക് വിൽക്കേണ്ടി വന്നത് ജവഹർലാൽ നെഹ്റുകാരണം.


അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും പെട്രോളിന് ഇന്ത്യയിൽ മാത്രം അതും 2014ന്ശേഷം മാത്രം വിപരീതമായി വില കൂടുകമാത്രം സംഭവിച്ചത് ജവഹർലാൽ നെഹ്റു കാരണം.


തൊഴിലില്ലായ്മ വർദ്ധിക്കുന്നത് ജവഹർലാൽ നെഹ്റു കാരണം.


ദാരിദ്യസൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നത് ജവഹർലാൽ നെഹ്റു കാരണം.


പത്രസ്വാതന്ത്ര്യം നിത്യേനയും പിറകോട്ട് പോകുന്നത് ജവഹർലാൽ നെഹ്റു കാരണം.


വെറുപ്പും വിഭജനവും വളർത്തേണ്ടി വരുന്നതിന് കാരണം ജവഹർലാൽ നെഹ്റു.


ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ താഴുന്നത് ജവഹർലാൽ നെഹ്റു കാരണം.


പഹൽഗാമിൽ ആക്രമണം നടന്നത് ജവഹർലാൽ നെഹ്റു കാരണം.


പുൽവാമയിൽ ആക്രമണം നടന്നത് ജവഹർലാൽ നെഹ്റു കാരണം.


ഡൽഹിയിൽ ബോംബ് പൊട്ടിയത് ജവഹർലാൽ നെഹ്റു കാരണം.


പുതിയ പാലങ്ങൾ തകരുന്നത് ജവഹർലാൽ നെഹ്റു കാരണം.


നിലവിലുള്ള ഭരണാധികാരി വിദ്യാഭ്യാസം ഇല്ലാത്ത ആളായതിനും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രേഖfake ആയതിനും കാരണം ജവഹർലാൽ നെഹ്റു.


2014ന് ശേഷം വോട്ടിംഗ് മെഷീനുകൾ തകരാറാവുന്നതും വോട്ട് കളവുകൾ നടക്കുന്നതുംജനാധിപത്യം അട്ടിമറിക്കപ്പെടുന്നതും ജവഹർലാൽ നെഹ്റു കാരണം.


നോക്കൂ എല്ലാറ്റിനും കാരണഭൂതനായി, നന്മകൾക്കും ക്ഷേമത്തിനും തടസ്സമായി നിൽക്കുന്നജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരനാണ്.


*********


ആശാരി മോശമാകുമ്പോൾ കുറ്റം ഉപകരണങ്ങൾക്ക് തന്നെ. 


ആശാരി മോശമാകുമ്പോൾ കുറ്റം  മറ്റുള്ളവരുടെ മേൽ ചാരി വെക്കുക തന്നെ. 


ഭൂതത്തിൽ കുറ്റം ചാരി വർത്തമാനത്തെ കലക്കുവെള്ളമാക്കി മീൻപിടിക്കുന്ന പരിപാടിയേക്കാൾ എളുപ്പമുള്ള വേറൊരു പരിപാടി ഇല്ല തന്നെ. 


വെറുപ്പും വിദ്വേഷവും ശത്രുതയും മാത്രം ആദർശവും ആയുധവും ആക്കുന്നവർക്ക് അധികാരത്തിലേക്കും അധികാരം നിലനിർത്താനും അത് മാത്രം തന്നെ ഏകവഴി.