Tuesday, March 4, 2025

യേശുക്രിസ്തു ഫലസ്തീൻകാരനും ജൂതനും ആയിരുന്നത് കൊണ്ട് ....???

യേശുക്രിസ്തു ഫലസ്തീൻകാരനും ജൂതനും ആയിരുന്നത് കൊണ്ട് ഫലസ്തീനിൽ പുതുതായി ഈയടുത്തകാലത്ത് അധിനിവേശം നടത്തി വന്ന വിദേശ ജൂതന്മാർ മുഴുവൻ എങ്ങിനെ ഫലസ്തീൻകാരാവും? 

ജൂതവിശ്വാസികൾ മുഴുവൻ ഫലസ്തീൻകാരല്ല. 

മുസ്ലിംകൾ മുഴുവൻ മക്കക്കാരുമല്ല.

 ജൂതനാവുന്നതും മുസ്ലിമാവുന്നതും അല്ല ഫലസ്തീൻകാരനും മക്കക്കാരനും ആകാനുള്ള യോഗ്യത 

എങ്ങിനെ ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളും യേശുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഫലസ്തീൻകാരാവും?

മുസ്ലിംകളും കൂടി ആദരിക്കുന്ന മുസ്‌ലിംകളുടെ കൂടി പ്രവാചകൻ ആണ് യേശുക്രിസ്തു. 

എന്നുവെച്ച് മുസ്ലിംകൾ മുഴുവൻ ഫലസ്തീൻകാരാവുമോ?

സാമാന്യബുദ്ധി പ്രയോഗിക്കാനുള്ളതാണ്.

No comments: