ജനാധിപത്യത്തെ അധികാരം കിട്ടാൻ മാത്രം ഉപയോഗപ്പെടുത്തും.
അധികാരം പൂർണമായും കിട്ടിയാൽ അധികാരത്തിൽ കയറ്റിയ കോണിപ്പടിയായ അതേ ജനാധിപത്യത്തെ തല്ലിത്തകർക്കും, ഇല്ലാതാക്കും.
ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് എന്ന വാദമുള്ള പാർട്ടി.
എന്നിട്ടും എതിരഭിപ്രായങ്ങളെ പേടിക്കുന്നു, തമസ്കരിക്കുന്നു,
എതിരഭിപ്രായങ്ങൾ തങ്ങളുടെ അണികളുടെ മുൻപിൽ എത്തുന്നില്ല, പ്രകാശിപ്പിക്കപ്പെടുന്നില്ല എന്നവർ ഉറപ്പ് വരുത്തുന്നു.
അവരുടെ ഒരു എഫ്ബ് ഗ്രൂപ്പ് എതിരഭിപ്രായം അതിനുള്ളിൽ വരാതിരിക്കാൻ ബ്ലോക്ക് ചെയ്യുന്നു.
ജനാധിപത്യമെന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞും കോർത്തും ഉണ്ടാവുന്നതാണ് എന്നതവർക്ക് വിഷയമല്ല.
No comments:
Post a Comment