Wednesday, March 5, 2025

ചിലർ എത്രവേഗമാണ് ജിഹാദി സാക്ഷ്യപത്രം, സർട്ടിഫിക്കേറ്റ് നൽകുന്നത്?

നമ്മൾ പറയുന്ന ഏതെങ്കിലും കാര്യങ്ങളിൽ എവിടെയാണ് ജിഹാദി തരം ഉള്ളത്? 

ചിലർ എത്രവേഗമാണ് ജിഹാദി സാക്ഷ്യപത്രം, സർട്ടിഫിക്കേറ്റ് നൽകുന്നത്?

അങ്ങ നെയൊരു സർട്ടിഫിക്കറ്റ് അവർ അവരുടെ ആ നേതാവിന് ബിരുദമായി കൊടുത്താൽ എത്ര നന്നായിരുന്നു.

വെറുതെയങ്ങ് ഏകപക്ഷീയമായി ജിഹാദ് എന്നും ജിഹാദികൾ എന്നും പേര് വിളിച്ചത് കൊണ്ട്  ആടിനെ പട്ടിയാക്കാമെന്നും പേപ്പട്ടിയാക്കാമെന്നും അത്തരക്കാർ കരുതുന്നു. 

അവരത് ഈ നാട്ടിൽ തെളിയിച്ചതും ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതുമാണ്.

അതിൻ്റെ ധൈര്യവും ധാർഷ്ട്യവും അവരിൽ എല്ലാവരിലും ഈയിടക്ക് കൃത്യമായി കാണാം.

അങ്ങനെയാണല്ലോ ഒരു വലിയ രാജ്യത്തിൻ്റെ അധികാരം തന്നെ അവർ നേടിയതും ഇപ്പോഴും നിലനിർത്തുന്നതും. 

അക്കാര്യവും അതിലെ എളുപ്പവും അവർക്ക് തന്നെ പകൽ വെളിച്ചം പോലെ അറിയാം.

അക്കാര്യത്തിൽ അധികാരത്തിൻ്റെയും കൂട്ടമനാശാസ്ത്രത്തിൻ്റെയും ധൈര്യവും ധിക്കാരവും ധാർഷ്ട്യവും അവരുടെയൊക്കെ വാക്കുകളിലും ശബ്ദത്തിലും പെരുമാറ്റത്തിലും നിഴലിക്കുന്നുണ്ട്. 

അവരത് സ്വയം മനസ്സിലാക്കിയാലും ഇല്ലേലും...

തെമ്മാടിക്കൂട്ടങ്ങൾക്കിടയിൽ ഒരു തെമ്മാടിക്ക് കിട്ടുന്ന അതേ ധൈര്യവും ധിക്കാരബോധവും ധാർഷ്ട്യവും ഉണ്ട് അവരിൽ ഓരോരുവനും.

*********

ജയശ്രീരാമും പശുവിൻ്റെ പേരും പറഞ്ഞ് നടത്തുന്ന ജിഹാദിനെ അവർ ജിഹാദ് എന്നും അത്തരം ജിഹാദികളെ അവർ ജിഹാദികൾ എന്നും പേരിട്ട് വിളിക്കില്ല.

ജിഹാദ് എന്ന് പേരിടാതെ അത്തരം കൂട്ടങ്ങൾ നടത്തുന്ന ശുദ്ധഭീകരതയും തീവ്രതയും അവരുടെ കണ്ണുകളിൽ പെടില്ല. 

അവരിലെ ക്രൂരരും നികൃഷ്ടരും ആയ അത്തരം ജിഹാദി കൂട്ടങ്ങളെ അവർ കാണുക പോലുമില്ല, എന്നിട്ട് വേണ്ടേ, ജിഹാദികൾ എന്ന് പേര് വിളിക്കുക?

പകരമവർ മുളകിനെ പഞ്ചസാരയെന്നും പഞ്ചസാരയെ മുളകെന്നും വിളിച്ച് ആരുടെയൊക്കെയോ മേൽ ജിഹാദും തീവ്രവാദവും ഭീകരതയും ആരോപിക്കും. 

കളവിനെ നൂറ് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞ്, അധികാരം ഉപയോഗിച്ച് സത്യമെന്ന് വരുത്തും.

സത്യസന്ധരേയും ശുദ്ധനിഷ്കളങ്കരേയും പാവങ്ങളെയും കള്ളന്മാരെന്ന് യഥാർത്ഥ കള്ളന്മാർ ചൂണ്ടിവിളിക്കുന്നത് പോലെ അവരത് തുടന്നുകൊണ്ടിരിക്കും.

അത്തരമൊരു നാട്ടിൽ ക്രമേണ സംഭവിക്കുക: സത്യസന്ധൻമാർ മുഴുവൻ ജയിലിലും തെമ്മാടികൾ മുഴുവൻ പുറംലോകത്തും അധികാരത്തിലും എന്നതാവും...

********

No comments: