ഓരോരുത്തർക്കും തോന്നുന്നത് അവരവർക്ക് തോന്നട്ടെ.
ആരുടെയും മേൽ വിധിയെഴുതുക പണിയല്ല.
ആരുടെ മേലും വിധിയെഴുതാൻ ആരും ആരെയും ഏൽപിച്ചിട്ടുമില്ല, ഏൽപിച്ചാലും ഏൽക്കരുത്.
ആർക്കെങ്കിലും എന്തെങ്കിലും സുഖക്കേടാണോ ആരോഗ്യമാണോ എന്നതൊക്കെ അകലെ നിന്ന് ആർക്കും നോക്കിപ്പറയാവുന്ന കാര്യമല്ല.
ദൈവവുമായി (അല്ലാഹുവുമായി) എല്ലാവരും ഒറ്റക്ക് തന്നെ.
എല്ലാവരും അവരവരുടെ വിതാനത്തിനനുസരിച്ച്.
******
പൂട്ടാൻ ഒരാപ്പീസും എവിടെയും ഇല്ല.
ഒരു പ്രതിഫലവും സ്വീകാര്യതയും പ്രതീക്ഷിച്ച് ഒന്നും ചെയ്യരുത്.
എങ്കിലല്ലേ ആപ്പീസ് പൂട്ടിപ്പോകുന്ന പ്രശ്നം ഉദിക്കുന്നിള്ളൂ?
ആരൊക്കെയോ എന്തൊക്കെയോ മനസ്സിലാക്കിയത് വെച്ച് ഉറഞ്ഞുതുള്ളും.
എന്തോ വലിയ കാര്യം അവർ മാത്രം മനസ്സിലാക്കിയത് പോലെ.
അവരുടെ ആ മനസ്സിലാക്കലും മനസ്സിലാവും.
അവരെ കുറ്റം പറയാനില്ല.
അതുകൊണ്ട് തന്നെ അവരുടെ ആപ്പീസ് പൂട്ടേണ്ടതുമില്ല.
അവർ വളരെ ബാഹ്യമാത്രമായി മാത്രം കാര്യങ്ങളെ കാണുന്നത് അവർ ചെയ്യുന്ന തെറ്റല്ല.
അവർക്ക് പറ്റുന്നതല്ലേ അവർ ചെയ്യൂ, ചെയ്യേണ്ടതുള്ളൂ.
ലാ യുക്കല്ലിഫുല്ലാഹു നഫ്സൻ ഇല്ലാ വുസ്അഹാ
"ദൈവം (അല്ലാഹു) (പോലും) ഒരാളെയും അവരുടെ കഴിവിനപ്പുറം (പരിധിക്കപ്പുറം) നിർബന്ധിക്കുന്നില്ല" (ഖുർആൻ).
No comments:
Post a Comment