Sunday, May 31, 2026

Allah is not the name of God.

Allah is not the name of God.


Therefore, Allah is also Elohim, Yahweh, Bhagavan, Parabrahman, and all such names.


The issue is not that there are many names. The issue is that the foundation of the universal order — called Allah — is one and one alone.


Having many names does not mean there are many gods.


Allah does not have many names; He has attributes. Those who mistake attributes for names are only seeing names.


Angels (devas) are not gods. Saying there are 330 million angels does not mean there are 330 million gods to be worshipped and obeyed.


Jesus was merely a human prophet — nothing more.


Jesus was a human being, just like Muhammad, Buddha, Krishna, and Rama.


The fact that people err and idolize someone does not make that person God, nor a partner with God.


Worship and ritual veneration do not exist in Islam.


Priesthood, archana (ritual offerings), anjali (oblations), and donation boxes — none of these exist in Islam.


Therefore, there is no meaning in equating and generalizing Islam alongside all other religions.


Recognize that if someone is in a state of equating and generalizing Islam with other religions, that is a mistake.


Is it right to take something that was understood incorrectly, apply that same mistaken understanding to its true and original form, and then criticize it — without making any effort to understand it correctly or to understand the actual reality of the situation — by equating and generalizing it?

Saturday, May 30, 2026

That there are no many gods is itself Allah. What truly exists.

Allah is not one among many gods.


There is no Allah who is one god among many gods.


That there are no many gods is itself Allah. What truly exists.


There is only Allah who is solely Allah.


What existed even when there was nothing, what remains even when everything ceases to exist — that is Allah.


Al-Bāqī, Al-Awwal. Attributes of Allah.


For Allah to become one god among many gods, there would need to be many gods — but since there are no many gods, then what?


Then there is nothing else, only that there is no Allah who is one god among many gods.


What exists is one alone.

That which exists is what truly exists. Allah.


Allah who is the ultimate reality beyond the average, relative god found among various god-concepts.


Allah does not even carry the meaning of “god.”


If anyone uses the word “god” for Allah, it is out of communicative convenience — because that is the common usage here, forced by necessity. Out of helplessness.


Using “god” for Allah also creates misunderstandings.


Because Allah is not something to be understood — nor can be understood — through a conception that imagines many gods.

കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല.

അല്ലാഹു കുറെ ദൈവങ്ങളിൽ ഒരു ദൈവമല്ല


കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല


കുറെ ദൈവങ്ങളില്ല എന്നത് തന്നെയാണ് അല്ലാഹുയഥാർത്ഥത്തിൽ ഉള്ളത്.


അല്ലാഹു മാത്രമായ അല്ലാഹുവേ ഉള്ളൂ


ഒന്നുമില്ലാതിരുന്നപ്പോഴും എല്ലാം ഇല്ലാതായാലും ഉള്ളത്ബാക്കിയാവുന്നത് അല്ലാഹു


ബാക്കിഅവ്വൽഅല്ലാഹുവിന്റെ വിശേഷണങ്ങൾ.


കുറെ ദൈവങ്ങളിൽ അല്ലാഹു ഒരു ദൈവമാകാൻ കുറെ ദൈവങ്ങളില്ല എന്നാകയാൽ പിന്നെന്ത്?


പിന്നൊന്നുമില്ലപകരം കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല എന്നുമാത്രം.


ഉള്ളത് ഒന്ന് മാത്രം.

 ഉള്ളത് യഥാർത്ഥത്തിൽ ഉള്ളത്അല്ലാഹു.


കുറെ ദൈവസങ്കല്പങ്ങളിലുള്ള ശരാശരി ആപേക്ഷിക ദൈവത്തിനപ്പുറത്തുള്ള ആത്യന്തികതമാത്രമായ അല്ലാഹു.


അല്ലാഹു എന്നതിന് ദൈവം എന്ന അർത്ഥവും ഇല്ല.


അല്ലാഹു എന്നതിന് ദൈവം എന്ന് ആരെങ്കിലും പ്രയോഗിക്കുന്നുണ്ടെങ്കിൽ അത് വിനിമയസൗകര്യത്തിന് വേണ്ടിഇവിടെ പൊതുവേ നടപ്പിലുള്ള പ്രയോഗം നടത്തേണ്ടിവന്നതാണ്നിസ്സഹായതകൊണ്ട്.


അല്ലാഹു എന്നതിന് ദൈവം എന്ന് പ്രയോഗിക്കുന്നതും തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്.


കാരണംകുറെ ദൈവങ്ങളെ സങ്കൽപ്പിക്കുന്ന സങ്കല്പം വെച്ച് മനസ്സിലാക്കേണ്ടതുംമനസ്സിലാക്കാവുന്നതും അല്ല അല്ലാഹു.

Friday, May 29, 2026

എന്തിന് ഗിഫ്റ്റ് നൽകി വിഷമിക്കണം, വിഷമിപ്പിക്കണം? ഗിഫ്റ്റ് നൽകാൻ ആരെങ്കിലും ആരെയെങ്കിലും നിർബന്ധിക്കുമോ?

 ഗിഫ്റ്റ് നൽകുന്നതിനെ കുറിച്ച്.

നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളംനിങ്ങൾപുണ്യം നേടില്ല“ (ഖുർആൻ)


ഗിഫ്റ്റ് നൽകാൻ മാത്രം ഈയുള്ളവൻ ഇനിയും വളർന്നിട്ടില്ലെന്ന തിരിച്ചറിവോടെ.


അതുകൊണ്ട് തന്നെ, ഗിഫ്റ്റ് വിഷയം ഭാര്യയുമായി പോലും പറഞ്ഞെത്താൻ സാധിക്കാത്ത വിഷയംപലപ്പോഴും പരസ്പരം വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരുന്ന വിഷയം.


ഗിഫ്റ്റ് നൽകാൻ ആരെങ്കിലും ആരെയെങ്കിലും നിർബന്ധിക്കുമോ?


ഇല്ല.


നിർബന്ധിച്ചും നിർബന്ധിക്കപ്പെട്ടും നൽകപ്പെടുന്ന ഒന്നാണോ ഗിഫ്റ്റ്?


അല്ല.


എന്നിരിക്കെഎന്തിന് നിർബന്ധിക്കപ്പെട്ടെന്ന പോലെ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാനും, അങ്ങനെ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തും വിഷമിക്കണം?


എന്തിന്, അങ്ങനെ നിർബന്ധിക്കപ്പെട്ടെന്ന പോലെ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്ത് നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിക്കണം?


നിർബന്ധമില്ലാത്തത് ചെയ്യേണ്ടതില്ല, പക്ഷേ ചെയ്യുന്നുവെങ്കിൽ ശരിക്കും ഇഷ്ടപ്പെട്ട് ചെയ്യുക.


നിർബന്ധമില്ലാത്തത് ചെയ്യുമ്പോൾ ശരിയായും ഭംഗിയായും ചെയ്യാനാവുമെങ്കിൽ മാത്രം ചെയ്യുക.


അങ്ങനെ ഇഷ്ടപ്പെട്ട് ചെയ്യാനാവുന്നത്ര നിങ്ങളുടെ മനസ്സും സാമ്പത്തികാവസ്ഥയും വളരുകയും പാകപ്പെടുകയും ചെയ്തെങ്കിൽ മാത്രമല്ലേ നിർബന്ധമില്ലാത്തത് ചെയ്യേണ്ടതുള്ളൂ, ഗിഫ്റ്റ് നൽകേണ്ടതുള്ളൂ ?


പൈസയുള്ളവരായിട്ടും കൊടുക്കുന്ന ഗിഫ്റ്റും ഗിഫ്റ്റിന്റെ വിലയും നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ വിഷയം പൈസ ഇല്ലാത്തതല്ലപകരം മറ്റൊന്നാണ്


നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്നില്ല.


ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അവരെ ഉള്ളിന്റെയുള്ളിൽ നിങ്ങൾ ബഹുമാനിക്കുന്നില്ല


അല്ലെങ്കിൽഗിഫ്റ്റ് നൽകാൻ മാത്രം മാനസികമായും സാമ്പത്തികമായും നിങ്ങൾ വളർന്നിട്ടില്ലപാകപ്പെട്ടിട്ടില്ല.


ബാക്കിയുള്ളത് മുഴുവൻ വെറും ഘോഷ്ടിയും വരുത്തിത്തീർക്കലും. വെറും പാവ കളി.


ആരൊക്കെയോ കളിപ്പിക്കുന്നത് കൊണ്ട് ആർക്കൊക്കെയോ വേണ്ടി കളിക്കുന്ന വെറും പാവകളി. 


ആ പാവകളിയിലെ വെറും പാവ തന്നെ നിങ്ങൾ.


ശരിയായ ബഹുമാനവും ഇഷ്ടവും കൊണ്ട് നൽകിപ്പോകുന്നതാവണം ഗിഫ്റ്റ്.


ശരിയായ ബഹുമാനം കൊണ്ട് കൂടിയാണെങ്കിലേ നൽകുന്ന ഗിഫ്റ്റിന്റെ വില വിഷയമല്ലാതാവൂ.


അങ്ങനെ ബഹുമാനം കൊണ്ട് കൂടിയാണെങ്കിലേ ഗിഫ്റ്റ് നൽകേണ്ടതുള്ളൂ.


അല്ലെങ്കിൽ നിങ്ങൾ നൽകുന്ന ഗിഫ്റ്റ് സഹായം പോലെയും ഭിക്ഷ പോലെയുമാണ്.


നിങ്ങൾ ആർക്കാണോ ഗിഫ്റ്റ് എന്ന പേരിൽ സഹായം നൽകുന്നത് അയാൾ നിങ്ങളോട് സഹായവും ഭിക്ഷയും ചോദിക്കുന്നില്ല എന്നിരിക്കെ അയാളെ നിങ്ങളുടെ ഭിക്ഷയോ സഹായമോ വാങ്ങുന്ന ഭിക്ഷക്കാരനായി നിങ്ങൾ എന്തിന് തരംതാഴ്ത്തണം?


ശരിയാണ്, ഗിഫ്റ്റ് നൽകുമ്പോൾ മാത്രമല്ല, എന്ത് നൽകുമ്പോഴും ചെയ്യുമ്പോഴും, ചുണ്ടിന് (കൊക്കിന്) ഒതുങ്ങുന്നതേ കൊത്തേണ്ടതുള്ളൂ


ജീവിതത്തിലുടനീളം വേണ്ട ചുണ്ട് (കൊക്ക്ഒരൊറ്റ കൊത്തിന് മുറിഞ്ഞുപോകരുത്, നഷ്ടപ്പെട്ടുപോകരുത്.


എന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് സാമ്പത്തികമായി സാധിക്കാതെ ഗിഫ്റ്റ് കൊടുക്കുന്നഅഭിനയത്തെ കുറിച്ച് ചിന്തിക്കരുത്. ചുണ്ട് (കൊക്ക്) മുറിഞ്ഞുപോകും.


ഊക്കറിഞ്ഞ് എറിഞ്ഞില്ലെങ്കിൽ പിന്നൊരിക്കലും എറിയാനാവാത്ത വിധം എന്നെന്നേക്കുമായിനിങ്ങളുടെ കൈ ഉളുക്കിപ്പോകും.


എന്നുവെച്ചാൽ ആവുന്നത്ര, കരുത്തിനൊത്ത്, അതും ഭംഗിയായി ചെയ്യാനാവുമെങ്കിൽ മാത്രമേഎന്തും ചെയ്യേണ്ടതുള്ളൂ എന്നർത്ഥം. പ്രത്യേകിച്ചും നിർബന്ധമില്ലാത്തത്. ഐച്ഛികമായവ.


സംഭവിക്കാവുന്നതിലും സംഭവിപ്പിക്കാവുന്നതിലും ഏറ്റവും സുന്ദരമായ സംഗതിഅതാണ് ഗിഫ്റ്റ്അതാണ് ഗിഫ്റ്റ് നൽകൽഅതാണ് ഗിഫ്റ്റ് ലഭിക്കൽ.


എന്തിന് ഏറ്റവും സുന്ദരമായ  ഒന്നിനെ നാം സാധിക്കാതെ ചെയ്ത് മനംമടുപ്പിച്ച് ഏറ്റവുംവികൃതമായതാക്കണം


എന്തിന് ഞെക്കിപ്പഴുപ്പിക്കാൻ ശ്രമിച്ച് ഒരിക്കലും മൂത്ത്പഴുക്കാതാവും വിധമാക്കണം.


എന്തിന് എന്തെങ്കിലും ഗിഫ്റ്റ് നൽകി നാം സ്വയം കൊച്ചാവണം?


എന്തിന് എന്തെങ്കിലും ഗിഫ്റ്റ് നൽകി നിങ്ങളിൽ നിന്നും ഗിഫ്റ്റ് സ്വീകരിക്കേണ്ടിവരുന്നവരെ നിങ്ങൾ കൊച്ചാക്കി വിഷമിപ്പിക്കണം?


എന്ത് വേണ്ടാത്തതും ഇട്ടുകൊടുക്കേണ്ടഎറിഞ്ഞുകൊടുക്കേണ്ട വേസ്റ്റ് കൊട്ടയല്ല ഗിഫ്റ്റ്സ്വീകരിക്കാൻ നിർബന്ധിതനാവുന്നവർ, അതും നാം നൽകുന്നത് കൊണ്ട് മാത്രം നമ്മിൽ നിന്ന്ഗിഫ്റ്റ് സ്വീകരിക്കേണ്ടിവരുന്നവർ.


നാം നൽകുന്ന ഗിഫ്റ്റുകൾ ഫലത്തിൽ ഇരുതല മൂർച്ചയുള്ള വാൾ പോലെ ആണാവുന്നത്. അങ്ങനെയാവരുത്.


ഗിഫ്റ്റ് നൽകുന്നവർക്ക് ചിലവിന് ചിലവ്


എന്നാൽ, ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഉപകാരത്തിന് ഉപകാരമില്ലാതെ.


നൽകുന്നുവെങ്കിൽ ശരിക്കുമുള്ള ഇഷ്ടപ്രകാരംഅഭിനയിച്ച് ചെയ്യേണ്ടിവരുന്നത് കൊണ്ടല്ലാതെശരിക്കും കഴിവുണ്ടെങ്കിൽ മാത്രം ഇഷ്ടവും ബഹുമാനവും തുളുമ്പി ഗിഫ്റ്റ് നൽകണം


മൂക്കാതെ ഞെക്കിപ്പഴുപ്പിച്ച് നൽകേണ്ട ഒന്നല്ല ഗിഫ്റ്റ്.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമാണ് ഗിഫ്റ്റ്


അങ്ങനെ ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമേ രുചിയും മധുരവും ഉള്ളതാവൂ, ഗിഫ്റ്റാവൂ.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നതിൽ മാത്രമേ ഇരട്ടിപ്പിക്കുന്നപിന്നീട് മുളയ്ക്കുന്ന വിത്ത്ഉണ്ടാവൂ.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നതേ മുളക്കുന്നതാവൂഇരട്ടിക്കുന്നതും വളരുന്നതുമാവൂ.


ബഹുമാനവും ആദരവും ഇഷ്ടവും അണപൊട്ടിയൊഴുകും പോലെയായിരിക്കണം ഗിഫ്റ്റ്


ഒരുതരം കവിഞ്ഞൊഴുക്ക് പോലെ ഗിഫ്റ്റ് നൽകൽഗിഫ്റ്റ് ലഭിക്കൽ.


കവിഞ്ഞൊഴുക്കിൽ അഭിനയമില്ല.


കവിഞ്ഞൊഴുകുന്നതല്ലെങ്കിൽ ഗിഫ്റ്റ് സംഭവിക്കരുത്.


പാത്രത്തിൽ കൃത്രിമമായി ഓട്ടവെച്ച് ഉണ്ടാക്കി സംഭവിപ്പിക്കുന്ന ഗിഫ്റ്റ് കവിഞ്ഞൊഴുക്കല്ലഗിഫ്റ്റല്ല


അത് (നിങ്ങളാകുന്നപാത്രത്തെ തന്നെ നശിപ്പിച്ചുകളയുന്നതാണ്.


ശരിക്കും ബഹുമാനവും ആദരവും ഇഷ്ടവും കവിഞ്ഞൊഴുകുമ്പോൾ, അങ്ങനെ മൂത്ത് പഴുക്കുമ്പോൾ, ഉള്ളിന്റെയുള്ളിൽ നിന്ന് വരെ നിറഞ്ഞുകവിഞ്ഞ് അണപൊട്ടിയൊഴുകിയാവുമ്പോൾചടങ്ങ് പോലെയല്ലാതെ ഗിഫ്റ്റ് സംഭവിക്കും


എങ്കിൽഅണപൊട്ടിയൊഴുകി ഗിഫ്റ്റ് നൽകുന്നതിലെ ചിലവും വിലയും പിന്നെ നിങ്ങൾക്ക്വിഷയമാകില്ലഭാരമാകില്ല


ഇഷ്ടപ്രകാരം കൊടുക്കുന്നതാണെങ്കിൽവെറുമൊരു ബാധ്യത പോലെ എന്തെങ്കിലുമാവാതെവെറും കാട്ടിക്കൂട്ടലാക്കാതെആവുന്നത്ര നല്ലതും ഇഷ്ടപ്പെട്ടതും തന്നെ നൽകും.


ശരിക്കും ഇഷ്ടപ്പെട്ടല്ലമൂത്ത് പഴുത്തല്ലകവിഞ്ഞൊഴുകിയല്ല നൽകുന്നതെങ്കിൽ നൽകാതിരിക്കുകവെറും വേഷംകെട്ടായി ഒരു ഗിഫ്റ്റും കൊടുക്കാതിരിക്കുക


കാരണംഎപ്പോഴെങ്കിലും മൂത്ത് പഴുത്ത് നൽകുന്നതിന്റെകവിഞ്ഞൊഴുകുന്നതിന്റെ സാധ്യതയുംഞെക്കിപ്പഴുപ്പിച്ച്അല്ലെങ്കിൽ ഓട്ടവെച്ച് നൽകുന്നതോടെ എന്നെന്നേക്കുമായി ഇല്ലാതാവും


എന്നുവെച്ചാൽഗിഫ്റ്റ് നൽകുന്നത് വേഷംകെട്ടായല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെയും ഒപ്പം ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും രക്ഷപ്പെടുത്താം.  


അല്ലെങ്കിൽനിങ്ങളെ തന്നെയും ഒപ്പം  ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും നിങ്ങൾ കഷ്ടപ്പെടുത്തുംവേദനിപ്പിക്കുംനശിപ്പിക്കും.


നിങ്ങൾക്ക് വെറും വെറുതേ ചിലവാകുംഎന്നാലോ ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഒരുനിലക്കുംഉപകരിക്കയില്ല


നിങ്ങളും വേദനിക്കും അവരും വേദനിക്കും.


ഫോർമാലിറ്റിയുടെ ഭാഗമായി അഭിനയിച്ചു വെറും വെറുതേ ഗിഫ്റ്റ് നൽകുന്നതിന്റെ വേദനയാണത്.


ഫോർമാലിറ്റിയിൽഅറിയാമല്ലോഎത്രയെല്ലാം ഉണ്ടെന്ന് വരുത്തിയാലുംആത്മാർത്ഥതയുംആത്മാവും (spirit) ഇല്ലഉണ്ടാവില്ല


ഫോർമാലിറ്റി വെറും രൂപത്തിൽ (formമാത്രം


ഫോർമാലിറ്റി ആത്മാവില്ലാതെ


ഫോർമാലിറ്റി ബലൂൺ പോലെ ഊതി വീർപ്പിച്ച് വലുതായി കാണപ്പെടുന്നത്.


ഫോർമാലിറ്റി മുള്ളും വെയിലും പോലുള്ള യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കാത്തത്, പൊട്ടിത്തകരുന്നത്


എന്നിരിക്കെ ഫോർമാലിറ്റിക്ക് വേണ്ടി എന്തോ കൊടുത്ത് നിങ്ങൾ വിഷമിക്കുന്നുസ്വീകരിക്കുന്നവരെ എന്തോ വാങ്ങിപ്പിച്ച് നിങ്ങൾ വിഷമിപ്പിക്കുന്നു എന്നാവും ഫലം.


ബാധ്യതയായ വെറും കാട്ടിക്കൂട്ടൽ പോലെയുള്ള ഇത്തരം ഗിഫ്റ്റുകൾ പരസ്പരം ബാധ്യതയുംവേദനയും ഭാരവും കൂട്ടുന്ന ഇരുതല മൂർച്ചയുള്ള വാൾ ആകുന്നത് അങ്ങനെയാണ്.


********


 കൊടുക്കുന്നുവെങ്കിൽആവുന്നത്ര നല്ല ഗിഫ്റ്റ് കൊടുക്കുക. 


അല്ലെങ്കിൽ കൊടുക്കാതിരിക്കുക.


എന്തെങ്കിലും കൊടുത്ത് ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെ മോശക്കാരാക്കാതിരിക്കുക, പരിഹസിക്കാതിരിക്കുക. 


ഗിഫ്റ്റ് : നിങ്ങൾ നൽകുന്ന ഓശാരമല്ലഓശാരമാവരുത്


നിങ്ങളിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ ആവശ്യപ്പെട്ടിട്ടില്ല. 


അതുകൊണ്ട് തന്നെ നിങ്ങളിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ വാങ്ങുന്ന ഭിക്ഷക്കാരുമാകരുത്.


ഗിഫ്റ്റ് സ്വീകരിക്കേണ്ടിവരുന്നവനെ വെറും ഭിക്ഷ വാങ്ങുന്നവനെ പോലെ നിങ്ങൾ കണക്കാക്കുന്നുവെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


ഭിക്ഷയും ദാനവും നൽകുമ്പോൾ പോലും സാധിക്കുന്നത്ര ഏറ്റവും നല്ലത് കൊടുക്കുക എന്നതാണ്ഖുറാനിക/ഇസ്ലാമിക വീക്ഷണം.


നിങ്ങളുടെയടുക്കലുള്ള ഏറ്റവും മോശമായത് ഒഴിവാക്കാൻ വേണ്ടി എന്തെങ്കിലും നൽകുന്നതല്ലഭിക്ഷ നൽകൽദാനധർമ്മം നടത്തൽ.


നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളംനിങ്ങൾപുണ്യം നേടില്ല“ (ഖുർആൻ)


നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഇഷ്ടപ്പെടുന്നത് (തെരഞ്ഞെടുക്കുന്നത് ) നിങ്ങളുടെ സഹോദരന്വേണ്ടി കൂടി ഇഷ്ടപ്പെടാത്തിടത്തോളം (തെരഞ്ഞെടുക്കാത്തിടത്തോളംനിങ്ങൾ വിശ്വാസിയാവില്ല” (ഹദീസ്


നൽകുന്നുവെന്ന് നിങ്ങൾ ധരിക്കുന്ന ഭിക്ഷ ഔദാര്യമല്ല.


ഭിക്ഷയും ദാനവും ചോദിച്ചുവരുന്നവരുടെ അവകാശമാണ് എന്നതാണ് ഇസ്ലാമികഖുറാനിക ഭാഷ്യം.


അവരുടെ സ്വത്തിൽ ചോദിച്ചുവരുന്നവർക്കും (അവസരംനിഷേധിക്കപ്പെട്ടവർക്കുംഅവകാശമുണ്ട്.”(ഖുർആൻ)


നിങ്ങൾ ഗിഫ്റ്റ് /ദാനം കൊടുക്കണം എന്ന് ആരും പറയുന്നില്ല, നിർബന്ധിക്കുന്നില്ല. 


പക്ഷേ, നൽകുന്നുവെങ്കിൽ ആവുന്നത്ര ഏറ്റവും നല്ലത് നൽകുക. അല്ലെങ്കിൽ നൽകാതിരിക്കുക. നിങ്ങൾക്കും അവർക്കും നല്ലത് അതാണ്.


ഗിഫ്റ്റ്കൊടുക്കുന്നവന് വലിയ ചിലവ്


ഗിഫ്റ്റ് : പലപ്പോഴും കിട്ടുന്നവന്  ചിലവിന് തുല്യമായ ഉപകാരമില്ലാതെ.


നല്ലത്നന്നായി കൊടുക്കാനാവുന്നില്ലെങ്കിൽ കൊടുക്കാതിരിക്കുക.


ഗിഫ്റ്റ് കൊടുത്തില്ലേൽ നിങ്ങളെ ആരും കൊടുക്കാത്തതിന്റെ പേരിൽ കുറ്റം പറയില്ല.


എന്നിരിക്കെ സാധിക്കാത്തവേണ്ടാത്ത ഗിഫ്റ്റ് നൽകി നിങ്ങൾ സ്വയവും മറ്റുള്ളവരാലും കുറ്റപ്പെടുത്തപ്പെടും വിധം വേദനിക്കുന്നത് എന്തിനാണ്?


മോശമായ എന്തോ ഗിഫ്റ്റ് നൽകി നിങ്ങൾ സ്വയം കുറ്റപ്പെടുത്തൽ ചോദിച്ചുവാങ്ങുന്നത്എന്തിനാണ്


കഷ്ടപ്പെട്ട് കൊടുത്ത്, എന്തോ മോശമായത് കൊടുത്ത ആളെന്ന നിലക്ക് മോശമാകുന്നത് എന്തിനാണ്?


ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അയാളെയും എന്തിനാണ് നിങ്ങൾ മോശക്കാരനാക്കുന്നത്?


ഗിഫ്റ്റ് കൊടുക്കുന്നത് സഹായമായല്ലപകരം സ്നേഹവും ബഹുമാനവും ആദരവുംകാണിക്കാനാണ്


ബഹുമാനത്തിന്റെ വലുപ്പവും സൗന്ദര്യവും ഗിഫ്റ്റിൽ ഇല്ലെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


സ്വയം മനസ്സ് വിഷമിച്ചു കൊണ്ട് എന്തോ വലിച്ചെറിഞ്ഞുകൊടുക്കുന്നതല്ല ഗിഫ്റ്റ്


സഹായം പോലെ നൽകുന്നതല്ല ഗിഫ്റ്റ്


സഹായം ആവശ്യത്തിനനുസരിച്ച് നൽകുന്നതാണ്.


ഗിഫ്റ്റ് അലങ്കാരമായി നൽകുന്നതാണ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കുന്നതാണ് ഗിഫ്റ്റ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കാനാവുന്നുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഗിഫ്റ്റ് ന്നൽകേണ്ടതുള്ളൂ.


ഗിഫ്റ്റ് സ്വീകരിക്കുന്നവനെയും ആനന്ദിപ്പിക്കുന്നത് മാത്രമേ ഗിഫ്റ്റാവൂ.


സ്നേഹവും ബഹുമാനവും ആദരവും കാണിക്കാനായി കൊടുക്കുന്നത് നിങ്ങൾക്ക്സാധിക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ടത് നൽകിക്കൊണ്ടായിരിക്കണം


ഏറ്റവും മെച്ചപ്പെട്ടതല്ലെങ്കിൽ സാമാന്യം നല്ലത് നൽകിയായിരിക്കണം.


എന്തിനാണ് എന്തെങ്കിലും നൽകി നിങ്ങൾ വെറുതെ നിങ്ങളെന്ന ചാക്കിലെ പൂച്ചയെപിടികൊടുക്കുന്നത്?


നിങ്ങൾ പുണ്യം നേടില്ലനിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ചിലവഴിക്കും വരെ “ ( ഖുർആൻ)


നിങ്ങളിലാരും വിശ്വാസികളല്ല : തനിക്ക് ഇഷ്ടപ്പെട്ടത് തന്റെ സഹോദന് വേണ്ടിഇഷ്ടപ്പെടാത്തിടത്തോളം” (ഹദീസ്)


ഗിഫ്റ്റ് പോട്ടെ,  സഹായദാനം നടത്തുമ്പോൾ പോലും മേൽഹദീസിൽ പറഞ്ഞതാണ് കാര്യം. 


ഗിഫ്റ്റ് നൽകുന്നത് ഒരു ഡ്യൂട്ടി അല്ല.


അതുകൊണ്ട് തന്നെ ഒരു ഡ്യൂട്ടി പോലെ ഗിഫ്റ്റ് നൽകരുത്.


ഗിഫ്റ്റ് നൽകുക ഒരു കാട്ടിക്കൂട്ടലല്ല


അതുകൊണ്ട് തന്നെ ഒരു കാട്ടിക്കൂട്ടൽ പോലെ ഗിഫ്റ്റ് നടത്തരുത്.


നൽകുന്നവന്നും വാങ്ങുന്നവന്നും ഒരുപോലെ ബാദ്ധ്യതയും നഷ്ടവും ആകുന്നത് പോലെചെയ്യേണ്ടതല്ല ഗിഫ്റ്റ്.


ഗിഫ്റ്റ് കൊടുക്കണമെന്നില്ല


പക്ഷേ ബാദ്ധ്യത പോലെ കൊടുത്ത് സ്വന്തം മനസ്സ് മോശമാക്കരുത്എന്തെങ്കിലും കൊടുത്ത് ഗിഫ്റ്റ്സ്വീകരിക്കുന്നവന്റെ മനസ്സും മോശമാക്കരുത്.