കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോഴും ഇതേ ഇവിഎമ്മും ഇലക്ഷൻ കമ്മീഷനും ഒക്കെ ഉണ്ടായിരുന്നില്ലേ?
ഉണ്ടായിരുന്നു.
ശരിയാണ്.
പിന്നെന്താണ് ഇപ്പോഴുള്ള വ്യത്യാസം?
ഉള്ളി മുറിക്കാനും മീൻ മുറിക്കാനും മാങ്ങ മുറിക്കാനും ഒക്കെ ഉപയോഗിക്കുന്ന കത്തിയെ അറിയുമോ ?
ആ കത്തിയുടെ കാര്യത്തിൽ സംഭവിക്കുന്ന ഉപയോഗംമാണ് മേൽപ്പറഞ്ഞ ഉള്ളി മുറിക്കലും മീൻമുറിക്കലും മാങ്ങ മുറിക്കലും ഒക്കെ.
പക്ഷേ , അതേ കത്തി കള്ളന്മാരുടെയും തെമ്മാടികളുടേയും കയ്യിൽ കിട്ടിയാൽ എന്തൊക്കെയാണ്സംഭവിക്കുക?
അതൊക്കെ തന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത്.
അതൊക്കെ തന്നെയാണ് ഇപ്പോൾ ഇന്ത്യയിലുള്ള എല്ലാ സംഗതികൾക്കും ഏജൻസികൾക്കുംകമ്മീഷനുകൾക്കും കോടതികൾക്കും സംഭവിക്കുന്നത്.
*******
ഇവിഎമ്മും ഇലക്ഷൻ കമ്മീഷനും മാറാത്തിടത്തോളം ബിജെപിയെ വോട്ട് ചെയ്ത് തോൽപ്പിക്കാനുംബിജെപിയിൽ നിന്ന് കേന്ദ്രഭരണം തിരിച്ചുപിടിക്കാനും ആർക്കും കഴിയില്ല.
*******
അധികാരമുണ്ടെങ്കിൽ എന്തും വെളുപ്പിക്കാം, എന്ത് വിഡ്ഡിത്തവും വിവേകമാക്കാം,ആരെയുംകുറ്റവാളിയാക്കാം, രാജ്യദ്രോഹിയാക്കാം.
തെമ്മാടികൾ ഭരിക്കുന്ന നാട്ടിൽ തെമ്മാടിത്തമാണ് ധർമ്മം.
കള്ളന്മാർ ഭരിക്കുന്ന നാട്ടിൽ കളവാണ് സത്യം.
*******
അതവരുടെ സംസ്കാരം.
അവർക്ക് അവരുടെ സംസ്കാരമല്ലെ കാണിക്കാൻ സാധിക്കൂ?
മറ്റ് വഴിയും ഉത്തരവുമില്ലാത്തവർ അവരുടെ സംസ്കാരമനുസരിച്ച് പെരുമാറും.
ഇല്ലാത്ത സനാതനധർമ്മത്തിന്റെ കറുത്ത കരുത്ത് അവർക്ക് ഇങ്ങനെയൊക്കെയല്ലേ പുറത്ത്കാണിക്കാൻ സാധിക്കൂ?
“ഉളുപ്പില്ലെങ്കിൽ നീ എന്തും ചെയ്യുക”എന്ന പ്രവാചക വചനം അറിയില്ലേ ?
ചില തെരുവ് തെണ്ടികൾ ഉത്തരംമുട്ടിയാൽ തെമ്മാടിത്തം മറുപടിയാക്കുന്നത് കണ്ടിട്ടില്ലേ?
No comments:
Post a Comment