Wednesday, August 27, 2025

ഡോളറിനെതിരെ ഇന്ത്യ വല്ല നീക്കവും നടത്തുമോ , നടത്തുന്നുണ്ടോ?

ഡോളറിനെതിരെ, അമേരിക്കൻ മേൽക്കോയ്മയ്ക്കെതിരെ എന്തെങ്കിലും നീക്കം ശരിക്കും ഫലവത്തായും ഇവിടത്തെ ഭരണകൂടം നടത്തുമോനടത്തുന്നുണ്ടോ


സ്വന്തം വീട്ടിനുള്ളിൽ സ്ഥിരമായി നടത്തുന്ന പതിവ് വീമ്പുപറച്ചിൽ മാത്രമല്ലാതെ അർത്ഥവും ആഴവും അറിഞ്ഞ എന്തെങ്കിലും.


പണ്ട്, വളരെയടുത്തുള്ള പണ്ട്, ടിക്ടോക്കും മറ്റ് പല ചൈനീസ് ആപ്പുകളും നിരോധിച്ച് വീമ്പ് കാണിച്ചത് പോലെയല്ലാതെ.


കഷ്ടവും നഷ്ടവും സ്വന്തം വീട്ടുകാർക്ക് മാത്രം ഉണ്ടാക്കുന്ന പരിപാടിയായല്ലാതെ.


അധിനിവേശ ശക്തികളുടെ ഓരംപറ്റി നിന്ന് അവരെറിയുന്ന എല്ലും മുള്ളും തിന്ന് നേട്ടമുണ്ടാക്കുന്നവർക്ക് അതേ അധിനിവേശശക്തിക്കെതിരെ ശബ്ദമുയർത്താനുള്ള തന്റേടം നഷ്ടപ്പെടും എന്നത് വളരെ ലളിതമായി മനസ്സിലാക്കാനാവുന്ന വസ്തുത മാത്രം.


സ്വന്തം ജനതയിൽ ഒരു വിഭാഗത്തോട് മാത്രമുള്ള വിരോധം (മുസ്ലിംവിരോധം) മാത്രം തലക്ക് പിടിച്ച്അതിന്റെ അടിസ്ഥാനത്തിൽ മാത്രം ആഭ്യന്തരനയവും അന്താരാഷ്ട്രനയവും ഉണ്ടാക്കുന്ന, അമേരിക്കയുടെ ഒരേയൊരു ഓമന പുത്രൻ ഇസ്രായേലിനെ മാത്രം ലോകത്താകമാനം ഒരേയൊരുചങ്ങാതിയായി തോളത്തിരുത്തുന്ന, ആ ഇസ്രായേലിനെ മാത്രം ഏക ചങ്ങാതിയായി വെറും ദുഷ്ടലാക്കോടെ നിലനിർത്തുന്ന ഒരു രാഷ്ട്രീയനേതൃത്വത്തിന് ഇപ്പോഴും അന്താരാഷ്ട്രനയത്തിന്റെ കാമ്പും കാതലും ഒപ്പം ഇവിടെ നടക്കുന്ന കാര്യങ്ങളുടെ കിടപ്പും മനസ്സിലാവാത്തത് പോലെയുണ്ട്.


ഡോളറിനും ആനേരിക്കാക്കുമെതിരെ വല്ല നീക്കവും നടത്തുന്നുണ്ടെങ്കിൽ, അങ്ങനെ നടത്താനാവുന്നുണ്ടെങ്കിൽ നല്ലത്.


പക്ഷേ, ട്രംപിന്റെ മുമ്പിൽ അഭിനയിക്കാൻ വേണ്ടി മാത്രം സ്വന്തം ജനതയെയും അവരുടെ കൊച്ചുവീടുകളെയും അപമാനമായിക്കണ്ട് മതിൽകെട്ടി മറക്കുന്നത് പോലെ എളുപ്പമുള്ള പരിപാടിയല്ല ഡോളറിനെതിരെ നടത്തേണ്ട നീക്കം


അത്തരം മറച്ചുപിടിക്കൽ നീക്കം സ്വന്തം തുണിപൊക്കി മുഖം മറച്ചത് പോലെ മാത്രം. യഥാർത്ഥ നഗ്നത പുറത്ത് കാണിക്കാൻ മാത്രം ഉതകി.


സ്വന്തം ജനതയെയും അവരുടെ കൊച്ചുവീടുകളെയും അപമാനമായിക്കണ്ട മോദിക്കും ടീമിനുംഅമേരിക്കക്കെതിരെയും ഡോളറിനെതിരെയും മറിച്ചൊരു നിലപാടെടുക്കാൻ അതുകൊണ്ട് തന്നെ ചങ്കൂറ്റമുണ്ടാവുമോ തന്റേടമുണ്ടാവുമോ എന്നുമാത്രം സംശയം.


സ്വന്തം വീട്ടിൽ, ഒന്നും മനസ്സിലാവാത്ത സ്വന്തം കുഞ്ഞുങ്ങൾക്കിടയിൽ എന്ത് വൻനുണയും മസിൽ പെരുപ്പിച്ച് കാണിച്ച് കണ്ണുരുട്ടിയും പേടിപ്പിച്ചും തള്ളിമറിച്ച്  വീമ്പിളക്കുന്ന കലാവിരുത് പോലെയുള്ള പരിപാടിയല്ല ഡോളറിനെതിരെയും അമേരിക്കക്കെതിരെയും കളിക്കേണ്ട കലാവിരുത്.


എല്ലാനിലക്കും അന്താരാഷ്ട്രനയത്തിൽ പാപ്പരായ, അന്താരാഷ്ട്രതലത്തിൽ ആത്മവിശ്വാസംതീരെയില്ലാതെയായ ഇന്നത്തെ മോദി ഭരണകൂടത്തിന്, അവരെ നയിക്കുന്ന സംഘത്തിന്, ഡോളറിനെതീരെയും അമേരിക്കക്കെതിരെയും അർത്ഥഗർഭമായ കളി കളിക്കാൻ മാത്രമുള്ള പാഠവും പഠിപ്പും പരിശീലനവും ഉണ്ടെന്ന് തോന്നുന്നില്ല. 


സ്വന്തം ജനങ്ങളെ പരസ്പരമകറ്റി വിഭജിച്ച് അധികാരം നേടാനും നിലനിർത്താനും വേണ്ടി നടപ്പാക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാഠവും പഠിപ്പും പരിശീലനവും പോര ഡോളറിനെതീരെയും അമേരിക്കക്കെതിരെയും  അർത്ഥഗർഭമായ നടപടി എടുക്കാൻ.


ഡോളറിനെതീരെയും അമേരിക്കക്കെതിരെയും  അങ്ങനെ വല്ല നിലപാടും ചങ്കൂറ്റവും കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ ഭരണകൂടവും അതിന്റെ പിന്നിലെ വെറുപ്പിന്റെ മാത്രം ചാലകശക്തിയായ സംഘവും അറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്.


തന്റേടമുള്ള ഇറാൻ ഡോളറിനെതിരെയുള്ള ഇപ്പണി പണ്ടേ തുടങ്ങിയിരുന്നു


റഷ്യയുമായുള്ള ഇടപാടുകൾ ഏറെയും ഇറാൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി.   


വിഷയത്തിന്റെ ആഴവും അർത്ഥവും മനസ്സിലാകാത്തത് കൊണ്ട് നിലപാടെടുക്കാൻ കഴിയാതെ പോയ ഈ മോദി ഭരണകൂടം ഇറാനെതിരായ അമേരിക്കൻ ഇസ്രയേലി ഉപരോധങ്ങൾക്കും ആക്രമണങ്ങൾക്കും പിന്നിലെ കാരണവും മറ്റൊന്നായിരുന്നില്ല എന്നുപോലും മനസ്സിലാക്കിയില്ല.


ചൈന ഡോളറിനെതിരെയുള്ള നിക്കത്തിൽ നിലവിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്.


ലിബിയയെ അമേരിക്ക ആക്രമിച്ചതും ഗദ്ദാഫിയെ കൊന്നതും വെറുതെയല്ല, വേറൊന്നിനും വേണ്ടിയല്ല.


ഗദ്ദാഫിയും ലിബിയയും ഡോളറിനെതിരെ നീങ്ങിയതും ഒരാഫ്രിക്കൻ കറൻസിയെ കുറിച്ച് ചിന്തിച്ചതുംകൊണ്ടായിരുന്നു


ആ വഴിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ പലതും നിലവിൽ തന്നെ ഡോളറിനെതിരെ വളരെ മുന്നിൽപോയിട്ടുണ്ട്.


മുസ്ലീംരാജ്യങ്ങളിൽ ജനാധിപത്യം അനുവദിക്കാത്തതും പാവകളെ അമേരിക്കൻ പട്ടാളത്തിന്റെയുംകരുത്തിന്റെയും പിന്തുണ കൊടുത്ത് മാത്രം നിലനിർത്തുന്നതും വെറുതെയല്ല.


ഇതേ അമേരിക്കൻ മേൽക്കോയ്മയേയും ഡോളറിനെയും നിലനിർത്താൻ വേണ്ടിഡോളർവിരുദ്ധ,അമേരിക്കൻ വിരുദ്ധ ജനാധിപത്യനീക്കം നടക്കാതിരിക്കാൻ വേണ്ടി മാത്രമാണ്.


ശരി തെറ്റുകളുടെ എല്ലാ മാനാദണ്ഡങ്ങളും കാറ്റിൽ പറത്തിസർവ്വവിധ ക്രൂരതകൾക്കുംമനുഷ്യാവകാശലംഘനങ്ങൾക്കും കൂട്ടുനിന്ന് ഇസ്രായേലിനെ മുസ്ലിം രാജ്യങ്ങളുടെ നടുവിൽഭീഷണിയാക്കിതെമ്മാടിയും തെരുവ് ഗുണ്ടായുമാക്കി എന്തെല്ലാം എത്രയെല്ലാം ചിലവഴിച്ചും നിലനിർത്തുന്നതിന്റെ പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശവും വേറൊന്നല്ല


ഡോളറിന്റെയും അമേരിക്കയുടെയും അധീശത്വം ഉറപ്പിക്കുക മാത്രമാണ്.


ഇതൊന്നും മനസ്സിലാക്കാതെ, സ്വന്തം നാട്ടുകാരായ മുസ്ലിംകളോടുള്ള വിരോധം മാത്രം മുഖമുദ്രയും മുദ്രാവാക്യവുമാക്കി, ആഭ്യന്തരനയവും അന്താരാഷ്ടനയവുമുണ്ടാക്കുന്ന, അങ്ങനെ അതുകൊണ്ട് മാത്രം ഇസ്രായേലിനെ എന്നല്ല ഏത് പൈശാചികതയെയും പിന്തുണക്കുന്ന, ഇസ്രായേലിനെയും പൈശാചികതയെയും മാത്രം ഉറ്റതോഴനാക്കുന്ന മോദി ഭരണകൂടം കളിക്കുന്നത് വെറും വെറുതെയുള്ള കുരങ്ങുകളി മാത്രം. 


മുഴവൻ തേങ്ങയും പൂമാലയും കൊണ്ട് കളിക്കുന്ന കുരങ്ങന്റെ കളി മാത്രം.


അമേരിക്ക് വേണ്ടി അമേരിക്ക ഉദ്ദേശിക്കുന്ന കുരങ്ങുകളി.


ഇപ്പോഴുംഇതുവരെയും ഓപ്പറേഷൻ സിന്ദൂരിന്റെ കാര്യത്തിൽ ട്രമ്പ് പരസ്യമായി പലകുറിയായിനടത്തിയ അവകാശവാദങ്ങളെ പോലുംഒരിക്കൽ പോലും, ശക്തിയുക്തം പരസ്യമായി എതിർക്കാനോ തിരുത്താനോ സാധിക്കാതെ അമേരിക്കയുടെ മുൻപിൽ മുട്ടിലിഴയുന്ന മോദിക്കും സംഘത്തിനും അവരുടെ വർത്തമാനകാല നിലപാടുകൾ വെച്ച് അമേരിക്കക്കെതിരെയുംഡോളറിനെതിരെയും എന്തെങ്കിലും ചെയ്യാൻ കൽപ്പുണ്ടാവുമോ?

No comments: