ഇന്ത്യൻ ജനത: അങ്ങേയറ്റം പ്രതീക്ഷ നഷ്ടപ്പെട്ട നിരാശപൂണ്ട ജനത.
ഇന്ത്യ : പൗരന്മാരായ ആർക്കും ഒരു പ്രതീക്ഷയും നൽകാത്ത, പ്രതീക്ഷ നൽകാനുള്ള ഒരു വകയുമില്ലാത്ത, പ്രതീക്ഷ നൽകാൻ സാധിക്കുന്ന രാഷ്ട്രീയ നേതൃത്വമില്ലാത്ത രാജ്യം.
ഒരു വകയുമില്ലാത്ത, പ്രതീക്ഷ നൽകാൻ സാധിക്കുന്ന രാഷ്ട്രീയ നേതൃത്വമില്ലാത്ത രാജ്യം എന്നത്തന്നെയാണ് ഇന്ത്യൻ ജനതയെ കൂടുതൽ കൂടുതൽ നിരാശപ്പെട്ട, പ്രതീക്ഷയറ്റ ജനതയാക്കുന്നത്.
ഒരു രാജ്യം ഒരു വകയുമില്ലാത്ത, പ്രതീക്ഷ നൽകാൻ സാധിക്കുന്ന രാഷ്ട്രീയ നേതൃത്വമില്ലാത്ത രാജ്യം എന്നായാൽ അവിടത്തുകാർ ഏത് വിധേനയും പ്രതീക്ഷ നഷ്ടപ്പെട്ട നിരാശപൂണ്ട ജനതയാവും.
അതുകൊണ്ട് തന്നെയാണ്, സാമാന്യ വിദ്യാഭ്യാസവും ബുദ്ധിയും സിദ്ധിച്ച ഏതൊരു ഇന്ത്യക്കാരനുംകിട്ടുന്ന ഏതൊരു ആദ്യഅവസരത്തിലും ഏത് വിദേശരാജ്യത്തേക്കും പോകാൻ വെമ്പിനിൽക്കുന്നതും കിട്ടുന്ന ആദ്യഅവസരത്തിൽ തന്നെ വിദേശപൗരത്വം ആഗ്രഹിക്കുന്നതുംനേടുന്നതും.
സ്വന്തം രാജ്യമായ ഇന്ത്യയേക്കാൾ മെച്ചമാണ് തണുത്തുറഞ്ഞ കാനഡ പോലും എന്നുവരുന്നത് അവിടെയാണ്, അതുകൊണ്ടാണ്.
അതേസമയം മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇന്ത്യയിൽ തന്നെ യല്ലേ ഉള്ളത്, നിൽക്കുന്നത്?
ശരിയാണ്.
പക്ഷേ എന്തുകൊണ്ട്?
മഹാഭൂരിപക്ഷം ഇന്ത്യക്കാരും വിദേശത്തെ കുറിച്ച് ചിന്തിക്കാനും വിദേശത്തേക്ക് പോകാൻആഗ്രഹിക്കാനും സാധിക്കാത്തത്ര അറിവും യോഗ്യതയും ഇല്ലാത്തവരും, വിദ്യാഭ്യാസവും വിവരവുംഇല്ലാത്തവരും ആണ് എന്നത് കൊണ്ട്
മഹാഭൂരിപക്ഷത്തിന്റെ കാര്യത്തിൽ വിദേശത്തേക്ക് പോകുക എന്നതും വിദേശപൗരത്വം നേടുക എന്നതും അതുകൊണ്ട് തന്നെയാണ് സംഭവിക്കാത്തത്.
യഥാർത്ഥത്തിൽ ഒന്നും പ്രതീക്ഷിക്കാൻ സാധിക്കാത്തവിധം നിരാശയിൽ കെണിഞ്ഞ്തടവിലാക്കപ്പെട്ടവർ മഹാഭൂരിപക്ഷം ഇന്ത്യക്കാരും.
നിരാശപ്പെട്ട, പ്രതീക്ഷയറ്റ ജനതയിൽ ഏറ്റവുമെളുപ്പം വളരാനും വളർത്താനും സാധിക്കുന്നപ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്: അസൂയ, വെറുപ്പ്.
ഇന്ത്യൻ രാഷ്ട്രീയം കാര്യമായും കറങ്ങുന്ന രണ്ട് ചക്രങ്ങൾ അസൂയ, വെറുപ്പ്.
നിരാശപ്പെട്ട ഏതൊരു സമൂഹവും എളുപ്പം അസൂയയും വെറുപ്പും നിറഞ്ഞു പൈശാചികതപൂകാൻ സാധ്യതയുള്ളവരാണ്.
പൈശാചികതക്കുള്ള യോഗ്യതയും ആധാരവും നിരാശയും അതുണ്ടാക്കുന്ന വെറുപ്പും അസൂയയും മാത്രം.
വർത്തമാനകാലത്ത് ഇന്ത്യ ഭരിക്കുന്ന പാർട്ടി വിജയിക്കുന്നതും ഈ കാര്യങ്ങളിലാണ്. ഈ വെറുപ്പും അസൂയയും ഉപയോഗപ്പെടുത്തുന്നതിൽ.
ഈ നിരാശപ്പെട്ട ജനതയിൽ അസൂയയും വെറുപ്പും കൂടുതൽ കൂടുതൽ ഉണ്ടാക്കുന്നതിൽ.
നിരാശപ്പെട്ട ജനതയെ കൂടുതൽ കൂടുതൽ പൈശാചികരാക്കുന്നതിൽ.
പൈശാചികത കൂടുതൽ കൂടുതൽ ഉണ്ടാക്കിയെടുക്കാൻ വേണ്ട, വളം കൂട്ടേണ്ട കളവുകളെവാർത്തകളും വസ്തുതകളുമാക്കിക്കൊണ്ട്.
*********
സർക്കാർ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും ശീതളിമയിൽ മാത്രം ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലാതെ സുഭിക്ഷമായും സുരക്ഷിതരായും ജീവിക്കുന്നവർക്ക്, അങ്ങനെ പാവം സാധാരണ ജനങ്ങളെ മറക്കുന്നവർക്ക്, കാര്യങ്ങൾ മനസ്സിലാവില്ല.
ഭാരത് മാതാ കീ ജയ് പറയുന്നവന്റെ മക്കളും (അവർ തന്നെയും) കിട്ടുന്ന ഏത് വിദേശരാജ്യത്തും പോകാനും എങ്ങിനെയെങ്കിലും വിദേശപൗരത്വം നേടാനും ഉള്ളാലെ കിണഞ്ഞ് ശ്രമിക്കുന്നവരാണ്. കളവ് മാത്രം സത്യവും ധർമ്മവും ആകുന്ന രാജ്യത്ത് വാസ്തവങ്ങൾ പുലഭ്യം ആണെന്ന് വരും, തോന്നും.
No comments:
Post a Comment