യഥാർത്ഥ ക്രിമിനലുകൾ (കുറ്റവാളികൾ ) രാജ്യം ഭരിക്കുക. അധിനിവേശം നടത്തുക.
ശരിയും തെറ്റും തലകീഴ്മറിയുക.
കളവിന് സത്യമെന്ന പേര്.
അധർമ്മത്തിന് ധർമ്മമെന്ന വിശേഷണം.
അക്രമത്തിന് ക്രമമെന്ന ഭാഷ്യം.
ഇനിയവർ തിരുമാനിക്കും: ആരിവിടെ നിൽക്കണം, നിൽക്കരുത് എന്ന്.
അവർ തീരുമാനിക്കാൻ പോകുന്നു:
ക്രിമനലുകളായി ഇനി അവർ മാത്രം മതി.
ശരിയും തെറ്റും എന്തെന്ന്.
അവരുടെ വഴിയിൽ ആരും തടസ്സം നിൽക്കരുതെന്ന്
അവരുടെ വഴിയിൽ ആരും തടസ്സം നിൽക്കാതിരിക്കാൻ വേണ്ടവിധം, കാര്യങ്ങൾഅവർക്കനുകൂലമായി മാത്രം വരാൻ അവർ നിയമങ്ങളുണ്ടാക്കും.
അവരുദ്ദേശിക്കുന്നവരെ ഇരയായി പിടിച്ച് കെണിക്കാനുള്ള വലയായി ഇനിയവർ നിയമങ്ങൾനെയ്യും.
മൂന്നോ അതിലധികമോ മാസങ്ങൾ എന്നല്ല , വേണമെങ്കിൽ വെറും മൂന്ന് ദിവസവും മൂന്ന്മണിക്കൂറും ജയിലിലായാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഭരണം കയ്യാളാനും പറ്റില്ലെന്ന, പാടില്ലെന്ന നിയമം.
അവരുദ്ദേശിക്കുന്നത് പോലെ വോട്ട് ചേർക്കുകയും ഓഴിവാക്കുകയും ചെയ്യുന്നത് പോലെതന്നെയുള്ള നിയമം.
അവരുടെ പരമ-സ്വതന്ത്ര-അധികാര വിനിയോഗത്തിന്റെ വഴിയിൽ തടസ്സമാകുന്ന, ചോദ്യങ്ങൾഉന്നയിക്കുന്ന ആരേയും കുറ്റവാളികളാക്കാനും, ജയിലിലിടക്കാനും അയോഗ്യരാക്കാനുമുള്ളനിയമം.
അങ്ങനെയവർ അവരല്ലാത്തവരെ ഇല്ലാതാക്കും, മറ്റെല്ലാവരെയും ഇനിയൊരിക്കലും മത്സരിക്കാനുംഭരണം കയ്യാളാനും സാധിക്കാത്തവിധം ക്രിമിനലുകളാക്കും.
അവർക്ക് വോട്ട് ചെയ്യാൻ സാധ്യതയില്ലാത്തവരെ വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് പോലെഎളുപ്പം അവർക്കത്.
ഭൂമിയിൽ ഇല്ലാത്തവരെയും അവർക്ക് വേണ്ടി മാത്രം വോട്ട് ചെയ്യുന്നവരായി ചേർക്കുന്നത്പോലെയും എളുപ്പം അവർക്കത്.
അധിനിവേശത്തെ ജനാധിപത്യമെന്ന് പുതിയതായി നിർവ്വചിക്കുന്നവർ അവർക്കിഷ്ടമല്ലാത്തആരേയും കുറ്റവാളികളാക്കും, അയോഗ്യരാക്കും.
*******
ഇനി നടക്കേണ്ടത് മൂന്നാം സ്വാതന്ത്ര്യസമരം.
ആ സമരം നടത്തുമ്പോൾ താനും താനും ഇല്ല, തന്റെയും തന്റെയും നേട്ടമില്ല.
രാജ്യം മാത്രം.
കളവ് ഭാഷയാക്കുന്ന ക്രൂര-കരാള-ഫാസിസ്റ്റ് അധിനിവേശത്തിൽ നിന്നുള്ള മോചനം മാത്രം.
No comments:
Post a Comment