പുരുഷൻ ശരീരം പുറത്ത് കാണിക്കുന്നത് സൗന്ദര്യമല്ല എന്നും സ്ത്രീ ആവുന്നത്ര ശരീരം പുറത്ത് കാണിക്കുന്നത് സൗന്ദര്യമാണെന്നും വന്നത് എന്തുകൊണ്ട്?
ഒരൊറ്റ ഉത്തരം മാത്രം.
ആ ഒരൊറ്റ ഉത്തരത്തിൽ കാരണവും കൂടിയുണ്ട്.
സ്ത്രീ എങ്ങനെ കാണപ്പെടണം എന്നത് നിശ്ചയിക്കുന്നത് പുരുഷനാണ്.
സ്ത്രീയുടെ സൗന്ദര്യം എങ്ങിനെ എന്തെന്ന് നിശ്ചയിക്കുന്നതും പുരുഷൻ മാത്രമാണ്.
ശരീരത്തിന്റെ ആന്തരികവൈകൃതത്തിൽ ആത്മവിശ്വാസമില്ലാതെ വ്യഥപൂകുന്നു സ്ത്രീ.
അതുകൊണ്ട് തന്നെയാണ് ആകർഷിക്കാൻ ആവുന്നത്ര ബാഹ്യമായ സൗന്ദര്യം കൂട്ടുക എന്നത് സ്ത്രീക്ക് ആവശ്യമാകുന്നത്.
********
പുരുഷന് തന്റെ ശരീരം മുഴുവൻ മറച്ചാൽ മാത്രമേ ആത്മവിശ്വാസവും അധികാരവും അംഗീകാരവും കിട്ടൂ എന്നുള്ളത് പോലുണ്ട്.
മറിച്ച്, സ്ത്രീക്ക് അവളുടെ ശരീരത്തെ ആവുന്നത്ര പുറത്ത് കാണിച്ചാൽ മാത്രമേ ആത്മവിശ്വാസവും അധികാരവും അംഗീകാരവും കിട്ടൂ
No comments:
Post a Comment