അമേരിക്കന് താരീഫും നിലപാടെടുക്കാൻ കഴിയാത്ത ഇന്ത്യൻ നിലപാടും.
എന്നിട്ട് ഗീതക്കും ഖുർആനിനും ഒക്കെ കൊടുക്കുന്നത് പോലുള്ള വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ്ഈ നിലപ്പാടെടുക്കാൻ കഴിയാതെ മിണ്ടാട്ടമില്ലാതെ അന്തംവിട്ട് നിൽക്കുന്നതിനും.
മൗനം അർഥഗർഭമാണെന്ന, വാചാലമാണെന്ന വ്യാഖ്യാനം.
എന്നിട്ടിവിടെ നടത്തുന്നത്: സ്വന്തം വീട്ടിനുള്ളിൽ മറ്റാരും കേൾക്കാതെയുള്ള വീമ്പു പറച്ചിൽ.
സ്വന്തം വീട്ടിനുള്ളിൽ മാത്രം നടത്തുന്ന വീമ്പ് പറച്ചിൽ അങ്ങാരും എവിടെയും അറിയുകയുംകേൾക്കുന്നില്ല എന്ന ഉറപ്പോടെ.
കടലിൽ മഷി ഒഴിക്കുന്ന ഫലം പോലും ഇത്തരം വീമ്പുപറച്ചിലുകൾ ഉണ്ടാക്കില്ല, ഉണ്ടാക്കുന്നുമില്ല.
തന്റെ വാൽ കുലുക്കുമ്പോൾ ഭൂമി മുഴുവൻ കുലുങ്ങുന്നു എന്ന് പണ്ടൊരു വലാട്ടിപ്പക്ഷിവിചാരിച്ചിരുന്നു എന്ന് കേട്ടിരുന്നു.
ആ കേട്ടത് തന്നെ ഇവരുടെ വീമ്പ് പറച്ചിലുകൾ കേൾക്കുമ്പോൾ, ഇപ്പോൾ ഓർമ്മവരുന്നു.
അങ്ങനെയുള്ള വാലാട്ടിപ്പക്ഷിയുടെ ആ തോന്നൽ ഇവിടത്തെ ഭരണകൂട പാർട്ടിക്ക് തോന്നിയാലുംഅനുയായികളെ കൊണ്ട് തോന്നിപ്പിച്ചാലും എന്ത് ചെയ്യാം, എങ്ങിനെയുണ്ടാവും?
അങ്ങനെ മാത്രമേ ഈ പാർട്ടിയുടേയും അന്ധഭക്തരായ അനുയായികളുടേയും സ്വന്തംവീട്ടിനുഉള്ളിൽ മാത്രം നടത്തുന്ന ഈ വീമ്പുപറച്ചിലൊക്കെ ആവുന്നുള്ളൂ.
എന്നാലും ഒന്ന് ചോദിച്ചുപോകുന്നത് കൊണ്ട് മാത്രം ചോദിച്ചോട്ടെ.
അതെന്തേ മൈ പ്രണ്ടിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്തിയതൊക്കേ ആ പ്രണ്ടുംഈ നടത്തിയ ആളും മറന്നോ?
കുളത്തോട് വഴക്കടിച്ചാൽ ആരുടെ എന്തൊക്കെ നാറുമെന്ന് അവരവർക്കറിയാം
No comments:
Post a Comment