“മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ധൃതിബോധത്തിൽ(വേഗതാബോധത്തിൽ) നിന്നാണ്. എന്റെ ദൃഷ്ടാന്തങ്ങൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരും. നിങ്ങൾ ധൃതിപ്പെടാതിരിക്കൂ.“ (ഖുർആൻ)
അൽഭുതം തോന്നേണ്ട സൂക്തമാണിത്.
ഒരു പദാർത്ഥത്തിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നല്ല ഇവിടെ പറയുന്നത്.
അതും വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നും ഒക്കെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്ന അതേഖുർആനാണ് മനുഷ്യനെ സൃഷ്ടിച്ചത് ധൃതിബോധത്തിൽ (വേഗതാബോധത്തിൽ) നിന്ന് എന്നുകൂടിപറയുന്നത് എന്നോർക്കണം.
ഈ സൂക്തത്തിന്റെ അർത്ഥം മനസ്സിലാകാൻ എളുപ്പമാണ്.
ഈ സൂക്തത്തിന്റെ അർത്ഥമാണ് മനുഷ്യൻ കാലാകാങ്ങളിലായി ഉണ്ടാക്കിയ, നേടിയ പുരോഗതി, നേട്ടം.
മനുഷ്യൻ അവന്റെ മുഴുവൻ അന്വേഷണവും വെച്ച് ചരിത്രത്തിലുടനീളം ഉണ്ടാക്കിയെടുത്തപുരോഗതി എന്താണ്?
മനുഷ്യൻ ഉണ്ടാക്കിയെടുത്ത പുരോഗതിയും പുരോഗതിയുടെ ആകത്തുകയും വേഗത എന്ന ധൃതിമാത്രമാണ്.
മനുഷ്യന് എത്ര കിട്ടിയാലും പിന്നെയും പിന്നെയും പോരാ പോരാ എന്ന് തോന്നുന്ന ഏക സംഗതിവേഗത എന്ന ധൃതി മാത്രമാണ്.
മനുഷ്യവിത്തിൽ സന്നിവേശിപ്പിക്കപ്പെട്ട ധൃതിബോധം, വേഗതാത്വര എന്നതാണ് മനുഷ്യൻ പിന്നീടുണ്ടാക്കിയെടുക്കുന്ന, അവന്റെ വളർച്ചക്കും അന്വേഷണത്തിനും അനുസരിച്ച് അവന്റെ തന്നെ ശിഖരത്തിൽ ഇലയയായും പൂവായും പഴമായും പുറത്ത് വരുന്ന വേഗതയും അതുണ്ടാക്കുന്ന പുരോഗതിയും, പുരോഗതിയും അതുണ്ടാക്കുന്ന വേഗതയും.
അതുകൊണ്ട് തന്നെ നിങ്ങൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ആ വ്യത്യാസം കാണാം.
ആയിരവും പതിനായിരവും വർഷങ്ങൾക്ക് മുൻപും, യുഗങ്ങൾക്ക് മുൻപും ജീവിച്ച, നിലകൊണ്ട ആടും പശുവും പക്ഷിയും അണുവും ആനയും അടങ്ങുന്ന ഏതൊരു ജീവിയും സംഗതിയും ഇന്നുംഅന്നും ഒരേ വേഗതയിൽ തന്നെ നിലകൊള്ളുന്നു, ജീവിക്കുന്നു.
മനുഷ്യനാണെങ്കിലോ എല്ലാ കാര്യത്തിലും വേഗത കൂട്ടിയെടുക്കുകയും ചെയ്തു.
ആവർത്തനങ്ങൾ സാധിക്കുന്ന ചക്രവും മെഷീനും വരെ കണ്ടെത്തി ആർജിച്ചുകൊണ്ട് അവൻ വേഗത കൂട്ടിയെടുത്തു, ഉല്പാദനവും പുരോഗതിയും കൂട്ടിയെടുത്തു, വേഗതപ്പെടുത്തിയെടുത്തു.
റോഡുകളും വാഹനങ്ങളും വിമാനങ്ങളും യന്ത്രങ്ങളും ഇന്റർനെറ്റും കമ്പ്യൂട്ടറും മൊബൈലും ഒക്കെസാധ്യമാക്കിയ വേഗതയും പോരാതെ വീണ്ടും വീണ്ടും അക്ഷമനായിക്കൊണ്ട്.
എത്രയെല്ലാം വേഗത നേടിയാലും, അതിനുള്ളിലും സംഭവിക്കുന്ന ചെറിയ വേഗതക്കുറവിൽ പോലും അക്ഷമനായി വീണ്ടും വേഗത തേടുന്ന, നേടുന്ന വിധത്തിലും കോലത്തിലും.
എന്തുകൊണ്ട്?
മനുഷ്യനിൽ അവന്റെ വിത്തുഗുണത്തിൽ വേഗതയും വേഗതാബോധവും സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ.
മനുഷ്യനെ സൃഷ്ടിച്ചതും സംവിധാനിച്ചതും തന്നെ വേഗത കൊണ്ടും വേഗതാബോധം കൊണ്ടും ആണ് എന്നതിനാൽ.
No comments:
Post a Comment