Tuesday, July 2, 2019

ഏകമാനത്തിലുള്ളവന് ദ്വി-ത്രിമാനങ്ങൾ മനസ്സിലാവില്ല.

ഏകമാനത്തിലുള്ളവന് ദ്വി-ത്രിമാനങ്ങൾ മനസ്സിലാവില്ല. 
ത്രിമാനത്തിലുള്ളവന്നു പിന്നെങ്ങിനെ 
ചതുര്മാനത്തെയും പഞ്ചമാനത്തെയും
മാനങ്ങൾക്കതീതനായവനെയും മനസ്സിലാവും?

********

മുഖംമറക്കുന്നവർ പുരുഷന്മാരെയാകെ 
മോശക്കാരാക്കുന്നു. ആണോ പെണ്ണോ, 
പരിചിതരോ അപരിചിതരോ എന്നറിയാനുള്ള
പൗരന്റെ മൗലികാവകാശം നിഷേധിക്കുന്നു।

********

അന്യതത്വം സൂക്ഷിക്കണം. 
അപരിചിതത്വം നിലനിർത്തണം. 
സൗന്ദര്യവും പുതുമയും ദർശിക്കാനാവും.
ഭാര്യയിലാണേലും ജീവിതത്തിലാണേലും. 

*********

ന്യൂസിലാൻഡ്: തീവ്രത വിഷപ്പാമ്പ് പോലെ. 
ആരെയും കടിക്കും। വളർത്തിയവനെയും.
ഭീകരനെ പൂജിക്കാനും വെറുപ്പിനെ   
വോട്ടാക്കാനും ദേശീയതയെ വഴിയാക്കരുത്


ഒരുഭാഗത്ത് നല്ല വിശ്വാസി.
മറുഭാഗത്ത് നല്ല നിഷേധി. 
നിഷേധിക്കാതെ വിശ്വസിക്കാനും
വിശ്വസിക്കാതെ നിഷേധിക്കാനും ആവില്ല. 

*********

രാജ്യത്തിന്റെ മറപിടിച്ചു പറയുന്ന കളവുകൾ  
സത്യമാവുന്നു, എല്ലായിടവുമെത്തുന്നു.
യഥാർത്ഥ സത്യങ്ങൾ കളവുകൾ ആവുന്നു. 
എവിടെയുമെത്തുന്നില്ല.

**********

ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു.
ജീവനു തുടർച്ചയുണ്ടാക്കുന്ന കെണി.
വേണ്ടെന്നു വെക്കാമോ? വെക്കാം. 
വേണ്ടെന്നു വെച്ചാലോ? പ്രശ്നമില്ല.

*********

നോക്കൂ: കാക്ക, പൂച്ച, പശു. ആട്, നായ. 
അവ ഇരതേടും. അല്ലാത്തപ്പോഴെല്ലാം 
ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും. 

ആവുമ്പോലെ ആയിക്കൊണ്ട്.

No comments: