Monday, July 1, 2019

"ഗുരോ, ഞാന്‍ ഇല്ലാതെ ഈ ലോകം ബാക്കിയാവുമോ?"

"ഗുരോ, ഞാന്‍ ഇല്ലാതെ ഈ ലോകം ബാക്കിയാവുമോ?" 
"ഇല്ല. ഏതെങ്കിലും ഞാന്‍ എപ്പോഴുമിവിടെ ഉണ്ടാവും. 
സ്വന്തമാക്കാനും സ്വന്തമെന്നു പറയാനും.”

*******

"ഇത് മാത്രം, 
ഇത് അവസാനത്തേത്, 
ഇതല്ലാത്ത എല്ലാം തെറ്റ്" 
എന്ന് ആരും അവകാശപ്പെടുന്നില്ലേല്‍ 
തീവ്രവാദവും അസഹിഷ്ണുതയും ഉണ്ടാവില്ല.

***********

സർക്കാർതൊഴിലാളിക്ക് ആരോഗ്യഇന്‍ഷൂറന്‍സ്. 
സര്‍ക്കാറിനെയും തൊഴിലാളികളെയും പോറ്റുന്ന 
വേലയുംകൂലിയുമില്ലാത്ത പാവം ജനങ്ങൾക്കോ? 
ജനാധിപത്യം.

******

തൊഴിലാളികളില്‍ ബാധ്യതാബോധം 
അല്പവും വളര്‍ത്താതെ, 
അന്ധമായ അവകാശബോധം മാത്രം വളര്‍ത്തിയ, 
പാവം ജനങ്ങളെ മറന്ന ഒരു തൊഴിലാളിദിന ആശംസകള്‍.

*******

ഇത് മാത്രം, ഇത് അവസാനത്തേത് 
എന്ന് പറയേണ്ടുന്ന, പറയാൻ മാത്രമുള്ള 
ഒന്നും ഖുര്‍ആനിലും ഇസ്ലാമിലും ഇല്ല. 

വെറും തെറ്റിദ്ധാരണ ആയല്ലാതെ…

No comments: