Tuesday, July 2, 2019

ഒരലിഖിത ഇന്ത്യൻ രാഷ്ട്രീയതൊഴിലാളി യൂണിയനുണ്ട്- പരസ്പരം സംരക്ഷിക്കാൻ.

ഖുർആനിൽ എല്ലാമുണ്ട്. ഖുർആൻ പറയുന്നത് മാത്രം 
വിശ്വസിക്കേണം, പിന്തുടരണം.
ഇതിനപ്പുറം ഒരു തീവ്രവാദവും അസഹിഷ്ണുതയും 
എങ്ങനെയുണ്ടാവും?

********

ഒരലിഖിത ഇന്ത്യൻ രാഷ്ട്രീയതൊഴിലാളി യൂണിയനുണ്ട്-
പരസ്പരം സംരക്ഷിക്കാൻ. 
ഏറിയാൽ ആരോപിക്കും. പിടിക്കില്ല, ശിക്ഷിക്കില്ല. 
അപവാദമായല്ലാതെ.

**********

2014-2019: വ്യക്തിതല അഴിമതി പ്രത്യക്ഷത്തിൽ കുറവ്. 
പുതിയരീതി വ്യക്തികളില്ലാതെ പാർട്ടികൾ അഴിമതി ചെയ്യുന്നതോ?
ആ നിലക്കോ റഫായേൽ?


*********

2014-2019: വളർച്ച കുറവ്. തൊഴിലില്ലായ്മ കൂടി. 
കള്ളപ്പണം പിടിച്ചില്ല, വിദേശത്തുനിന്നും വന്നില്ല. 
ചിലർ വെള്ളപ്പണവുമായി നാട് വിട്ടു.

********

എല്ലാ നേതാക്കൾക്കും ഒരേ നിറം, മണം. 
ഒരേ ചക്കരച്ചട്ടി നുണയുന്നവർ. 
ഒരേ കുളിമുറിയിൽ നഗ്നരായിരിക്കുന്നവർ. 
വ്യത്യാസം അണികളുടെ മൂഢധാരണയിൽ

***********

സൃഷ്ടി, സ്ഥിതി, സംഹാരം - പുരുഷൻ.
പുരുഷനിൽ അതിനു വേണ്ട 
ന്യായവും ബോധവും ഇട്ടു കൊടുക്കാൻ സ്ത്രീ.
സരസ്വതി, ലക്ഷ്മി, പാർവതി.

*******

എം എൽ എ തന്നെ എം പി ആവാൻ. 
അരി തന്നെ ചോറും പുട്ടും അപ്പവും. 
എല്ലാ പാർട്ടികളും കുറച്ചു പേരുടെ കൈകളിൽ. 
എന്നാലും പേര് ജനാധിപത്യം. 

********

ദൈവം വിഷയമല്ല. ഉണ്ടേൽ ഉണ്ട്. ഇല്ലേ ഇല്ല.
ഉണ്ടേൽ, ഉള്ള ദൈവത്തിനറിയാം, 
എന്നെ അറിയാത്ത എനിക്ക്, 
മൂപ്പരെ അറിയാൻ ആവില്ലെന്ന്.

*********

ഞാൻ സ്വാർത്ഥൻ. എല്ലാവരും ശ്രീബുദ്ധനും സ്വാർത്ഥർ.
കർഷകന്റെയും തേനീച്ചയുടെയും 
സ്വാർത്ഥതയുടെ ഫലം നിസ്വാർത്ഥത. 
തേനും പഴവും നെല്ലും. 

**********

സാമൂഹ്യ രാഷ്ട്രീയ സേവനവും തൊഴിൽ,
അഭിനയം. തന്നെ തനിക്ക് 
സഹിക്കായ്ക കൊണ്ടുള്ള ഒളിച്ചോട്ടം.
തന്നെ ബാഹ്യമായതിൽ നിഴലിടാനുള്ള ശ്രമം.


No comments: