Friday, November 3, 2023

സിംഹത്തിന് ദിവസവും ആഹരിക്കാനുള്ള ഇര വേണം.

തീവ്രവാദ, ഭീകരവാദ സംഘങ്ങൾ ഭരിക്കുന്ന നാടുകൾ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. 

ഭീകരതയും വെറുപ്പും കൊണ്ട് മാത്രം ഭരണം പിടിക്കാം നിലനിർത്താം എന്ന് തെളിയിച്ചവർ, തെളിയിക്കുന്നവർ ഒരേറെ.

അത്തരം ഭീകരവാദികൾ ഭരിക്കുന്ന നാടുകളിലെ മിതവാദികൾ ആ ഭരിക്കുന്നവരുടെ ഭാഷയിൽ തീവ്രവാദികളും ഭീകരവാദികളും ആകുന്ന അവസ്ഥയും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.

എന്നിരിക്കെ എവിടെ നിന്ന് എങ്ങിനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഓരോരുത്തൻ്റെയും ശരിയും തെറ്റും. ഓരോരുത്തൻ്റെയും നിർവ്വചനം. 

ഹമാസ് ശരിയല്ല, ശരിയാണെന്ന് അഭിപ്രായം ഇല്ല. വിശ്വാസപരമായ തീവ്രതയും അവസാനവാദവും എതിർക്കുന്നത് കൊണ്ട് മാത്രം. 

എന്നത് കൊണ്ട് അവരെക്കുറിച്ച് ആരോപിച്ച് പറയുന്നത് മുഴുവൻ അംഗീകരിക്കാൻ സാധിക്കില്ല. 

എന്നത് കൊണ്ട് അവരെക്കുറിച്ച് എന്തും പറയാം എന്നതും ഇല്ല. 

നാം ഇഷ്ടപ്പെടുന്നില്ല എന്നത് അവരോട് അനീതി ചെയ്യാനും അവരെ കുറിച്ച് ഇല്ലാത്തത് പറയാനും നമ്മെ പ്രേരപ്പിക്കരുത്. 

അതേസമയം ഹമാസിനെക്കാൾ ഭീകരത കൊണ്ടും തീവ്രത കൊണ്ടും മോശമായവർ ഇവിടെ പല രാജ്യങ്ങളും ഭരിക്കുന്നു. 

ഭരിക്കുന്നു എന്നത് കൊണ്ട് ആരും പുണ്യപുരുഷൻമാർ ആവില്ല. 

അത്തരം ഭരണകർത്താക്കൾ വന്ന വഴിയും ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്ന വഴിയും അക്രമത്തിൻ്റെതും കളവുകളുടെടെതും മാത്രമാണെന്ന് ഏത് കണ്ണുപൊട്ടനും മനസ്സിന് തിമിരം ബാധിച്ചിട്ടില്ലെങ്കിൽ മനസ്സിലാവും.

സിംഹം ഭരിക്കുന്ന നാട്ടിൽ ആട്ടിൻകുട്ടികൾ അക്രമികളാണെന്ന് വിധിക്കപ്പെടും. വളരേ സാധാരണം. 

മറ്റൊന്നും കൊണ്ടല്ല. 

ചുരുങ്ങിയത് സിംഹത്തിന് ദിവസവും ആഹരിക്കാനുള്ള ഇര വേണം എന്നത് കൊണ്ട് മാത്രം.

Thursday, November 2, 2023

ഫലസ്തീൻ ഇസ്രയേൽ : കളവും സത്യവും ഇടകലർത്തുന്നതാണ് പ്രശ്നം.

ഫലസ്തീൻ ഇസ്രയേൽ സംഘർഷം:.

ആരുടെയും ശരിയും തെറ്റും പറയുന്നില്ല. നിചസ്ഥിതി അറിയാതെ.

പക്ഷേ കളവും സത്യവും ഇടകലരുന്നതാണ് പ്രശ്നം. 

ദുർബലനായ എതിരാളിയെ കുറിച്ച് അക്രമിയായ ശക്തന് എന്തും പറഞ്ഞ് പ്രചരിപ്പിക്കാൻ സാധിക്കും എന്നിടത്താണ് പ്രശ്നം. ആട് പട്ടിയാവും എന്നിടത്ത്.

തന്ത്രപൂർവ്വം നിക്ഷിപ്ത താൽപര്യങ്ങൾ വെച്ച് കളവും സത്യവും ഇടകലർത്തുന്നതാണ് പ്രശ്നം.

എന്നിട്ട് അതേ തന്ത്രം ഉപയോഗിച്ച് കളവിന് മുൻതൂക്കം നൽകുന്നതും കിട്ടുന്നതും.

ഹമാസ് പിടിച്ചു കൊണ്ടുപോയി തിരിച്ചുവന്നവർ അവരുടെ പെരുമാറ്റത്തെ കുറിച്ച് വാനോളം പുകഴ്ത്തിപ്പറഞ്ഞ നല്ല കാര്യങ്ങൾ ആരും പ്രചരിപ്പിക്കുന്നുമില്ല.

അവിടെയാണ് ഏകപക്ഷീയമായ അജണ്ട നടക്കുന്നത്.

ഹമാസിൻ്റെ വിശ്വാസപരമായ തീവ്രത നമുക്ക് എതിർക്കാം. എന്നുവെച്ച് അവർ ചെയ്യാത്തത് അവരുടെ തലയിൽ കെട്ടിവെക്കാൻ പാടില്ല. 

തീവ്രവാദി ഭീകരവാദി ആയിക്കൊള്ളണം എന്നത് നിർബന്ധമല്ല. 

തീവ്രവാദം വാദത്തിലെയും വിശ്വാസത്തിലേയും തീവ്രതമാത്രമാണ്. 

തങ്ങൾ മാത്രം ശരി,  തങ്ങളുടെതല്ലാത്തതെല്ലാം തെറ്റ് എന്ന് കരുതുന്ന തീവ്രവാദം. 

എല്ലാവരിലും കുറഞ്ഞും കൂടിയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു എതെങ്കിലും അർഥത്തിൽ ഈ തീവ്രവാദം.

ഭീകരവാദി മാത്രമാണ് ഭീകരവാദി. 

ഭീകരവാദം എല്ലാ നാടുകളിലും വേണ്ടത്രയുണ്ട്. ഭരണകൂട പിന്തുണയോടെ വരെയുണ്ട് ഭീകരവാദം. ഇന്ത്യയിലടക്കം.

******

ഹമാസ് ബലാൽസംഗം ചെയ്തു, കഴുത്തറുത്ത് കൊന്നു, ശവം വലിച്ചിഴച്ച് നടന്നു, ശവത്തിന് ചുറ്റും നൃത്തം ചെയ്തു എന്നതും മറ്റുമൊക്കെ വെറും തെറ്റായ, കളവ് മാത്രമായ, fake വാർത്തകൾ. 

ഒരു വിശ്വാസിസമൂഹത്തിന് ബലാത്സംഗം എങ്ങിനെ പറ്റും? 

അതും നൃത്തവും സംഗീതവും നിഷിദ്ധം എന്ന് കരുതുന്ന ഒരു വിശ്വാസി വിഭാഗത്തിൻ്റെ പേരിൽ നട്ടാൽ കുരുക്കാത്ത ഇത്തരം കഥകൾ ഉണ്ടാക്കി പ്രചരിക്കുന്നു. 

എന്തുകൊണ്ട്?

ശത്രുക്കൾ ശക്തരാണ്. അവർക്ക് ലോകത്തെയാകമാനം ചലിപ്പിക്കാനുള്ള ശക്തിയുണ്ട്. 

ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന വാർത്താമാധ്യമങ്ങൾ അവരുടേതായി തന്നെ സ്വന്തമായുണ്ട്. 

വാർത്താമാധ്യമങ്ങൾ വിലക്ക് വാങ്ങിയ ഭരണകൂടങ്ങൾ എങ്ങിനെ കാര്യങ്ങൾ ചെയ്യും, നിന്യന്ത്രിക്കും എന്ന് ഇവിടെ ഇന്നത്തെ ഇന്ത്യയിൽ നിന്ന് പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മാത്രം. റിപബ്ലിക്, ടൈംസ് നോ പോലുള്ള TV ചാനലുകൾ കാണുമ്പോൾ.

ഹമാസിന് അവരുടെ കാര്യങ്ങൾ ഉളളത് ഉളളത് പോലെ പറയാൻ പോലും സ്വന്തമായി വാർത്താമാധ്യമങ്ങൾ ഇല്ല. 

അവർക്ക് ഒരു കരുത്തുമില്ല. 

അവർ അശക്തരാണ് എന്നത് നമ്മൾ അറിയാതെ പോകും. 

നമ്മൾ ആടിനെ പാട്ടിയായി കാണും. 

ആടിനെ പട്ടിയാക്കി കാണിക്കുന്നവരെ വിശ്വസിക്കും.

കഴുത്തറുത്ത് കൊന്നത് വേറെ എവിടെയോ എപ്പോഴോ ഉളളത്. അത് തന്നെ ഇവിടെയും ഹമാസ് ചെയ്തു എന്നത് പോലെ വെറുതേ എടുത്തുപറയുന്നു. 

തിരുത്താൻ ആരുമില്ല. തിരുത്തിന് പ്രചാരണം കിട്ടുന്നില്ല 

ഗാസയിലെ ജനങ്ങൾ അവരുടെ കൂടെയായത് കൊണ്ട് ജനങ്ങൾ അവർക്ക് human sheild ആവുന്നു എന്നത് ശരിയാണ്. അതുകൊണ്ട് ഇസ്രായേൽ ആക്രമണത്തിൽ നിഷ്കളങ്കരായ ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നു. കാരണം ഹമാസ് എന്നത് ഗാസയിലെ ജനങ്ങൾ മുഴുവൻ ഉൾകൊള്ളുന്ന ജനകീയതയാണ്.

ബാക്കിയുള്ളത് ശരിയായാലും തെറ്റായാലും ഒന്നും പറയുന്നില്ല. കാരണം ഈയുള്ളവൻ ആരുടെയും വക്താവല്ലാത്തത് കൊണ്ടും ആരെയും ന്യായീകരിക്കുക ബാധ്യത അല്ലാത്തത് കൊണ്ട്.

*******

എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗം ചെയ്യുന്നതിൽ കുറേ തെറ്റുകൾ ഉണ്ട്, ഉണ്ടാവും.

ഒന്നും നഷ്ടപ്പെടാത്ത, നഷ്ടപ്പെടാൻ ഇല്ലാത്ത നമ്മൾ അത് മാത്രം കാണും. 

കാരണം ശക്തന് മറച്ചുപിടിക്കാനും ഇരയെ അക്രമിയായി കാണിക്കാനും തന്ത്രങ്ങൾ മെനയാൻ സാധിക്കും.

ദുർബലനെ സംബന്ധിച്ചിടത്തോളം രക്ഷപ്പെടാനുള്ള അവസാനത്തെ ചെയ്തി അവർക്ക് പരിമിതമായ സൗകര്യങ്ങൾ വെച്ച്, സാധിക്കുന്നത് വെച്ച് മാത്രം ചെയ്യുക. 

അവർക്കെതിരെ അണിനിരക്കുന്നത് അമേരിക്കയും ബ്രിട്ടനും സർവ്വശക്തിയും ആണെന്ന് നാം ഓർക്കണം. 

നീതി നിഷേധിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട ദുർബലരായ ജനതയുടെ പ്രതികരണത്തിന് കുറ്റം കാണുകയും അവരോട് അക്രമം ചെയ്യുന്ന അക്രമികളുടെ കുറ്റം കാണാതിരിക്കുകയും ചെയ്യുന്നതും പാടില്ലല്ലോ? 

അക്രമികൾക്കും ആക്രമിക്കപ്പെടുന്നവർക്കും ഇടയിൽ നിഷ്പക്ഷത എന്ന് പറയുന്നത് അക്രമികളോട് ചേർന്നുനിൽക്കുന്നതിന് തുല്യമാണ്. 

ഇവിടെ ഏറ്റവും ദുർബലർ ആരാണെന്ന് മാത്രം ചിന്തിച്ചും നിലപാട് എടുക്കേണ്ടതുണ്ട്. 

അവരുടെ തെറ്റായ ചെയ്തികളെ തെറ്റാണെന്ന് സൂചിപ്പിച്ചു കൊണ്ട് തന്നെ.

*******

ജൂതന്മാരെ കെട്ടുകെട്ടിച്ചതല്ല. പ്രത്യേകിച്ചും ഇപ്പറഞ്ഞ മുസ്‌ലിംകളോ ഹമാസോ കെട്ടുകെട്ടിച്ചതല്ല. ചരിത്രം നോക്കിയാൽ അത് മനസ്സിലാവും. 

ഏറിയാൽ ജൂതന്മാരെ കയറ്റിവിട്ടതും കൊന്നുതീർത്തതും കെട്ടുകെട്ടിച്ചതും കൃസ്ത്യാനിൾ മാത്രം. 

മുസ്ലിംകളുമായി ജൂതൻമാർക്ക് ഇക്കാണുന്ന പ്രശ്നം ഈയടുത്ത്, 1948ന് ശേഷം ജൂതൻ മാരെ അവിടെ അന്താരാഷ്ട്ര സമൂഹം ഫലസ്തീനികളുടെ അനുവാദമില്ലാതെ കുടിയുരുത്തിയതിന് ശേഷം.

അതേസമയം ജൂതന്മാർക്കും കൃസ്ത്യാനികൾക്കും ഇടയിൽ തീർത്താൽ തീരാത്ത കുടിപ്പകയുണ്ട്. 

യേശുക്രിസ്തു ജൂതവിശ്വാസത്തെ ചോദ്യം ചെയ്ത് തിരുത്താൻ ശ്രമിച്ചത് കൊണ്ടും..., 

യേശുവിനെ ജൂതന്മാർ പീഡിപ്പിച്ച്, അപമാനിച്ച്, പരിഹസിച്ച് കൊന്നതിൻെറ പേരിലും...., 

യേശുവിനെ വേശ്യാപുത്രൻ എന്നും മറിയത്തെ വേശ്യയെന്നും വിളിച്ചതിൻ്റെ പേരിലും..... 

ജൂതന്മാർക്കും കൃസ്ത്യാനികൾക്കും ഇടയിൽ തീർത്താൽ തീരാത്ത കുടിപ്പകയുണ്ട്. 

പിന്നെ ഫലസ്തീനിൽ മുൻപുണ്ടായിരുന്ന, ക്രിസ്ത്യാനികൾ ലോകത്താകെ എന്ന പോലെ ജൂതന്മാരെ കയറ്റിവിട്ടതിനും കൊന്നുതീർത്തതിനും കെട്ടുകെട്ടിച്ചതിനും ശേഷവും ബാക്കിയുണ്ടാകുമായിരുന്ന ജൂതന്മാർ എവിടെ പോയി?

അവർ സ്വയം മതം മാറിയത്. മുസ്‌ലിംകളായി ഫലസ്തീനിലെ ഇപ്പോഴത്തെയും അപ്പോഴത്തെയും ഫലസ്തീനികൾ ആയി. ബാക്കിയുള്ള ഇടങ്ങളിലും ഫലസ്തീനിലും എന്നിട്ടും ബാക്കിയുണ്ടായിരുന്ന ജൂതന്മാർ അവിടവിടെ തന്നെ ജൂതന്മാരായിത്തന്നെ അതാത് നാട്ടുകാരായിത്തന്നെ ജീവിക്കുകയും ചെയ്തു. 

അക്കോലത്തിൽ പറഞാൽ ഇപ്പോൾ ഫലസ്തീനിലെ ജനതയായ പലസ്തീനികൾ പുറമേ നിന്ന് വന്നവരല്ല. യഥാർത്ഥ ജൂതൻമാർ മതം മാറി ആയവർ. 

ഇപ്പോഴത്തെ ജൂതൻമാർ  മാത്രം പുറമേ നിന്ന് വന്നവർ. 1948 മുതലും അതിന് മുൻപും ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായി അന്താരാഷ്ട്രസാമൂഹം പിന്തുണച്ച് കുടിയേറി വന്നവർ.

******

മുസ്‌ലിംകൾക്ക് വിശ്വാസപരമായി പ്രശ്നങ്ങൾ ഉണ്ടെന്നത് ശരിയാണ്. 

പക്ഷേ ആ പ്രശ്നം മുസ്‌ലിംകൾക്ക് മാത്രമല്ല, അതിലേറെ ആ പ്രശ്നങ്ങൾ ജൂതൻമാർക്കും ഉണ്ട്. സെമിറ്റിക് മതങ്ങൾക്ക് മുഴുവൻ ഉണ്ട്. 

സെമിറ്റിക് മതങ്ങളെ എല്ലാവരും ഉൾക്കൊള്ളണം, അവർ ആരെയും ഉൽകൊള്ളില്ല, അവർ മാത്രം ശരി, അവർ അവസാനത്തേത് എന്ന വാദം എല്ലാ സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങൾക്കും ഉണ്ട്. 

പക്ഷേ അതുകൊണ്ട് മാത്രം വസ്തുതകളെ വളച്ചൊടിച്ചും തെറ്റായും പ്രചരിപ്പിക്കരുത് പറഞ്ഞുപറത്തരുത്.

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്.

ഇന്ത്യയുടെ ഫലസ്തീൻ കാര്യത്തിലെ മാറിവരുന്ന നിലപാട് ഈ നാട് ഭരിക്കുന്ന പാർട്ടി അങ്ങുനിന്നിങ്ങോളം, അധികാരം നേടാനും അധികാരം തുടർത്താനും നടത്തുന്ന വെറുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണോ എന്നത് ആർക്കും ഉണ്ടാവേണ്ട ന്യായമായ സംശയം. 

അനിൽ ആൻ്റണിയും രാജീവ് ചന്ദ്രശേഖറും ഈ അടുത്ത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് നടത്തിയ കളവ് മാത്രമായ പ്രചാരണം വരെ അതിൽ ചിലത്.

ഹിമാലയം പോലെയാക്കി പെരുപ്പിച്ച് പറഞ്ഞ കെട്ടുകഥ മാത്രമായ കേരള സ്റ്റോറി പ്രധാനമന്ത്രി വരെ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ, ആ സിനിമക്കും അതുപോലുള്ളതിനും നികുതി ഇളവ് നൽകുമ്പോൾ. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ഇന്ത്യയിലെ ഏകദേശം ഇരുപത് ശതമാത്തോളം വരുന്ന മുസ്ലിംകളിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഇല്ലെന്ന് വരുമ്പോൾ. 

എന്നിട്ടും ഒരു ആനുപാതിക സംവരണവും കിട്ടാത്ത ഒരു വിഭാഗമായ മുസ്‌ലിംകൾ എല്ലാം അടിച്ചുകൊണ്ടുപോകുന്നു എന്നത് പോലുളള പെരുംകളവ് കെട്ടിപ്പൊക്കി അതുകൊണ്ട് കിട്ടുന്ന വെറുപ്പ് വിറ്റ് അധികാരം വാങ്ങുന്നത് ശീലമാക്കിയ പാർട്ടി lയുടെ ഇസ്രായേൽ നിലപാടും സംശയത്തോടെ തന്നെ നോക്കേണ്ടി വരില്ലേ?

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയം.

Wednesday, November 1, 2023

ഭരണകൂടത്തോടും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം.

അറിയണം: സ്വന്തം രാജ്യത്തിന് വേണ്ടി പോരടിക്കുന്നവരെ അധിനിവേശശക്തി ഭീകരവാദികൾ എന്നല്ലാതെ വേറെന്ത് വിളിക്കും? 

സുഭാഷ് ചന്ദ്രബോസും INAയും ബ്രിട്ടീഷുകാർക്ക് ഭീകരവാദിയും ഭീകരസംഘടനയും മാത്രമായിരുന്നു.

വീണ്ടും അറിയണം: ചെറിയ ബാബരി മസ്ജിദ് തർക്കത്തിൽ വരെ കലാപങ്ങൾ അഴിച്ചുവിട്ടവരാണ് പറയുന്നത് ഹമാസ് ഭീകരവാദികൾ ആണെന്ന്?

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യ ആയുധവും അജണ്ടയും ആയിരിക്കെ.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോക രാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോ ഉൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു.

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

ഉത്തരം പറയാൻ സാധിക്കണമെങ്കിൽ യഥാർത്ഥ രാജ്യസ്നേഹം തൊട്ടുതീണ്ടണം.

മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്തരും ആകണം 

********

ഇസ്രയേൽ പലസ്തീൻ: 

ഒരു നിലപാടും ഇല്ലതെ ഒരു രാജ്യം. 

അഥവാ ഉണ്ടായിരുന്ന നിലപാട് സ്വന്തം പൗരന്മാരോട് തന്നെയുള്ള വെറുപ്പ് കാരണം  ഇല്ലാതാക്കിയ രാജ്യം.

അല്ലെങ്കിലും ആ ഒരു രാജ്യത്തിൻ്റെ നിലപാടിനെ അന്താരാഷ്ട്ര തലത്തിൽ ആരും മാനിക്കുന്നില്ല. 

സ്വന്തം പൗരൻമാരായ ഒരു വിഭാഗത്തോടുള്ള വിരോധം കൊണ്ട് മാത്രം വിദേശനയം ഇസ്രയേലിന് അനുകൂലമാക്കുന്ന രാജ്യം. 

വെറുപ്പ് നടത്തുന്ന ആ രാജ്യത്തിൻ്റെ ഭരണകൂട  വിരോധാഭാസം ആരെയും ആശ്ചര്യപ്പെടുത്തുന്നു. 

വെറുപ്പിൻ്റെ കടുപ്പം എവിടെ വരെയെന്നോർത്ത്.

സ്വന്തം പൗരന്മാരായ ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രമല്ലാത്ത ഒരു നിലപാടും വിദേശനയവും ഇല്ലാത്ത ഒരു രാജ്യം എന്ന് വരുന്നു..

******

ചെറിയ ബാബരി മസ്ജിദ് തക്കത്തിൽ സമന്വയത്തിന് നിൽക്കാതെ കലാപങ്ങൾ അഴിച്ചുവിട്ട പാർട്ടിയാണ്, അത്പ മാത്രം വെച്ച് അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുന്ന പാർട്ടിയാണ് പറയുന്നത് ഹമാസ് ഭീകരവാദികൾ ആണെന്ന്.




Monday, October 30, 2023

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രുക്കളാണ് ജൂതൻമാർ.

ക്രിസ്ത്യാനിയുടെ എക്കാലത്തെയും ഏറ്റവും വലിയ ശത്രുക്കളാണ് ജൂതൻമാർ. മുസ്ലിംകളുടെതല്ല. 


മുസ്ലിംകളുടെ വേരും ചരിത്രവുമാണ് ജൂതർ. ഒപ്പം ക്രിസ്ത്യാനികളുടെതും.


വേരും ചരിത്രവുമായിട്ടും ജൂതന്മാർ ക്രിസ്ത്യാനികളുടെ ശത്രുക്കളാവാൻ നേരിട്ട് തന്നെയുള്ള കാരണങ്ങളും ഏറെയുണ്ട്.


യേശുവിനെ വേശ്യാപുത്രൻ എന്ന് വിളിച്ചു ജൂതന്മാർ. 


ഇപ്പോഴും അങ്ങനെ തന്നെ വിളിക്കുന്നു, കരുതുന്നു.


യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ചു ജൂതന്മാർ.


യേശുവിനെ ക്രൂരമായി അപമാനിച്ച്, നഗ്നനായി തെരുവിലൂടെ നടത്തി, കള്ളന്മാരോടൊപ്പം കുരിശിൽ തറച്ച് കൊന്നു. 


അതുകൊണ്ട് തന്നെ ജൂതന്മാരെ ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം പീഡിപ്പിച്ചതും കൊന്നതും ക്രിസ്ത്യാനികൾ മാത്രമായിരുന്നു. അല്ലെങ്കിൽ ക്രിസ്ത്യൻ നാമധാരികൾ മാത്രമായിരുന്നു.


മുസ്‌ലിംകൾ ജൂതന്മാരെ ഒരിക്കലും ചരിത്രത്തിൽ എവിടെയും പീഡിപ്പിക്കുകയോ കൂട്ടക്കൊല നടത്തുകയോ ചെയ്തിട്ടില്ല. ഏറെക്കുറെ സംരക്ഷണം നൽകുക മാത്രമല്ലാതെ.


മുസ്ലിംകളുമായി ജൂതൻമാർക്കും ജൂതന്മാരുമായി മുസ്‌ലിംകൾക്കും രാജ്യതർക്കത്തിൻെറ പേരിൽ ഈയടുത്ത കാലത്ത് മാത്രം ഉണ്ടായ കലഹം മാത്രമേ ഉള്ളൂ. 


വളരേ സ്വാഭാവികമായും ആരും ഉണ്ടാക്കുന്നത്. ആരും വിട്ടുകൊടുക്കാത്തത്. 


പ്രത്യേകിച്ചും രാജ്യസ്നേഹം മാത്രം പറയുന്ന, രാജ്യസ്നേഹം പറഞ്ഞ് മാത്രം അധികാരം നേടുന്ന ബിജെപിയും ആർഎസ്എസും പോലുള്ള സംഘടനകൾ ഇത് എളുപ്പം മനസ്സിലാക്കേണ്ടതാണ്. അവരും വിട്ടുകൊടുക്കില്ല. രാമജന്മഭൂമി വരെ കഥ പറഞ്ഞ് തിരിച്ചു പിടിക്കാൻ പ്രക്ഷോഭം നടത്തിയതും തിരിച്ചു പിടിച്ചതും ഇക്കാര്യത്തിൽ ഓർമ്മവെച്ചാൽ നല്ലത്


ഫലസ്ഥിനിനുള്ളിൽ ഇസ്രയേൽ എന്ന രാജ്യം അമേരിക്കയും ബ്രിട്ടനും സമ്മർദ്ദം ചെലുത്തി ഐക്യരാഷ്ട്രസഭയെ കൊണ്ട് ഉണ്ടാക്കിയത്തിന് ശേഷം മാത്രം ഉണ്ടായതാണ്, ഉണ്ടാക്കിയതാണ്  ജൂതൻ മാരും മുസ്ലിംകളും തമ്മിൽ ഇപ്പോൾ ഈ കാണുന്ന ഈ ശത്രുത.


ഐക്യരാഷ്ട്രസഭയുടെ ആ തീരുമാനം ഉൾക്കൊള്ളാതെ മുസ്‌ലിംകൾ പ്രതികരിച്ചപ്പോഴും പ്രതിരോധിച്ചപ്പോഴും ആ പ്രതിരോധം ആക്രമണം ആയപ്പോഴും മാത്രം ഉണ്ടായ കലഹം, ശത്രുത. കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും പോലെ നടത്തുന്നത് പോലുള്ള കലഹം, ശത്രുത. ഇവിടെ പിന്നീട് അധിനിവേശം തുടർന്നില്ല എന്നത് കൊണ്ട് അത്യാവശ്യം നിയന്ത്രിക്കപ്പെട്ടു എന്ന് മാത്രം. 


ഇക്കാര്യത്തിൽ ആരും ഐക്യരാഷ്ടരസഭയെ വിലവെക്കാതെ തന്നെ. ഇന്ത്യയും ഇസ്രായേലും പാക്കിസ്ഥാനും അടക്കം. 


ഇന്ത്യക്ക് വേണ്ടി ഇതുപോലെ തന്നെ ഒരുകുറെ വീറ്റോപവർ റഷ്യ ഐക്യരഷ്ട്രസഭയിൽ ഉപയോഗിച്ചതാണ്. കാശ്മീർ വിഷയത്തിൽ. ഇപ്പോൾ അമേരിക്ക ഇസ്രയേലിന് വേണ്ടി ഉപയോഗിക്കുന്നത് പോലെ. 


ഇക്കാര്യത്തിൽ ഏതൊരു രാജ്യക്കാരും ചെയ്യുന്നതും ചെയ്തു പോകുന്നതും മാത്രം ഫലസ്തീനികളും ചെയ്യുന്നു. 


ഇവിടെ അതിൽ മതവിശ്വാസവും കൂടിക്കലർന്ന മട്ടിൽ എന്ന വ്യത്യസം മാത്രം. ഇൻഡ്യയിൽ രാജ്യ വിഷയത്തിൽ ഇപ്പോൾ ബിജെപി ചെയ്യുന്ന അതേ മതംകലർത്തൽ. 


പ്രത്യേകിച്ചും ജറുസലേമും പലസ്തീനും ജൂതർക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും അവരുടെയൊക്കെയും വേരും ചരിത്രവും വിശ്വാസവും ഒരുപോലെ ചേർന്ന്നിൽക്കുന്ന സ്ഥലമാണ് എന്നതിനാൽ. 


ഈ മൂന്ന് മതക്കാരുടെയും വിശ്വാസവും ചരിത്രവും വേരും യഥാർഥത്തിൽ ഒന്ന് തന്നെയാണ് എന്നതിനാൽ, ഇവിടെ ഇതേ സ്ഥലത്ത് തന്നെയാണ് വന്നുചേർന്നു നിൽക്കുന്നത് എന്നതിനാൽ.

Saturday, October 28, 2023

സുരേഷ് ഗോപിയിൽ ആണധികാരം ആരോപിക്കുന്നവരിൽ ചിലരെങ്കിലും:

സുരേഷ് ഗോപിയിൽ ആണധികാരവും അതിൻ്റെ ധാർഷ്ട്യവും ആരോപിക്കുന്നവരിൽ ചിലരെങ്കിലും (മഹാഭൂരിപക്ഷം എന്ന് ബോധപൂർവ്വം പറയാതെ തന്നെ).

(അങ്ങനെയുള്ള ചിലർ സുരേഷ് ഗോപിയിലെ ആണധികാരത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ).

അവർ സ്വയം:

1. ആണധികാരത്തിൻെറ ഉച്ചകോടിയിൽ നിൽക്കുന്നവർ. 

2. സ്ത്രീയെ ഒരു ഭോഗവസ്തുവായി മാത്രം കണ്ട് പൊതിഞ്ഞുകെട്ടുന്നവർ. 

3. സ്ത്രീ വെറും ലൈംഗികഉപകരണം മാത്രമെന്ന് ചിന്തിക്കുന്നവർ. 

4. സ്ത്രീ ലൈംഗികതക്കും കുഞ്ഞുങ്ങളെ പ്രസവിക്കാനും വേണ്ടി മാത്രം എന്ന് ഉറച്ചുവിശ്വസിക്കുന്നവർ.

5. സ്ത്രീ കൃഷിയിറക്കാൻ വേണ്ട വെറും കൃഷിയിടമാവേണ്ടവൾ എന്ന് കരുതുന്നവർ. 

6. സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാനോ കാര്യങ്ങൾ ചെയ്യാനോ നേതൃത്വം കൊടുക്കാനോ പാടില്ലെന്ന് വിശ്വസിക്കുന്നവർ. 

******

സുരേഷ് ഗോപിയിൽ നിന്ന് ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്...

ആത്മനിഷ്ഠമാണ് സുരേഷ് ഗോപിയുടെയും ആ സ്ത്രീയുടെയും തോന്നലുകൾ.. 

ആർക്കും അക്കാര്യത്തിൽ വസ്തുനിഷ്ഠമായും വസ്തുതാപരമായും ഒന്നും തെളിയിച്ചുപറയാൻ കഴിയില്ല. 

എന്നിരിക്കേ മൂന്നേ മൂന്ന് കാര്യങ്ങൾ പരിശോധിക്കുക ഇക്കാര്യത്തിൽ നമുക്ക് സഹായകമാകും. 

1. സുരേഷ് ഗോപിയെ കുറിച്ചുള്ള ഇത്തരം കാര്യങ്ങളിലുള്ള പൊതുഅഭിപ്രായം. ഇതുവരെ ഇക്കാലമത്രയും കൂടെ ഉണ്ടായിരുന്നവരിൽ നിന്നും കൂടെ ജീവിച്ചവരിൽ നിന്നും പ്രവൃത്തിച്ചവരിൽ നിന്നും അറിയാവുന്നത്.

2. സുരേഷ് ഗോപിയുടെ തന്നെ ഇത്തരം കാര്യങ്ങളിലുള്ള ഭൂതകാലം.

3. സുരേഷ് ഗോപി അയാളിൽ ആരോപിക്കപ്പെട്ട കാരൃം ചെയ്ത സന്ദർഭം, സാഹചര്യം. 

അവയൊക്കെയും വെച്ച് നോക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് വലിയ തെറ്റ് പറയാൻ സാധിക്കില്ല.

ശരിയാണ്, സുരേഷ് ഗോപിക്ക് ചില അബദ്ധങ്ങൾ ഉണ്ട്, പറ്റിയിട്ടുണ്ട്..

പക്ഷേ ബോധപൂർവമായ ഒന്നും ഇക്കാര്യത്തിൽ സ്ത്രീവിരുദ്ധമായി ഇല്ല.

ഉദ്ദേശരഹിതമായ ഒരബദ്ധം എന്നതിനപ്പുറം അതിൽ ഒന്നും തോന്നിയില്ല.

പിന്നെ, സ്നേഹവും അടുപ്പവും കാണിച്ച് പ്രതിയോഗികളെ വീഴ്ത്തുക എന്നതും ഉണ്ട്. തന്ത്രപൂർവ്വം മേൽക്കോയ്മ സ്ഥാപിച്ചുകൊണ്ട്.

അഹിംസയെ ഒരു രീതിയായി സ്വീകരിച്ചത് പോലെ തന്നെയായ ഒരു രീതി എന്ന് വേണമെങ്കിൽ പറയാവുന്നത്.

അതിനപ്പുറം ബലൂൺ ഊതി വീർപ്പിച്ചത് പോലെ മാത്രം ഈ വിഷയം. 

സുരേഷ് ഗോപിയോടൊപ്പം.

സുരേഷ് ഗോപിയോടൊപ്പം. 

സുരേഷ് ഗോപിയുടെ രാഷ്ടീയവുമായും വിശ്വാസവുമായും ആർക്കും യോജിക്കാം, വിയോജിക്കാം. 


പക്ഷേ, ആരുടെയും രാഷ്ട്രീയപരവും വിശ്വാസപരവുമായ യോജിപ്പും വിയോജിപ്പും സുരേഷ് ഗോപിയിലെയെന്നല്ല ആരിലെയും പച്ചയായ നല്ല മനുഷ്യനെ കാണാതെ പോകുന്നത്ര അന്ധത വരുത്തരുത്, കാഴ്ച നഷ്ടപ്പെടുത്തരുത്.


ശരിക്ക് പറഞാൽ, സുരേഷ് ഗോപിയുടെ ആ സ്പർഷത്തിൽ ഒന്നും തോന്നിയില്ല.


എന്തെങ്കിലും തോന്നണമെങ്കിൽ അത്തരമൊന്ന് നാം ഉള്ളിൽ ആദ്യമേ സൂക്ഷിച്ചിരിക്കണം. 


നാം യഥാർഥത്തിൽ എപ്പോഴും ചിന്തിക്കുന്നത് നാം പുറത്തു കാണുന്നു, പറയുന്നു. അത്രമാത്രം.


അതുകൊണ്ട് തന്നെ, ആ ഒരു സ്പർഷത്തിൽ ലൈംഗികത കണ്ടവരുടെ ഉള്ളിലെ വൃത്തികേട് ഒന്ന് ചിന്തിച്ചുനോക്കൂ. 


അത് അവനവൻ്റെ വൃത്തികേട് മാത്രം.


അത് കുടില രാഷ്ടീയ നിക്ഷിപ്ത താല്പര്യവും വിരോധവും മാത്രം.


******


ആരോടെങ്കിലുമുള്ള വിശ്വാസ രാഷ്ടീയവിരോധം പ്രതിയോഗിയായ അയാളെ കുറിച്ച് എന്തും പറയാനും ചെയ്യാനുമുള്ള അനുമതിപത്രം ആയിക്കൂടാ. 


ആരോടെങ്കിലുമുള്ള ആശയപരമായ വെറുപ്പും വിരോധവും അയാളോട് എന്ത് ക്രൂരതയും അനീതിയും ചെയ്യാൻ ആരെയും പ്രേരിപ്പിച്ചുകൂടാ. 


*******


സുരേഷ് ഗോപിയെ കുറിച്ചുള്ള ഈ ആരോപണം നടത്തുന്നവർ ഒന്നറിയണം. 


അവരുടെ ആരോപണം അവരെ തന്നെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.


യഥാർഥത്തിൽ അവരെന്തെന്നും എവിടെ നിൽക്കുന്നു എന്നും.


അവർ വെറും കോളാമ്പി പോലെയെന്ന്.


പുറമേ മാത്രം ഭംഗി. 

ഉള്ളിൽ തീർത്തും വൃത്തികേട്.


ഉള്ളിലുള്ള അവരുടെ തന്നെ ആ വൃത്തികേട് അവർ എവിടെയും ആരുടെ മുമ്പിലും ആർക്കെതിരെയും വിളമ്പുന്നു.


ലൈംഗികദാരിദ്ര്യവും കപടസദാചാരബോധവും കാരണം മാത്രം അടക്കി ഒളിപ്പിച്ചുനിർത്തിയത്, എന്നാൽ ഉളളിൽ എപ്പോഴും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും മറച്ചുവെക്കുന്നതും, മറ്റുള്ളവരിൽ എളുപ്പം കാണുന്നു, ആരോപിക്കുന്നു.


പൊതുജനമദ്ധ്യത്തിൽ വെച്ച് നടത്തുന്ന, വളരേ ഉദ്ദേശരഹിതമായതെന്ന് കാണുന്ന ആർക്കും മനസ്സിലാവുന്ന, ഒരു സ്പർശനത്തിൽ വരെ വൃത്തികേട് കാണുന്ന നമ്മുടെ മനസ്സും ആരോപണവും വേശ്യകളുടെ മനസ്സും വേശ്യകൾ നടത്തുന്ന ചാരിത്ര്യപ്രസംഗവും പോലെ തന്നെ.


നാട്ടിലെ ഏറ്റവും വലിയ തെമ്മാടികളും ദുർമാർഗികളും തന്നെ ഏറ്റവും വലിയ മാന്യൻമാരും പുരോഹിതൻമാരും സദാചാര വാദികളും സദാചാര നടത്തിപ്പുകാരും ആവുന്നത് പോലെ. 


അങ്ങനെ മാത്രം തോന്നി ഈ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചവരെയും അത് ഊതിവീർപ്പിച്ച് കൊണ്ടുനടക്കുന്നവരെയും കണ്ടപ്പോൾ.