Monday, December 11, 2023

കേരള വിമർശനമാണ് ആർഎസ്എസ്/ബിജെപിക്കാരെ മനസ്സിലാക്കാനുള്ള ഏകവഴി.

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും, പകൽ ഒന്നും രാത്രി വേറൊന്നും. 

നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി. 

പകൽ നായ, രാത്രി കുറുക്കൻ. 

പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത്. 

ഈ കപടരീതി ആരും എടുക്കാതിരുന്നാൽ നല്ലത്.

******

ഇത് ശരിയാണോ?

കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരിലധികവും പൊതുവേ പുറമെ ആർഎസ്എസ്/ബിജെപിക്കാരെന്ന് പറയാൻ മടിക്കുന്നു. 

ആർഎസ്എസ്/ബിജെപിക്കാരൻ ആവുക എന്നത് എന്തോ ഒരു മോശത്തരം ആണെന്നത് പോലെ പലപ്പോഴും ഒളിഞ്ഞും ചിലപ്പോൾ മാത്രം തെളിഞ്ഞും ഈ ആർഎസ്എസ്/ബിജെപിക്കാർ കേരളത്തിൽ. 

കേരള സമൂഹ മനശ്ശാസ്ത്രം ആർഎസ്എസ്/ ബിജെപിയെ ഒരു നല്ല അംശമായി കാണുന്നില്ലെന്ന് ഇതേ ആർഎസ്എസ്/ബിജെപിക്കാർ തന്നെ സ്വയം സമ്മതിച്ച് മനസ്സിലാക്കുന്നത് പോലെ.

അതിനാൽ സമൂഹമധ്യത്തിൽ ഒളിഞ്ഞും അവരുടെ  സ്വന്തം കൂട്ടത്തിൽ മാത്രം തെളിഞ്ഞും.

ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ തിരിച്ചറിയാവുന്ന ഒരേയൊരു വഴിയുണ്ട് : അവരെല്ലാവരും എങ്ങനെയും കേരളത്തെ വിമർശിക്കും. കേരളമാണ് അവർക്ക് ഏറ്റവും മോശമായ ഇടം. 

സ്വയം വളരാൻ സാധിക്കാത്ത ഇടമാണ് കേരളം എന്നത് കൊണ്ടാണോ കേരളം അങ്ങനെ ആർഎസ്എസ്/ ബിജെപിക്കാർക്ക് മോശം ഇടമാകുന്നത് എന്നറിയില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ.

കേരള വിമർശനമാണ് കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരെ മനസ്സിലാക്കാനുള്ള ഏകവഴി. 

ഒളിഞ്ഞും തെളിഞ്ഞും അവർ കേരള വിമർശനം മാത്രം നടത്തിക്കൊണ്ടിരിക്കും. കേരളത്തെ എങ്ങനെയെങ്കിലും താഴ്ത്തിക്കാണിക്കും.

താൻ ആർഎസ്എസ്/ബിജെപിക്കാരൻ അല്ലെന്ന് പ്രത്യക്ഷത്തിൽ വരുത്തുന്ന ആർഎസ്എസ്/ബിജെപിക്കാരാൻ വരെ ഈ കേരള വിമർശനം ഒരു മുറപോലെ നടത്തിക്കൊണ്ടിരിക്കും

കുറച്ചെങ്കിലും ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ ആത്മവിശ്വാസത്തോടെ ഈ നിലക്കും തെളിഞ്ഞുകാണാൻ തുടങ്ങിയത് കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ തുടങ്ങിയതിനുശേഷം.

Sunday, December 10, 2023

കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

മരണം ഒരാളെ ഇല്ലാതാക്കും. 

ശരിയാണ്. 

പക്ഷേ, മരണം ഒരാളെ നന്നാക്കുമോ? 

പിന്നെന്തുകൊണ്ട് മരിച്ചാൽ മാത്രം നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നു? 

പിന്നെങ്ങിനെ അതുവരെ ഇല്ലാതിരുന്ന നന്മകൾ മരിച്ചുകഴിഞ്ഞാൽ ഉണ്ടാവുന്നു, പറയപ്പെടുന്നു? 

ബാധ്യതയാവാത്തതും ചിലവില്ലാത്തതുമാണ് മരിച്ചുകഴിഞ്ഞാലുള്ള പറച്ചിൽ എന്നതുകൊണ്ടാണോ?

*******

മതവിശ്വാസപ്രകാരം തന്നെ പറയാം. എപ്പോഴാണ് ദൈവം മനുഷ്യനെ ശിക്ഷിക്കുമെന്ന് പറയുന്നത്? 

മരണത്തിന് ശേഷം. 

എന്താണതിനർത്ഥം? 

മരണം ആരെയും പ്രത്യേകിച്ച് നല്ലതാക്കുന്നില്ലെന്ന്. 

മരണത്തെ ന്യായമാക്കി ഒരാളെയും ദൈവം നല്ലതാക്കില്ലെന്ന്. 

മരിച്ചു കഴിഞ്ഞാൽ മാത്രം നല്ലത് പറയുന്നത് ശുദ്ധകാപട്യമാണെന്ന്.

*******

വല്ലാത്തൊരൽഭുതം. കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

ബന്ധപ്പെട്ടവർ ആരെങ്കിലും കടം ഏറ്റെടുത്ത് അടച്ചാൽ മാത്രമേ ആശുപത്രി പോലും മരിച്ചവൻ്റെ ശവശരീരം വിട്ടുകൊടുക്കൂ.

പണമിടപാട് സ്ഥാപനങ്ങളും ചെയ്യുന്നത് അങ്ങനെ തന്നെ. 

ജാമ്യമായി വെച്ച കടക്കാരൻ്റെ സ്വത്ത്, അവൻ്റെ മരണശേഷമായാലും, ബാങ്കിന് കിട്ടാനുള്ള കടത്തിന് പകരമായി എടുക്കുന്നു, വിൽക്കുന്നു, വസൂലാക്കുന്നു.

ഒരു മതം എന്ന നിലക്ക് ഇസ്ലാംമതവും ചെയ്യുന്നതും കരുതുന്നതും മറിച്ചല്ല. 

മരിച്ചവനെ മരിച്ചു എന്നത് കൊണ്ട് കടബാധ്യതകളിൽ നിന്നും ഒഴിവാക്കുന്നില്ല. 

മരിച്ചവൻ്റെ ശവസംസ്കാരം നടത്തണമെങ്കിൽ ആദ്യം കടം തീർക്കണം. 

അല്ലെങ്കിൽ മരിച്ച ആളുടെ സ്വന്തത്തിൽ പെട്ട ആരെങ്കിലും മരിച്ച ആളുടെ പേരിലുള്ള കടബാധ്യതകൾ പരസ്യമായി ഏറ്റെടുക്കണം.

മരണം ആരെയും, മരിച്ചു എന്ന ഒരോട്ടക്കാരണം വെച്ച് നല്ലവൻ ആക്കുന്നില്ല എന്നർത്ഥം.

രാജ്യത്തിൻ്റെ പേരിൽ ഭീകരത നടത്തുമ്പോൾ അത് രാജ്യസ്നേഹം.

കളവ് മാത്രം പറഞ്ഞും ചെയ്തും പ്രചരിപ്പിച്ചും ഒരു നാടിൻ്റെ അധികാരം നേടാം, ആ അധികാരത്തിൽ തുടരാം എന്ന് വന്നാൽ പിന്നെ കളവുകൾ മാത്രമാണ് ആ നാട്ടിലെ ശരി. 

കളവല്ലാത്ത ശരികൾക്ക് പുല്ലുവില. 

ആ നാടിനും നാട്ടുകാർക്കും രക്ഷയില്ല. അഹങ്കരിച്ചു കൊണ്ട് നശിക്കുക മാത്രം

******

ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട് കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.

*******

രാജ്യത്തിൻ്റെ പേരിൽ ഭീകരത നടത്തുമ്പോൾ അത് രാജ്യസ്നേഹം. 

മതത്തിൻ്റെ പേരിൽ നടത്തുമ്പോൾ ധർമ്മയുദ്ധം. 

ഭീകരവാദം ഓരോരുത്തരും നിർവ്വചിക്കുന്നത് പോലെ. ഭീകരതക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച നിർവ്വചനം.

*******

തൽക്കാലം മുസ്ലിംവിരോധം കൊണ്ടായാലും ഇസ്രായേലിനെ പിന്തുണക്കുന്ന ഭാരതീയ ദേശീയവാദികൾ ഒരു കാര്യമറിഞ്ഞാൽ നന്ന്. 

ജൂതവിശ്വാസ പ്രകാരം ബഹുദൈവ/ബിംബ ആരാധകർ മുഴുവൻ കൊല്ലപ്പെടേണ്ടവർ. 

എങ്ങിനെ കൊല്ലപ്പെടേണ്ടവർ? 

കല്ലെറിഞ്ഞ് കൊല്ലപ്പെട്ട് ഉന്മൂലനം ചെയ്യപ്പെടേണ്ടവർ.

********

ബിമ്പാരധകരുടെ കാര്യത്തിൽ ഇസ്ലാമിനെക്കാൾ കർഷനവും ക്രൂരവും ആണ് ജൂതമതം.

********

പക്ഷേ ഇസ്രായേൽ എവിടെയും ബോംബ് വെക്കാൻ പോകുന്നില്ലല്ലോ?

ഇല്ലെന്ന് പറയാൻ അറിയില്ല.

അവരവരുടെ സമയവും സന്ദർഭവും വരുമ്പോൾ അറിയാം...

ജൂതൻമാർ യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ചു, പീഡിപ്പിച്ചു.

യേശുവിനെ പരിഹസിച്ചു പീഡിപ്പിച്ചു വേശ്യാപുത്രൻ എന്ന് വിളിച്ചു, തെരുവിലൂടെ നഗ്നനായി നടത്തി, കുരിശും മുൾക്കിരീടവും ചുമപ്പിച്ച് ക്രൂശിച്ചു കൊന്നവരാണെന്ന് കൂടി മനസ്സിലാക്കിയാൽ നല്ലത്.




Tuesday, December 5, 2023

ശരി ഏത് പക്ഷത്താണെങ്കിലും പറയും. തീവ്രവാദികളാവാം. പക്ഷേ, അവർക്ക് ഭീകരവാദികളാവില്ല.

ശരി ഏത് പക്ഷത്താണെങ്കിലും പറയും. 

തെറ്റും ഏത് പക്ഷത്താണെങ്കിലും പറയും. 

ആരോ ബഹുമാനിക്കുന്നു എന്നതുകൊണ്ട് 

ആ ബഹുമാനിക്കുന്നവൻ വിചാരിക്കുന്നത് പോലെ തന്നെ 

എപ്പോഴും പറയണം എന്നത് 

ബഹുമാനിക്കുന്നയാളുടെ അടിമയാകുന്നതിന് തുല്യം. 

അത് ബഹുമാനം അഭിനയിച്ച് വാങ്ങൽ.

*******

ഇസ്രായേൽ ഫലസ്തീൻ:

മുസ്ലിംകൾ വിശ്വാസപരമായി തീവ്രവാദികൾ ആവാം. പക്ഷേ, അവർക്ക് ഒരിക്കലും ഭീകരവാദികൾ ആവാൻ സാധിക്കില്ല. 

മുസ്ലിംകൾ ഭീകരവാദികൾ ആണെന്ന് വരുത്തുന്ന വാർത്തകൾ യഥാർത്ഥ ഭീകരവാദികൾ പടച്ചുവിടുന്നതാണ്. അവ ശരിയാണോ എന്ന് പരിശോധിക്കാനെങ്കിലും നമ്മൾ ഒന്ന് ശ്രമിക്കണം.

രണ്ട് പക്ഷത്തും ശരിയും തെറ്റും കാണാനാവാത്ത ഒരുതരം ഏകപക്ഷീയ അന്ധതയും വെറുപ്പും നമ്മെ ഭരിക്കുന്നില്ലേ എന്നത് ശരിക്കും പരിശോധിക്കേണ്ടതാണ്.

അധിനിവേശം നടത്തിയവർ മാത്രം എല്ലാം കൊണ്ടും എപ്പോഴും ശരി എന്ന് ചിന്തിക്കുന്നത്ര നാം പോകാമോ? അതും മറുപക്ഷത്ത് ശരിയെ ഇല്ലെന്ന മട്ടിൽ...

മുസ്ലിംകൾ കയ്യേറി എന്ന് പറയുന്ന ബാബ്റി മസ്ജിദ് കലാപങ്ങൾ പടച്ചുവിട്ട് തിരിച്ചുപിടിക്കണം. അതേ സമയം അമേരിക്കൻ ബ്രിട്ടീഷ് പിൻബലത്തിൽ ഫലസ്തീൻ കയ്യേറിയത് ആ നാട്ടുകാർ തിരിച്ചുചോദിക്കാൻ പാടില്ല. 

ഇന്ത്യയിൽ ഇങ്ങനെ ആ നാട്ടുകാർ അല്ലാത്ത ആരൊക്കെയോ വന്ന് മറ്റൊരു രാജ്യം ഉണ്ടാക്കിയാൽ നമ്മളും വെറുതേ നോക്കിനിൽക്കുമായിരിക്കും, അല്ലേ? 

നമുക്ക് വേണ്ടിയാണെങ്കിൽ ഒരു ന്യായം മുസ്‌ലിംകൾക്ക് വേണ്ടിയാണെങ്കിൽ, വെറുപ്പ് മാത്രം അടിസ്ഥാനമാക്കിയ വേറൊരു ന്യായം എന്നാകാൻ പറ്റുമോ? 

ന്യായം ആർക്കാണെങ്കിലും ഒരുപോലെ എന്നതല്ലേ മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്ധത പുലർത്തുന്ന, പുറത്തൊന്നും ഉള്ളിൽ വേറൊന്നും പറയാത്ത, ശുദ്ധകാപട്യം സൂക്ഷിക്കാത്ത നിഷ്പക്ഷ മനസ്സ് പറയേണ്ടത്?

മുസ്‌ലിം എന്ന നിലക്ക് ഒരുനിലക്കും ചെയ്യാൻ സാധ്യതയില്ലാത്ത കാര്യം വരെ അവരുടെമേൽ ഒരു തെളിവുമില്ലാതെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത് നമുക്ക് വേദവാക്യവും ആകുന്നു. 

മറുഭാഗത്ത്, കൊന്നിട്ടും അരിശം തീരാതെ  വീണ്ടും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ (അരിശം തീരാത്തത് കൊണ്ട്) വീണ്ടും അരിശം തീർക്കാൻ വെടിവെച്ചവർ നമുക്ക് പുണ്യപുരുഷൻമാരും ആവുന്നു.

*******

മുസ്ലിംകൾ വിശ്വാസപരമായി തീവ്രവാദികൾ ആവാം. പക്ഷേ, അവർക്ക് ഒരിക്കലും ഭീകരവാദികൾ ആവാൻ സാധിക്കില്ല. 

മുസ്ലിംകൾ ഭീകരവാദികൾ ആണെന്ന് വരുത്തുന്ന വാർത്തകൾ യഥാർത്ഥ ഭീകരവാദികൾ പടച്ചുവിടുന്നതാണ്. അവ ശരിയാണോ എന്ന് പരിശോധിക്കാനെങ്കിലും നമ്മൾ ഒന്ന് ശ്രമിക്കണം.

Saturday, December 2, 2023

മരിക്കാൻ വേണ്ട ഉറപ്പും ധൈര്യവും ആർക്കും കിട്ടുന്നില്ല.

മതി ഈ ജീവിതം 

എന്നെത്രയെല്ലാം 

ചിന്തിച്ചവരും പറഞ്ഞവരും വരെ, 

അവരായി ജീവിതത്തിന് 

ഒരർത്ഥവും കണ്ടില്ലെങ്കിലും, 

കിണഞ്ഞ് ശ്രമിക്കുന്നത് 

എങ്ങനെയെങ്കിലും 

ജീവിക്കാനും ജീവിച്ചിരിക്കാനും 

അതിജീവനം ഉറപ്പ് വരുത്താനും തന്നെ. 

പടുവൃദ്ധനും പടുവൃദ്ധയും വരെ. 

എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. 

മരിക്കാൻ വേണ്ട 

തീരുമാനമെടുക്കാൻ മാത്രമുളള 

ഉറപ്പും ധൈര്യവും ആർക്കും കിട്ടുന്നില്ല.

*******

എത്രയെല്ലാം വിപരീതമായി ചിന്തിച്ചാലും പറഞ്ഞാലും, എങ്ങിനെയെങ്കിലും ജീവിക്കാനും അതിജീവിക്കാനും തന്നെയാണ് തലച്ചോറ് ഉപദേശിക്കുക. 

കാരണം ജീവിതം ഉണ്ടാക്കിയ, ജീവിതത്തിന് വേണ്ടി ഉണ്ടായ, ഉണ്ടാക്കിയ തലച്ചോറ് മാത്രമാണുള്ളത്.

*******

ചിലരങ്ങനെ. 

ഒരുപകാരവും ചെയ്യില്ല. 

എന്നാലോ, 

ചോദിക്കാതെയും ഒരുകുറേ 

ഉപദേശങ്ങൾ തന്നേക്കും. 

നൽകുന്ന ഉപദേശങ്ങളോ? 

എല്ലാവർക്കും അറിയുന്നതും പഴകിപ്പുളിച്ചതും. 

അവർക്ക് മാത്രമേ അറിയൂ 

എന്ന തെറ്റിദ്ധാരണയിൽ. 

പിശുക്കിന് നാലുകാൽ വെച്ചവർ 

സ്വയം ആഘോഷിക്കുമോ? 

ഇല്ല. 

അവരെപ്പോഴും കണക്ക്കൂട്ടലിലാണ്. 

അവരുടെ ജീവിതം കണക്കുകൂട്ടലിൽ തന്നെ തീരും.

********

ചിലരങ്ങനെ. 

എല്ലാവരെയും പേടിക്കുന്ന, 

ബോധ്യപ്പെടുത്തേണ്ട 

ഒരുതരം അടിമമനസ്സുള്ളവർ. 

എപ്പോഴും കുറ്റബോധം കൊണ്ടുനടക്കുന്ന മനസ്സ്. 

എന്ത് നല്ലത് പറഞ്ഞാലും 

ഉണർത്തിയാലും തിരുത്തിയാലും വരെ 

കുറ്റപ്പെടുത്തുന്നതായി തോന്നി 

കലഹിക്കുന്ന മനസ്സ്. 


Friday, December 1, 2023

മുസ്ലിംവിരോധം തലക്ക് പിടിച്ചവർക്ക് സംഗതി മനസ്സിലാവുന്നില്ല

ഇസ്രയേലിനെ അംഗീകരിക്കുക തന്നെയായിരുന്നു വേണ്ടത്. ഒരു സംശയവും ഇല്ല. ലോകത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളിൽ ഒന്നായ ഒരു വിഭാഗം കൂടിയാണ് ജൂതൻമാർ. അങ്ങുനിന്നിങ്ങോളം പീഡിപ്പിക്കപ്പെട്ടവർ.

പക്ഷേ ജൂതൻമാരെ ചരിത്രത്തിലുടനീളം പീഡിപ്പിച്ചവർ മുസ്‌ലിംകൾ ആയിരുന്നില്ല. വിശ്വാസപരമായയും അല്ലാതെ പകതീർക്കുംവിധവും ജൂതൻമാരെ അങ്ങുനിന്നിങ്ങോളം പീഡിപ്പിച്ചത് കൃസ്ത്യാനികൾ മാത്രമായിരുന്നു.

മുസ്‌ലിംകൾക്ക് ജൂതന്മാരുമായി ജന്മസിദ്ധമായ വിരോധമില്ല. മുസ്ലിംകളുടെ ചരിത്രവും വേരുമാണ് ജൂതന്മാർ. അത് മുസ്ലിംകളും ഖുർആനും ഒരുപോലെ അംഗീകരിക്കുന്നുമുണ്ട്.

ജൂതന്മാരുമായി ജന്മസിദ്ധമായ വിരോധമമുള്ളത് ക്രിസ്ത്യാനികൾക്കാണ്. കാരണം യേശുവിനെ ജാരപുത്രനെന്നും കന്യാമറിയത്തെ വേശ്യയെന്നും വിളിച്ചവർ ജൂതന്മാരാണ്.

പോരാത്തതിന് യേശുവിനെ കള്ളന്മാരുടെ കൂടെ നഗ്നനായി നടത്തി , കുരിശ് ചുമപ്പിച്ച്, മുൾക്കിരീടം ധരിപ്പിച്ച്, തെരുവിലൂടെ നടത്തിച്ച്, പരിഹസിച്ച് കുരിശിൽ തറച്ച് കൊന്നവർ ജൂതന്മാരാണ്.

പക്ഷേ ഇപ്പോഴുള്ള താൽകാലികമായ മുസ്ലിം വിരോധം കൊണ്ട് എല്ലാവരും ഇസ്രയേലിനെ പിന്തുണക്കുന്നു എന്ന് മാത്രം. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ സുഖം എന്ന മട്ടിൽ.

അതാണ് മുസ്‌ലിം വിരോധവും വെറുപ്പും വോട്ടും അധികാരവും ആക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയവും  ചെയ്യുന്നത്.

യഥാർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയം നയിക്കുന്നവർക്കും വലിയ ശത്രുവായി വരിക ഭാവിയിൽ ഇതേ ജൂതന്മാർ തന്നെയാണ്.

കാരണം ജൂതൻമാരുടെ വാദം അത്രക്കാണ്.

അവർ മാത്രം ദൈവം തെരഞ്ഞെടുത്ത ഏകവിഭാഗം, അവർ മാത്രം ദൈവത്തിൻ്റെ സ്വന്തം മക്കളും ആണെന്നത്.

ആ നിലക്ക് ബ്രാഹ്മണൻമാരുമായി ( ഇന്ത്യയിലെ സവർണ്ണരുമായി) നേരിട്ട് കൊമ്പുകോർക്കാൻ ഇടയുള്ള വിഭാഗമാണ് ജൂതൻമാർ.

മുമ്പ് ജർമ്മൻ ആര്യൻ മേധാവിത്തം വാദിച്ച ഹിറ്റ്ലർ ജൂതൻമാരുമായി നേരിൽ കൊമ്പുകോർത്തതും അവരെ കൊന്നൊടുക്കിയതും ഇതുകൊണ്ടാണ്.

പക്ഷേ മുസ്ലിംവിരോധം താൽകാലികമായി തലക്ക് പിടിച്ച ആർക്കും യഥാർത്ഥ സംഗതി മനസ്സിലാവുന്നില്ല എന്ന് മാത്രം

ഹമാസ്: ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ഹമാസിനെ കുറിച്ച് ചില ചോദ്യങ്ങൾ.

അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം ഒന്ന്.

യുദ്ധം ഫലസ്തീനുമായല്ലല്ലോ, ഹമാസുമായല്ലേ? അതുകണ്ടല്ലേ വെസ്റ്റ്ബാങ്കിൽ യുദ്ധം നടക്കാത്തത്?

നല്ല കണ്ടെത്തൽ. 

നല്ല ചോദ്യം.

അധിനിവേശം ചോദ്യം ചെയ്യുന്നവരുമായി മാത്രം തന്നെയാണ് യുദ്ധം നടക്കുക. 

ഒറ്റുകൊടുപ്പുകാരുമായല്ല യുദ്ധം നടക്കുക. 

നിലപാടില്ലാത്തവരുമായും ആരും യുദ്ധം ചെയ്യില്ല. 

അത്തരക്കാർ അതാത് കാലത്തെ അധികാരത്തിൻ്റെ കമ്മിഷൻ പറ്റുന്നവരാണ്.

അത്തരക്കാർ ഇരിക്കാൻ പറഞാൽ കിടന്നു കൊടുക്കും. കിടക്കാൻ പറഞാൽ ഇഴഞ്ഞും കൊടുക്കും.

അറബ് ഭരണകൂടങ്ങളെ പോലേ വെസ്റ്റ്ബാങ്കിൽ ഭരിക്കുന്ന ഫതഹ് പാർട്ടിയും പാശ്ചാത്യശക്തികൾക്ക് മുൻപിൽ ഒച്ചാനിച്ച് നിൽക്കുന്നത് കൊണ്ട് യുദ്ധം ഫലസ്തീനുമായല്ല എന്ന് വരില്ല. 

ഇന്ത്യയിലും അങ്ങനെ ബ്രിട്ടീഷുകാരെ സഹായിച്ചവരും അവർക്ക് മുൻപിൽ ഒച്ചാനിച്ചവരും ഉണ്ടായിരുന്നു. 

അതുകൊണ്ട് ബ്രിട്ടീഷുകാർ അതിക്രമം കാണിച്ചത് ഇന്ത്യക്കാർരോടല്ല പകരം കുറച്ച് തീവ്രവാദികളോടും ഭീകരവാദികളോടും ആണെന്ന് താങ്കൾ പറയുമോ?

******

ചോദ്യം രണ്ട്

ഹമാസ് ആശുപത്രിക്കടിയിൽ വരെ ടണലുകൾ തുരന്നിരിക്കുന്നു. അതുകൊണ്ടല്ലേ അവർക്കെതിരെ ഇങ്ങനെയും യുദ്ധം ചെയ്യേണ്ടി വരുന്നത്?

ഉത്തരം:

എന്നിട്ട് ഇത്ര ദിവസങ്ങൾ ആയിട്ടും ഏത് ടണൽ എവിടെ കണ്ടെത്തി? 

ആര് കണ്ടെത്തി?

ഗാസയിൽ എന്ത് നടക്കുന്നുണ്ടെങ്കിലും അത് മുൻകൂട്ടി ഇസ്രയേലിനും അമേരിക്കക്കും അറിയും. 

കാരണം, എല്ലാവരും പറയും പോലെ ഗാസ അവരോരുക്കിയ തുറന്ന തടവറ മാത്രമാണ്. ഗാസക്കാർ ആ തടവറയിലെ തടവുപുള്ളികളും.

വെറും കെട്ടിച്ചമച്ച വാർത്തകൾ പലരും ഒരുപോലെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അത്തരം വാർത്തകൾ പടച്ചുവിടുന്നവർ എത്രകണ്ട് വിജയിച്ചു എന്ന് മനസ്സിലാക്കുന്നു. 

ചില പ്രത്യേക രാജ്യങ്ങളിലെ രാജ്യഭരണം വരെ നേടുന്നതും തെരഞ്ഞെടുപ്പ് വിജയിക്കുന്നതും ഇത്തരം ഇല്ലാക്കഥകൾ വാർത്തകളാക്കി പ്രചരിപ്പിച്ചുകൊണ്ടാണെന്നത് ഓർത്താൽ നന്ന്. 

ഇങ്ങനെ കുറേ ഇല്ലാക്കഥകൾ ഇറാഖിനും സദ്ധാമിനുമെതിരെയും പറഞ്ഞിരുന്നു. 

എന്നിട്ട് യുദ്ധാവസാനം എന്തായിരുന്നു കണ്ടെത്തിയത്? 

ഒന്നും കണ്ടെത്തിയില്ല. 

ആടിനെ കൊല്ലാൻ പട്ടിയായി അവതരിപ്പിക്കുന്നത് ഇത് ആദ്യമല്ല. 

നമ്മളെ പോലെയുള്ളവർക്ക് അത് മനസ്സിലാവുന്നുമില്ല..

അങ്ങനെ ആരൊക്കെയോ പറഞ്ഞു പരത്തുന്നത് നമ്മളും പറയുന്നു. ഹമാസ് ജനകീയ പാർട്ടിയാണ് എന്നതിനെ മറിച്ച് തിരിച്ച് ജനങ്ങളെ ഷീൽഡ് ആയി ഉപയോഗിക്കുന്നു എന്നവതരിപ്പിച്ചാൽ എന്താണ് ചെയ്യുക?


********

ചോദ്യം മൂന്ന് : ഹമാസിനും ഫലസ്തീനും ഇന്ത്യയിലെ ജനങ്ങളുമായി എന്ത് ബന്ധം?

ഇന്ത്യ ഭൂമിയിൽ ഒറ്റക്ക് പൊട്ടിമുളച്ചു ഒറ്റക്ക് നിലകൊള്ളുന്നതല്ല. എല്ലാ ലോക രാജ്യങ്ങളും പല ആവശ്യങ്ങൾക്കുമായി പലകോലത്തിൽ പരസ്പരം ബന്ധപ്പെട്ടാണ്. 

എല്ലാറ്റിനും പുറമേ ഇന്ത്യയിൽ ജനങ്ങൾ കാര്യമായും എത്തിയത് മധ്യപൗരസ്ത്യദേശത്ത് നിന്നാണെന്ന് ചരിത്രം പറയുന്നു. 

മധ്യപൗരസ്ത്യദേശം എന്നാൽ ഫലസ്തീനും ഇറാഖും ഇറാനും ഒക്കെ കൂടിയതാണ്.

ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലാണ് ഇന്ത്യക്കാർ ജോലിയും പലപ്പോഴും ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് അത്തരം രാജ്യങ്ങളിലെ പൗരത്വം വരെ അന്വേഷിച്ച് പോകുന്നത്. 

ഇന്ത്യയിലെ ജനങ്ങളുമായി ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്ന് തന്നെയാണ് ഇന്ത്യ കാര്യമായും പെട്രോൾ വാങ്ങുന്നത്. അത്തരം പെട്രോൾ ഉത്പാദിപ്പിച്ച് ഇന്ത്യക്ക് നൽകുന്ന രാജ്യങ്ങളുടെ അടുത്തുള്ള രാജ്യമാണ് ഈ ഫലസ്തീൻ.

അതാത് രാജ്യങ്ങളിലെ ജനങ്ങളുമായി ബന്ധമുള്ളത് കൊണ്ടല്ല ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയും ലോകത്ത് എവിടെയെങ്കിലും ഭൂകമ്പമോ മറ്റ് പ്രക്രുതി ദുരന്തങ്ങളോ ഉണ്ടായാൽ സഹായം നൽകുന്നത്. 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്? 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് എന്തിനാണ് അംബാസഡർമാരെ ഇന്ത്യ അയക്കുന്നത്?

ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പ് എന്തും അത്തരം വിഭാഗത്തിനെതിരെ നടക്കട്ടെ എന്ന മാനസികാവസ്ഥയിൽ നമ്മെ എത്തിക്കുന്നുവെങ്കിൽ ഒന്നും പറയാനില്ല. 

അത്തരം വെറുപ്പ് നമ്മുടെ മനസ്സിനെ കല്ല് പോലേയാക്കരുത്. അന്ധരും ക്രൂരവിനോദികളും ആക്കരുത്.


ചോദ്യം നാല്

എന്തിനാണ് താങ്കൾ ഹമാസിനെ ഇങ്ങനെ ന്യായീകരിക്കുന്നത്?

ഉത്തരം:

നല്ല ചോദ്യം

ഒന്നുകൊണ്ടുമല്ല.

വല്ലാത്ത കള്ളവാർത്തകൾ അവർക്കെതിരെ പരക്കുന്നു എന്നതിനാൽ.

പിന്നെ ഏല്ലാ കാലത്തും സ്വാതന്ത്ര്യസമരം നടത്തിയവർ സ്വന്തം വീട്ടിലായാലും നാട്ടിലായാലും സമൂഹത്തിലായാലും അതാത് കാലത്ത് മോശക്കാരും തീവ്രവാദികളും ഭീകരവാദികളുമായും കണക്കാക്കപ്പെട്ടു, ചിത്രീകരിക്കപ്പെട്ടു എന്നതിനാലും.

വിശ്വാസപരമായ, ആദർശപരമായ, ആശയപരമായ വെറുപ്പ് പ്രതിയോഗികളോട് അനീതി ചെയ്യാനും അവരെ കുറിച്ച് ഇല്ലാക്കഥകൾ പറയാനും കാരണമാകരുത് എന്നതിനാലും.

ചോദ്യം അഞ്ച്.

എന്തുകൊണ്ട് ഇത്തരമൊരു താൽപര്യം റഷ്യ ഉക്രൈൻ വിഷയത്തിൽ കണ്ടില്ല 


ഈയുള്ളവൻ ഉക്രൈൻ റഷ്യ യുദ്ധ വിഷയത്തിലും മിണ്ടിക്കൊണ്ടിരുന്നു...

പിന്നെ ആ വിഷയത്തിൽ ഇത്രയധികം വിശ്വാസപരവും ആ വിശ്വാസം തന്നെ നിശ്ചയിക്കുന്ന ചരിത്രപരവുമായ കാര്യങ്ങൾ കെട്ടുപിണഞ്ഞു നിന്നിട്ടില്ല.

അവിടെ വേറൊരു രാജ്യം മറ്റൊരു രാജ്യത്തിനുള്ളിൽ ഉണ്ടാക്കി അധിനിവേശം നടത്തിയ വിഷയവും ആ അധിനിവേശം ഘട്ടംഘട്ടമായി മറ്റു കുറേ രാജ്യങ്ങളുടെ പിന്തുണയോടെ വിപുലമാക്കിയ വിഷയവും ഉണ്ടായിരുന്നില്ല.

*******

എല്ലാവരും കാര്യങ്ങളെ അവരവരുടെ ഭാഗത്ത് നിന്ന് മാത്രം.

അതുകൊണ്ടുള്ള വീക്ഷണ വ്യത്യാസം...

അതെല്ലാം കൂടി കാണുകയും, എല്ലാറ്റിനുമിടയിൽ കൃത്യമായ നീതി പാലിച്ച് മദ്ധ്യത്തിൽ നിൽക്കാനും നല്ല കൃത്യമായ തിരിച്ചറിവും അത് തരുന്ന നിഷ്പക്ഷതയും നിസ്വാർഥതയും വേണം