Tuesday, April 14, 2020

ജീവിതത്തെ നയിക്കുന്ന, തൊട്ടറിയുന്ന എല്ലാം സ്ത്രീ ചെയ്യുന്നത്‌.

വീട് വൃത്തി തൊട്ട്, കുട്ടികളുടെ കാര്യങ്ങൾ, അലക്ക്, ഇസ്തിരി, ഭക്ഷണം, bathroom cleaning, പത്രങ്ങൾ കഴുകല്‍, മുറ്റമടി (ഇതിനെല്ലാം പുറമെ ഗോതമ്പ്, പച്ചരി, മുളക്, മല്ലി, മഞ്ഞള്‍ എന്നിവ കഴുകി ഉണക്കി പൊടിപ്പിച്ച് എടുക്കുന്നത് വരെ).
ഇതിനെല്ലാം ഇടയില്‍ അതിഥികൾ, അയല്‍വാസികള്‍. 
ജീവിതത്തെ നയിക്കുന്ന, തൊട്ടറിയുന്ന എല്ലാം സ്ത്രീ ചെയ്യുന്നത്‌.
ആര്‍ത്തവം, പ്രസവം, മുലയൂട്ടല്‍ തൊട്ട് മറ്റനേകം വേറെയും.
അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സ്ത്രീക്ക് ശൂന്യതാബോധവും, താന്‍ ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറേണ്ടി വരുന്നില്ല.
അവൾ ജീവിതത്തില്‍ മുഴുകി തന്നെ. ജീവിതത്തിന്‌ വേണ്ടി മുഴുകി തന്നെ. 
നാം ഓഫിസിലും മറ്റും യാന്ത്രികമായി, അഭിനയിച്ച് ചെയ്യുന്നത് പോലെ ഇതൊന്നും സ്ത്രീക്ക് യാന്ത്രികമായി, അഭിനയിച്ച് ചെയ്യാൻ പറ്റില്ല.
കാരണം, ജീവിതം യാന്ത്രികമല്ല. സ്വാഭാവികം മാത്രം. 
സ്ത്രീ ചെയ്യുന്നത്‌ മുഴുവന്‍ യാന്ത്രികമായി, അഭിനയിച്ച് ചെയ്യാൻ പറ്റാത്തത്.
അവൾ ചെയ്യുന്നത് മനസ്സ്‌ കൊടുത്ത്, സ്നേഹം കൊടുത്ത് ചെയ്യേണ്ടവ മാത്രം.
അവൾ ചെയ്യുന്നത് ജീവിതത്തെ തനതായ അര്‍ത്ഥത്തില്‍ ഒരുക്കിയെടുക്കുന്നത്, പൊതിഞ്ഞ് നില്‍ക്കുന്നത്. 
ആര്‍ത്തവതിയായിരിക്കുമ്പോഴും, അപ്പോളവൾ സ്വയം വേദനിച്ചു വിഷമിച്ച് കഴിയുമ്പോഴും, ഇവക്കൊന്നും ഒരിടവേള കിട്ടാതെ, ഇല്ലാതെ അവൾ. 
പുരുഷന് കൂടിയാല്‍ അതിന്‌ വേണ്ടി അവളെ സഹായിക്കാൻ മാത്രമേ പറ്റൂ. സാമ്പത്തീക സുരക്ഷ നല്‍കിക്കൊണ്ട്.
അതിനുള്ള വെറും ഒരുപകരണം മാത്രമായിക്കൊണ്ട്. 
അതും ഇക്കാലത്ത് പല സ്ത്രീകളും വേണ്ടെന്ന് വെക്കുന്നു.
വിവേകം കൊണ്ടോ വിഡ്ഢിത്തം കൊണ്ടോ?
എല്ലാവരിലും എവിടെയും സ്വാഭാവികമായ, ഉറങ്ങിയോ ഉണര്‍ന്നോ കിടക്കുന്ന, സ്ത്രീ ഇത് തന്നെയെങ്കിലും.
എങ്ങിനെയോ അങ്ങനെ ചിലയിടങ്ങളില്‍ ചിലര്‍ അങ്ങനെ അല്ലാതായി.
പുരുഷൻ എന്തോ പുറത്ത്‌ ജോലി ചെയത്, അധികാരം നേടി, കൂടുതൽ എന്തോ അനുഭവിക്കുന്നു എന്ന ഇല്ലാത്ത അക്കരപ്പച്ചയില്‍ സ്ത്രീ കുടുങ്ങി സംഭവിച്ചത് കൊണ്ട്‌ മാത്രം. 
ആ വഴിയില്‍ തന്ത്രപൂര്‍വ്വം പുരുഷൻ ഒളിച്ചോടുന്നുവെന്നും, അവന് ആകയാലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി ഒഴിയുന്നുവെന്നും എന്തുകൊണ്ടോ സ്ത്രീ തിരിച്ചറിയാതെ.
അതിനാല്‍ തന്നെ പുരുഷന്മാരില്‍ മഹാഭൂരിപക്ഷത്തിനും താന്‍ എന്തിനെന്ന ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറേണ്ടി വരുന്നു.
അവനെ ഒളിച്ചോട്ടാത്തിന്റെയും സ്വയം സമര്‍ത്ഥനത്തിന്റെയും വഴിയെന്ന് തോന്നിപ്പിക്കുന്ന മദ്യത്തിലേക്കും ഭക്തിയിലേക്കും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും അധികാരത്തിലേക്കും കവിതയിലേക്കും ചിന്തയിലേക്കും സന്യാസത്തിലേക്കും തേരോട്ടുന്ന ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും.
*****
പ്രവാസികളെയും പ്രവാസി പുരുഷന്മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റ്കളും അവിടത്തെ അപ്പോഴുള്ള ഭക്ഷണവും bathroom, toilet, കിടപ്പ് മുറി വരെയുള്ള വൃത്തിയും ഒരുക്കവും ആവോളം കണ്ട് തന്നെയാണ് ഇങ്ങനെ ഇത്‌ പറയുന്നത്. 
സ്കൂൾ പോകേണ്ട കുട്ടികള്‍ക്കും ജോലിക്ക് പോകേണ്ട ഭര്‍ത്താവിനും വേണ്ടത് മുഴുവന്‍ രാവിലെ ഒരുക്കി, ഉച്ച ഭക്ഷണത്തിനു വേണ്ടതും ചെയത്, വീട് മുഴുവന്‍ ഒരു പൊടിയും അഴുക്കുമില്ലാതേ ദിവസവും അലക്കിയും തുടച്ചും തൂത്തു വാരിയും വൃത്തിയാക്കി സൂക്ഷിച്ചു വെക്കുന്ന (എന്നിട്ട് ജോലിക്ക് വരെ പോകുന്ന) സ്ത്രീകളെ പോലെ ആകുമോ പറയുന്ന പ്രവാസികളായ പുരുഷ കേസരികള്‍?
നമ്മുക്ക് അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാം. 
പക്ഷേ, അങ്ങിനെ നമ്മൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് എന്തിന്, എന്ത് ലാഭത്തിന്?
******
സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ കഴിയുന്നു.
ഒരുപാട് ദിശകളിലും സ്വഭാവത്തിലും ഉള്ളത് ഒരുമിച്ച്.
സുരക്ഷിത ബോധം ഉണ്ടെങ്കിൽ അവൾ എത്രയും ചെയ്യുന്നു, വഹിക്കുന്നു.
അവള്‍ക്ക് പ്രധാനം സുരക്ഷിത ബോധം മാത്രം.
എങ്കിൽ ജീവിതത്തെ സംരക്ഷിച്ച് പൊതിഞ്ഞ് നില്‍ക്കുന്ന അവൾ ഒരുനിലക്കും ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറുകയും ഇല്ല.

കൊറോണ ചോദിക്കുന്നു.

കൊറോണ ചോദിക്കുന്നു.
ഒരു ഭാഗത്ത് പ്രകൃതിയും അതിലുള്ളത് മുഴുവനും മനുഷ്യന് വേണ്ടി മാത്രം എന്ന ചിന്ത.
(ഇങ്ങനെയൊരു ചിന്ത മനുഷ്യന് മാത്രമല്ല, പ്രകൃതിയിലെ എല്ലാ ഓരോന്നിനുമുണ്ട്. മനുഷ്യന്‍ അതറിയുന്നില്ല എന്ന് മാത്രം) 
മറുഭാഗത്ത് മനുഷ്യനും, (അത് പോലെ പ്രകൃതിയിലെ എല്ലാ ഓരോന്നും) പ്രകൃതിയുടെ വളരെ ചെറിയ ഭാഗം എന്ന ചിന്ത.
നിങ്ങൾ ഏത് പക്ഷത്ത് നില്‍ക്കുന്നു? 
*******
കൊറോണ തന്നെ പറയട്ടെ..... 
പ്രത്യേകിച്ചും ഇപ്പോൾ കൊറോണയുടെ പിടുത്തത്തില്‍ നിന്നും കുതറി മാറാൻ break the chain നടപ്പാക്കുന്ന മനുഷ്യനോട്.
"അല്ലെങ്കിലും നീ പ്രകൃതിയില്‍ നിന്നും മുറിഞ്ഞ്, പ്രകൃതിയുടെ chain പൊട്ടിച്ച് എപ്പോഴേ അകന്ന് നില്‍ക്കുന്നവനാണ്? 
അസ്വാഭാവികതയെ പ്രണയിച്ച് അധ്വാനിച്ച് മാത്രം ജീവിക്കുന്നവന്‍ നീ. 
അധ്വാനത്തെ ജീവിതമെന്ന് കരുതി നരകിക്കുന്നവന്‍ നീ.
അഭിനയിക്കുക മാത്രം ജീവിതമാക്കിയവന്‍ നീ.
വര്‍ത്തമാനത്തെ ഭാവിക്ക് വേണ്ടി പണയം വെച്ചവന്‍ നീ. 
*****
എന്തുകൊണ്ട്‌ ജീവിക്കുന്നു?
എന്തുകൊണ്ട്‌ ജീവിക്കണം?
എന്തിന്‌ ജീവിക്കുന്നു?
എന്തിന്‌ ജീവിക്കണം?
എന്നൊന്നും നിനക്കറിയില്ല.
എന്നാലും നീയാണ് നിനക്ക് വലുത്.
നീ മാത്രം ജീവിക്കണമെന്ന് നിനക്ക് നിര്‍ബന്ധം.
നിനക്ക് വേണ്ടി മാത്രമാണ് എല്ലാം
എന്ന ധാരണ വെച്ച് തന്നെ
നീ ജീവിക്കുന്നു, നിനക്ക് ജീവിക്കണം. 
എന്നാലോ, മരിക്കാൻ നിനക്ക് വല്ലാത്ത പേടി.
*****
എല്ലാറ്റിനേയും കൊല്ലുന്ന, മരിപ്പിക്കുന്ന നീ, 
എല്ലാറ്റിനെയും നശിപ്പിക്കുന്ന നീ,
എല്ലാറ്റിനേയും ഭക്ഷിക്കുന്ന നീ ,
സ്വയം കൊല്ലപ്പെടാനും, മറ്റുള്ളവര്‍ക്ക് ഭക്ഷണമാവാനും നിന്നുകൊടുക്കുന്നില്ല, സമ്മതിക്കുന്നില്ല.
മരണാനന്തരം പോലും അങ്ങനെ ഭക്ഷണമാവാന്‍ നീ നിന്നുകൊടുക്കുന്നില്ല, സമ്മതിക്കുന്നില്ല.
സമസൃഷ്ടി ലോകത്തെ ആ നിലക്ക് നീ പരിഗണിക്കുന്നതേ ഇല്ല.
എല്ലാം നിനക്ക് വേണ്ടി, നീ ആര്‍ക്ക് വേണ്ടിയും അല്ലെന്ന മട്ടില്‍ 
അങ്ങനെ മറ്റുള്ളവര്‍ക്ക് ഭക്ഷണമായി ചങ്ങലയില്‍ കോര്‍ന്നു നിൽക്കാൻ സമ്മതിക്കാതെ,
നീ നിന്റെ ശരീരത്തെ കത്തിക്കുന്നു.
അതുമല്ലെങ്കില്‍, ആര്‍ക്കും ഭക്ഷിക്കുക സാധ്യമല്ലാത്ത കോലത്തില്‍ നീ നിന്റെ ശരീരത്തെ ഭൂമിക്കടിയില്‍ കുഴിച്ചുമൂടുന്നു.
അങ്ങനെ നീ ജീവിതം ജീവിതത്തിന്‌ വേണ്ടി ഉണ്ടാക്കിയ ചങ്ങല ഭേദിക്കുന്നു.
അഥവാ അങ്ങനെ ചങ്ങല ഭേദിക്കാന്‍ ഒരു വിഫലശ്രമം നീ മുഴുക്കെയും നടത്തുന്നു. 
ആ നിലക്ക് പ്രകൃതിയുടെ, ജീവിതത്തിന്റെ ആ chain, 
പണ്ടേ നീ ഭേദിച്ചിരിക്കുന്നു.
******

ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍, ഉള്ള് പൊള്ളയാണെന്നറിയുമ്പോള്‍...

ഒറ്റക്കാവുമ്പോള്‍,
ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍,
ഉള്ള് പൊള്ളയാണെന്നറിയുമ്പോള്‍,
ശ്വാസംമുട്ടി, പേടിച്ച്,
ഒഴിഞ്ഞുമാറി ഒളിച്ചോടി
നടക്കേണ്ടി വരുന്നവന്‍.... 
അധികാരിയും മദ്യപാനിയും
ഭക്തനും സാമൂഹ്യപ്രവര്‍ത്തകനും
എഴുത്തുകാരനും ചിന്തകനും
കവിയും സന്യാസിയും ഒക്കെ ആയി
ബാഹ്യവുമായി ബന്ധപ്പെടുത്തി
സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നു.
അവന്‍
എപ്പോഴും ശ്രമിച്ച്
മീതെ കിടക്കുന്നവന്‍.
ശ്രമം നിലയ്ക്കുന്ന
ഏത് വേളയിലും,
എപ്പോഴും,
ഏത് സമയവും,
താഴേക്ക് വീഴുമെന്ന്
പേടിക്കുന്നവന്‍.
വെറുതെ
ശ്വസിച്ച് കുടിച്ച്
ജീവിക്കാൻ
സാധിക്കാത്തവന്‍.
എപ്പോഴും
ശ്രമിച്ചുകൊണ്ടിരിക്കേണ്ടി വരുന്ന
ഒരസാധാരണന്‍. 
******
ഒറ്റക്കാവുമ്പോള്‍,
ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍,
ശൂന്യത തന്നെയേ ഉള്ളൂവെന്നറിഞ്ഞ്,
പൊരുത്തപ്പെട്ടു പോകുന്നവന്‍
ബോധോദയം നേടിയവന്‍.
അവന്‍ എപ്പോഴും
ശ്രമിക്കാനില്ലാതെ
താഴെ കിടക്കുന്നവന്‍.
എപ്പോഴും
വിശ്രമത്തിലായിരിക്കയാല്‍
വീഴുമെന്ന് പേടിക്കാനില്ലാത്തവന്‍.
വെറുതെ
ശ്വസിച്ച് കുടിച്ച്
വെറുതെ ജീവിക്കുന്ന
വെറും ഒരു
സാധാരണക്കാരന്‍.

അതാണ് കൊറോണ പറയുന്നത്‌.

അതാണ് കൊറോണ പറയുന്നത്‌.
'നമ്മൾ, ഈ കൊറോണ വൈറസുകള്‍, വളരെ ചെറുത്.
"മനുഷ്യരില്‍ നമ്മളെക്കൊണ്ട് ഉണ്ടാവുന്ന മരണസാധ്യത വളരെ കുറച്ച്.
"നമ്മൾ മരണം വിതയ്ക്കുന്നില്ല.
"പകരം നമ്മൾ പടർന്നു പടിക്കുക മാത്രമാണ്.
"അങ്ങനെ പടർന്നു പിടിക്കുന്നത് തന്നെയാണ് മനുഷ്യനെ ഭയപ്പെടുത്തുന്നത്, കൊന്നൊടുക്കുന്നത്.
"മനുഷ്യന്‍ അത്യാധുനികമായി ഒരുക്കിവെച്ച സൗകര്യങ്ങള്‍ ഒന്നും മതിയാവാത്തത്ര നാം പടർന്നു പിടിക്കുന്നു. 
"നാം എത്ര അപകടകാരികള്‍ അല്ലാതിരുന്നിട്ടും മനുഷ്യര്‍ ഇത്രയ്ക്ക് ഭയക്കുന്നു, മരിക്കുന്നു??!!
"നമ്മളെക്കാള്‍ പ്രഹരശേഷിയുള്ള, മരണം വിതറുന്ന, മല്ലപ്പന്‍മാരായ വൈറസുകള്‍ ഇനിയും എത്ര ബാക്കി കിടക്കുന്നു.
"മനുഷ്യനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാൻ വന്‍പ്രകൃതിദുരന്തങ്ങളോ, ഭൂമികുലുക്കമോ, സുനാമിയോ, കൊടുങ്കാറ്റോ, ആറ്റംബോംബോ, വന്‍ആയുധ പ്രയോഗങ്ങളോ ഒന്നും വേണ്ടതില്ല.
"നമ്മൾ മതി.
"നമ്മുടെ കൂട്ടുകാരായ മറ്റ് വൈറസുകള്‍ മാത്രം മതി.
"മനുഷ്യന്റെ കാഴ്ചയില്‍ പോലും വരാത്തത്ര ചെറിയ വൈറസുകള്‍ മാത്രം മതി.
"മനുഷ്യന്റെ ഒരുതരം പ്രതിരോധവും ഫലിക്കാത്ത വിധം. "

മരണം മാത്രമോ ദൈവത്തിന്റെ വിളിക്കുള്ള ഉത്തരം?

ആരെങ്കിലും മരിക്കുമ്പോള്‍ വിശ്വാസികള്‍ വെറും വെറുതെ (മിക്കവാറും യാന്ത്രികമായി) പറയുന്നത് കേൾക്കാം.
"ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി അയാൾ പോയെന്ന്."
മരിക്കുമ്പോള്‍ മാത്രം ദൈവം വിളിക്കുന്ന ശബ്ദം ഇവരൊക്കെ കേള്‍ക്കുന്നുവോ ആവോ?
അല്ലെങ്കിലും, മരണം മാത്രം ദൈവത്തിന്റെ വിളിക്കുള്ള ഉത്തമാവുന്നതെങ്ങിനെ? 
ഉത്തരം നല്‍കി പോകാൻ മാത്രം, ജീവിക്കുമ്പോള്‍ നമ്മൾ എവിടെയാണ്?
ജീവിക്കുമ്പോള്‍ നമ്മൾ ദൈവത്തില്‍ നിന്നും അകലെയാണോ?
ദൈവം നമ്മളില്‍ നിന്നും ജീവിതത്തില്‍ നിന്നും അകലെയാണോ? 
അങ്ങനെയെങ്കില്‍ ജീവിതവും പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും എന്താണ്‌?
ആരുടെ വിളിക്കുള്ള ഉത്തരമാണ് ജീവിതവും പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും?
******
മരണം ദൈവത്തിന്റെ വിളിയാണെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത്?
മരണം ദൈവത്തിന്റെ വിളിക്കുള്ള ഉത്തരമാണെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത്?
അതും മരണം മാത്രം?
*****, 
അല്ലെങ്കിലും ദൈവം വിളിക്കുകയോ?
അതും മരിക്കാൻ വേണ്ടി മാത്രം ദൈവം വിളിക്കുകയോ?
വല്ലാത്തൊരു ദൈവം...!!!!! 
വിളിക്കാൻ മാത്രം ദൈവത്തില്‍ നിന്നും ദൂരേയോ ജീവിതം? പിന്നെ നമ്മളും? 
മരിക്കാത്തവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാത്ത ധിക്കാരികളോ?
*****
മരണം മാത്രമോ ദൈവത്തിന്റെ വിളിക്കുള്ള ഉത്തരം?
ജീവിതവും മറ്റുള്ള കാര്യങ്ങളൊക്കെയും പിന്നെന്താണ്‌?
ആരുടെ വിളിക്കുള്ള എന്ത് ഉത്തരമാണവ?

Easter.... ക്രൂരമായി കൊല്ലുന്നതിൽ പോലും ആഘോഷം.

Easter
ഒരാളെ,
ഒരു പിന്തുണയും നല്‍കാതെ,
അതിക്രൂരമായി പീഡിപ്പിച്ച്, 
കൊന്നിട്ട്,
ശവം
എവിടെയെന്ന് പോലും
അറിയാത്ത വിധം
എവിടെയോ
ഉപേക്ഷിച്ചതിന്‌ ശേഷം, 
ഒരര്‍ത്ഥത്തില്‍
അയാളെ കൊന്നവരും,
കൊലക്ക് കൂട്ട് നിന്നവരും.... 
പിന്നെ കൊല്ലുന്നത് നോക്കി
സാക്ഷികളായി മാത്രം നിന്ന്
മിണ്ടാതിരുന്നുവരും..... 
മൂന്നാം ദിവസം
വെറുതെയങ്ങ് പറയുക...
അയാൾ ഉയിര്‍ത്തെഴുന്നേല്‍പ് നടത്തിയെന്ന്. 
കൊല്ലപ്പെട്ട ആളെ,
പിന്നെ ആഘോഷിക്കുക.
ജീവിതം
ജീവിതത്തിന്‌ വേണ്ടി
എവിടെയും
ആഘോഷം കണ്ടെത്തുന്നു.
മരണത്തില്‍ പോലും
ക്രൂരമായി
കൊല്ലുന്നതിൽ പോലും
ആഘോഷം. 
എന്താ കഥ?
Easter....

ഒരു സുഹൃത്തിന്റെ ഉണര്‍ത്തലും അതിനുള്ള മറുപടിയും.

ഒരു സുഹൃത്തിന്റെ ഉണര്‍ത്തലും അതിനുള്ള മറുപടിയും.
ഉണര്‍ത്തല്‍ : സ്ത്രീയെ കുറിച്ച് പ്രവാചകന്‍ പറഞ്ഞത് മുഴുവന്‍ (ഈ ലിങ്കില്‍) കേള്‍ക്കുക. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ?
മറുപടി : സുഹൃത്തെ ഇതൊക്കെ കേട്ടുമടുത്ത കാര്യം.
ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ട്.
ആ അനുഗ്രഹം രോഗത്തിലും ആരോഗ്യത്തിലും നാശത്തിലും വളർച്ചയിലും തകര്‍ച്ചയിലും നിര്‍മ്മാണത്തിലും അക്രമത്തിലും ക്രമത്തിലും ഒരുപോലെ ഉണ്ട്. 
ആ അനുഗ്രഹം എപ്പോഴെങ്കിലും ചിലര്‍ക്ക് മാത്രം ഉള്ളതല്ല.
ആ അനുഗ്രഹം ചോദിക്കുന്നവര്‍ക്ക് മാത്രം ഉള്ളതല്ല, അങ്ങിനെ മാത്രം കിട്ടുന്നതല്ല.
****
പിന്നെ സ്ത്രീയെ കുറിച്ചും മറ്റെന്തിനെ കുറിച്ചും എല്ലാം പ്രവാചകൻ തന്നെ പറയണമെന്ന് ഇവിടെ ആര്‍ക്ക് നിര്‍ബന്ധം? 
എല്ലാറ്റിനും പ്രവാചകൻ തന്നെ മാതൃക ആവണമെന്നും ഇവിടെ ആര്‍ക്ക് നിര്‍ബന്ധം?
അങ്ങിനെ താങ്കള്‍ പറയുന്നത് പോലെയെങ്കിൽ 12 കെട്ടിയതും, 8 വയസുകാരിയെ കെട്ടിയതും ഒക്കെ മാതൃകയാക്കണ്ടെ?
ദത്ത് പുത്രന്റെ സുന്ദരിയായ ഭാര്യയെ കണ്ടു കൊതിച്ച് അവനെക്കൊണ്ട് മൊഴിചൊല്ലിപ്പിച്ച് കൈക്കലാക്കിയതും മാതൃകയാക്കേണ്ടെ? 
അല്ലെങ്കിലും എല്ലാറ്റിനും 1400 വർഷങ്ങൾക്ക് മുമ്പിലേക്ക് നോക്കാനും, അവിടെ നോക്കി തന്നെ അനുസരിക്കാനും മാത്രം ഈ ലോകവും അതിന്‌ ശേഷമുള്ള കാലവും ദരിദ്രമല്ല.
ഒരുപക്ഷേ അതിനേക്കാള്‍ സമ്പന്നമാണ് ഈ ലോകവും അതിലെ ചിന്താധാരകളും. പ്രത്യേകിച്ചും അതിന്‌ ശേഷം.
അതൊന്നും ഇല്ലാതെ തന്നെ.
അതിന്റെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ. 
അടിമകള്‍ക്ക് ഒഴികെ.