Thursday, February 20, 2020

പ്രിയ മകന്... ഒരു നൂറായിരം ജന്മദിന ആശംസകള്‍.

ഒരു നൂറായിരം
ജന്മദിന ആശംസകള്‍.
പ്രിയ മകന്...
Happy happy brithday 
To happy happy Allaam....
അല്ലാം.....
You will become എല്ലാം
By learning and unlearning എല്ലാം,
By knowing and unknowing എല്ലാം,
And by doing and undoing എല്ലാം. 
Allaam (അല്ലാം) means
One who knows എല്ലാം.
എല്ലാം അറിയുന്നവന്‍.
ജ്ഞാനേശ്വരന്‍.
എല്ലാം അറിഞ്ഞു
വലുതായി വലുതായി
ആ വലിപ്പത്തില്‍
ചെറുതായി ചെറുതായി
അല്ലാം ശരിക്കും അല്ലാം ആവട്ടെ …
എല്ലാം ആവട്ടെ..
എല്ലാം അറിയുന്നവന്‍ തന്നെയാവട്ടെ ......
പിന്നെ ഒന്നും അറിയാനില്ലാത്തവന്‍.... 
തടിച്ചു തടിച്ചു മാത്രം
വലുതാവാതെ
പഠിച്ചു പഠിച്ചും
കളിച്ചു കളിച്ചും
വലുതായി
എല്ലാം അറിയട്ടെ
ഈ കൗമാരക്കാരന്‍ അല്ലാം...
കൗമാരത്തിലെ,
എല്ലാം തൊട്ടറിഞ്ഞ്
രുചിച്ചറിഞ്ഞ്
തട്ടിത്തെറപ്പിക്കുന്ന
കൗതുകവും ആവേശവും,
നാനാഭാഗത്തേക്ക് തുറന്ന് വെച്ച
കണ്ണും കാതും നാക്കും മൂക്കും
അവനതിന്‌ തുണയാവട്ടെ. 
All the very great wishes and returns of the day
Happy Birthday…. Allaam Raheem...

ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ?

ചോദ്യം: ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ? എങ്കിൽ എന്ത്കൊണ്ട്‌ മനുഷ്യന് സാദ്ധ്യമല്ല?
ചോദ്യത്തിന്‌ ആധാരമായ ഈയുള്ളവന്റെ പോസ്റ്റ്.
"കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം"
"തടവറയിൽ പെട്ടവന്റെ സ്വാതന്ത്ര്യദാഹം മാത്രമാണ് പ്രേമം. തടവറയും നിഷേധവും ഇല്ലായിരുന്നെങ്കിൽ ഉണ്ടാവാത്തത്." 
ഉത്തരം:
Dear സർ,
ചോദിച്ചത് ശരിയാണ്.
ആ പക്ഷി ഒരപവാദമാണ്. 
പക്ഷെ അപവാദം വെച്ചല്ലല്ലോ പൊതുവായ കാര്യം പറയുക?
അപവാദത്തിനു അതായിത്തന്നെ തുടരാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.
അത്‌ അനുവദിച്ചു കൊടുത്തു കൊണ്ട് തന്നെ, പൊതുവായ കാര്യം വേറെ പറയുകയല്ലേ ചെയ്യുക?
അല്ലാതെ ആ അപവാദമായ കാര്യം മനുഷ്യനിലും എല്ലാറ്റിലും പൊതുവായി നടക്കേണ്ടതാണെന്നു പറയാമോ? 
ഒരൊറ്റ ഇണയെ മാത്രം ജീവിതം മുഴുക്കെ കൊണ്ട് നടക്കുന്ന ജീവികളുണ്ടെങ്കിൽ അവർ അങ്ങനെ തന്നെ ആവട്ടെ. അവരുടെ വഴിയാണത്, അതിന്റെ സ്വാതന്ത്ര്യം പ്രകൃത്യാ അവർക്കുണ്ട്.
അവരുടെ വിത്ത് വിതരണം അത്രയേ വേണ്ടതുണ്ടാവുകയുള്ളൂ. അതിനനുസരിച്ചാണ് അവരുടെ ജനിതകം.
അവരുടെ ജനിതകം ആണ് അവരുടെ പ്രകൃതിയും പ്രകൃതവും നിശ്ചയിക്കുന്നത്.
ഓരോ ജീവിയുടേതും അങ്ങനെ തന്നെ. അവർക്ക് ശരി, അവരുടേത്. ആർക്കും അവരുടെ മാനവും അതിലെ മാനദണ്ഡങ്ങളും പൂർണ്ണമായും പൊളിച്ചെഴുതി ജീവിക്കാൻ സാധ്യമല്ല. ഏറിയാല്‍ ചിന്തിക്കാം എന്നല്ലാതെ. സ്വന്തം മാനത്തിനപ്പുറവും പല മാനങ്ങളുണ്ടെന്ന്. അവിടെ തുടങ്ങുന്നു സഹിഷ്ണുതയുടെ ആദ്യ പാഠങ്ങൾ. 
ജനിതകം പറയുന്നതാണ് ചെയ്യുന്നതെങ്കിൽ, വ്രതം എന്ന് പറഞ്ഞു കൂടാ. അത് നിസ്സഹായതയാണ്. തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായത. 
അവർ അവരുടെ മാനത്തിനുള്ളിലാണ്. മാനത്തിനനുസരിച്ച മാനദണ്ഡം മാത്രം ഉപയോഗിച്ച് കൊണ്ട് ജീവിക്കുകയാണ്.
അത് മാത്രം ഉപയോഗിക്കാനാവുന്നവരായിക്കൊണ്ട്.
അതിന്റെ തടവറയിൽ.
അവർ അങ്ങനെ ആയത് അവരുടെ തെരഞ്ഞെടുപ്പ് കൊണ്ടല്ല.
അവർക്കതൊരു തിരഞ്ഞെടുപ്പല്ല. അവരത് ചെയ്യുന്നതും ഒരു തെരഞ്ഞെടുപ്പായല്ല, വേണമെന്ന് ഉണ്ടായിട്ടും വേണ്ടെന്ന് വെക്കുന്ന ത്യാഗം പോലെയല്ല. പകരം വെറും തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായതയില്‍ 
മനുഷ്യന്റെ കാര്യം അങ്ങനെയാണെന്ന് നെഞ്ചിൽ കൈവെച്ചു നമുക്ക് പറയാൻ പറ്റുമോ?
മനുഷ്യൻ തന്റെ ജനിതകത്തിനെതിരെയും തന്റെ പ്രകൃതിക്കും പ്രകൃതത്തിനും എതിരെയും, അങ്ങനെ ഉണ്ടാക്കിയ സമൂഹവും വ്യവസ്ഥിതിയും വെച്ചാണ്, അതുണ്ടാക്കിയ നിയമവ്യവസ്ഥ വെച്ചാണ് ഒരൊറ്റ ഇണ മതിയെന്ന് വെക്കുന്നത്.
അവന്റെ ശരീരമോ അതുണ്ടാക്കുന്ന മനസ്സോ വികാരമോ വെച്ചല്ല.
ആ സമൂഹവും വ്യവസ്ഥിതിയും അവന്നു പലതും, സുരക്ഷിതത്വത്തോടൊപ്പം ഉറപ്പു വരുത്തുന്നു എന്നത് മറ്റൊരു വിഷയം.
യാഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ നന്മ തിന്മ അവന്റെ മാനവും മാനദണ്ഡവും വെച്ചുള്ളതാണ്.
പക്ഷേ ഇപ്പോൾ അവനുണ്ടാക്കിയ വ്യവസ്ഥിതിയും സമൂഹവും വെച്ചുള്ളതാണ് അവന്റെ നന്മ തിന്മ.
ആ സമൂഹവും വ്യവസ്ഥിതിയും ഉണ്ടാക്കിയ മാനവും മാനദണ്ഡവും വെച്ചുള്ളതും ആണ്.
ഒന്നിലധികം സ്ത്രീകളെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ട്?
ഒന്നിലധികം പുരുഷന്മാരെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത സ്ത്രീയുണ്ടോ?
നമ്മൾ നാട്യവും കാപട്യവും നമ്മുടെ ഭാഷയാക്കിയില്ലേല്‍. 
ഒരുപക്ഷെ, അന്ധമായ വിത്ത് വിതരണം ദൗത്യമല്ലാത്ത പുരുഷനുണ്ടോ?
വിത്ത് സ്വീകരിക്കുക ദൗത്യമല്ലാത്ത സ്ത്രീയുണ്ടോ?
നെഞ്ചിൽ കൈ വെച്ച് പറയണം.
സാധിക്കാത്തതിനാലോ, സാധിക്കില്ലെന്നതിനാലോ, ധൈര്യമില്ലെന്നതിനാലോ, പേടിയുള്ളതിനാലോ, നിസ്സഹായത കൊണ്ടോ സാധിക്കാത്തവരുടെയും സാധിപ്പിക്കാത്തവരുടെയും കാര്യമല്ല പറയേണ്ടത്.
മനുഷ്യൻ, ജീവിതം മുഴുവൻ ഒരൊറ്റ ഇണയെ മാത്രം ആഗ്രഹിക്കുന്നു എന്ന് പറയാമോ?
കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും നടന്നു പോകാൻ സ്വയം നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമല്ലാതെ.
മനുഷ്യ-പുരുഷനിൽ ബീജം ഉണ്ടാവുന്നത് ഒരു സ്ത്രീക്ക് വേണ്ടത്ര മാത്രമോ?
ആ ഒരു സ്ത്രീ ഗർഭിണി ആയാലും ആർത്തവതിയായാലും പുരുഷന് വികാരം ഇല്ലാതാവുന്നുവോ? ശുക്ളോത്പാദനം നിലക്കുന്നുവോ? 
ഒരു സ്ത്രീക്ക് ഗർഭിണി ആവാൻ ഇത്രയും അധികം, ഇത്രയും പ്രാവശ്യം ശുക്ളോത്പാദനവും ബീജോത്പാദനവും പുരുഷനിൽ നടക്കേണ്ടതുണ്ടോ?
എത്രയും പൂക്കുക, അതിൽ എത്രയും കായ്ക്കുക, അതിൽ എത്രയും മൂക്കുക, പിന്നെ അതിൽ എത്രയും പഴുക്കുക, പിന്നെയും അതിൽ എത്രയും വിത്തായി വീണു വീണ്ടും മുളക്കുക പ്രകൃതിയുടെയും ബ്രഹ്മചര്യയുടെയും രീതി.
ഇതിനിടയില്‍ എത്രയും കൊഴിഞ്ഞു പോകുമെന്ന തിക്തമായ വ്യക്തമായ ഉള്‍നിറഞ്ഞ ബോധത്തോടെ. 
അതിനാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ ഒന്ന് മാത്രമാക്കി ചുരുങ്ങിപ്പോകാതിരിക്കുന്നത് കൂടിയാണ് സന്യാസം, ബ്രഹ്മചര്യം.
ഒന്ന് മാത്രമെന്നതുണ്ടാക്കുന്ന സ്വന്തബന്ധങ്ങളിൽനിന്നുള്ള മാറിനിൽക്കല്‍.
പ്രകൃതിവിരുദ്ധനാവാതിരിക്കാൻ.
അല്ലാതെ പ്രകൃതിയെയും അതിലെ സ്വാതന്ത്ര്യത്തേയും നിഷേധിക്കുക എന്നതല്ല ബ്രഹ്മചര്യം.
ബ്രഹ്മത്തിന്റെ ചര്യ എന്നാൽ പ്രകൃതി ചര്യ എന്ന് കൂടി അർത്ഥമാകാം.
ബ്രഹ്മചാരി എന്നാലും, സന്യാസി എന്നാലും പ്രകൃതി വിരുദ്ധൻ എന്നർത്ഥം വരരുത്.
പ്രകൃതിയുമായും പ്രകൃതിചര്യയിലും സമരസപ്പെട്ടു സംഘർഷവും സംഘട്ടനവും ഇല്ലാതെ സ്വതന്ത്രനായി പോകുന്നവൻ എന്നർത്ഥം വരേണം. 
ഗുരു എന്നാൽ പുരുഷൻ അല്ലെന്നും, മാതാവും പിതാവും എന്നാൽ സ്ത്രീയും പുരുഷനും അല്ലെന്നും അർഥം വരരുത്.
എല്ലാം ആയിരിക്കെ, മറ്റെല്ലാം ആയിരിക്കും.
സുഹ്രുത്തായിരിക്കെ തന്നെ ഒരാൾ പിതാവും മകനും സഹോദരനും ജ്യേഷ്ഠനും അനുജനും ഗുരുവും ഭർത്താവും ആണും പെണ്ണും ഒക്കെ ആവും...
ഒന്നിന്റെ പല മുഖങ്ങൾ, പല സാധ്യതകള്‍. അത് ബ്രഹ്മചര്യയിലും ഉണ്ട്. 
ഒന്ന് മാത്രമായി ഒതുങ്ങാത്ത, എന്നാല്‍ ഒന്നുമാത്രം തന്നെയായ പല മുഖങ്ങള്‍.

മഴക്കാറുകള്‍ ചോദിച്ചു. വഴിപോക്കന്‍ തിരിച്ചു ചോദിച്ചു.

മഴക്കാറുകള്‍ ചോദിച്ചു.
"ചപ്പ്ചവറുകള്‍ ശേഖരിക്കുന്ന വഴിപോക്കാ, നീ ഇതൊക്കെയും എവിടെയാണ് കളയുക?
ഭൂമിക്കും പുറത്തോ?"
വഴിപോക്കന്‍ തിരിച്ചു ചോദിച്ചു.
"ആകാശത്തിലൂടെ ഓടിച്ചാടി നടക്കുന്ന മഴമേഘങ്ങളേ, നിങ്ങൾ എവിടേക്കാണ് ഇങ്ങനെ ഓടിക്കിതച്ച് പായുന്നത്?
ഭൂമിക്കും പുറത്ത് മഴ വര്‍ഷിക്കാനോ?"
ചാക്രികതക്കിടയിലെ കളിതമാശ. ആവര്‍ത്തനത്തെ മറച്ചു പിടിക്കുന്ന തമാശ.

വിശ്വാസിയെക്കാള്‍ വലിയ അവിശ്വാസി ഇല്ല.

വിശ്വാസിയെക്കാള്‍ വലിയ
അവിശ്വാസി ഇല്ല.
അവന്‍ എപ്പോഴും ദൈവത്തെ
അവിശ്വസിക്കുന്നു.
ദൈവം വേണ്ടത്,
വേണ്ടത് പോലെ
വേണ്ടിടത്ത്
ചെയതുവെന്നും
ചെയ്യുന്നുവെന്നും
അവന്‍ കരുതുന്നില്ല. 
അതിനാൽ,
പ്രാര്‍ത്ഥിച്ച് ഓര്‍മിപ്പിക്കണം,
തിരുത്തണം
ദൈവത്തെ
എന്നവന്‍ കരുതുന്നു.
ദൈവത്തിന് പിഴക്കുന്നു
എന്നവന്‍
ഉറച്ച് കരുതും പോലെ. 
എത്ര പറഞ്ഞാലും
എത്ര പ്രാര്‍ത്ഥിച്ചാലും
കേള്‍ക്കാത്തവന്‍ ദൈവമെന്ന്
അവന്‍ കരുതുന്നത് പോലെ.
അതിനാലും,
സ്വയം പ്രാര്‍ത്ഥിക്കുന്നതിന്‌ പുറമേ,
സര്‍വ്വരോടും,
പിന്നെ പുരോഹിതന്‍മാരോടും
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാൻ
അവന്‍ ആവശ്യപ്പെടുന്നു.
ദൈവത്തിലുള്ള അവന്റെ
അവിശ്വാസം ഒന്ന് കൊണ്ട്‌ മാത്രം.
അതിനാല്‍,
ദൈവത്തെ
തിരുത്താനും ഓര്‍മിപ്പിക്കാനും
അവന്‍ തുനിയുന്നു.
വിശ്വാസമെന്ന് പേരിട്ട
അവിശ്വാസം കൊണ്ട്‌. 
ഓർമ്മത്തെറ്റും പിഴയും
സംഭവിക്കുന്നുവനാണ്‌ ദൈവമെന്ന്
കരുതിയും പറഞ്ഞും
ഓരോ വിശ്വാസിയും,
അങ്ങനെ
ദൈവത്തെ തിരുത്തുന്നു,
ഓര്‍മ്മിപ്പിക്കുന്നു.
പ്രാര്‍ത്ഥനയെന്ന പേരില്‍. 
ദൈവത്തിന് തെറ്റുന്നില്ലെങ്കില്‍,
ദൈവത്തിന് മറന്ന് പോകുന്നില്ലെങ്കില്‍,
ദൈവം ഉദ്ദേശിച്ചത്‌ മാത്രം സംഭവിക്കുന്നുവെങ്കിൽ,
ദൈവത്തിന്റെ അറിവും വിവേകവും
യുക്തിയും പരമമെന്നവന്‍
കരുതുന്നുവെങ്കിൽ...... 
പിന്നെ,
അവന്‍
പ്രാര്‍ത്ഥിക്കുന്നതെന്തിന്‌?
പിന്നെ,
ദൈവത്തെ
പ്രാര്‍ത്ഥിച്ചുണര്‍ത്തി
ഓര്‍മിപ്പിക്കേണ്ടതിന്റെയും
തിരുത്തേണ്ടതിന്റെയും
ആവശ്യകതയെന്ത്?
വിശ്വാസിയെക്കാള്‍ വലിയ
അവിശ്വാസി
ഇല്ല തന്നെ.

ഭരണവും ഭരണകൂടവും ചെയ്യുന്നത് ധര്‍മ്മയുദ്ധമെന്നും...

ഭരണവും ഭരണകൂടവും ചെയ്യുന്നത് ധര്‍മ്മയുദ്ധമെന്നും...
ധര്‍മ്മയുദ്ധത്തില്‍ കളവും ചതിയും ആവാമെന്നും.....
ആ നിലക്ക് ഭരണകൂടം ചെയ്യുന്ന എല്ലാ തെറ്റുകളും അബദ്ധങ്ങളും ന്യായീകരിക്കപ്പെടുന്നുവെന്നും...
ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നും....
നിലവില്‍, അല്ലെങ്കിൽ എന്നും, ഇന്ത്യ ഭരിക്കുന്നവരുടെ ന്യായമോ?
കൃഷ്ണനും മഹാഭാരതവും ഒക്കെ അങ്ങനെ എന്ത് ക്രൂരതകളും കളവും വഞ്ചനയും ചതിയും തെറ്റും ഈ അധികാര ഭരണ വഴിയില്‍ ചെയ്യാന്‍ ഭരണകൂടത്തിന് നും രാഷ്ട്രീയ നേതൃത്വത്തിനും ന്യായം ഒരുക്കുന്നുവോ? 
അതങ്ങനെ പഠിപ്പിച്ചും ന്യായീകരിച്ചും വ്യാഖ്യാനിച്ച് കൊടുത്തുമാണോ പാർട്ടി അണികളെ ഈ ഭരണകൂടവും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഒരുക്കുന്നത്, പിടിച്ചുനിര്‍ത്തുന്നത്?
അത്‌ കൊണ്ടാണോ കാര്യമായ ഒരു നേട്ടവും ഇല്ലാതിരുന്നിട്ടും, നഷ്ടങ്ങളും തെറ്റുകളും മാത്രം നേട്ടമായിട്ടും സ്വന്തം പാർട്ടി അണികള്‍ ഉരുക്ക് കോട്ട പോലെ കൂടെ ഉറച്ചു നില്‍ക്കുന്നത്? 
അത് വഴിയാണോ അവരിലൂടെ ഉണ്ടാകാവുന്ന എതിര്‍പ്പുകള്‍ ഒഴിവാകുന്നത്, ഭരണകൂടവും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഒഴിവാക്കുന്നത്?
അത്‌ കൊണ്ടാണോ എന്ത് തെറ്റ് ചെയ്തിട്ടും, അധികാരത്തില്‍ കയറിയത് പോലും അത്തരം ചെയ്തികളിലൂടെ എന്ന് വന്നാല്‍ പോലും, ഭരണകൂടത്തിന് ഒരു പോറലും ഏല്‍ക്കാതെ പിടിച്ചു നിൽക്കാൻ കഴിയുന്നത്? 
അത്‌ കൊണ്ടാണോ, അത്തരം പാഠങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ, പ്രതിപക്ഷത്തിന് പോലും ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത്?
ഒരു പോറൽ പോലും ഭരണകൂട രാഷ്ട്രീയത്തിനെതിരെ ഏല്പിക്കാന്‍ കഴിയാതെ നിസ്സഹായരായി പ്രതിപക്ഷത്തിന് നോക്കി നില്‍ക്കേണ്ടി വരുന്നത്?
പ്രത്യക്ഷത്തില്‍ താല്‍ക്കാലിക അധികാരമല്ലാതെ, ദീര്‍ഘകാല ലക്ഷ്യബോധവും ആശയാടിത്തറയുമുള്ള ഒരു പ്രതിപക്ഷമോ പ്രതിപക്ഷപാര്‍ട്ടിയോ വര്‍ത്തമാനകാല ഇന്ത്യയില്‍ ഇല്ലെങ്കിലും......
******
ചോദ്യം:
EVM തിരിമറി ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നത് കണ്ട് അത്ഭുതം തോന്നുന്നു. 
അങ്ങനെയാണെങ്കിൽ കേരളത്തിൽ എന്തുകൊണ്ട് EVM അത്ഭുതങ്ങൾ കാണിക്കുന്നില്ല?
മറുപടി:
ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും എപ്പോഴും ഒരേ ഭാഷ, ഒരേ രീതി.
കൂടിയും കുറഞ്ഞും എന്ന വ്യത്യാസത്തോടെ. അവര്‍ക്ക് എന്തും എങ്ങിനെയാക്കിയും പറഞ്ഞ്‌ ഫലിപ്പിക്കാം.
അത് ഹിറ്റ്ലര്‍ ആയാലും, സ്റ്റാലിന്‍ ആയാലും, മുഷറഫ് ആയാലും, trump ആയാലും, മോഡി ആയാലും ഒക്കെ ഒന്ന്. പല കോലത്തില്‍ ഒന്ന്.
അധികാരം മാത്രമാണ്‌ അവിടെ ശരി, നീതി, നിയമം.
അധികാരത്തിന് വിരുദ്ധമായതെല്ലാം അനീതി, നിയമവിരുദ്ധം, രാജ്യദ്രോഹം. 
ആപേക്ഷിക കര്‍മ്മ ലോകത്ത് പൂർണ്ണമായും ശരിയായതും പൂർണ്ണമായും തെറ്റായതും ആയ ഒരു കാര്യവും ഇല്ല. നിഷ്കളങ്കര്‍ അങ്ങനെ കണ്ണടച്ച് മനസിലാക്കിയാലും ഇല്ലെങ്കിലും.
അതിനാല്‍, സാഹചര്യവും സന്ദര്‍ഭവും നോക്കി, ന്യായമായും ഇങ്ങനെയൊക്കെ പറയേണ്ടിയും ചിന്തിക്കേണ്ടിയും വരും.
അത്രയ്ക്ക് കുടിലവും ക്രൂരവും ദുരൂഹവും ആണ്‌ അധികാരം കയ്യേറാന്‍ അധികാരികള്‍ എക്കാലത്തും ചെയ്യുന്ന കാര്യങ്ങൾ, സ്വീകരിച്ച വഴികള്‍. സാധാരണ ജനങ്ങൾക്ക് അവയെ കുറിച്ച് ഒന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
അങ്ങനെ ചെയ്യുന്നതിനൊക്കെ അവര്‍ക്ക് ഖുര്‍ആനും ബൈബിളും ഗീതയും മഹാഭാരതവും രാമായണവും ന്യായവും ന്യായീകരണവും നല്‍കും.
അതിനാല്‍ അല്പവും കുറ്റബോധം ഇല്ലാതെ എന്ത് ക്രൂരതയും കളവും അവർ നടത്തും, പറഞ്ഞുണ്ടാക്കും .
അധികാരികള്‍ അധികാരം നേടാനും നിലനിര്‍ത്താനും വേണ്ടി ചെയ്യുന്നത്‌ ഒന്നും, പുറത്ത് പറയുന്നത്‌ മറ്റൊന്നുമാവും.
രാജ്യസ്നേഹവും രാജ്യദ്രോഹവും ഒക്കെ അവരുടെ കുത്സിത ക്രൂര ശ്രമങ്ങളും അജണ്ടകളും വിജയിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങളും ആയുധങ്ങളും മാത്രം. മഹാഭൂരിപക്ഷവും അതിൽ മയങ്ങി വീഴുകയും ചെയ്യും.
അതിനാല്‍ താങ്കളെ പോലുള്ള നല്ലവർ ദയവായി ക്ഷമിക്കുക.
താങ്കളെ പൂർണ്ണമായും ഈയുള്ളവന്‍ മനസിലാക്കുന്നു.
താങ്കളുടെ നല്ല മനസ്സും ഗുണകാംക്ഷയും ഒക്കെ.
അവയെ ഒക്കെ തന്നെയാണ് രാഷ്ട്രീയ നേതൃത്വവും അധികാരികളും ഭംഗിയായി ചൂഷണം ചെയ്യുന്നത്. കക്ഷി ഭേദമന്യേ.

നിഷേധിയെക്കാള്‍ വലിയ വിശ്വാസി ഇല്ല.

നിഷേധിയെക്കാള്‍ വലിയ വിശ്വാസി ഇല്ല.
നിഷേധം കറുത്ത് വെളുത്ത്.
വിശ്വാസം വെളുത്ത് കറുത്ത്.
ഒന്ന് പ്രക്രിയയില്‍ നിഷേധം, ഫലത്തില്‍ വിശ്വാസം.
മറ്റൊന്ന് പ്രക്രിയയില്‍ വിശ്വാസം, ഫലത്തില്‍ നിഷേധം.
രണ്ടായാലും രണ്ടാലൊരു നിറം.
കറുപ്പ് അല്ലെങ്കിൽ വെളുപ്പ്.
ഒന്നുമില്ല, എല്ലാമുണ്ട് എന്ന് ഒരു നിറം.
എല്ലാമുണ്ട്, പക്ഷെ ഒന്നുമില്ല എന്ന് മറ്റൊരു നിറം.
രണ്ടും വ്യത്യസ്തമായി സ്വയം ഒരു നിറമാവുകയും ചെയ്യുന്നു.
കറുപ്പും വെളുപ്പും. 
നിറമായ വിശ്വാസം, നിഷേധം.
വിശ്വാസമായ, നിഷേധമായ നിറം. 
നിഷേധിയുടെത് ഉറപ്പുള്ള, സംശയമില്ലാത്ത, നിഷേധമെന്ന വിശ്വാസം.
അന്വേഷണം ബാക്കി വെക്കുന്ന നിഷേധം. 
വിശ്വാസിയുടെത് ഉറപ്പില്ലാത്ത, സംശയമുള്ള വിശ്വാസമായ നിഷേധം.
അന്വേഷണം നിർത്തി വെക്കുന്ന നിഷേധം 
നിഷേധിയുടെത് അറിവാകുന്ന, അറിവാക്കുന്ന വിശ്വാസം.
വിശ്വാസിയുടെത് വിശ്വാസമായി മാറുന്ന, മാറ്റുന്ന അറിവല്ലാത്ത അറിവ്. 
നിഷേധി നിഷേധത്തെ വിശ്വസിക്കുന്നു.
അവന്‍ നിഷേധത്തില്‍ വിശ്വസിക്കുന്നു. 
വിശ്വാസി വിശ്വാസത്തെ വിശ്വസിക്കുന്നു. വിശ്വാസം കൊണ്ടും, വിശ്വസം വെച്ചും നിഷേധിക്കുന്നു. 
എല്ലാം നടക്കേണ്ടത് പോലെ നടക്കുന്നു എന്ന് നിഷേധി വിശ്വസിക്കുന്നു.
മറ്റെന്തെങ്കിലും എങ്ങിനെയെങ്കിലും ആവണമെന്ന് ആവലാതി പറയാനില്ലാതെ. 
എന്തെങ്കിലും നടക്കേണ്ടത് പോലെ നടക്കാത്തതുണ്ടെന്നും നടക്കുന്നുണ്ടെന്നും അവന്‍ കരുതാന്‍ ഇട വരുന്നില്ല.
ഏറിയാല്‍ തന്റെയോ, തന്നെ പോലുള്ളവരുടെയോ ശ്രമങ്ങൾ കൊണ്ടല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് അവന്‍ വിശ്വസിക്കുന്നു.
അതിനാലവന്‍ ശ്രമങ്ങളില്‍ വിശ്വസിക്കുന്നു. ശ്രമങ്ങളെ പ്രാർത്ഥനയാക്കുന്നു. 
നടക്കാത്തത് നടക്കേണ്ടതില്ലാത്തതും നടക്കുന്നില്ലെന്നും, അതിനാല്‍ പ്രാര്‍ത്ഥിച്ചു നടത്തേണ്ടതുണ്ടെന്നും അവന് വിശ്വാസിക്കേണ്ടി വരുന്നില്ല.
വിശ്വാസി ദൈവത്തെ പോലും സംശയിക്കുന്നു, പേടിക്കുന്നു. ആ നിലക്ക് ദൈവം തിരുത്ത് നടത്തേണ്ടതുണ്ട് എന്നവന്‍ വിശ്വസിക്കുന്നു, പ്രാര്‍ത്ഥിച്ചു കൊണ്ട്‌. 
നിഷേധിക്ക് പ്രാര്‍ത്ഥിച്ചു പോകുന്നത്ര സംശയമില്ല, പേടിയില്ല, ആവശ്യങ്ങളില്ല. പ്രയത്നിക്കേണ്ടി വരുന്നത്ര സംശയിച്ചു കൊണ്ട്‌. 
അവന് ദൈവം പദാര്‍ത്ഥം പോലെ മൂര്‍ത്തമായത്. വ്യക്തതയുള്ളത്‌, കാണുന്നത്‌.
വിശ്വാസിക്ക് പദാര്‍ത്ഥവും അവ്യക്തം. അവ്യക്തമായത്ര ദൈവം. 
പദാര്‍ത്ഥം തന്നെ, വ്യക്തതയുള്ളത് തന്നെ, നിഷേധിക്ക് ദൈവം. ഏക ദൈവം.
വിശ്വാസിക്ക് പദാര്‍ത്ഥവും അവ്യക്തമായ ദൈവം. ഏക ദൈവം. 
അതിനാല്‍ നിഷേധിക്ക് വിശ്വാസമല്ല ; പകരം കാഴ്‌ചയാണ്, അനുഭവമാണ് ദൈവം.
വിശ്വാസിക്ക് കാഴ്ചയല്ല, അനുഭവമല്ല ; വെറും വിശ്വാസമാണ് ദൈവം 
നിഷേധിക്ക് പദാര്‍ത്ഥം കാണാത്ത ദൈവമല്ല.
ദൈവം അവന് കാണാത്ത പദാര്‍ത്ഥവുമല്ല.
വിശ്വാസിക്ക് ദൈവം കാണുന്ന പദാര്‍ത്ഥമല്ല.
പദാര്‍ത്ഥം അവന് കാണാത്ത ദൈവം 
അതിനാല്‍ കാണുന്നത് തന്നെ ഏറെ ഉണ്ടായിരിക്കെ, കാണുന്നവ തന്നെ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്ന ദൈവമായിരിക്കെ, കാണാത്തത് വിശ്വസിക്കണമെന്ന് നിഷേധിക്ക് തോന്നുന്നില്ല.
നിഷേധിക്ക് കാണാത്തത് വേണ്ട, പകരം കാണുന്നത് അവന്‍ അറിയുന്നു, അനുഭവിക്കുന്നു.
കാണുന്നത്‌ തന്നെ അവന്‍ ഏറെ കാണാതെ. 
അനുഭവിക്കുന്നത് അവന്‍ കാണുന്നു അറിയുന്നു.
അനുഭവിക്കാനുള്ളത് തന്നെ അനുഭവിക്കാതെ ഏറെ. 
അറിവാണ്, കാഴ്ചയാണ് നിഷേധിക്ക് വിശ്വാസം, ദൈവം, പദാര്‍ത്ഥം.
കാണുന്നതിനെ, അനുഭവിക്കുന്നതിനെ അവന്‍ ആശ്രയിക്കുന്നു, വിശ്വസിക്കുന്നു. 
കാണാതിരിക്കാന്‍ മാത്രം ദൈവം കളവും പൊള്ളയും പൊളിയും അല്ലെന്നവന്‍ വിശ്വസിക്കുന്നു.
കാണുന്നതെന്തോ അതാണുള്ളത്, അത് തന്നെ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്ന ദൈവം എന്നവന്‍ വിശ്വസിക്കുന്നു, വിളിക്കുന്നു.
ദൈവത്തെ അവന്‍ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്നു.
പേരില്‍ മാത്രം വ്യത്യാസം. 
ഇല്ലാത്തത് ഇല്ലെന്നും, ഉള്ളത് ഉണ്ടെന്നും അവന്‍ വിശ്വസിക്കുന്നു, കരുതുന്നു. 
നിഷേധം തന്നെ അവന് വിശ്വാസം.
ഒരു സംശയവും ഇല്ലാത്തത്ര.
പദാര്‍ത്ഥം അവന് വ്യക്തത ഇല്ലാത്ത ദൈവമല്ല.
പകരം ദൈവം അവന് വ്യക്തതയുള്ള പദാര്‍ത്ഥം മാത്രം.
പ്രാര്‍ത്ഥിക്കാൻ മാത്രം അശക്തിയും അറിവ്കേടും അവന്‍ തന്നില്‍ കാണുന്നില്ല.
പകരം കാര്യ കാരണങ്ങളെ ഒരുമിപ്പിച്ച് ഒന്നാക്കാന്‍ കഴിവുള്ള പരിശ്രമം മാത്രം പ്രാർത്ഥനയാവുന്നത്ര വ്യക്തത അവനുണ്ട്.
തന്റെ പ്രവൃത്തിയിലൂടെ പദാര്‍ത്ഥം പണിയെടുക്കുന്നു, പറയുന്നു എന്നവന്‍ മനസിലാക്കുന്നു. 
ദൈവം പദാര്‍ത്ഥമായ് തന്റെ കൈകളിലൂടെ പ്രവർത്തിക്കുന്നത് അവന്‍ കാണുന്നു.

വിയാന്‍. (കടൽഭിത്തിയിൽ അമ്മ തലതല്ലിക്കൊന്ന കുഞ്ഞിന്റെ പേര്‌..???)

വിയാന്‍.
(കടൽഭിത്തിയിൽ അമ്മ തലതല്ലിക്കൊന്ന കുഞ്ഞിന്റെ പേര്‌..???) 

ഇവിടെ നിന്നെയും,
നിന്നെ കൊന്ന അമ്മയെയും
ആഘോഷമാക്കുന്നവർ ഏറെ. 
(ഈയുള്ളവനും
അങ്ങനെയായിപ്പോകുന്നുവെങ്കിൽ
ക്ഷമിക്കുക.
തെറിവിളിച്ചവനെ
തിരിച്ചു തെറിവിളിച്ചാലും
തെറിവിളിച്ചവന്‍ തന്നെ.
പ്രതിരോധിക്കുന്നുവെന്ന വ്യാജേന
അക്രമിയാവുന്നവന്‍.) 
അതും അവര്‍ക്ക്
ഒരുതരം ക്രൂരവിനോദം.
ആഘോഷം. 
അക്രമം ചെയ്യുന്നവന്,
അക്രമം തന്നയാണ്
എപ്പോഴും ആഘോഷം, ക്രമം. 
അക്രമത്തില്‍
ഒരാഘോഷമുണ്ട്.
ആഘോഷത്തില്‍
ഒരക്രമവുമുണ്ട്.
ക്രമം തെറ്റിയേ,
അക്രമം കൊണ്ടേ
ഏതൊരാഘോഷവും ഉണ്ടാവൂ. 
പ്രളയം ബാധിച്ചാല്‍
ക്രമം തെറ്റി.
പ്രകൃതിയുടെ ക്രമം തെറ്റിയ ആഘോഷം.
മറ്റൊരു ക്രമം തേടുന്ന,
മറ്റൊരു ക്രമം ഉണ്ടാക്കുന്ന
ആഘോഷം.
പ്രളയം. 
എങ്കിൽ
അതിന്റെ ഫോട്ടോ എടുത്ത്
അര്‍മാദിക്കുന്നതും
അതേ അക്രമം.
ക്രൂരവിനോദം, ആഘോഷം. 
ഒരു നഗരത്തില്‍ അക്രമം നടന്നാല്‍
അതിനെതിരെ
ഏറ്റവും ശക്തമായി പ്രതികരിക്കുന്നവർ
അവിടങ്ങളിലെ ഒന്നാംതരം തെമ്മാടികള്‍, അക്രമികള്‍.
അവരിലെ ക്രൂരവിനോദം ആഘോഷം.
ക്രമം എന്ന് പേരുള്ള അക്രമം.
ക്രമത്തിനെന്ന് പറഞ്ഞു നടത്തുന്ന
അക്രമം. 
അവർ തന്നെ, വിയാന്‍,
നിന്നെയും നിന്റെ അമ്മയെയും
ആഘോഷമാക്കുന്നു.
ക്രമം എന്ന് പേരുള്ള അക്രമം കൊണ്ട്‌.
ഘോഷ്ടികള്‍ മാത്രമായ
ആഘോഷങ്ങള്‍ കൊണ്ട്‌. 
ചെറിയ കള്ളനെ പൊതിരെ തല്ലുന്ന
വലിയ കള്ളന്മാരെ പോലെ.
അഭിസാരികമാരുടെ
ചാരിത്ര്യപ്രസംഗം പോലെ. 
അതാണ് ക്രൂരവിനോദത്തിന്റെ
യാഥാര്‍ത്ഥ തലം.
അവർ നിസ്സഹായതയും അധൈര്യവും മറച്ചുവെച്ച്
വിപ്ലവം പറഞ്ഞ്‌തുള്ളും.
അസൂയയെ ആദര്‍ശമാക്കും. 
അല്ലേലും
മനോനില തെറ്റിയവനെന്ത് ക്രമം, അക്രമം?
എന്ത് നീതി, അനീതി?
മനം തെറ്റിയാല്‍ മാനം മാറും.
മാനം മാറിയാല്‍ മാനദണ്ഡവും മാറും.
പിന്നെ അളന്നെടുക്കുന്നതും
അളന്ന് കൊടുക്കുന്നതും
മാറും.
കാണുന്നതും കേള്‍ക്കുന്നതും
മാറും.
പറയുന്നതും ചെയ്യുന്നതും
മാറും.
അവിടെ കറുപ്പിന്റെ നിറം
വെളുപ്പ്.
വെളിച്ചത്തിന്
ഇരുട്ടിന്റെ മുഖം.
****
അവിടെ, വിയാന്‍,
നിന്റെ അമ്മയും
വെറും രോഗി മാത്രമായിരുന്നു.
അവള്‍ക്കവളെ
നിയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു.
അവൾ ബോധം ചെലുത്തി ചെയ്ത
പാപിയല്ലായിരുന്നു. 
ഇരുട്ടിനെങ്ങിനെ
ഇരുട്ടിനെ നിയന്ത്രിക്കാം?
വിശപ്പിനെയെങ്ങിനെ
ഭക്ഷണം കൊണ്ടല്ലാതെ ചികിത്സിക്കാം? 
ആരും ശ്രദ്ധിക്കാതെ പോയ,
ആരും ചികിത്സ നല്‍കാതിരുന്ന,
രോഗി മാത്രമായിരുന്നു
നിന്റെ അമ്മ.
വിശന്നവൾ.
നീയപ്പോൾ
കാഴ്‌ച നഷ്ടപ്പെട്ടു കണ്ട
അവളുടെ ഭക്ഷണവും.
നിന്റെ അമ്മയുടെ
ഭക്ഷണം.
നീ.