Sunday, September 7, 2025

ബിജെപി മാത്രമല്ല, NDAയിലെ എല്ലാ പാർട്ടികളും കുടുങ്ങിയിട്ടാണുള്ളത്.

 ബിജെപി മാത്രമല്ല, NDAയിലെ എല്ലാ പാർട്ടികളും കുടുങ്ങിയിട്ടാണുള്ളത്

വോട്ട്ചോരി കൊണ്ട് തന്നെയാണ് ബിജെപി കേന്ദ്രത്തിലേക്കും അവരുടെ സംസ്ഥാനങ്ങളിലുംജയിച്ചതെന്ന പോലെ തന്നെയാണ് NDAയിലെ എല്ലാ ഘടകകക്ഷികളും ജയിച്ചത്അതാത്സംസ്ഥാനങ്ങൾ അവർ ഭരിക്കുന്നത്.


എന്നത് ബിജെപിയെ പോലെ തന്നെ അവരോരുത്തരും അറിയുന്നു


അതാണ് അന്തരംഗത്തെ അവരെ അലട്ടുന്ന യഥാർത്ഥ പ്രശ്നംഅരമനരഹസ്യം.


അതിനാൽഅവരെല്ലാവരും കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന മട്ടിലാണ്


കള്ളനും കള്ളന് കഞ്ഞി വെച്ചുകൊടുത്തവരും ചൂട്ട് പിടിച്ചുകൊടുത്തവരും പോലെ അവരെല്ലാംപരസ്പരം.


അവർക്ക് പരസ്പരം പേറി നടക്കുക നിർബന്ധം


സ്നേഹം കൊണ്ടല്ല ; പേടികൊണ്ട് , കുറ്റബോധം കൊണ്ട്കിണ്ണംകട്ട കള്ളന്റെ തഞ്ചം വെച്ച്.


നാറിയവനെ പേറി പേറിയവനും നാറിയത് പോലെയാണ് NDAയിലെ എല്ലാ പാർട്ടികളും.


ആര് ആരെ പേറിആര് ആരെക്കൊണ്ട് നാറി എന്ന് മനസ്സിലാകാത്ത വിധം എല്ലാവരും സ്വയംനാറിയും പരസ്പരം നാറ്റിയും.


ആർക്കും ആരേയും തള്ളാൻ വയ്യ.


കാരണംകള്ളി വെളിച്ചത്താവും.


എന്നാലോ?


ആർക്കും ആരേയും കൊള്ളാനും വയ്യ


കാരണംനാറ്റം അത്രയ്ക്കുണ്ട്


നാറ്റം അത്രക്ക് സഹിക്കാൻ കഴിയാതെയാണ്.

No comments: