രാജ്യദ്രോഹികൾ ഊടുവഴികളിലൂടെ കലാപങ്ങളും വെറുപ്പും ഉണ്ടാക്കി നാടിന്റെ ഭരണം നേടിനാട്ടുകാരെ മുഴുവൻ രാജ്യദ്രോഹികളും വിഡ്ഢികളും ആക്കുമ്പോൾ, നാട് കുട്ടിച്ചോറാക്കുമ്പോൾമുമ്പിൽ എവിടെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും സങ്കല്പിച്ചും അതിനെന്യായീകരിച്ചുകൊടുക്കുകയാണോ നാം വേണ്ടത്?
********
ഭരണകൂടം തന്നെ അക്രമവും അധർമ്മവും കളവും സ്പോൺസർ ചെയ്യുന്ന ഏക രാജ്യംഇന്ത്യയായിരിക്കും.
അക്രമവും അധർമ്മവും കളവും മാത്രം ഉപജീവനമാക്കി അതിജീവിക്കുന്ന ഭരണകൂടമുള്ള ഏകരാജ്യം ഇന്ത്യ.
കേൾക്കാനും വായിക്കാനും കാണാനും അക്രമവും അധർമ്മവും കളവും മാത്രമല്ലാത്ത ഒന്നുംപ്രതീക്ഷിക്കാനില്ലാത്ത, നല്ല ഒരു പ്രതീക്ഷയും നൽകാത്ത, ഭീതിയും ദുഃഖവും നിരാശയും മാത്രംതരുന്ന, അവ മാത്രം കൈമുതലാക്കി ജീവിക്കേണ്ടിവരുന്ന ഏക രാജ്യം ഇന്ത്യ.
********
ശരിയും സത്യവും മനസ്സാക്ഷിയോടെങ്കിലും നടത്തേണ്ട, നിഷ്പക്ഷമായ നീതിയും സത്യസന്ധതയുംആണ് വിഷയം.
അല്ലാതെ എപ്പോഴും ആരെയെങ്കിലും മാത്രം കണ്ണടച്ച് അനുകൂലിക്കലും എതിർക്കലും അല്ല വിഷയ.
********
കോൺഗ്രസ്സ് വളരണം, ബിജെപിയും ആർഎസ്എസും തകരണം എന്നതിപ്പോൾകോൺഗ്രസുകാരന്റെ മാത്രം ആവശ്യമല്ല.
പകരം, രാജ്യസ്നേഹികളായ സ്നേഹികളായ ഇന്ത്യക്കാരുടെയും ആവശ്യമായിരിക്കുന്നു. ഇലക്ഷൻകമ്മീഷൻ ഇന്ത്യക്കാരായ ജനങ്ങളുടെ അഭിപ്രായം അട്ടിമറിക്കാതിരുന്നാൽ മാത്രം മതി.
*********
ബിഹാർ ഭരിക്കുന്ന എൻഡിഎ സഖ്യത്തിന് ആകെയുള്ള ഭൂരിപക്ഷം വെറും പതിനായിരം വോട്ട്.
ഇപ്പോൾ വെട്ടിമാറ്റി ഇല്ലാതാക്കിയിരിക്കുന്നത് 65 ലക്ഷം വോട്ടുകൾ.
അതും ഇന്ത്യ മുന്നണിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ നിന്ന്.
എങ്ങനെയുണ്ട് കള്ളക്കളി?
********
വെറുതെയല്ല ഇനി 25 വർഷത്തേക്ക് (പോരാഞ്ഞ് 50 വർഷക്കാലയളവിലേക്ക് തന്നെ) ബിജെപിമാത്രം ഇന്ത്യ ഭരിക്കും, വേറെ ആരും ഭാരണം നോക്കേണ്ട, കോൺഗ്രസ്സ് മുക്തഭാരതം എന്നോക്കെഇത്ര ധൈര്യത്തിൽ പറഞ്ഞത്.
വോട്ട് കളവിൻ്റെയും വോട്ട് ഇല്ലായ്മ ചെയ്യലിൻ്റെയും ധൈര്യം.
എല്ലാറ്റിനും കുടപിടിക്കാൻ ഇലക്ഷൻ കമ്മീഷനും മറ്റ് ഏജൻസികളും കോടതികളും വരെ ഉണ്ടാവുമെന്നതിൻ്റെയും ധൈര്യം.
********
No comments:
Post a Comment