ഫാസിസ്റ്റ് അധിനിവേശത്തിന്റെ പുതിയ രീതി നോക്കൂ. ചുവട് വെപ്പുകൾ നോക്കൂ.
ജനാധിപത്യത്തെ റാഞ്ചുക.
ജനാധിപത്യ രീതിയിൽ മാത്രമെന്ന് തോന്നിപ്പിച്ചു തീർത്തും ജനാധിപത്യ വിരുദ്ധമായി ജനാധിപത്യത്തെ റാഞ്ചുക.
അതിന് വേണ്ടി കളവും കഥകളും പറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ച് പിറകോട്ടാക്കുക.
ജനങ്ങളുടെ ശ്രദ്ധ തിരിച്ച് റാഞ്ചിക്കഴിഞ്ഞ ജനാധിപത്യത്തെ ഉപയോഗിച്ച് തന്നെ സംഗതികൾജനാധിപത്യ രീതിയിൽ തന്നെയാണ് നടക്കുന്നതെന്ന് ഒരു നിശ്ചിത കാലയളവോളം വീണ്ടും വരുത്തുക, തോന്നിപ്പിക്കുക.
അങ്ങനെ ഉള്ള വോട്ടുകൾ ഇല്ലായ്മ ചെയ്യുക.
നാട്ടുകാരെ നാട്ടുകാരല്ലാതാക്കാനുള്ള ആദ്യ കടമ്പ പൂർത്തിയാക്കുക.
നേരിട്ട് അങ്ങനെ തന്നെ പറഞ്ഞ് ചെയ്യാൻ സാധിക്കാത്തത് മറ്റൊരു രീതിയിൽ മറ്റൊരു പേരിട്ട് നേരിട്ടല്ലാതെ ചെയ്യുക.
ആട്ടിൻ തോലണിഞ്ഞ് ചെന്നായ വരിക എന്ന് കേട്ടറിഞ്ഞതിന്റെ യഥാർത്ഥ പ്രാവർത്തിക പ്രായോഗിക രൂപം നടപ്പാക്കിക്കൊണ്ട്.
ഇല്ലാത്ത വോട്ടുകൾ, അവരെ ജയിപ്പിച്ചെന്ന് വരുത്താൻ വേണ്ടത് കൃത്രിമമായുണ്ടാക്കുക, ചേർക്കുക, ഉണ്ടെന്ന് വരുത്തുക.
അങ്ങനെയൊക്കെ അവർ തന്നെ നിശ്ചയിക്കുന്ന ജനാധിപത്യ രീതിയിൽ, അവർ തന്നെ നടത്തുന്നതെരഞ്ഞെടുപ്പിലൂടെ, അവർക്ക് തന്നെ എപ്പോഴും മൃഗീയഭൂരിപക്ഷം ഉണ്ടാക്കുക, അവരെ തന്നെ വിജയിപ്പിക്കുക.
തൽക്കാലം ഒരു കാലയളവോളം അങ്ങിങ് വിശ്വസിപ്പിക്കാൻ വേണ്ട, ഉത്തരം മുട്ടിക്കാൻ വേണ്ട, മധുരം തന്നുകൊണ്ട്.
അതും നാനൂറിന് മേൽ തന്നെ തങ്ങൾക്ക് ഭൂരിപക്ഷം വരുമെന്ന് പ്രവചിച്ച് ഉറപ്പിച്ചുകൊണ്ട് റഫറിയെയും തങ്ങളുടെ പക്ഷത്താക്കി, റഫറിയെയും തങ്ങൾക്ക് വേണ്ടി കളിക്കുന്ന കളിക്കാരനാക്കി കളിക്കുക.
മുൻകൂട്ടി പ്രഖ്യാപിച്ച്, ന്യായമായും കിട്ടുന്നതാണെന്ന് വരുത്തിക്കൊണ്ട്, അന്തരീക്ഷം മാറ്റി കളിക്കുക.
വിലക്ക് വാങ്ങിയ മാധ്യമങ്ങളെയും കൂടി അതിനുവേണ്ടി ഉപയോഗിച്ച് ആ ഭൂരിപക്ഷം കിട്ടുമായിരുന്നെങ്കിൽ ശരിയാണെന്ന് പ്രവചനങ്ങൾ ഉണ്ടാക്കി വരുത്തുക.
അങ്ങനെ ഉണ്ടാക്കുന്ന, ഉണ്ടെന്ന് വരുത്തുന്ന മൃഗീയഭൂരിപക്ഷം വെച്ച് അധികാരം നേടുക, അധികാരം നിലനിർത്തുക, അധികാരം സ്ഥിരമാക്കുക.
സ്ഥിരമായ, ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്ത ആ അധികാരത്തെ വെച്ച്, മൃഗീയഭൂരിപക്ഷംന്യായമാക്കി പുതിയ പുതിയ നിയമങ്ങളുഉണ്ടാക്കുക, ഒത്തുവന്നാൽ ഭരണഘടന തന്നെയും അപ്പടിമാറ്റുക.
മാറിയ നിയമങ്ങളും ഭരണഘടനയും വെച്ച് സ്വന്തം അജണ്ടകൾ നടപ്പാക്കുക.
യഥാർത്ഥ ഭൂരിപക്ഷത്തെ അവർ ജീവിച്ചുപോരുന്ന നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യുക, നാട്ടുകാരല്ലാതാക്കുക.
എന്നിട്ട്, തങ്ങൾ ഉദ്ദേശിക്കുന്നവർ മാത്രമുള്ള, തങ്ങൾ ഉദ്ദേശിക്കുന്നവർക്ക് മാത്രംമഹാഭൂരിപക്ഷമുള്ള രാജ്യം ഉണ്ടാക്കുക.
ആ രാജ്യത്തിൽ വല്ല വിധേനയും ബാക്കിയാവുന്ന മറ്റുള്ളവരെ മുഴുവൻ (ന്യൂനപക്ഷങ്ങൾ എന്ന് വിളിച്ചാലും വിളിച്ചില്ലെങ്കിലും ശരി) രണ്ടാംതരം, രണ്ടാംകിട പൗരൻമാരാക്കി മാറ്റുക.
ഇവ്വിധമൊക്കെയുള്ള ദുരുദ്ദേശ പദ്ധതിയായിരുന്നു അണിയറയിൽ തകൃതിയായി ഒരുങ്ങിയത്, ഒരുക്കിയത്.
നിലവിൽ തന്നെ തങ്ങളുടെ പൂർണ വരുതിയിലാക്കിയ സവർണ്ണ മേലധികാരികൾ നിയന്ത്രിക്കുന്ന ഇലക്ഷൻ കമ്മീഷന്റെയും ഏജൻസികളുടേയും ഒക്കെ പിന്തുണയോടെ.
ഇതൊന്നും മനസ്സിലാക്കാതെയാണെങ്കിലും ജനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഭരണത്തിലെ കഴിവുകേടിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് തകർത്ത് കയ്യിൽ കൊടുത്തത് ഈ പദ്ധതിയും അജണ്ടയുമായിരുന്നു.
ഫാസിസ്റ്റുകൾ കണക്ക് കൂട്ടിയതിനേക്കാൾ ഫാസിസ്റ്റുകളെ ജനം വെറുത്തത് കൊണ്ട് മാത്രംസംഭവിച്ചത്.
ഫാസിസ്റ്റുകൾ അവർക്കാകയാൽ ചെയ്യാനും കളിക്കാനും അറിയുന്ന കളവുകളിച്ച്, അഡ്ജസ്റ്റ് ചെയ്ത്വെച്ച കള്ളവോട്ട് അനുപാതത്തിനേക്കാൾ അവരെ എതിർക്കുന്ന വോട്ടുകൾ ഇരട്ടിയും അതിലധികവും വന്നതിനാൽ മാത്രം.
ജനങ്ങൾ എതിരായി കൂട്ടംകൂട്ടമായി വോട്ട് ചെയ്തത് കൊണ്ട് മാത്രം തൽക്കാലത്തേക്ക്തകന്നില്ലാതായത് ഫാസിസ്റ്റുകളുടെ പദ്ധതിയിട്ട ഈ അജണ്ടകളായിരുന്നു.
അതുകൊണ്ട് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ വാരാണസിയിലെ ഭൂരിപക്ഷം പോലും നാലിലൊന്നായി കുറഞ്ഞത്.
തൊട്ടുമുൻപുള്ള തെരഞ്ഞെടുപ്പിൽ നാല് ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച സ്മൃതി ഇറാനി അത്രതന്നെ ഭൂരിപക്ഷത്തിന് തോറ്റതും അതുകൊണ്ട് മാത്രമായിരുന്നു.
ഇലക്ഷൻ കമ്മീഷന്റെ പിന്തുണയോടെ ചേർത്ത കള്ളവോട്ടുകളുടെ പിന്തുണ കൂടി ഇല്ലായിരുന്നെങ്കിൽ ഫാസിസ്റ്റ് ശക്തികൾ തകർന്ന് തരിപ്പണമായി നാമാവശേഷമാകേണ്ടതായിരുന്നു.
ഇപ്പോൾ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ അറിയാതെ പോയ, പലയിടത്തും അവരുടെ തന്നെ യഥാർത്ഥ വിധിയെ അട്ടിമറിച്ച, വോട്ട് കളവ് പദ്ധതിയെ പുറത്ത് കൊണ്ടുവന്ന രാഹുൽ ഗാന്ധിചെയ്ത ദൗത്യവും ഇത് തന്നെ. ഫാസിസ്റ്റ് ശക്തികളെ തകർത്തു തരിപ്പണമാക്കി നാമാവശേഷമാക്കുന്നത്.
No comments:
Post a Comment