രാഹുൽ ഗാന്ധിയുടെ വോട്ട് കളവ് ആരോപണങ്ങൾക്ക് മറുപടി ഇല്ലെന്ന് വരുമ്പോൾ നടത്തുന്ന, ജനങ്ങളെ വിഡ്ഢികളാക്കുന്ന മറ്റൊരു നാടകം.
അമ്മയെ തെറിപറഞ്ഞുവെന്ന് കുട്ടികളെ പോലെ കരഞ്ഞുപറയുക.
ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള മറ്റൊരു രീതി.
അല്ലാതെ ആര് ആരെ തെറി പറഞ്ഞു?
ആരും ആരെയും ഒരു തെറിയും പറഞ്ഞില്ല.
യുക്തമായ, ശകതമായ വിഷയങ്ങൾ ജനങ്ങളുടെ മുൻപിൽ ജനങ്ങൾക്ക് വേണ്ടി പറയാനുള്ളകോൺഗ്രസ്സിനും ആർജെഡിക്കും തെറിപറഞ്ഞ് വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കേണ്ടആവശ്യമുണ്ടോ?
ഇല്ല.
ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം കളവുകളും കലാപങ്ങളും കപടനാടകങ്ങളും മാത്രം കളിച്ച്ശ്രദ്ധമാറ്റിയവർക്കും, കളവും കലാപങ്ങളും കപടനാടകങ്ങളും മാത്രം ആയുധവും ആദർശവുംആക്കിയവർക്കുമാണ് ഇപ്പോൾ വീണ്ടും യഥാർത്ഥ വിഷയങ്ങൾ നിന്ന് ശ്രദ്ധമാറ്റേണ്ട ആവശ്യം.
യഥാർത്ഥ കള്ളന്മാർ അവരുടെ കളവ് മൂലം സർവ്വതും നഷ്ടപ്പെട്ടവരെ, നഷ്ടപ്പെട്ടുവെന്ന്ആവലാതിപ്പെടുന്നവരെ തന്നെ തിരിച്ച് കള്ളന്മാരെന്നാരോപിക്കുന്നു.
വല്ലാത്തൊരു നാടും ആ നാടിന്റെ വല്ലാത്തൊരു വിധിയും.
ഇക്കൂട്ടർ ആത്മരക്ഷാർത്ഥം നാടിനെ മുഴുവൻ നശിപ്പിച്ച് കുറ്റിച്ചോറാക്കിയേ പോകൂ.
അമ്മയെ തെറിപറയുന്ന സംസ്കാരമുള്ളവർ, ഉളുപ്പില്ലാത്തവർ മറ്റാരോ തങ്ങളുടെ അമ്മയെതെറിപറഞ്ഞുവെന്നാരോപിക്കുന്നു.
ഉളുപ്പില്ലാത്തവർക്ക് എന്തും തിരിച്ചും മറിച്ചും ചെയ്യാം, പറയാം.
വോട്ട് കളവ്, മണിപ്പൂർ, വിലവർദ്ധനവ്, തൊഴിലില്ലായ്മ വിഷയങ്ങളിൽ ഉത്തരമില്ലാത്തവർകപടനാടകം കളിക്കുന്നു, കൊഞ്ഞനം കുത്തുന്നു.
കോൺഗ്രസ്സോ ആർജെഡിയോ ആരെയും ആരുടെ അമ്മയെയും ഒരു തെറിയും പറഞ്ഞില്ല.
തെറിപറഞ്ഞത് തല്പരകക്ഷികൾക്ക് വേണ്ടി നുഴഞ്ഞുകയറിയവനാണ്.
തെറിപറഞ്ഞത് തെറിപറഞ്ഞുവെന്ന് കപടനാടകം കളിച്ച് കരയുന്നവരുടെ ഏജന്റാണ്.
തെറിപറഞ്ഞത് കലാപം ഉണ്ടാക്കാൻ ക്ഷേത്രത്തിൽ ഗോമാംസം കൊണ്ടുവന്നിടുന്നവരുടെഏജന്റാണ്.
കളവുകളിലൂടെയും കലാപങ്ങളിലൂടെയും മാത്രം അധികാരം നേടാനും നിലനിർത്താനുംഅറിയുന്നവർ തന്നെയാണ്,
എവിടെ എപ്പോൾ വേണമെങ്കിലും തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാക്കാൻ അറിയുന്നവർതന്നെയാണ്,
എവിടെ എപ്പോൾ വേണമെങ്കിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ അറിയുന്നവർ തന്നെയാണ്,
തെറിപറഞ്ഞവരും തെറി പറയിപ്പിച്ചവരും.
*******
മോദിയും അമ്മയും ഗുജറാത്തുകാർ.
പക്ഷേ, മോദിയുടെ അമ്മയെ ആരോ എന്തോ (നുഴഞ്ഞുകയറിയ ബിജെപിക്കാരൻ തന്നെ) പറഞ്ഞതിന് ബന്ദ് ബീഹാറിൽ.
ഗുജറാത്തിലല്ല.
ഇന്ത്യയിൽ മുഴുവനുമല്ല.
എന്താണ് കാരണം?
പഹൽഗാം ദുരന്തം സംഭവിച്ചപ്പോൾ ഉടനെ ബീഹാർ സന്ദർശിച്ച് പ്രചാരണ പരിപാടി നടത്താനുണ്ടായഅതേ കാരണം.
പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക.
അമ്മയുടെ മാറ് മുറിച്ച് കിട്ടുന്ന അരക്കിലോ ഇറച്ചിയും പാർട്ടിക്ക് ലാഭമാക്കുക.
രാജ്യ താൽപര്യവും രാജ്യ സുരക്ഷയും ഒന്നും എവിടെയും അങ്ങേർക്ക് വിഷയമേ അല്ല. ജനങ്ങളെവിഡ്ഢികളാക്കാൻ മാത്രമല്ലാതെ.
********
മോദിയുടെ അമ്മ മാത്രമോ അമ്മ?
സോണിയാ ഗാന്ധി അമ്മയല്ലേ?
മണിപ്പൂരിലെ അമ്മമാർ അമ്മമാരല്ലേ?
ഗുജറാത്തിൽ ഹീനമായി ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകൾ അമ്മമാരല്ലേ?
********
ശരിയും സത്യവും, ഒപ്പം മനസ്സാക്ഷിയോടെങ്കിലും നടത്തേണ്ട നിഷ്പക്ഷമായ നീതിയും സത്യസന്ധതയും ആവണം വിഷയം.
അല്ലാതെ എപ്പോഴും ആരെയെങ്കിലും മാത്രം കണ്ണടച്ച് അനുകൂലിക്കലും എതിർക്കലും ആവരുത്വിഷയം.
No comments:
Post a Comment