ഇപ്പോൾ വാദം അങ്ങനെനെയുമായി.
പുതിയ വാദം.
മോദി പഠിച്ചത് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലാണ്, അതുകൊണ്ട് കൂടെ പഠിച്ചവരെ കാണാൻ കഴിയില്ലെന്ന്,
വല്ലാത്ത പുതിയ വാദം.
എങ്ങിനെയെങ്കിലും വീണിടത്ത് ഉരുണ്ടുകളിക്കാനുള്ള വാദം.
മോദിയും അമിത് ഷായും അറിഞ്ഞിട്ടില്ലാത്ത വാദം
ഇതുവരെ മോദിയും അമിത് ഷായും നടത്തിയിട്ടില്ലാത്ത വാദം.
അമിത് ഷാ കാണിച്ച സർട്ടിഫിക്കറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടേത് അല്ല.
അമിത് ഷാ കാണിച്ച സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച മൈക്രോസോഫ്റ്റ് ഫോണ്ട് മോദി പഠിച്ചുവെന്ന് പറയുന്ന കാലവും കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷം ഉണ്ടായതാണ് എന്നത് വിട്ടേക്കുക.
കമ്പ്യൂട്ടർ പ്രിൻ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് മോദി പഠിച്ചുവെന്ന് പറയുന്ന കാലത്ത് ഉണ്ടായിരുന്നില്ല എന്നതും വിട്ടേക്കുക.
ചുരുങ്ങിയത് മോദി പഠിച്ചു എന്നും ഡിഗ്രി എടുത്തു എന്നും പറയപ്പെടുന്ന യൂണിവേഴ്സിറ്റി ഓപ്പൺ യൂണിവേഴ്സിറ്റി അല്ലല്ലോ?
മോദി പഠിച്ചത് ഓപ്പൺ യൂനിവേഴ്സിറ്റിയിലാണെന്ന് മോദിയും അമിത് ഷായും പറഞ്ഞിട്ടുമില്ല
അക്കാലത്ത് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായം ഉണ്ടായിട്ടുമില്ല.
ഉരുണ്ടുകളിക്കുക.
എത്രയുമെത്രയും ഉരുണ്ടുകളിക്കുക.
കളവാണല്ലോ നിങ്ങളുടെ സനാതന ധർമ്മത്തിലെ എക സത്യം?
അതിനുപറ്റിയ, ഒന്നും മനസ്സിലാക്കാത്ത എല്ലാം അപ്പടി വിശ്വസിക്കുന്ന ഒരു വിഭാഗം ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കും.
വിഡ്ഢികളാകാൻ ഒരു സമൂഹവും അവരെ വിഡ്ഢികളാക്കാൻ നിങ്ങളുടെ ഒരാളും പരിവാരങ്ങളും.
No comments:
Post a Comment