മതന്യൂനപക്ഷ സംവരണം തുടരണം എന്നില്ല.
നിയമനങ്ങൾ സത്യസന്ധമായാൽ മാത്രം മതി.
സ്വാതന്ത്ര്യം നേടി ഈ എഴുപത് വർഷങ്ങൾക്ക് ശേഷവും മതന്യൂനപക്ഷ സംവരണം തുടരണം എന്നില്ല.
അപ്പോഴും ഒരു ചോദ്യം അപ്പടി തന്നെ അവശേഷിക്കും.
ജാതിസംവരണം ഈ എഴുപത് വർഷക്കാലയളവിന് ശേഷവും നിലനിർത്തേണ്ടതുണ്ടോ, തുടരേണ്ടതുണ്ടോ?
എട്ടിലെ പശു പല്ല് തിന്നിട്ടില്ല, തിന്നുന്നില്ല, തിന്നുകയുമില്ല എന്ന കാരണവും കാര്യവും കാണിച്ചുകൊണ്ട് തന്നെ ചോദിച്ചുപോകും ജാതിസംവരണം നിലനിർത്തേണ്ടതുണ്ടോ, തുടരേണ്ടതുണ്ടോ എന്ന്.
യഥാർത്ഥ തന്ത്രങ്ങളും നയങ്ങളും ഉണ്ടാക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന ഉന്നതാധികാരതസ്തികകൾ (മുഖ്യമന്ത്രി പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നത് പോലുള്ള തെരഞ്ഞെടുപ്പിലൂടെ വരുന്ന റബർ സ്റ്റാമ്പ് തസ്തികകളല്ല ഉദ്ദേശിച്ചത്) ഇന്നും കുറച്ച് ഉയർന്ന ജാതിക്കാരിൽ തന്നെ ഒതുങ്ങിക്കിടക്കുന്നത് എന്ന നഗ്നയാതാർത്ഥ്യം വെച്ചുകൊണ്ട് തന്നെ.
ലോകത്ത് എല്ലായിടത്തും അധികാരം ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്.
ശരിയാണ്.
പക്ഷേ ആ ചെറിയ വിഭാഗം ലോകത്ത് മറ്റ് രാജ്യങ്ങളിലെവിടെയും രൂപപ്പെടുന്നത് ജാതീയമായോ മതപരമായോ അല്ല. രക്തബന്ധത്തിലൂടെയോ സ്വജനപക്ഷപാതത്തിലൂടെയോ അല്ല. സാമുദായികമായല്ല.
പകരം ആ ചെറിയ വിഭാഗം അവിടെവിടെയും രൂപപ്പെടുന്നത് മറ്റ് പലവിധത്തിലാണ്. സ്വന്തന്ത്രമായാണ്, എങ്ങിനെയൊക്കെയോ ആണ്.
ഇന്ത്യയിലും കാലാകാലമായി അധികാരം ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്.
പക്ഷേ, ഇന്ത്യയിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന ആ ചെറിയ വിഭാഗം രൂപപ്പെടുന്നത് ജാതീയമായും മതപരമായും സ്വജനപക്ഷപാതത്തിലൂടെയും തന്നെയാണ്.
പ്രത്യേകിച്ചും ജാതീയമായ സ്വജനപക്ഷപാതത്തിലൂടെ.
ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ വളരെ കുറച്ച് സവർണ്ണ ജാതികളിൽ ഒതുങ്ങുന്നു ഉന്നതാധികാര തസ്തികകൾ.
ഇന്ത്യയിൽ ഈ ചെറിയ അധികാര കേന്ദ്രീകൃത വർഗ്ഗം രൂപപ്പെടുന്നത് രക്തബന്ധത്തിലൂടെയോ സ്വജനപക്ഷപാതത്തിലൂടെയോ മാത്രം.
സാമുദായികമായി മാത്രം.
സ്വന്തന്ത്രമായല്ല.
എങ്ങിനെയൊക്കെയോ അല്ല .
ഇക്കാര്യം ഇന്ത്യയിലെ പൊതുജനം കഴുതക്ക് പുറമെ നിന്ന് മനസ്സിലാവില്ല.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഇത് മനസ്സിലാവില്ല.
അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങൾ രാഷ്ട്രീയമായി വളരെയെളുപ്പം സവർണ്ണന്റെ ചട്ടുകങ്ങളായി മാറുന്നത്.
അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങൾ സവർണ്ണൻ വിരിച്ചൊരുക്കുന്ന വലയിൽ വെറുപ്പും വിദ്വേഷവും തിന്നാൻ മാത്രം വിധിയായി വീഴുന്നത്.
ഇന്ത്യയിലെ സാധാരണ ജനങ്ങൾ കാണുന്നത് തോലിപ്പുറത്താണ്.
ബാഹ്യമായ അലങ്കാരങ്ങളിലേക്കാണ്.
അവർക്ക് തൊലിപ്പുറത്തേക്കും ബാഹ്യമായ അലങ്കാരങ്ങളിലേക്കും നോക്കാൻ മാത്രമേ സാധിക്കൂ.
യഥാർത്ഥ അധികാരം തൊലിപ്പുറത്തെ ആലങ്കാരിക റബർ സ്റ്റാമ്പ് പദവികളല്ല.
യഥാർത്ഥ അധികാരം മേല്പറഞ്ഞ വിധം ഇന്ത്യയിൽ ഏതെങ്കിലും പ്രത്യേക ചില സവർണ സമുദായങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ടോ?
ഉണ്ട്.
അങ്ങേയറ്റം പുരോഗമിച്ചു എന്ന് പറയുന്ന കേരളത്തിൽ പോലും എഴുപത്തിയഞ്ച് വർഷമായി ഒരു ചീഫ് സെക്രട്ടറി പട്ടികജാതി പട്ടിക വിഭാഗത്തിൽ നിന്നും ഉണ്ടായിട്ടില്ല.
ഒരൊറ്റ ഈഴവൻ മാത്രമേ ഇത്രയും കാലയളവിനുള്ളിൽ ആകയാൽ ചീഫ് സെക്രട്ടറി ആയിട്ടുള്ളൂ.
ഒരൊറ്റ മലയാളി മുസ്ലീം ചീഫ് സെക്രട്ടറിയും ഉണ്ടായിട്ടില്ല.
ഇതുവരെ ആയ ബാക്കി എല്ലാ ചീഫ് സെക്രട്ടറിമാരും വെറും മൂന്ന് സവർണസമുദായങ്ങളിൽനിന്നാണ്, മൂന്ന് ജാതികളിൽ നിന്നാണ്.
ഇന്നിതുവരെ സുപ്രീം കോടതിയിലേക്ക് പോയ പതിനെട്ട് ജഡ്ജിമാരിൽ പതിനാലെണ്ണവും ഈ മൂന്ന് ജാതിസമുദായങ്ങളിൽ നിന്നാണ്, ജാതിയിൽ നിന്നാണ്.
ഇന്നിതുവരെ ഒരു ഈഴവൻ സുപ്രീം കോടതി ജഡ്ജി ആയിട്ടേയില്ല.
ഇതേ കാര്യം വേറൊരു കോലത്തിൽ ഇന്ത്യയിലാകമാനവും കേന്ദ്രനിയമനങ്ങളിലും അധികാരവൃത്തത്തിലും കാണാം.
ശരിക്കും അധികാരമുള്ള, അധികാര നിയമന തസ്തികകളുടെ കാര്യമാണ് പറയുന്നത്.
അധികാരമുള്ള, അധികാര നിയമന തസ്തികകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മൂന്ന് നാല് ഉയർന്ന സവർണ ജാതികളിലാണ്.
അധികാരത്തിന്റെ കടിഞ്ഞാണും അധികാരത്തിന് പിന്നിൽ നടക്കുന്ന നയരൂപികരണവും തന്ത്രങ്ങളും കിടക്കുന്നത് ഇവരുടെ കൈകളിലാണ്.
അതുകൊണ്ട് തന്നെ ഇവരിലൂടെ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയവും റാഞ്ചപ്പെടുകയാണ്, ഹൈജാക്ക് ചെയ്യപ്പെടുകയാണ്.
ജനാധിപത്യ സംവിധാനത്തിൽ സവർണമേധാവിത്തം എങ്ങനെ നിലനിർത്താം എന്നതവർക്കറിയാം.
മെറിറ്റ് എന്ന ന്യായം വെച്ചുകൊണ്ട് തന്നെ എങ്ങനെ നിലനിർത്താം എന്നതവർക്കറിയാം.
ചരിത്രപരമായ കാരണങ്ങളാൽ മെറിറ്റ് അവർക്ക് മാത്രമേ ഉണ്ടാവൂ എന്ന രഹസ്യത്തെ മറച്ചുവെച്ചുകൊണ്ട്, മറയും ന്യായവും ആക്കിക്കൊണ്ട് എങ്ങനെ നിലനിർത്താം എന്നതവർക്കറിയാം.
അങ്ങനെ യഥാർത്ഥ അധികാരം എപ്പോഴും സവർണ്ണരിൽ തന്നെ കേന്ദ്രീകരിക്കപ്പെടുന്നു.
പുട്ടിന്റെ മുകളിലെ തേങ്ങ പോലെ, തൊലിപ്പുറത്തെ ആലങ്കാരിക റബർ സ്റ്റാമ്പ് പദവികളുടെ കാര്യത്തിലല്ല ഈ പറയുന്നത്.
പുട്ടിന്റെ മുകളിലെ തേങ്ങ പോലെ, തൊലിപ്പുറത്തെ ആലങ്കാരിക റബർ സ്റ്റാമ്പ് പദവികൾ ചിലർ വെറും വെറുതെ അലങ്കരിക്കുന്നത് കണ്ട് കോൾമയിർ കൊള്ളാൻ മാത്രം താഴ്ന്ന ജാതിക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വിധി.
ചരിത്രപരമായ കാരണങ്ങൾ കൊണ്ട് തന്നെ എപ്പോഴും ഉയർന്ന പദവികൾ കൈകാര്യം ചെയ്യുന്ന സവർണ്ണമേധാവികൾ തന്ത്രപൂർവ്വം ജാതി മത ന്യൂനപക്ഷ നിയമനങ്ങൾ റാഞ്ചുകയും ഹൈജാക്ക് ചെയ്യുകയും ചെയ്യാതിരുന്നാൽ മതി.
അല്ലാതെ സംവരണം വേണമെന്ന് തന്നെയില്ല.
മതന്യൂനപക്ഷ സംവരണം വേണമെന്നില്ല.
വോട്ടുകൾ പോലും റാഞ്ചുന്നതും ഹൈജാക്ക് ചെയ്യുന്നതും എങ്ങനെയെന്ന് മനസ്സിലാക്കിയവർക്ക് നിയമനങ്ങൾ റാഞ്ചുന്നതും ഹൈജാക്ക് ചെയ്യുന്നതും എങ്ങനെയാവും എന്നുകൂടി ഇക്കാലത്ത് ഊഹിച്ചാൽ മനസ്സിലാവും.
നിയമനങ്ങൾ സത്യസന്ധമാകുമെങ്കിൽ, സുതാര്യമാകുമെങ്കിൽ ഇന്ത്യ സ്വതന്ത്രമായിട്ട് എഴുപത് വർഷത്തിലധികമായി തുടരുന്ന മതന്യൂനപക്ഷ സംവരണം എന്തായാലും നിർത്താം.
താഴ്ന്ന ജാതിക്കാരുടെ കാര്യത്തിലും മതന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ഈ എഴുപത് വർഷങ്ങൾകൊണ്ടും സംവരണം കൊണ്ടുദ്ദേശിച്ച ഫലം കിട്ടിയിട്ടില്ലെങ്കിൽ സംവരണം എന്നത് മരുന്ന് എന്നതിനേക്കാൾ വിഷമാണ്, വിഷമായാണ് പ്രവർത്തിച്ചത് എന്നർത്ഥം.
ഈ സംവരണം എന്ന സംഗതിയെ ഈ എഴുപത് വർഷക്കാലവും സവർണമേധാവികൾ വിഷമാക്കിയാണ് പ്രവർത്തിപ്പിച്ചത്, പ്രചരിപ്പിച്ചത് എന്നർത്ഥം. സംവരണം ഫലിക്കില്ല, എന്നാൽ സംവരണത്തെ വലിയ അനീതിയായി കാണിച്ച് സംവരണവിരുദ്ധതയെ അവർക്ക് ആയുധമാക്കാ.
അല്ലാതെ എല്ലാ കാലവും മതന്യൂനപക്ഷ സംവരണവും ജാതിസംവരണവും തുടരണം എന്ന സംഗതി വേണ്ടിവരരുത്.
മറ്റൊന്നും കൊണ്ടല്ല.
എട്ടിലെ പശു പോലുള്ള ജാതി സംവരണം, മതന്യൂനപക്ഷ സംവരണം കൊണ്ട് ഇക്കാലമത്രയും നിയമനങ്ങളിൽ ചുരുങ്ങിയത് മതന്യൂനപക്ഷങ്ങൾക്ക് (പ്രത്യേകിച്ചും എപ്പോഴും ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുസ്ലിംകൾക്ക്) ഇന്ത്യയിൽ എവിടെയും ഒരുപകാരവും കിട്ടിയിട്ടില്ല, നൽകിയിട്ടില്ല.
ഇക്കാര്യം വസ്തുതകളും ഡാറ്റകളും തെളിവുകളും വെച്ച് അത്യുച്ചത്തിൽ തന്നെ പറയാൻ സാധിക്കും.
മതന്യൂനപക്ഷ സംവരണം മുസ്ലിംകൾക്ക് മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അന്തരീക്ഷത്തിൽ നിറയെ വെറുപ്പും വിദ്വേഷവം വിഭജനവും ഉണ്ടാക്കിയത് മാത്രം മിച്ചം.
മതന്യൂനപക്ഷ സംവരണത്തിന്റെ വകയിൽ ഒന്നും കാര്യമായും ആനുപാതികമായും നേടാത്ത മുസ്ലിംകൾ എന്തോ കൂടുതലായും അവിഹിതമായും നേടുന്നു, തട്ടിക്കൊണ്ടുപോകുന്നു എന്ന കള്ളപ്രചരണങ്ങൾ മാത്രം നേട്ടമായി.
വസ്തുതകൾ കൃത്യമായി പരിശോധിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത, ഏറെയും വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഇന്ത്യൻ ജനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള കള്ളപ്രചരണങ്ങൾ നടന്നു എന്നത് മാത്രം മിച്ചം.
നിക്ഷിപ്ത താപര്യങ്ങൾ കൃത്യമായി നടപ്പാക്കിയ സർവർണശക്തികൾ മുസ്ലിംകളെ ചൂണ്ടിക്കാണിച്ച് വെറുപ്പും വർഗ്ഗീയതയും ധ്രുവീകരണവും ഉണ്ടാക്കിയത് ഇന്ത്യൻ രാഷ്ട്രീയ ഗതിയെ തന്നെ മാറ്റിയത് മിച്ചം.
ഫാസിസ്റ്റുകളുടെ മുന്നിൽ സംവരണം കാണിച്ച് ശത്രുവായി മുസ്ലിംകളെ നിർത്തിയത് മാത്രം മിച്ചം.
മുസ്ലിംകൾ ഇപ്പോഴും അവരുടെ ജനസംഖ്യാനുപാതത്തിനും പകുതിയിൽ താഴെ പോലും നിയമനങ്ങൾ നേടാതെ, കിട്ടാതെ എല്ലാവർക്കും പിന്നിൽ തന്നെ എന്ന ക്രൂര നഗ്നസത്യവും അനീതിയും മറച്ചുവെച്ചുകൊണ്ട് സംവരണത്തിന്റെ പേരിൽ എന്തോ കൂടുതലായും അവിഹിതമായും മുസ്ലിംകൾ നേടുന്നു, തട്ടിക്കൊണ്ടുപോകുന്നു എന്ന തീർത്തും വാസ്തവവിരുദ്ധമായ തോന്നൽ ഇന്ത്യൻ സമൂഹത്തിൽ ആകമാനം ഉണ്ടാക്കി സവർണശക്തികൾ വെറുപ്പും മുസ്ലീംവിരുദ്ധ വർഗ്ഗീയതയും വളർത്തി എന്നത് മാത്രം മിച്ചം.
ജനറൽ കാറ്റഗറിയിൽ നടക്കേണ്ട നിയമനങ്ങൾ മതന്യൂനപക്ഷ സംവരണത്തിന്റെ പേരിൽ തന്ത്രപൂർവ്വം മുസ്ലിംകൾക്ക് തടയുന്നു എന്നതല്ലാതെ ന്യൂനപക്ഷ സംവരണം കൊണ്ട് ഒരുപകാരവും ഉള്ളതായോ നടന്നതായോ തോന്നുന്നില്ല.
ജനറൽ കാറ്റഗറിയിൽ വരുന്ന ന്യൂനപക്ഷ ഉദ്യോഗാർത്ഥികളെയും തന്ത്രപൂർവ്വം മതന്യൂനപക്ഷ സംവരണ ക്വാട്ട എന്ന ഉമ്മാക്കിയിൽ കെട്ടി തളച്ചിട്ടുകൊണ്ട്.
No comments:
Post a Comment