Wednesday, July 2, 2025

ലക്ഷക്കണക്കിന് ആൾക്കാരുടെ മരണത്തിന് ഇസ്ലാമും മുസ്ലികളും അല്ല കാരണക്കാർ ആയത്.

ഇവിടെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ അധികവും നിരപരാധികളിലാണ്. 

നിരപരാധികളാണ് അധികവും ഒരു വകയും ഇല്ലാതെ കുറ്റവാളികൾ ആവുന്നത്.  

പോരാത്തതിന, രാഷ്ട്രഭീകരതയുടെ ഭാഗമായി, അധികാരപക്ഷം ഉണ്ടാക്കിയെടുക്കുന്ന കുറ്റങ്ങളും കുറ്റവാളികളും ഉണ്ട്.

*******

അധികാരത്തിന് വേണ്ടി കളവ് പറയുന്നതും അധികാരത്തിനെതിരെ സത്യം പറയാതിരിക്കുന്നതുമാണ് നിലവിലെ രാജ്യസ്നേഹം.

*******

നോക്കൂ: അമേരിക്കയിൽ രണ്ട് ജൂതന്മാർ കൊല്ലപ്പെട്ടു.

ഫലസ്തീനിയോ മുസ്ലിമോ അല്ല കൊന്നത്. 

അമേരിക്കക്കാരനായ ക്രിസ്ത്യാനിയാണ് കൊന്നത്. 

എന്നാലും രാഷ്ട്ര ഭീകരതക്ക് അടിമപ്പെട്ട മീഡിയകൾ മാത്രം പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നുള്ള നുണ പ്രചരിപ്പിച്ചു. 

കളവ് പറയുക മാത്രമാണ് ഇവിടത്തെ രാഹ്യസ്നേഹം.

*******

നിക്ഷിപ്ത രാഷ്ട്രീയ താല്പര്യക്കാർ അങ്ങനെ മുസ്ലിംകൾ എന്തോ ചെയ്തെന്ന് പറഞ്ഞുണ്ടാക്കി വെറുപ്പ് ഉണ്ടാക്കുന്നത് മാത്രം രാഹ്യസ്നേഹം.

അതിൽ മഹാഭൂരിപക്ഷവും അറിയാതെയോ അറിഞ്ഞോ പെട്ടിരിക്കുന്നു എന്ന് മാത്രം.

ഇസ്ലാമിന്റെ ഏക മാനവികതയും സാഹോദര്യവും കണ്ട് ജനങ്ങൾ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടതും ആകർഷിക്കപ്പെടുന്നതും സഹിക്കാൻ പറ്റാത്തത് കൊണ്ടുകൂടി.

*******

ലോകത്ത് ലക്ഷക്കണക്കിന് ആൾക്കാരുടെ മരണത്തിന് ഇസ്ലാമും മുസ്ലികളും അല്ല കാരണക്കാരായത്. 

സാമാരാജ്യത്വ ശക്തികളും അവരുണ്ടാക്കിയ അനവധി യുദ്ധങ്ങളും അധിനിവേശങ്ങളും ആണ് ലോകത്ത് ലക്ഷക്കണക്കിന് ആൾക്കാരുടെ മരണത്തിന് കാരണക്കാർ ആയത്.

പാശ്ചാത്യർ അടിസ്ഥാനപരമായി കൊടുംക്രൂരരാണ്. 

പാശ്ചാത്യർ കൊന്നുതള്ളിയതിന് ചരിത്രത്തിൽ കയ്യുംകണക്കുമില്ല. 

ലാറ്റിനമേരിക്കയും ആസ്ട്രേലിയയും ന്യൂസിലാന്റും ഇന്ത്യയും അമേരിക്കയും ഒക്കെ പാശ്ചാത്യരുടെ കൊടുംക്രൂരതകളുടെ ബാക്കിപത്രം മാത്രം. 

മനുഷ്യാവകാശവും ജനാധിപത്യവും വെറും പുറംപൂച്ച് നാടകം. 

ഇന്നും എന്നും പാശ്ചാത്യർ വെറുക്കുന്ന അവരുടെ ഇര മാത്രമായിരുന്ന ജൂതന്മാരെ ഉപയോഗിച്ച് തന്നെ അതേ ക്രൂരത ഇപ്പോഴും അറബ് ലോകത്ത് തുടരുന്നു.

*******

ഇന്നും അതേ സാമ്രാജ്യത്വശക്തികൾ ലോകത്തെ അത്രക്ക് നിയന്ത്രിക്കുന്നു. 

കമ്യൂണിസത്തെ ഒതുക്കിക്കഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും ഇസ്ലാമിനെതിരെ ജാഗ്രത പൂണ്ടുകൊണ്ട് . 

ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ ഇസ്ലാമിനെതിരെയുള്ള ആ നീക്കത്തെ  വേണ്ടവിധം കളവിന്റെ പൊടിപ്പും തൊങ്ങലും സ്വന്തമായി ഒന്നുകൂടി ചേർത്ത് ഇന്ത്യക്കകത്ത് അവരുടെ അധികാരലക്ഷ്യം മാത്രം മുന്നിൽ വെച്ച് ഉപയോഗപ്പെടുത്തുന്നു.

മുസ്ലീം രാജ്യങ്ങളിൽ സാമ്രാജ്യത്വശക്തികൾ അവരെ തൊഴുതുനിൽക്കുന്ന പാവ ഗവൺമെന്റുകളെ മാത്രം സൂക്ഷിക്കുന്നു. കൃത്യമായ ജനാധിപത്യം അനുവദിക്കാതെ എന്നത് ഈ നീക്കത്തിന് കരുത്തും മൂർച്ചയും പകരുകയും ഇസ്ലാമിനെയും മുസ്ലിംകളെയും ആ നിലക്ക് ഒന്നുകൂടി നിരായുധരാക്കുകയും ചെയ്യുന്നു.

ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ എല്ലാം ക്രൂരതകളും ക്രൂരതന്ത്രങ്ങളും നടപ്പാക്കുന്ന ഭരണകൂടങ്ങളും സാമ്രാജ്യത്വ ശക്തികളും  ഫാസിസ്റ്റുകളും സ്വയം ചെയ്യുന്ന ഭീകരതകളും ക്രൂരതന്ത്രങ്ങളും അവരുടെ തന്നെ മീഡിയകളെ ഉപയോഗിച്ച് അവർ ഇരകളിൽ തന്നെ ആരോപിക്കുന്നു. ഇരകളായ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ ആരോപിക്കുകയും ആ വഴിയിൽ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മുഖം കിരാതവൽക്കരിക്കുകയും ഭീകരവൽക്കരിക്കുകയും ചെയ്യുന്നു 

********

അമേരിക്കക്കാരിൽ അധികവും ഇന്ത്യക്കാരെ പോലെ മതവെറി കൊണ്ടുനടക്കുന്നില്ല. 

മതവെറി മാത്രം ഉപയിഗിച്ചുകൊണ്ടുള്ള രാഷ്ട്രീയവും അവിടെയില്ല. 

അവിടത്തുകാരിൽ ഭൂരിപക്ഷവും പലസ്തീൻ അനുകൂലമാണ്. 

മറ്റൊന്ന് കൊണ്ടുമല്ല. 

ശരിയും നീതിയും ആർക്കും മനസ്സിലാവും, കുറെ കാലം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നതിനാൽ.

******

ഇന്ത്യയിൽ മതവെറി ഇല്ലെന്നോ? 

ഇന്ത്യ ഭരിക്കുന്ന പാർട്ടി അധികാരം നേടിയത് പിന്നെ എന്ത് ആദർശം വെച്ചാണ്?

തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനന്ത്രി അടക്കം കാര്യമായും വിഷയമാക്കുന്നത് എന്താണ്? 

പഹൽഗാമിൽ പോലും മതം ചോദിച്ചു തന്നെ കൊന്നു എന്ന് വന്നതും അതിവിടെ ആഘോഷമായി കൊണ്ടുനടന്നതും പിന്നെ എന്തുകൊണ്ടാണ്?

********


ഇന്ത്യ ഭരിക്കുന്ന പാർട്ടിയും പരിവാരങ്ങളും അധികാരനേട്ടം മാത്രം ലക്ഷ്യമിട്ട് കുഞ്ഞുകുട്ടികളടക്കമുള്ള മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും മനസ്സിനെ എത്രത്തോളം വൃത്തികെടുത്തിയിരിക്കുന്നു, വിഷലിപ്തമാക്കിയിരിക്കുന്നു, ക്രൂരമാക്കിയിരിക്കുന്നു എന്നതും, അത് ഭാവിയിൽ രാജ്യത്ത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളും ദൂരവ്യാപക പ്രത്യാഘാതങ്ങളും എന്തൊക്കെയാവും എന്നതും ആർക്കും മനസ്സിലാവുന്നില്ല.

********

ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോർമിൽ കുഞ്ഞുകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് വീക്ഷിക്കാനും കേൾക്കാനും ഇടയായി. 

എത്ര അന്ധമായും ക്രൂരമായും വെറുപ്പോടെയും ആണ് ആ കുട്ടികൾ വളരെ ലാഘവത്വത്തോടെ സംസാരിക്കുന്നത് എന്നത് ശരിക്കും പേടിപ്പിച്ചു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ. ഒന്നല്ല. ഒരു കുറെ. അപവാദമില്ലാതെ. ഉത്തരേന്ത്യയിൽ നിന്നുള്ളവർ 

********

ഇന്ത്യൻ മീഡിയകളെ മുഴുവൻ വിലക്ക് വാങ്ങി കൂലി കൊടുത്ത് വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്ക് നമ്മൾ ഈ പറയുന്നതും കൂലി വാങ്ങി എഴുതുന്നതെന്നും അതിനപ്പുറവും തോന്നും, തോന്നണം.

********

പഹൽ ഗാമിൽ ചെയ്തത് ആരാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തി മനസ്സിലാകാൻ പോകുന്നുമില്ല. 

മറ്റൊരു പുൽവാമ പോലെ അതും തുടരും.

ഇന്ത്യയിൽ മുസ്ലിംവിരുദ്ധ രാഷ്ട്രീയം ഉദ്ദേശിക്കുന്നവർ തന്നെ ആയിക്കൂടെ പഹൽഗാം ചെയ്തതും ?

*******

എത്രയൊക്കെ പല ആവർത്തി പറഞ്ഞ നുണകൾ.

പഹൽഗാം പോലെ, പുൽവാമ പോലെ.

എല്ലാവർക്കും മുസ്ലീംവിരോധം മാത്രം മതി വയറുനിറക്കാൻ. അതുണ്ടെങ്കിൽ പിന്നെ നാട്ടിൽ എന്ത് സംഭവിച്ചാലും പ്രശ്നമില്ല.

ഭരണകൂട പാർട്ടിയും പരിവാരങ്ങളും ചെയ്തുകൂട്ടുന്ന ഭരണപരമായ പിഴവുകളും കളവുകളും കൊടുംക്രൂരതകളും പിന്നെ വിഷയമല്ല. 

പഹൽഗാമും പുൽവാമയും തന്നെ എത്രവലിയ തെളിവ്?

******

യഥാർത്ഥത്തിൽ ഇല്ലാത്ത ഹിന്ദുമതം ഉണ്ടാക്കി അത് അപകടത്തിലാണ് എന്ന് വരുത്തി, ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ വെറുപ്പും ശത്രുതയും ഉണ്ടാക്കി മാത്രം ഇപ്പോഴും മുന്നേറുന്നു.

*******

ലോകമാധ്യമങ്ങൾ കാണുമായിരുന്നുവെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കി നാടിനെ കൊലക്ക് കൊടുത്ത് നാട്ടുകാരെ വഞ്ചിച്ച് , മുസ്ലീം വിരോധവും വെറുപ്പും ശത്രുതയും കൊണ്ട് മാത്രം അത് മറച്ചുപിടിച്ച് രാജ്യഭരണം നടത്തുന്നവരെ ഇവിടെ നിന്നും ആട്ടിയോടിക്കുമായിരുന്നു.

********

വെറുപ്പ് മാത്രം പറഞ്ഞും പ്രചരിപ്പിച്ചും കൊണ്ട് മുസ്ലിംകളോട് നമുക്ക് ഒരു വിരോധവും ഇല്ല എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുക.

വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ.

********

ഈ ജനത അങ്ങനെയുള്ള ജനതയാണ് . ചോദ്യം ചെയ്യില്ല, എന്ത് കളവും വിഡ്ഢിത്തവും വിശ്വസിക്കും. വെറുതെയല്ല വിഡ്ഢികളായ ഈ വലിയ ജനതയെ വിദേശികളായ ചെറിയ സംഘം കീഴടക്കിയതും നൂറ്റാണ്ടുകൾ ഭരിച്ചതും. ഈയടുത്ത് അങ്ങനെയുമായി ഈ ജനത. രാജ്യസ്നേഹം എന്ന് പേരിട്ടാൽ മാത്രം മതി ഈ ജനതക്ക്. പിന്നെ എന്ത് രാജ്യദ്രോഹവും തെമ്മാടിത്തവും കളവും വിശ്വസിക്കും, സഹിക്കും. മുളക് പഞ്ചസാരയാവും.വിഷം തേനാവും 

*******

അധികാരത്തിന് വേണ്ടി കളവ് പറയുന്നതും അധികാരത്തിനെതിരെ സത്യം പറയാതിരിക്കുന്നതുമാണ് നിലവിലെ ഈ ജനതക്ക്രാ ജ്യസ്നേഹം.

*******

എ ഐ ഉപയോഗിച്ച് വന്ന fake വീഡിയോകൾ എത്രയെത്ര.

വാട്സാപ്പ് യൂണിവേഴ്സിറ്റി വാർത്തകളെ ആശ്രയിക്കുന്നവർക്ക് അതൊക്കെ ധാരാളം.

ഫേക്ക് ന്യൂസ് ഫാക്ടറികൾ ഉണ്ടാക്കുന്ന വാർത്തകൾ കൊണ്ട് മാത്രം ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ പറ്റിക്കാമെന്നും അതുകൊണ്ട് മാത്രം അധികാരം നേടാമെന്നും നിലനിർത്താമെന്നും അങ്ങനെ മാത്രം അധികാരം നേടിയവരും നിലനിർത്തുന്നവരും തെളിയിച്ചതാണ്, തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്

No comments: