ഒരുതരം ചൂഷണസാധ്യതയും ഇല്ലാത്ത (ആ നിലക്ക് പൗരോഹിത്യമോ ബിംബാരാധനയോ പൂജയോ അർച്ചനകളോ ഇല്ലാത്ത) ദൈവവിശ്വാസത്തിന്റെയും പരലോകവിശ്വാസത്തിന്റെയും പിൻബലമുള്ള കമ്യൂണിസമാണ് ഇസ്ലാം.
കമ്യൂൺ ജീവിതം പൂർണാർത്ഥത്തിൽ പ്രായോഗികമാവുക സ്വർഗ്ഗത്തിൽ മാത്രമായിരിക്കും, ഈ ലോകത്തിലല്ല എന്ന പ്രവചനത്തോടെയും വാഗ്ദാനത്തോടെയും കൂടി വന്ന കമ്യൂണിസമാണ് ഇസ്ലാം.
മിച്ചമൂല്യം എന്നതിൽ ചുരുക്കാതെ മിച്ചധനം മുഴുവൻ തന്നെ പാവങ്ങൾക്കും ചോദിച്ചുവരുന്നവർക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവകാശപ്പെട്ടതാണ് എന്ന് സംശയലേശമന്യേ പ്രഖ്യാപിച്ച മതം/ പ്രത്യേശാസ്ത്രം ഇസ്ലാം.
“അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട് “ ( ഖുർആൻ)
ഒരുപക്ഷെ നിലവിലെ ലോകത്ത് കമ്യൂണിസത്തേക്കാൾ പ്രായോഗികതയും സമഗ്രതയും മാനുഷികതയമുള്ള പ്രത്യേശാസ്ത്രമാണ് ഇസ്ലാം.
വെറും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്ത് ചുരുങ്ങുന്നതിന് പകരം കുടുംബവും സാമൂഹ്യവും സദാചാരവും ധാർമ്മികതയും ആത്മീയതയും എന്നുവേണ്ട നിത്യജീവിതത്തിലെ എല്ലാ ചെറുതും വലുതുമായ കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന സമഗ്രതയും സമ്പൂർണ്ണതയും ഇസ്ലാം കാണിച്ചുതരുന്നു.
അതുകൊണ്ട് തന്നെ ലോകത്ത് ഇസ്ലാം മാത്രം ഒരു ഭാഗത്തും ബാക്കിയുള്ള എല്ലാവരും മുഴുവൻ അധികാരവും ആയുധങ്ങളുമായി മറുഭാഗത്തും.
കമ്യൂണിസത്തെ അസ്തമിപ്പിച്ച സ്ഥിതിക്ക് പ്രതേകിച്ചും.
********
എന്തുകൊണ്ട് കമ്യൂണിസത്തേക്കാൾ കേമപ്പെട്ടത് ഇസ്ലാം എന്ന് പറയുന്നു?
കാരണം ഇസ്ലാം വെറുമൊരു വിശ്വാസ മതമല്ല.
ഇസ്ലാം വെറുമൊരു ആചാര അനുഷ്ഠാന മതമല്ല.
സക്കാത്ത് നിർബന്ധമാക്കിയ മതമാണ് ഇസ്ലാം.
പലിശ നിഷിദ്ധമാക്കിയ മതം ഇസ്ലാം.
പെരുന്നാളിന് പോലും രാവിലെ സ്വയം ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഓരോരുത്തരും അവരവരുടെ പേരിൽ രണ്ടര കിലോ വെച്ച് പാവങ്ങൾക്ക് ഭക്ഷണധാന്യം കൊടുക്കണം എന്ന് നിഷ്കർഷിച്ച മതം ഇസ്ലാം
സക്കാത്തിന് അർഹർഹതയും അവകാശവും ഉള്ള എട്ട് വിഭാഗങ്ങളെ ഖുർആൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അതിൽ എവിടെയും മുസ്ലീം എന്ന പ്രയോഗം ഇല്ല.
അങ്ങനെയുള്ള ഇസ്ലാം വെറും മതമാണോ?
കമ്യൂണിസത്തെക്കാൾ സമഗ്രതയുള്ള പ്രത്യേശാസ്ത്രമല്ലെ?
ഖുർആനിലെ ഒരു സൂക്തം ശ്രദ്ധിക്കൂ.
“അവർ നിന്നോട് ചോദിക്കുന്നു: അവരെന്താണ് (പാവങ്ങൾക്ക് വേണ്ടി ) ചിലവഴിക്കേണ്ടതെന്ന്. നീ പറയുക ബാക്കിയുള്ളത് മുഴുവനുമെന്ന് (ഖുർആൻ)
വെറും മിച്ച മൂല്യ സിദ്ധാന്തത്തിനും അപ്പുറത്താണ് ഇപ്പറയുന്ന ശിഷ്ടധനം മുഴുവൻ ചിലവഴിക്കണം എന്നാവശ്യപ്പെടുന്ന ഇസ്ലാമിന്റെ സിദ്ധാന്തം
“അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്.” (ഖുർആൻ)
No comments:
Post a Comment