ഇസ്ലാം അടിമത്തത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തി.
അടിമമോചനത്തെ ഇസ്ലാം പരമാവധി പ്രോത്സാഹിപ്പിച്ചു.
അടിമത്തത്തെ അനുകൂലിക്കുന്ന ഒരൊറ്റ ഖുർആൻ സൂക്തം കാണില്ല.
എന്നാൽ അടിമയെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു കുറെ സൂക്തങ്ങൾ ഖുർആനിൽ കാണാം.
അടിമത്തത്തെ നിരുത്സാഹപ്പെടുത്തുന്ന, മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന, കാണാൻ ആവശ്യപ്പെടുന്ന ഒരു കുറെ സൂക്തങ്ങൾ ഖുർആനിൽ കാണാം.
സക്കാത്തിന്റെ എട്ടിലൊന്ന് അടിമ മോചനത്തിനാണ്.
“നീ സാഹസികതകളിലൂടെ കടന്നുപോകണം (നീ പ്രയാസമുള്ളത് ചെയ്യണം). സാഹസികമായ (പ്രയാസമുള്ള) കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്കറിയുമോ? അടിമയെ മോചിപ്പിക്കുക. അല്ലെങ്കിൽ ക്ലേശിക്കുന്ന നാളുകളിൽ ഭക്ഷിപ്പിക്കുക. മണ്ണ് പറ്റിയ അഗതിയെയും അടുത്തറിയുന്ന അനാഥരെയും“ (ഖുർആൻ)
ഇസ്ലാമിൽ വിശ്വാസിയായ ഒരാൾ എന്തെങ്കിലും തെറ്റുകൾ ചെയ്തുപോയാൽ പ്രായശ്ചിത്തമായി ചെയ്യേണ്ടത് അടിമകളെ മോചിപ്പിക്കുകയാണ്.
വന്നുവന്ന് ഇസ്ലാം ഭരിച്ച ലോകത്ത് അക്കാലത്ത് അടിമകൾ ഇല്ലാതിരുന്ന അവസ്ഥ വരെ സംജാതമായിരുന്നിരുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇസ്ലാം പൂർണാർത്ഥത്തിൽ അടിമത്തത്തെ നിരോധിച്ചില്ല എന്നൊരു ചോദ്യമുണ്ട്.
മദ്യം വ്യക്തിപരമായി ചെയ്യുന്നതാണ്.
പലിശയും പന്നിയിറച്ചിയും ഒക്കെ അങ്ങനെ തന്നെ.
അതുകൊണ്ട് തന്നെ നിരോധിക്കുക എളുപ്പമാണ്.
(മദ്യത്തെ നേരിട്ട് നിരോധിച്ചില്ലെങ്കിലും നിരോധിച്ചു എന്ന് തോന്നിപ്പിക്കും വിധം അങ്ങേയറ്റം നിരുത്സാഹപ്പെടുത്തി)
അടിമത്തത്തെ ഇസ്ലാം മാത്രം നിരോധിച്ചത് കൊണ്ട് കാര്യമാകില്ല.
ഇസ്ലാമികമല്ലാത്ത വലിയ ലോകവും കൂടി കൂടെനിന്ന് നിരോധിച്ചിട്ടില്ലെങ്കിൽ ഇസ്ലാമിനും മുസ്ലിംകൾക്കും പണി കിട്ടും.
മുസ്ലിംകളെ (പ്രത്യേകിച്ചും യുദ്ധാനന്തരം) ശത്രുക്കൾ അക്കാലത്തെ രീതിയനുസരിച്ച് അടിമകളാക്കും.
തിരിച്ച് പ്രതിരോധിക്കാൻ സാധിക്കയുമില്ല
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ഇല്ലാത്തതിനാൽ നിരോധിച്ചാൽ എതിരാളികൾ മുസ്ലിംകളെ അടിമകളാക്കാൻ ഒരുമ്പെടുകയും തിരിച്ച് നിസ്സഹായരാവുകയും ചെയ്യുന്ന പ്രശ്നം വരും.
അടിമ മോചനത്തിന് വമ്പിച്ച പ്രധാന്യം നല്‍കുകയും പുണ്യകരമായ ഒരു പ്രവര്‍ത്തിയായി നിശ്ചയിക്കുകയും ചെയ്ത ഇസ്ലാം അതുമായി ബന്ധപ്പെട്ട് വേറെ പലതും ചെയ്തു.
സക്കാത്തിന്റെ ഒരോഹരി അടിമ മോചനത്തിനായി നീക്കിവെക്കണം എന്ന് കല്പിച്ചു. സക്കാത്ത് ചിലവഴിക്കേണ്ട എട്ട് കാര്യങ്ങളിൽ/ വിഭാഗങ്ങളിൽ ഒന്ന് അടിമ മോചനമാണ്..
വിശ്വാസികൾ ചെയ്തുപോകുന്ന പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമമോചനം നിയമമാക്കി.
10 പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു.
അറിവ് പകരുന്നതിന് ഇസ്ലാം കൊടുത്ത പ്രാധാന്യം കൂടിയാണ് മറ്റുള്ളവർക്ക് അറിവ് പകരുന്ന അടിമ സ്വാതന്ത്ര്യം നേടും എന്നത്.
അടിമയെന്നാൽ അറിവില്ലാത്ത, എപ്പോഴും താഴ്ന്ന് നിൽക്കുന്ന ഇവിടെ നാം കാണുന്ന ജാതി പോലെ സ്ഥിരമായി അങ്ങനെ തന്നെ നിൽക്കുന്ന വിഭാഗമല്ലെന്നും ഇതിലൂടെ ഇസ്ലാം വരുത്തുന്നു.
അടിമ എന്നത് ഒരു ശിക്ഷാ രീതിയും യുദ്ധാന്തരീക്ഷത്തിൽ ചെയ്യേണ്ടിവരുന്ന ഒരു രീതിയും മാത്രമായി ഇസ്ലാം കണ്ടു.
അല്ലാതെ കീഴാള ജാതിയായി, തൊട്ടുകൂടാത്ത തീണ്ടിക്കൂടാത്ത ജാതിയായും വിഭാഗമായും ഇസ്ലാം അടിമയെ കണ്ടില്ല.
അതുകൊണ്ട് തന്നെ ദൈവത്തിങ്കൽ അടിമ ഉടമ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ എന്നും അടിമ ഉടമ, കറുപ്പ് വെളുപ്പ് വ്യത്യാസമില്ലെന്നും ഇസ്ലാം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
പ്രാർഥനയിലും മറ്റേത് കാര്യത്തിനും നേതൃത്വം അടിമക്ക് നൽകാം എന്നുവരെ ഇസ്ലാം വരുത്തി.
അടിമക്ക് വേറെ തന്നെ പള്ളിയും സമ്പ്രദായവും എന്ന് വരുത്തിയില്ല.
മുമ്പിൽ നിന്ന് നീസ്കരിക്കുന്നത് അടിമയാണെങ്കിലും അവനെ അവന്റെ പിന്നിൽ നിന്ന് തന്നെ പിന്തുടരുകയും ആ അടിമയെ തന്നെ ഇമാമായി പരിഗണിക്കലും എല്ലാ മനുഷ്യർക്കും ഒരുപോലെ നിർബന്ധമാക്കി
മോചനപത്രമെഴുതി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏത് അടിമക്കും മോചിതനാകാനുള്ള അവസരമൊരുക്കി. അടിമ അതിന് സന്നദ്ധമായാല്‍ യജമാനന് അംഗീകരിക്കാതിരിക്കാനാവില്ല.
അന്ന് മുതല്‍ അവന്റെ യജമാനുള്ള ജോലി ഒരു കൂലിക്കാരന്റെതിന് തുല്യമായിരിക്കും കരാര്‍ പത്രത്തിനനുസരിച്ച് സംഖ്യ ആയികഴിഞ്ഞാല്‍ അവന്‍ പൂര്‍ണസ്വതന്ത്രനായി.
ഇതിലും ഒരു സൂചനയുണ്ട്. സാമ്പത്തികമായി കഴിവുള്ളവൻ വരെ സാഹചര്യവശാൽ അടിമയാവാമെന്ന്. തടവുകാരെ പോലെ.
യൂറോപ്പില്‍ ഈ വ്യവസ്ഥ നിലവില്‍ വന്നത് 14ാം നൂറ്റാണ്ടിലാണെന്ന് അറിയുമ്പോഴെ ഇസ്‌ലാം ഇക്കാര്യത്തില്‍ എത്രമാത്രം വിപ്ലവകരമായ മാര്‍ഗമാണ് കൈകൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
അടിമസ്ത്രീയില്‍ യജമാനന് ഉണ്ടാകുന്ന കൂട്ടികള്‍ സ്വതന്ത്രരായിരിക്കും, എല്ലാവിധ സ്വത്തവകാശങ്ങളും ഉടമയായ പിതാവിൽ നിന്നും ഉണ്ടാവും എന്നും. യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും.
യുദ്ധത്തിലൂടെയല്ലാതെ അടിമകളാക്കുന്ന സമ്പ്രദായം കര്‍ശനമായി വിലക്കി.
No comments:
Post a Comment