Wednesday, July 23, 2025

വെറും ജാതിയും മതവുമായ ഇസ്ലാമും മുസ്ലിമും ഇല്ല.

വെറും ജാതിയും മതവുമായ ഇസ്ലാമും മുസ്ലിമും ഇല്ല. 

വെറും ജന്മം കൊണ്ട് തെരഞ്ഞെടുപ്പല്ലാതെ കിട്ടുന്നതാണ് മതവും ജാതിയുമെങ്കിൽ, ആ മതവും ജാതിയും ലേബർ റൂമിലെ നഴ്സ് വിചാരിച്ചാൽ ഇല്ലാതാവും. 

ഇസ്ലാം വെറും ജന്മം കൊണ്ടല്ല;  തെരഞ്ഞെടുപ്പ് കൊണ്ട് മാത്രം. 

മുസ്ലീമാവുന്നത് വെറും ജന്മം കൊണ്ടല്ല; തെരഞ്ഞെടുത്ത് കൊണ്ട് മാത്രം. 

അതുകൊണ്ട് തന്നെ “ലാ ഇലാഹ ഇല്ലല്ലാ” എന്നത് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തി അതനുസരിച്ച് നൂറായിരം കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തേണ്ടത്  മുസ്ലിമാവാൻ നിർബന്ധം. 

********

ഇസ്ലാമും മുസ്ലീമും ആകുന്നതും ആകേണ്ടതും ശരിക്കും ഈ പറഞ്ഞത് പോലെ തന്നെയാണ്.

ലാ ഇലാഹ ഇല്ലല്ലാ എന്നത് സാക്ഷ്യപ്പെടുത്തി പറയുക, സാക്ഷ്യപ്പെടുത്തി പറയാനാവുന്നത്ര അറിഞ്ഞ് പറയുക എന്നത് മുസ്ലിം ആകുന്നതിന്റെ അഞ്ച് കാര്യങ്ങളിൽ ആദ്യത്തേതാണ്.

സാക്ഷ്യപ്പെടുത്തി പറയുക, സാക്ഷ്യപ്പെടുത്തി പറയാനാവുന്നത്ര അറിഞ്ഞ് പറയുക എന്നാവശ്യപ്പെടുക എന്നതിന്റെ അർഥവ്യാപിതിയും ഗൗരവവും ഒന്ന് ചിന്തിച്ചു നോക്കുക 

********

മറ്റേതൊരു മതത്തേക്കാളും പ്രത്യേശാസ്ത്രത്തെക്കാളും ഭംഗിയായും സമഗ്രമായും ഭൗതികജീവിതത്തിലെ സർവ്വകാര്യങ്ങളും കൈകാര്യം ചെയ്യുന്നതോടൊപ്പം, 

വിശ്വാസികളെ ഭൗതികകാര്യങ്ങളിൽ എവിടെയും പെരുവഴിയിലിടാതെ, 

ഒരുതരം പ്രത്യേക ചൂഷണവും നടത്താതെ, 

ഭൗതികജീവിതനഷ്ടം അല്പവും ആവശ്യമാക്കാതെ, 

പാരത്രികജീവതവും കൂടി ഒരു ബോണസായി അർത്ഥശങ്കക്കിടയില്ലാത്തവിധം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത.

********

ജീവിക്കുമ്പോഴുള്ള പ്രശ്നങ്ങളെയും ജീവിതത്തെയും ആവത് സഹായിക്കുംവിധമുള്ള, 

ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുംവിധമുള്ള നിർദ്ദേശങ്ങളും ജീവിതവ്യവസ്ഥയും നൽകിക്കൊണ്ട് മാത്രമാണ് 

ഇസ്ലാം പരലോകത്തെ കുറിച്ച് പറയുന്നത്. 

അല്ലാതെ ഒളിച്ചോട്ടം നടപ്പാക്കുന്ന കാല്പനികതയും സ്വപ്നവും പോലെയല്ല ഇസ്ലാം പരലോകം പറയുന്നത്. 

ഇസ്ലാമിലെ ഒരു ആരാധനാ അനുഷ്ഠാന പരിപാടികളിലും ചൂഷണത്തിന്റെയോ ചൂഷണസാധ്യതയുടെയോ ഒരംശം പോലും കാണില്ല. 

ഈ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തോതനുസരിച്ച പരലോകത്തെ പ്രതിഫലം എന്ന നിലക്കാണ് ഇസ്ലാമിലെ പരലോക സങ്കൽപവും പരലോകത്തിലേക്കുള്ള വാഗ്ദാനങ്ങളും. 

ഒന്ന് മറ്റൊന്നിന് കരുത്തേകും വിധം മാത്രം. 

ഇസ്ലാം ആവശ്യപ്പെടുന്ന പരലോകവിശ്വാസം ഇഹലോകജീവിതം ഭംഗിയക്കുംവിധം മാത്രം.

ഈ ലോകത്തെ ഒരു കാര്യവും അവഗണിക്കാതെയാണ് ഇസ്ലാം.

ഈ ലോകത്തെ, ഈ ജീവിതത്തിലെ ഒരു കാര്യവും വിശ്വാസിക്ക് നിഷേധിക്കാതെയാണ് ഇസ്ലാം.

ഈ ജീവിതത്തിലെ എല്ലാ വിഷയങ്ങൾക്കും ആവുന്നത്ര കൃത്യമായ പരിഹാരനിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള പ്രായോഗിക മതമാണ് ഇസ്ലാം. 

ഇവിടെ പൊതുവെ കാണപ്പെടുന്ന വെറും മതം മാത്രമല്ലാത്ത പൂർണ്ണജീവിതവ്യവസ്ഥയാണ് ഇസ്ലാം. 

മറ്റുള്ള മതം പോലെ വെറുമൊരു മതമല്ലാത്ത മതം ഇസ്ലാം 


No comments: