Friday, July 4, 2025

മുഹമ്മദ് നബിയെ മാത്രം വല്ലാതെ വളഞ്ഞിട്ടാക്രമിക്കേണ്ടിവരുന്നു. എന്തുകൊണ്ട്?

മുഹമ്മദ് നബിയെ മാത്രം വല്ലാതെ വളഞ്ഞിട്ടാക്രമിക്കുന്നു,

മുഹമ്മദ് നബിയെ മാത്രം വല്ലാതെ വളഞ്ഞിട്ടാക്രമിക്കേണ്ടിവരുന്നു. 

എന്തുകൊണ്ട്? 

മുഹമ്മദ് നബിക്കെതിരെ മാത്രം വെറുപ്പിൻ്റെ പുഴയൊഴുക്കുന്നു സർവ്വരും. 

മുഹമ്മദ് നബിക്കെതിരെ മാത്രം സർവ്വർക്കും വെറുപ്പിൻ്റെ പുഴയൊഴുക്കേണ്ടിവരുന്നു..

എന്തുകൊണ്ട്? 

കാരണം ഒന്ന് മാത്രം. 

മുഹമ്മദിൻ്റെ ആശയം അധികാരകേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്, വിറപ്പിക്കുന്നതാണ്.

മുഹമ്മദിനെയും മുഹമദിൻ്റെ ആശയത്തെയും ആർക്കും വെറും ആചാര-ഉപചാരമതമായിക്കണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നില്ല.

മുഹമ്മദിൻ്റെ ആശയം വെറുമൊരു ആചാര- ഉപചാര - അനുഷ്ഠാന -ആരാധനാ - മതമായി ചുരുങ്ങിനിൽക്കുന്നില്ല.

മുഹമ്മദും മുഹമ്മദിൻ്റെ ആശയവും എല്ലാറ്റിലും കടന്നുകയറുന്നു, എല്ലായിടവും പടർന്നുപിടിക്കുന്നു, എല്ലാ മേഖലകളിലും സ്വാധീനം കാണിക്കുന്നു.

മുഹമ്മദ് നബി ചരിത്രത്തിലും ജീവിതത്തിലും ഉണ്ടാക്കിയ സ്വാധീനം അത്രക്ക് വലുതാണ്, അസൂയ ജനിപ്പിക്കുന്നതാണ്, അധികാരകേന്ദ്രങ്ങളായ ശത്രുക്കളെ പേടിപ്പിക്കുന്നതാണ്.

മുഹമ്മദ് ലോകത്തേയും കാലത്തേയും ജീവിതത്തെയും മുച്ചൂടും കാതലായി മാറ്റിയ, മാറ്റുന്ന ആളാണ്. 

അതുകൊണ്ടാണ്, എലിയെ പിടിച്ച പൂച്ച പാൽ തട്ടിമറിച്ചെന്ന കുഞ്ഞുകുഞ്ഞു ആരോപണങ്ങൾ അവിടവിടെ മൂഹമ്മദ് നബിക്കെതിരേ വലുതാക്കി മുളപ്പിക്കേണ്ടിവരുന്നത്. 

കാരണം, മുഹമ്മദ് മതപരവും രാഷ്ട്രീയവും സാമൂഹ്യവുമായ എല്ലാത്തരം ചൂഷണങ്ങളുടെയും എലികളെ പിടിക്കാൻ പാഞ്ഞ, ഇപ്പോഴും പായുന്ന, പിടിച്ച് കൈകാര്യം ചെയ്ത, ഇപ്പോഴും കൈകാര്യം ചെയ്യുന്ന പൂച്ച തന്നെയാണ്, പുലി തന്നെയാണ്.

അതുകൊണ്ട് തന്നെ ചരിത്രവും പശ്ചാത്തലവും മാറ്റിപ്പിടിച്ച് മുഹമ്മദിനെതിരെ മാത്രം പച്ചനുണകൾ കെട്ടിപ്പടുത്തുകൊണ്ടേയിരിക്കേണ്ടിവരുന്നു.

മുഹമ്മദ് നബിയല്ലാത്ത ബാക്കി നാം കേൾക്കുന്ന എല്ലാ മഹാപുരുഷൻമാരും വെറും കാല്പനിക കഥാപാത്രങ്ങളെ പോലെ മാത്രം. സുന്ദരം. 

വെറും കാഴ്ചവസ്തുക്കളായി മാത്രം സുന്ദരം.

എലിയെ പിടിക്കാത്ത പൂച്ചകളായി മാത്രം സുന്ദരം.

വെറും വെറുതെ കാല്പനിക കൊട്ടാരങ്ങളിൽ പൂജിച്ച് നിർത്തപ്പെടുന്നവരായി മാത്രം സുന്ദരം.

യഥാർത്ഥത്തിലുള്ള മതപരവും രാഷ്ട്രീയവും സാമൂഹ്യവുമായ ചൂഷണങ്ങളുടെ എലികളെ പിടിക്കാൻ സാധിക്കാത്തവിധം സുന്ദരങ്ങളായ പൂച്ചകൾ.

അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ പൂച്ചകളുടെ മേൽ ആർക്കും വലിയ നുണകളും ആരോപണങ്ങളും ഉണ്ടാക്കി നടത്തേണ്ടിവരാത്തത്.

അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ പൂച്ചകളുടെ പേരിൽ  മറ്റാർക്കൊക്കെയോ മതങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്.

അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ പൂച്ചകളുടെ പേരോ അവ ജീവിച്ച സമുദായത്തിൻ്റെയോ നാടിൻ്റെയോ പേരോ വെച്ച് മാത്രം എല്ലാ മതങ്ങളും ആയത്, ആരൊക്കെയോ ഉണ്ടാക്കിയത്. 

എന്നാൽ, മുഹമ്മദ് നബിയുടെ പേരിലോ അദ്ദേഹം ജീവിച്ച സമുദയത്തിൻ്റെയോ നാടിൻ്റെയോ പേരിലോ മതം ഉണ്ടായില്ല 

ഉണ്ടായത് സമർപ്പണം എന്നർത്ഥമുള്ള ഇസ്ലാം മാത്രം. സമഗ്ര സ്വഭാവമുള്ള, 

ഉണ്ടായത് ഒരുതരം ചൂഷണ സാധ്യതയും ഇല്ലാത്ത സമഗ്ര ജീവിത വ്യവസ്ഥ കൂടിയായ ഇസ്‌ലാം മാത്രം 

അതുകൊണ്ടാവണം പീന്നീട് ആരോപിക്കപ്പെട്ട് ആരാലോ ഉണ്ടാക്കപ്പെട്ട മതമല്ല ഇസ്‌ലാം എന്ന് വന്നത്.

അതുകൊണ്ട് തന്നെയാവണം ഇസ്ലാം എന്നത് മുഹമ്മദിലൂടെ തുടർച്ച തേടിയ, പൂർണത വരിച്ച, ഉപസംഹരിക്കപ്പെട്ട ജീവിത മാർഗ്ഗദർശനവും പ്രത്വേശാസ്ത്രവും എന്നായത്.


No comments: